സാങ്കേതികവിദ്യയുടെ സൃഷ്ടിക്ക് പിന്നിലെ 10 സിനിമകള്‍

|

സയന്‍സ് ഫിക്ഷന്‍ യാഥാര്‍ത്ഥ്യമാകുന്നതിന് നമ്മള്‍ നിരവധി തവണ സാക്ഷികളായിട്ടുണ്ട്. സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരുടെ ശാസ്ത്രാവബോധമോ ശാസ്ത്രത്തിലുള്ള താത്പര്യമോ ആണ് ഇതിന് കാരണം. അവര്‍ ലോകത്തെ കൃത്യമായി വീക്ഷിക്കുകയും വാക്കുകളിലൂടെയോ സിനിമകളിലൂടെയോ ചില ചിന്തകള്‍ മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നു. ശാസ്ത്രലോകം ഇത് ഏറ്റെടുക്കുന്നതോടെ വാക്കുകള്‍ക്കും ദൃശ്യങ്ങള്‍ക്കുമപ്പുറം വളര്‍ന്ന് അവ യാഥാര്‍ത്ഥ്യമാകുന്നു. ഇത്തരത്തില്‍ സാങ്കേതികവിദ്യയുടെ സൃഷ്ടിക്ക് സഹായിച്ച 10 സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ പരിചയപ്പെട്ടാലോ?

1. സ്റ്റാര്‍ ട്രെക്: ദി മോഷന്‍ പിക്ചര്‍- സ്മാര്‍ട്ട് വാച്ചുകള്‍

1. സ്റ്റാര്‍ ട്രെക്: ദി മോഷന്‍ പിക്ചര്‍- സ്മാര്‍ട്ട് വാച്ചുകള്‍

പരസ്പരം ആശയവിനിമയത്തിനുള്ള ഉപകരണങ്ങള്‍ പോക്കറ്റില്‍ കൊണ്ടുനടക്കാന്‍ കഴിയുമെന്ന് പ്രവചിച്ച ചിത്രമായിരുന്നു സ്റ്റാര്‍ ട്രെക്ക്. സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞതിന് ശേഷം ആപ്പിള്‍ വാച്ച്, സാംസങ് ഗിയര്‍, പിക്‌സല്‍ വാച്ച് മുതലായവയുടെ രൂപത്തില്‍ ഈ ആശയം പ്രാവര്‍ത്തികമാകുന്നത് നാം കണ്ടു. സ്റ്റാര്‍ ട്രെക്ക് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ഡിക്ക് ട്രേസി കോമിക്‌സില്‍ ഈ ആശയം പ്രത്യക്ഷപ്പെട്ടിരുന്നു.

 2. ടോട്ടല്‍ റീകോള്‍- സ്വയം ഓടുന്ന കാറുകള്‍

2. ടോട്ടല്‍ റീകോള്‍- സ്വയം ഓടുന്ന കാറുകള്‍

ടോട്ടല്‍ റീകോളില്‍ നാം ജോണി ക്യാബ് കണ്ടു. നായകനുമായി എവിടേക്കും ഓടുന്ന കാര്‍. സിനിമയില്‍ ഡ്രൈവറുടെ സ്ഥാനത്ത് ഒരു മനുഷ്യന്‍ തന്നെയാണ്. എന്നാല്‍ അധികം വൈകാതെ ഡ്രൈവറില്ലാതെ ഓടുന്ന കാറുകളും റോബോട്ടുകള്‍ ഓടിക്കുന്ന കാറുകളും നിരത്തിലെത്തും. അതിനുളള പരീക്ഷണങ്ങള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്.

3. 2001: എ സ്‌പെയ്‌സ് ഓഡീസ്സി- വിഡീയോ കോള്‍, ടാബ്ലറ്റ്, ഡിജിറ്റല്‍ അസിസ്റ്റന്റെ
 

3. 2001: എ സ്‌പെയ്‌സ് ഓഡീസ്സി- വിഡീയോ കോള്‍, ടാബ്ലറ്റ്, ഡിജിറ്റല്‍ അസിസ്റ്റന്റെ

1968-ല്‍ പുറത്തിറങ്ങിയ 2001: എ സ്‌പെയ്‌സ് ഒഡീസ്സി എന്ന സിനിമ മുന്നോട്ടുവച്ച ചില ആശങ്ങളാണ് വീഡിയോ കോള്‍, ടാബ്ലറ്റ്, ഡിജിറ്റല്‍ അസിസ്റ്റന്റ് എന്നിവ. പ്രധാന കഥാപാത്രമായ ഡോ. ഹേവുഡ് ഫ്‌ളോയ്ഡ് മകളുമായി വീഡിയോ കോള്‍ വഴി സംസാരിക്കുന്നത് സിനിമയിലുണ്ട്. ടാബ്ലറ്റ്, ഡിജിറ്റല്‍ അസിസ്റ്റന്റ് എന്നിവയുടെ കാര്യവും സമാനമാണ്. എന്നാല്‍ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് പ്രവചിക്കാന്‍ സിനിമയക്ക് കഴിഞ്ഞില്ല.

4. മൈനോറിറ്റി റോപ്പോര്‍ട്ട്- ടച്ച്- മോഷന്‍ അടിസ്ഥാന ഇന്റര്‍ഫേസുകള്‍

4. മൈനോറിറ്റി റോപ്പോര്‍ട്ട്- ടച്ച്- മോഷന്‍ അടിസ്ഥാന ഇന്റര്‍ഫേസുകള്‍

ടച്ച് സ്‌ക്രീനിന്റെയും ചലനം അടിസ്ഥാനമാക്കിയുള്ള ഇന്റര്‍ഫേസിന്റെയും കാലത്താണ് നാം ജീവിക്കുന്നത്. ടോം ക്രൂയിസ് നായകനായ മൈനോറിറ്റി റിപ്പോര്‍ട്ടിലാണ് ഈ ആശയങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതിന് പുറമെ റെറ്റിനല്‍ സ്‌കാനറുകള്‍, ടച്ച്/ജെസ്റ്റര്‍ അടിസ്ഥാന യുഐ, ടാര്‍ഗറ്റഡ് അഡ്വര്‍ടൈസിംഗ് എന്നിവയുടെ ആദ്യരൂപങ്ങളും ഈ സിനിമയില്‍ കാണാം.

 5. നെവര്‍ സേ നെവര്‍ എഗൈന്‍- ലേസര്‍ വാച്ച്

5. നെവര്‍ സേ നെവര്‍ എഗൈന്‍- ലേസര്‍ വാച്ച്

അത്യന്താധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതില്‍ എന്നും മുന്നിലാണ് ജെയിംസ് ബോണ്ട്. സീന്‍ കോണറി ജെയിംസ് ബോണ്ടായി എത്തിയ ചിത്രത്തിലെ ലേസര്‍ വാച്ച് ഏവരെ ആകര്‍ഷിച്ചു. സിനിമ കണ്ട പാട്രിക് പ്രീബ് എന്ന ഗവേഷകന്‍ ലേസര്‍ വാച്ച് ഉണ്ടാക്കി. ശക്തിയുള്ള നീല ലേസര്‍ പൊള്ളലിന് കാരണമാകുമെന്നതിനാല്‍ വളരെ സൂക്ഷിച്ച് വേണം ലേസര്‍ വാച്ച് ഉപയോഗിക്കാന്‍. മുന്നറിയിപ്പ് നല്‍കുന്നത് നിര്‍മ്മാതാവ് തന്നെയാണ്.

 6. ബാക്ക് ടു ദി ഫ്യൂച്ചര്‍ പാര്‍ട്ട് 2- പവര്‍ ലെയ്‌സും വിയറബിള്‍ ടെക്കും

6. ബാക്ക് ടു ദി ഫ്യൂച്ചര്‍ പാര്‍ട്ട് 2- പവര്‍ ലെയ്‌സും വിയറബിള്‍ ടെക്കും

പുത്തന്‍ സാങ്കേതികവിദ്യകളുടെ ഘോഷയാത്രയായിരുന്നു ബാക്ക് ടു ദി ഫ്യൂച്ചര്‍ പാര്‍ട്ട് 2-ന്റെ സവിശേഷത. പറക്കുന്ന കാറുകള്‍ പോലുള്ളവ ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ലെങ്കിലും സിനിമയില്‍ കണ്ട പവര്‍ ലെയ്‌സ് നൈക്കി വിപണിയിലെത്തിച്ചുകഴിഞ്ഞു. തിരഞ്ഞെടുത്ത നൈക്കി സ്റ്റോറുകളില്‍ ഇവ ലഭിക്കും. ഗൂഗിള്‍ ഗ്ലാസിന്റെ ആദ്യരൂപവും ഈ സിനിമയിലുണ്ട്. മാര്‍ട്ടിയുടെ കുട്ടികള്‍ ധരിച്ച ഗ്ലാസിനെ കുറിച്ച് തന്നെയാണ് പറയുന്നത്.

7. ബ്ലെയ്ഡ് റണ്ണര്‍- വീഡിയോ ബില്‍ബോര്‍ഡുകള്‍

7. ബ്ലെയ്ഡ് റണ്ണര്‍- വീഡിയോ ബില്‍ബോര്‍ഡുകള്‍

ബ്ലെയ്ഡ് റണ്ണര്‍ തുടങ്ങുന്നത് വരുംകാല ലോസ് ഏഞ്ചലിസിന്റെ ദൃശ്യത്തോടെയാണ്. ഇതില്‍ കാണുന്ന ഭീമന്‍ വീഡിയോ ബില്‍ബോര്‍ഡ് നിങ്ങളുടെ കണ്ണിലുമുടക്കിക്കാണും. ഇന്ന് നഗരങ്ങളില്‍ എവിടെ നോക്കിയാലും പരസ്യ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്ന വലിയ ബോര്‍ഡുകളാണ്.

8. ഷോര്‍ട്ട് സര്‍ക്യൂട്ട്- മിലിട്ടറി റോബോട്ടുകള്‍

8. ഷോര്‍ട്ട് സര്‍ക്യൂട്ട്- മിലിട്ടറി റോബോട്ടുകള്‍

ഷോര്‍ട്ട് സര്‍ക്യൂട്ട് കുടുംബസദസ്സുകള്‍ക്ക് വേണ്ടിയുള്ള ഒരു തമാശപ്പടമായിരുന്നു. ഇതില്‍ മിലിട്ടറി റോബോട്ടിനെ സംവിധായകന്‍ അവതരിപ്പിച്ചിരിട്ടുണ്ട്. ഇന്ന് അമേരിക്കന്‍ സൈന്യം യുദ്ധരംഗത്ത് റോബോട്ടുകളെ ഉപയോഗിക്കുന്നതിനുള്ള പരീക്ഷണങ്ങളിലാണ്. വെടിയുതിര്‍ക്കാനും ശത്രുവിനെ ഇല്ലായ്മ ചെയ്യാനും കഴിവുള്ളവയായിരിക്കും ആ റോബോട്ടുകള്‍.

9. സ്മാര്‍ട്ട് ഹൗസ്- സ്മാര്‍ട്ട് വീടുകള്‍

9. സ്മാര്‍ട്ട് ഹൗസ്- സ്മാര്‍ട്ട് വീടുകള്‍

ഡിസ്‌നി ചാനല്‍ മൂവിയുടെ കാലത്തിന് മുമ്പേ സഞ്ചരിച്ച സിനിമയായിരുന്നു സ്മാര്‍ട്ട് ഹൗസ്. സ്മാര്‍ട്ട് ഹൗസില്‍ ജീവിക്കാന്‍ അവസരം ലഭിച്ച കുടുംബത്തിന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം. വീട് വൃത്തിയാക്കാനും പാകം ചെയ്യാനും ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനുമെല്ലാം ഈ വീട്ടില്‍ സംവിധാനമുണ്ട്. സ്മാര്‍ട്ട് ലൈറ്റുകളുടെയും എയര്‍ കണ്ടീഷനുകളുടെയും കാലത്ത് ഇതിന് വലിയ പുതുമ തോന്നുകയില്ല. സ്മാര്‍ട്ട് ഹൗസിലൂടെയാണ് നമ്മള്‍ ആദ്യമായി സ്മാര്‍ട്ട് വീട് കണ്ടതെന്ന് പറയാം.

10. വുമണ്‍ ഇന്‍ ദി മൂണ്‍- വിവിധ ഘട്ടങ്ങളായുള്ള റോക്കറ്റ് വിക്ഷേപണം

10. വുമണ്‍ ഇന്‍ ദി മൂണ്‍- വിവിധ ഘട്ടങ്ങളായുള്ള റോക്കറ്റ് വിക്ഷേപണം

ചന്ദ്രനില്‍ മനുഷ്യന്‍ കാലുകുത്തുന്നതിന് നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വെള്ളിത്തിരയില്‍ അത്ഭുതമായി മാറിയ ചിത്രമാണ് ഫ്രിറ്റ്‌സ് ലാങിന്റെ വുമണ്‍ ഇന്‍ ദി മൂണ്‍. വിവിധ ഘട്ടങ്ങളായുള്ള വിക്ഷേപണത്തിലൂടെയാണ് സിനിമയില്‍ റോക്കറ്റ് ചന്ദ്രനിലേക്ക് പറക്കുന്നത്. നാസ പിന്നീട് ഇതേ രീതി റോക്കറ്റ് വിക്ഷേപണത്തില്‍ ഉപയോഗിച്ചു. ശാസ്ത്രജ്ഞരുമായി സംസാരിച്ച് അവരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ലാങ് സിനിമയില്‍ ഓരോ കാര്യങ്ങളും ഉള്‍പ്പെടുത്തിയതെന്ന് പറയപ്പെടുന്നു. അതുകൊണ്ട് തന്നെ സിനിമയുടെ ശാസ്ത്രീയ അടിത്തറ ഭദ്രമാക്കാന്‍ കഴിഞ്ഞു.

Best Mobiles in India

Read more about:
English summary
10 Movies that Helped Create Real Technology

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X