ഫോണിലെ ഫോട്ടോകളിലുള്ള അക്ഷരങ്ങളും വാക്കുകളും കോപ്പി ചെയ്ത് എടുക്കാം

|

നിങ്ങൾക്ക് സ്മാർട്ട്ഫോണുകളിലോ കമ്പ്യൂട്ടറിലോ ഉള്ള ഫോട്ടോകളിലെ അക്ഷരങ്ങളോ വാക്കുകളോ കോപ്പി ചെയ്ത് എടുക്കാൻ സാധിക്കും. ഫോട്ടോയിൽ കാണുന്ന എഴുത്ത് നോക്കി ടൈപ്പ് ചെയ്യേണ്ട അവസരത്തിലെല്ലാം ഈ ഫീച്ചർ ഏറെ സഹായകരമാണ്. ഇത്തരത്തിൽ കോപ്പി ചെയ്ത് എടുക്കുന്ന ടെക്സ്റ്റുകൾ നമുക്ക് എവിടെ വേണമെങ്കിലും പേസ്റ്റ് ചെയ്യാൻ സാധിക്കും. ഫോട്ടോകളിൽ നിന്നും ടെക്‌സ്‌റ്റ് കോപ്പി ചെയ്യാനും ആവശ്യമുള്ളിടത്ത് പേസ്റ്റ് ചെയ്യാനുമായി ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകളിലും കമ്പ്യൂട്ടറുകളിലും സംവിധാനം ഉണ്ട്.

 

വാക്കുകൾ കോപ്പി ചെയ്യാം

ഫോട്ടോകളിൽ നിന്നും വാക്കുകൾ കോപ്പി ചെയ്യാനും ആവശ്യമുള്ളിടത്ത് പേസ്റ്റ് ചെയ്യാനും നമ്മളെ സഹായിക്കുന്നത് ഗൂഗിൾ ലെൻസ് പോലുള്ള ടൂളുകളാണ്. എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്നാണ് നമ്മളിന്ന് നോക്കുന്നത്. നമുക്ക് ഫോട്ടോയായി ലഭിക്കുന്ന ബില്ലുകളോ പഠിക്കാനുള്ള നോട്ടുകളോ ടെക്സ്റ്റ് ആക്കി മാറ്റാൻ ഈ ഫീച്ചർ നമ്മളെ സഹായിക്കും. രണ്ട് വഴികളിലൂടെയാണ് ഇത് ചെയ്യുന്നത്. ഇതിൽ ആദ്യത്തേത് ഗൂഗിൾ ലെൻസ് ഉപയോഗിച്ച് ചെയ്യുന്നതാണ്. രണ്ടാമത്തെ രീതിക്കായി ഉപയോഗിക്കുന്നത് ഗൂഗിൾ ഫോട്ടോസ് വെബ് ആണ്.

ഇനി ട്രെയിനിൽ ഉറങ്ങിയാലും കുഴപ്പമില്ല, ഇറങ്ങേണ്ട സ്റ്റേഷൻ എത്തിയാൽ ഫോണിലൂടെ അറിയിക്കുംഇനി ട്രെയിനിൽ ഉറങ്ങിയാലും കുഴപ്പമില്ല, ഇറങ്ങേണ്ട സ്റ്റേഷൻ എത്തിയാൽ ഫോണിലൂടെ അറിയിക്കും

ഗൂഗിൾ ലെൻസ് ഉപയോഗിച്ച് ടെക്സ്റ്റ് കോപ്പി ചെയ്യാം
 

ഗൂഗിൾ ലെൻസ് ഉപയോഗിച്ച് ടെക്സ്റ്റ് കോപ്പി ചെയ്യാം

• "ഗൂഗിൾ ലെൻസ്" ആപ്പിലേക്ക് പോയി ഫോട്ടോ തുറക്കുക

• മുകളിലേക്ക് സ്വൈപ്പ് ചെയ്‌ത് നിങ്ങൾക്ക് ടെക്സ്റ്റ് കോപ്പി ചെയ്യാൻ ആവശ്യമുള്ള ചിത്രം തിരഞ്ഞെടുക്കുക

• നിങ്ങൾ കോപ്പി ചെയ്യാൻ ആഗ്രഹിക്കുന്ന ടെക്സ്റ്റിന്റെ ഭാഗത്ത് ദീർഘനേരം അമർത്തി എത്ര ഭാഗമാണ് വേണ്ടത് എന്ന് തിരഞ്ഞെടുക്കുക

• സെലക്റ്റ് ചെയ്തുകഴിഞ്ഞാൽ, സ്‌ക്രീനിന്റെ ചുവടെയുള്ള "കോപ്പി ടെക്സ്റ്റ്" ഓപ്ഷനിൽ ടാപ്പുചെയ്യുക

• ഇനി നിങ്ങൾക്കത് ആവശ്യമുള്ളിടത്ത് ടെക്സ്റ്റ് പേസ്റ്റ് ചെയ്യാം

• വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ ആപ്പുകളിൽ ലോങ് ടച്ച് വഴി പേസ്റ്റ് ചെയ്യാൻ കഴിയുന്ന രീതിയിൽ ക്ലിപ്പ്ബോർഡിലേക്കാണ് തിരഞ്ഞെടുത്ത ടെക്സ്റ്റ് പേസ്റ്റ് ചെയ്യപ്പെടുന്നത്.

ഗൂഗിൾ ഫോട്ടോസ് വെബ് വഴി ടെക്സ്റ്റ് കോപ്പി ചെയ്യാം

ഗൂഗിൾ ഫോട്ടോസ് വെബ് വഴി ടെക്സ്റ്റ് കോപ്പി ചെയ്യാം


• ബ്രൗസർ തുറന്ന് ഗൂഗിൾ ഫോട്ടോസ് വെബിലേക്ക് പോയി നിങ്ങളുടെ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുക

• ടെക്സ്റ്റ് കോപ്പി ചെയ്യേണ്ട ചിത്രം തിരഞ്ഞെടുത്ത് തുറക്കുക

• മുകളിൽ വലത് കോണിലുള്ള "കോപ്പി ടെക്സ്റ്റ് ഫ്രം ഇമേജ്" ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
• ഫോട്ടോയിൽ ടെക്സ്റ്റ് ഉണ്ടെങ്കിൽ മാത്രമേ ഓപ്ഷൻ പോപ്പ് അപ്പ് ചെയ്യൂകയുള്ളു

• ഇനി ചിത്രം തിരഞ്ഞെടുത്ത് "കോപ്പി ടെക്സ്റ്റ്" എന്നതിൽ ക്ലിക്ക് ചെയ്യുക

• നിങ്ങളുടെ ടെക്സ്റ്റ് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു കഴിഞ്ഞു.

താൽപര്യമില്ലെങ്കിൽ നോ പറയാം; ഇൻസ്റ്റാഗ്രാമിലെ സജസ്റ്റഡ് പോസ്റ്റുകൾ ഹൈഡ് ചെയ്യുന്നതെങ്ങനെതാൽപര്യമില്ലെങ്കിൽ നോ പറയാം; ഇൻസ്റ്റാഗ്രാമിലെ സജസ്റ്റഡ് പോസ്റ്റുകൾ ഹൈഡ് ചെയ്യുന്നതെങ്ങനെ

ടെക്സ്റ്റ്

നിങ്ങൾക്ക് കൈയ്യക്ഷരത്തിൽ എഴുതിയ കുറിപ്പുകളുടോ ഫോട്ടോയിൽ നിന്നും ടെക്സ്റ്റ് കോപ്പി ചെയ്യാനും പിഡിഎഫ് ഫയലിൽ നിന്നോ സ്ക്രീൻഷോട്ടിൽ നിന്നോ ടെക്സ്റ്റ് കോപ്പി ചെയ്യാനും മറ്റൊരു ഭാഷയിൽ ടെക്സ്റ്റ് വായിക്കാനായി ട്രാൻസലേറ്ററിലേക്ക് പേസ്റ്റ് ചെയ്യാനും ഈ ഫീച്ചർ സഹായിക്കും. ഗൂഗിൾ ഫോട്ടോസ് ഉപയോഗിക്കാത്ത ഐഒഎസ് ഉപയോക്താക്കൾക്ക് ആപ്പിളിന്റെ ഗാലറി ആപ്പിലും ഇതേ രീതിയിൽ ഫോട്ടോകളിലെ ടെക്സ്റ്റ് കോപ്പി ചെയ്ത് എടുക്കാൻ സാധിക്കും. ഉപയോക്താക്കൾക്ക് ഓൺലൈൻ ഒസിആർ സേവനങ്ങളായ onlineocr.net, brandfolder.com, imagetotext.info എന്നിവയിലൂടെയും ഫോട്ടോയിൽ നിന്നും ടെക്‌സ്‌റ്റ് കോപ്പി ചെയ്യാൻ സാധിക്കും.

റിവേഴ്സ് ഇമേജ് സെർച്ച് ചെയ്യുന്നത് എങ്ങനെ

റിവേഴ്സ് ഇമേജ് സെർച്ച് ചെയ്യുന്നത് എങ്ങനെ

നമ്മുടെ പക്കലുള്ള ഏതെങ്കിലും ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ആശ്രയിക്കുന്ന ഫീച്ചറാണ് ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച്. കമ്പ്യൂട്ടറിൽ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്യാൻ, ആദ്യം images.google.com എന്ന ലിങ്കിൽ കയറുക. തുടർന്ന് ക്യാമറ ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഇതിനുശേഷം നിങ്ങൾ ചിത്രം അപ്‌ലോഡ് ചെയ്യാനാണ് പോകുന്നത് എങ്കിൽ ആ ചിത്രം തിരഞ്ഞെടുക്കുക. അതല്ലെങ്കിൽ ആ ചിത്രത്തിന്റെ യുആർഎൽ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക. തുടർന്ന് സെർച്ച് ബട്ടണിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾ അപ്‌ലോഡ് ചെയ്‌ത ചിത്രത്തിന് സമാനമായ ചിത്രങ്ങളോ ആ ചിത്രം എവിടെ ഉപയോഗിച്ചുണ്ട് എന്നോ അതിന്റെ സോഴ്സുകളോ ഗൂഗിൾ സെർച്ച് റിസൾട്ടായി കാണിച്ച് തരും. ഇതിലൂടെ നിങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ എല്ലാം തന്നെ ലഭിക്കും.

എൻഎഫ്ടികൾ വാങ്ങുമ്പോൾ തട്ടിപ്പിൽ പെടാതിരിക്കാൻ അറിയേണ്ടതെല്ലാംഎൻഎഫ്ടികൾ വാങ്ങുമ്പോൾ തട്ടിപ്പിൽ പെടാതിരിക്കാൻ അറിയേണ്ടതെല്ലാം

സ്മാർട്ട്ഫോണിൽ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്യുന്നത് എങ്ങനെ

സ്മാർട്ട്ഫോണിൽ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്യുന്നത് എങ്ങനെ

കമ്പ്യൂട്ടറിൽ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തത് പോലെ എളുപ്പത്തിൽ നിങ്ങൾക്ക് സ്മാർട്ട്ഫോണിലും ഇത് ചെയ്യാൻ സാധിക്കും. സ്മാർട്ട്ഫോണിൽ ഇത് ചെയ്യുന്നത് അല്പം വ്യത്യസ്തമായ വഴിയിലൂടെയാണ്. സ്മാർട്ട്ഫോണുകളിൽ ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്യാൻ നിരവധി മാർഗങ്ങളുണ്ട്. നിങ്ങൾ ക്രോമിൽ ഒരു ചിത്രം കാണുകയും അതിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ചിത്രത്തിൽ ടാപ്പുചെയ്‌ത് ഗൂഗിൾ ഓപ്‌ഷനിൽ സെർച്ച് ക്ലിക്ക് ചെയ്താൽ മാത്രം മതിയാകും. ഇത്രയും ചെയ്താൽ മുകളിൽ പറഞ്ഞത് പോലെ ചിത്രത്തിന്റെ എല്ലാ വിവരങ്ങളും നിങ്ങൾക്ക് ലഭിക്കും.

യുആർഎൽ

മുകളിൽ വിശദീകരിച്ച കമ്പ്യൂട്ടറിൽ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്യുന്ന അതേ രീതിയിൽ നിങ്ങൾക്ക് യുആർഎൽ വച്ചും സെർച്ച് ചെയ്യാം. അതുമല്ലെങ്കിൽ നിങ്ങൾക്ക് ഇമേജ് അപ്‌ലോഡ് ചെയ്യാനും സ്‌മാർട്ട്‌ഫോണിൽ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്യാനോ സാധിക്കും. ഇതിനായി നിങ്ങൾ ആദ്യം കമ്പ്യൂട്ടറിൽ ചെയ്യുന്ന അതേ രീതിയിൽ images.google.com എന്ന ലിങ്കിൽ പോവുക. മുകളിലുള്ള ഇമേജ് ഓപ്ഷനിൽ ക്ലിക്ക് ചെയ്ത ശേഷം സൈഡിലേക്ക് പോയി ഡെസ്ക്ടോപ്പ് സൈറ്റിലെ ഓപ്ഷനിൽ ക്ലിക്കുചെയ്യുക. ഡെസ്‌ക്‌ടോപ്പിലെ അതേ രീതിയിൽ യുആർഎൽ അല്ലെങ്കിൽ ഇമേജ് അപ്‌ലോഡ് ചെയ്‌ത് നിങ്ങൾ സെർച്ച് ചെയ്യാം.

ഗൂഗിൾ പേ ട്രാൻസാക്ഷൻ ഹിസ്റ്ററി പെർമനന്റ് ആയി ഡിലീറ്റ് ചെയ്യുന്നതെങ്ങനെഗൂഗിൾ പേ ട്രാൻസാക്ഷൻ ഹിസ്റ്ററി പെർമനന്റ് ആയി ഡിലീറ്റ് ചെയ്യുന്നതെങ്ങനെ

Best Mobiles in India

English summary
You can copy the letters or words in the photos on your smartphone or computer. This feature is very helpful whenever you need to take the text in the photo.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X