ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഓൺലൈനായി നേടാം, ചെയ്യേണ്ടത് ഇത്രമാത്രം

|

പാൻഡെമിക് കാലത്ത് എല്ലാം ഓൺലൈനാണ്. ജോലിയും ക്ലാസുമെല്ലാം ഓൺലൈനായി നടക്കുന്ന ഈ സമയത്ത് മിക്ക ടെലികോം കമ്പനികളും അവരുടെ സേവനങ്ങൾ ഓൺലൈനായി തന്നെ നൽകുന്നു. നമുക്ക് ടെലിക്കോം കമ്പനികളുടെ വെബ്‌സൈറ്റിലൂടെ സേവനങ്ങൾ ലഭിക്കുന്നതിന് ഓൺലൈനായി അപേക്ഷിക്കാൻ സാധിക്കും. സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലും ഇത്തരം സംവിധാനം നൽകുന്നുണ്ട്. ബിഎസ്എൻഎൽ ലാൻഡ്‌ലൈൻ, മൊബൈൽ, ബ്രോഡ്‌ബാൻഡ്, എഫ്ടിടിഎച്ച് സേവനങ്ങൾ മുതൽ ഡാറ്റാ സെന്റർ സേവനങ്ങൾ വരെയുള്ള നിരവധി സേവനങ്ങൾ നൽകുന്നുണ്ട്.

ബിഎസ്എൻഎൽ

ബിഎസ്എൻഎൽ ഉദ്ദാൻ (UDAAN)പോർട്ടൽ വഴി വരിക്കാർക്ക് സേവനങ്ങൾ പ്രയോജനപ്പെടുത്താം. ഓൺലൈൻ അപേക്ഷിക്കാന സൌകര്യം ഇല്ലാത്ത ആളുകൾക്ക് ടെക്സ്റ്റ് മെസേജ് വഴി അപേക്ഷിക്കാനുള്ള ഓപ്ഷനും ബിഎസ്എൻഎൽ നൽകുന്നുണ്ട്. പൊതുമേഖലാ ടെലിക്കോം കമ്പനിയുടെ ബ്രോഡ്‌ബാൻഡ് സേവനത്തിനായി ഓൺലൈനായും എസ്എംഎസ് മുഖേനയും എങ്ങനെ അപേക്ഷിക്കാമെന്നാണ് നമ്മളിന്ന് നോക്കുന്നത്. ഇത്തരത്തിൽ അപ്ലൈ ചെയ്ത് കഴിഞ്ഞാൽ ഇൻസ്റ്റലേഷൻ സേവനങ്ങൾ നിങ്ങളുടെ വീട്ടിൽ എത്തി ബിഎസ്എൻഎൽ ജീവനക്കാർ ചെയ്ത് തരും.

5ജിയും വിമാനയാത്രയും; ഇന്ത്യയിൽ ആശങ്ക വേണ്ടെന്ന് ഐടി മന്ത്രി5ജിയും വിമാനയാത്രയും; ഇന്ത്യയിൽ ആശങ്ക വേണ്ടെന്ന് ഐടി മന്ത്രി

ബിഎസ്എൻഎൽ ബ്രോഡ്ബാൻഡിനായി ഓൺലൈനായി അപേക്ഷിക്കാം

ബിഎസ്എൻഎൽ ബ്രോഡ്ബാൻഡിനായി ഓൺലൈനായി അപേക്ഷിക്കാം

ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് ഓൺലൈനായി അപേക്ഷിക്കുന്നതിന്, ഉപഭോക്താവ് ബിഎസ്എൻഎൽ പോർട്ടലിൽ കയറി അപേക്ഷാ ഫോം പൂരിപ്പിക്കണം. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ ചുവടെ കൊടുക്കുന്നു.

• ലോഗിൻ പേജിനായി www.selfcare.bsnl.co.in/tungsten/UI/facelets/udaanRegistrationPageBeforeLogin.xhtml എന്ന ലിങ്കിൽ കയറുക

• ഡ്രോപ്പ്ഡൗണുകളിൽ നിന്ന് സംസ്ഥാനവും ജില്ലയും തിരഞ്ഞെടുക്കുക.

• തിരഞ്ഞെടുത്ത സംസ്ഥാനത്തും ജില്ലയിലും ലഭ്യമായ ബിഎസ്എൻഎൽ സേവനങ്ങളെ 'സർവീസ് ടൈപ്പ്' എന്നതിന് കീഴിൽ ലിസ്റ്റ് ചെയ്യും. കാണിച്ചിരിക്കുന്ന ലിസ്റ്റിൽ നിന്ന് ആവശ്യമുള്ള സേവനം തിരഞ്ഞെടുക്കണം (പുതിയ ലാൻഡ്‌ലൈൻ, പുതിയ ലാൻഡ്‌ലൈൻ & ബ്രോഡ്‌ബാൻഡ്, നിലവിലുള്ള ലാൻഡ്‌ലൈനിൽ പുതിയ ബ്രോഡ്‌ബാൻഡ്, ഭാരത് ഫൈബർ, പുതിയ ഭാരത് എയർ ഫൈബർ).

• ചുവടെയുള്ള ഫീൽഡിൽ വ്യക്തിഗത വിശദാംശങ്ങൾ പൂരിപ്പിക്കുക (പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, എസ്ടിഡി കോഡുള്ള ലാൻഡ്‌ലൈൻ നമ്പർ)

• ലൊക്കാലിറ്റി, സബ് ലൊക്കാലിറ്റി മുതലായവ ഉൾപ്പെടെയുള്ള വിലാസവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പൂരിപ്പിക്കുക.

• സബ്മിറ്റ് ക്ലിക്ക് ചെയ്യുക.

ബ്രോഡ്ബാൻഡ്

ഒരു പുതിയ ബ്രോഡ്‌ബാൻഡ് കണക്ഷനായി നിങ്ങൾ ഫോം സമർപ്പിച്ചുകഴിഞ്ഞാൽ 48 മണിക്കൂറിനുള്ളിൽ ഒരു നിങ്ങൾക്ക് കോൾ ലഭിക്കുമെന്ന് ബിഎസ്എൻഎൽ ഉറപ്പ് നൽകുന്നു. ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് സേവനങ്ങൾക്കായുള്ള ഡോക്യുമെന്റുകൾ ശേഖരിക്കാൻ ഒരു എക്സിക്യൂട്ടീവ് നിങ്ങളുടെ വീട് സന്ദർശിക്കും. അയാളുടെ പക്കൽ ആവശ്യമായ രേഖകൾ നൽകിയാൽ വൈകാതെ തന്നെ കണക്ഷൻ ലഭ്യമാകും.

1000 രൂപയിൽ താഴെ വിലയുള്ള മികച്ച വൈഫൈ റൂട്ടറുകൾ1000 രൂപയിൽ താഴെ വിലയുള്ള മികച്ച വൈഫൈ റൂട്ടറുകൾ

എസ്എംഎസ് വഴി ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷൻ

എസ്എംഎസ് വഴി ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷൻ

ഓൺലൈനായി ബ്രോഡ്ബാന്റിന് അപേക്ഷിക്കാൻ സാധിക്കാത്ത ആളുകൾക്കായി എസ്എംഎസ് വഴി അപേക്ഷിക്കാൻ ബിഎസ്എൻഎൽ സൌകര്യം ഒരുക്കിയിട്ടുണ്ട്. ബിഎസ്എൻഎൽ ഉപയോക്താക്കൾക്കും മറ്റ് ടെലികോം കണക്ഷനുകൾ ഉപയോഗിക്കുന്ന വരിക്കാർക്കും എസ്എംഎസ് അയക്കാൻ ഉപയോഗിക്കേണ്ട കോഡുകൾ വ്യത്യസ്തമാണ്. ബ്രോഡ്‌ബാൻഡ് കണക്ഷന് അപേക്ഷിക്കാൻ ബിഎസ്എൻഎൽ ഉപഭോക്താവിന് ബിഎസ്എൻഎൽ നമ്പറിൽ നിന്ന് 54141 എന്ന നമ്പറിലേക്ക് ‘നിങ്ങളുടെ സ്ഥലത്തിന്റെ BB* എന്ന് ടൈപ്പ് ചെയ്ത് അതിനൊപ്പം നിങ്ങളുടെ പ്രദേശത്തെ എസ്ടിഡി കോഡ് കൂടി നൽകി അയക്കണം.

എസ്ടിഡി കോഡ്

നിങ്ങൾ ജിയോ, എയർടെൽ, വിഐ എന്നിങ്ങനെ ഏതെങ്കിലും സ്വകാര്യ കമ്പനികളുടെ സിം ഉപയോഗിക്കുന്നവരാണ് എങ്കിൽ മൊബൈലിൽ നിന്ന് ‘BB*പ്രദേശത്തിന്റെ എസ്ടിഡി കോഡ് 9400054141 എന്ന നമ്പറിലേക്ക് മെസേജ് ചെയ്യുക. ഈ മെസേജ് ലഭിച്ചുകഴിഞ്ഞാൽ ബിഎസ്എൻഎൽ ജീവനക്കാർ നിങ്ങളെ ബന്ധപ്പെടുകയും അപേക്ഷ സ്വീകരിക്കുകയും ചെയ്യും. നിങ്ങളുടെ പ്രദേശത്ത് ലഭ്യമായ കണക്ഷന്റെ വിവരങ്ങൾ നിങ്ങളെ ബന്ധപ്പെടുന്ന ജീവനക്കാരനിലൂടെ അറിയാനും സാധിക്കും. എസ്എംഎസ്, ഓൺലൈൻ വഴി ബ്രോഡ്ബാന്റ് കണക്ഷനുള്ള അപേക്ഷ സ്വീകരിക്കുന്നത് വളരെ മികച്ചൊരു കാര്യം തന്നെയാണ്. ഇത് നിരവധി ആളുകൾക്ക് പ്രയോജനപ്പെടും.

800 രൂപയിൽ താഴെ വിലയിൽ ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാൻ800 രൂപയിൽ താഴെ വിലയിൽ ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാന്റ് പ്ലാൻ

Best Mobiles in India

English summary
You can apply for BSNL Broadband connection online and via SMS. Let's see how this works.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X