യൂട്യൂബ് ഹിസ്റ്ററി ഓട്ടോമാറ്റിക്ക് ഡിലീറ്റ് ചെയ്യാം, അറിയേണ്ടതെല്ലാം

|

ഇൻറർനെറ്റ് ഉപയോക്താക്കളുടെ സ്വകാര്യതയുടെ കാര്യത്തിൽ വിവിധ പ്ലാറ്റ്ഫോമുകളും ഉപയോക്താക്കളും ഒരുപോലെ ശ്രദ്ധകൊടുക്കുന്ന കാലമാണിത്. എല്ലാ പ്ലാറ്റ്ഫോമുകളും അവരുടെ ഉപയോക്താക്കളുടെ പ്രൈവസി സംരക്ഷിക്കുന്നതിനായി ശ്രദ്ധകൊടുക്കുന്നു. സൈബർ സെക്യൂരിറ്റിയെകുറിച്ച് അവബോധമുള്ള ഒരു ഇൻറർനെറ്റ് ഇടമാണ് ഇപ്പോൾ രൂപപ്പെട്ട് വരുന്നത്. അതിനാൽ തന്നെ യൂട്യൂബും തങ്ങളുടെ ഉപയോക്താക്കളുടെ പ്രൈവസിയുടെ കാര്യം കൂടുതൽ ശ്രദ്ധിക്കുന്നു. ഇതിൻറെ ഭാഗമായി സെർച്ച് ഹിസ്റ്ററി ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യുന്ന സംവിധാനം കൊണ്ടുവന്നിരിക്കുകയാണ്.

ബ്രൌസിങ് ഡാറ്റ

പലപ്പോഴും നമുക്ക് ഇൻറർനെറ്റിൽ നിന്ന് ലഭിക്കുന്ന പരസ്യങ്ങളും മറ്റും നമ്മൾ ബ്രൌസ് ചെയ്ത ഡാറ്റയുടെ അടിസ്ഥാനത്തിലാണ് എന്ന കാര്യം നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടുകാണും. ഇത്തരതത്തിൽ ഓൺലൈൻ പരസ്യങ്ങൾക്ക് ധാരാളമായി ഉപയോഗിക്കുന്നൊരു ഡാറ്റയാണ് യൂട്യൂബിലെ ബ്രൌസിങ് ഹിസ്റ്ററി. അതുകൂടാതെ നമ്മുടെ സ്വകാര്യ യൂട്യൂബിങുകളും ബ്രൌസ് ഹിസ്റ്ററിയിൽ ഉണ്ടാകാറുണ്ട്. ഇത്തരം ബ്രൌസിങ് ഹിസ്റ്ററി ഡാറ്റ നമ്മൾ പലപ്പോഴും ക്ലിയർ ചെയ്ത് കളയാൻ മറക്കുന്നത് വിനയാകാറാണ് പതിവ്.

പ്രവസി

നിങ്ങളുടെ യൂട്യൂബ് ഹിസ്റ്ററി ഡെലിറ്റ് ചെയ്ത് വയ്ക്കുന്നത് എപ്പോഴും നല്ലതാണ്. കാരണം ഇതിലൂടെ നിങ്ങളുടെ പ്രവസി ഒരു പരിധിവരെ സംരക്ഷിക്കപ്പെടുന്നു. യൂട്യൂബ് ഹിസ്റ്ററി ഡെലിറ്റ് ചെയ്യാൻ മറക്കുന്നവരാണ് നിങ്ങളെങ്കിൽ ഇനി അത്തരം ആശങ്കകളൊന്നും വേണ്ട. വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ഓട്ടോമാറ്റിക്ക് ഹിസ്റ്ററി ഡെലിറ്റ് സംവിധാനം സിസ്റ്റത്തിൽ ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും. ഇതിലൂടെ നിങ്ങൾ ബ്രൌസ് ചെയ്യുന്ന യൂട്യൂബ് ഹിസ്റ്ററി സിസ്റ്റം തന്നെ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യുന്നു. എങ്ങനെയാണ് ഓട്ടോ-ഡിലീറ്റ് യൂട്യൂബ് ഹിസ്റ്ററി സംവിധാനം പ്രവർത്തിക്കുന്നതെന്ന് നോക്കാം.

മാനേജ് ആക്ടിവിറ്റി

നിങ്ങളുടെ സിസ്റ്റത്തിൽ ഗൂഗിളിൽ കയറുക. നിങ്ങളുടെ ഗൂഗിൾ അക്കൌണ്ടിൽ ടാപ്പ് ചെയ്യുക. അപ്പോൾ തുറന്നുവരുന്ന വിൻഡോയിൽ മാനേജ് യുവർ അക്കൌണ്ട് എന്നത് സെലക്ട് ചെയ്യുക. ഉടനെ പുതിയൊരു വിൻഡോ തുറന്നുവരും അതിൽ ഡാറ്റ ആൻറ് പേഴ്സണലൈസേഷൻ എന്ന് കാണുന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. അതിൽ പല ഓപ്ഷനുകൾ കാണാം. അതിൽ നിന്ന് യൂട്യൂബ് ഹിസ്റ്ററി എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അടുത്തതായി മാനേജ് ആക്ടിവിറ്റി തിരഞ്ഞെടുക്കുക. ഇതിൽ ചൂസ് ടു ഡിലിറ്റ് ഓട്ടോമാറ്റിക്കലി എന്ന ഓപ്ഷനാണ് തിരഞ്ഞെടുക്കേണ്ടത്.

ചൂസ് ടു ഡിലിറ്റ്

ചൂസ് ടു ഡിലിറ്റ് ഓപ്ഷൻ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ പുതിയൊരു ബോക്സ് ഓപ്പൺ ആയി വരും അതിൽ നിങ്ങളോട് ഗൂഗിൾ തരുന്ന നിർദ്ദേശങ്ങളാണ് ഉണ്ടാവുക. ഹിസ്റ്ററി നിങ്ങൾക്ക് കൂടുതൽ വീഡിയോകൾ നൽകാൻ സഹായിക്കുമെന്നും മുൻപുള്ള സെർച്ചുകളിൽ നിന്ന് സജഷനുകൾ നൽകുമെന്നും നിർദ്ദേശിക്കും. നിങ്ങൾ ഹിസ്റ്ററി തുടർന്നും ശേഖരിച്ചാൽ മേൽപ്പറഞ്ഞ സംവിധാനങ്ങലെല്ലാം നിങ്ങൾക്ക് ലഭിക്കുകയും യൂട്യൂബിങ് കൂടുതൽ എളുപ്പമാവുകയും ചെയ്യും. ഇതൊന്നും ആവശ്യമില്ലെങ്കിൽ നിങ്ങൾക്ക് ഓട്ടോ ഡെലിറ്റ് സംവിധാനം ഓൺ ചെയ്യാം.

പൌസ് യൂട്യൂബ് ഹിസ്റ്ററി

ഗൂഗിൾ കളക്ട് ചെയ്ത നിങ്ങളുടെ ബ്രൌസിങ് ഡാറ്റ ഓട്ടോ ഡിലിറ്റിലൂടെ കളയുന്നതിന് പകരം അത്തരം ഡാറ്റകൾ ശേഖരിക്കാതിരിക്കാനുള്ള ഓപ്ഷനും നിങ്ങൾക്ക് ഗൂഗിൾ നൽകുന്നുണ്ട്. പൌസ് യൂട്യൂബ് ഹിസ്റ്ററി എന്ന ഓപ്ഷനിലൂടെ നിങ്ങളുടെ സെർച്ച് ഹിസ്റ്ററി ഡാറ്റ ശേഖരിക്കുന്നതിൽ നിന്നും ഗൂഗിളിനെ തടയാം. ഈ സംവിധാനം പ്രൈവസി കൂടുതൽ ഉറപ്പ് വരുത്തുന്നു. ഇത്തരം സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് പ്രൈവസി സംരക്ഷിക്കാൻ സാധിക്കും.

Best Mobiles in India

Read more about:
English summary
The last couple of years have been an awakening in terms of privacy for people worldwide. From data theft on smartphones to gadgets listening to our conversations, there’s a lot that has made us more conscious about what the services and products that we use know about us. So, if you’ve been looking to clean your history on YouTube that is used to target ads of products and services to you, it’s easier to do that than ever before.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X