Home
Miscellaneous

ഇവർ ഇന്റർനെറ്റ് വഴി ഉണ്ടാക്കിയത് കോടികൾ.. ഒരു കൈ നിങ്ങളും നോക്കുന്നോ?

By Gizbot Bureau

ഇന്റർനെറ്റ് വഴി, ഇന്റർനെറ്റ് ഉപയോഗിച്ചുകൊണ്ട് ഇന്റർനെറ്റിനാൽ പണക്കാരായിത്തീർന്ന പ്രശസ്തരായ 10 പേരെ ഞങ്ങൾ പരിചയപ്പെടുത്തുകയാണ് ഇന്നിവിടെ. വെറും ഭാഗ്യം എന്നു പറഞ്ഞുതള്ളാതെ ഇവർ ഓരോരുത്തരും ഈ നിലയിൽ എത്തിയത് അവരുടെ കഠിന പ്രയത്നവും കൂടിച്ചേർന്നപ്പോൾ ആയിരുന്നു എന്ന് നമ്മൾ അറിയണം.

ഇവർ ഇന്റർനെറ്റ് വഴി ഉണ്ടാക്കിയത് കോടികൾ.. ഒരു കൈ നിങ്ങളും നോക്കുന്നോ?

എന്തായാലും ലിസ്റ്റിൽ ആരൊക്കെയാണ് ഉള്ളത് എന്ന് നമുക്ക് നോക്കാം. ഇത് വായിക്കുന്നതിലൂടെ നമുക്ക് ഇവരുടെ ജീവിതം ഒരു പ്രചോദനമാകും എന്ന് തീർച്ച.

1. ജെഫ് ബെസോസ് - ആമസോൺ (82 ബില്യൺ ഡോളർ)

1. ജെഫ് ബെസോസ് - ആമസോൺ (82 ബില്യൺ ഡോളർ)

1994-ൽ ജെഫ് ബെസോസ് സ്ഥാപിച്ച ഏറ്റവും വലിയ ഓൺലൈൻ ഷോപ്പിംഗ് റീട്ടെയ്ലറാണ് ആമസോൺ. ബെസോസിന്റെ സമ്പത്തിന്റെ നല്ലൊരു ഭാഗവും അമസോണിലൂടെ ആണ് വരുന്നത്. ആമസോൺ ഓഹരി വിലയിലെ വലിയ ഉയർച്ച കാരണം കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇദ്ദേഹത്തിന്റെ ആസ്തി അതിവേഗം വർദ്ധിച്ചു. ആമസോൺ ഓൺലൈൻ ഷോപ്പിംഗ് മാത്രമല്ല, ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവനങ്ങളും AWS (Amazon Web Services) വഴി നൽകുന്നുണ്ട്. ലോകത്തിലെ തന്നെ മൂന്നാമത്തെ ഏറ്റവും വലിയ പണക്കാരനും ഇദ്ദേഹം ആണ്.

2. മാർക്ക് സക്കർബർഗ് - ഫേസ്ബുക്ക് (59.4 ബില്യൺ ഡോളർ)

2. മാർക്ക് സക്കർബർഗ് - ഫേസ്ബുക്ക് (59.4 ബില്യൺ ഡോളർ)

ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്വർക്കിംഗ് പ്ലാറ്റ്ഫോമിന്റെ ഫേസ്ബുക്ക് സ്ഥാപകനായ മാർക്ക് സക്കർബർഗിനെക്കുറിച്ച് എല്ലാവർക്കും അറിയാം. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ കോളേജ് സുഹൃത്തുമായി ചേർന്ന് സക്കർബർഗ് ഫേസ്ബുക്ക് ആരംഭിച്ച അദ്ദേഹത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്റർനെറ്റ് സംരംഭകനാണ് അദ്ദേഹം. നിലവിൽ, ഇൻസ്റ്റാഗ്രാം, വാട്‌സ്ആപ്പ്, മെസഞ്ചർ മുതലായ എല്ലാ സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളും സ്വന്തമാക്കിയ മാർക്കറ്റ് സക്കർബർഗിന്റെ ആസ്തിയുടെ കണക്കനുസരിച്ച്, ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ധനികനാണ് അദ്ദേഹം.

3. ലാരി പേജ് (49.3 ബില്ല്യൺ ഡോളർ)

3. ലാരി പേജ് (49.3 ബില്ല്യൺ ഡോളർ)

ഗൂഗിളിന്റെ സഹ സ്ഥാപകരിൽ ഒരാളും Alphabet Inc.ന്റെ സിഇഒയും ആയ ഇദ്ദേഹം ഇന്നത്തെ വളർന്നുവരുന്ന ഇന്റർനെറ്റ് തലമുറയ്ക്ക് പ്രചോദനം നൽകുന്ന സംരംഭകരിൽ ഒരാളാണ്. ഗൂഗിളിന്റെ ഉൽപ്പന്നങ്ങളും സേവനങ്ങളും ഇന്റർനെറ്റ് അടിസ്ഥാനമാക്കിയുള്ളതാണ് എന്നതിനാൽ കമ്പനിയുടെ പ്രധാന വരുമാന സ്രോതസ്സുകൾ എല്ലാം തന്നെ ഓൺലൈൻ പരസ്യത്തിലൂടെയാണ് വരുന്നത്. ആ വരുമാനത്തിന്റെ നല്ലൊരു വിഹിതം ലഭിക്കുന്ന ഗൂഗിൾ തുടങ്ങിയ രണ്ടുപേരിൽ ഒരാളായ ലാരിക്കും രണ്ടാമനായ സെർജി ബ്രിനുമായുള്ള മൊത്തം ആസ്തി മറ്റ് ശതകോടീശ്വരൻമാരുമായി താരതമ്യം ചെയ്താൽ ഒരുപാട് മുകളിൽ തന്നെ നിക്കുന്നതായിരിക്കും.

4. സെർജി ബ്രിൻ (43.1 ബില്യൺ ഡോളർ)

4. സെർജി ബ്രിൻ (43.1 ബില്യൺ ഡോളർ)

സെർജി ബ്രിൻ ഗൂഗിളിന്റെ സഹ സ്ഥാപകനും Alphabet Inc.ന്റെ പ്രസിഡൻറുമാണ്. സെർജി ബ്രിൻ, ലാറി പേജ് എന്നിവർ ഗൂഗിളിന്റെ സ്ഥാപകരാണ് എന്നത് മുകളിൽ പറഞ്ഞല്ലോ. രണ്ടും പേരും കൂടെ ജനപ്രീതി അനുസരിച്ച് വെബ്‌സൈറ്റുകൾ തിരയാനുള്ള ഒരു സെർച്ച് എൻജിൻ സ്റ്റാൻഫോർഡ് സർവകലാശാലയിൽ വെച്ചുണ്ടാക്കിയിരുന്നു. പിന്നീട് ഇവരുടെ പദ്ധതിക്കായി പണം സമാഹരിച്ചതിനുശേഷം അവർ 1998 ൽ ഗൂഗിൾ സെർച്ച് ആരംഭിച്ചു. പിന്നീട് നമ്മൾ കണ്ടത് ഗൂഗിൾ ലോകം അടക്കിവാഴുന്ന കാഴ്ചയായിരുന്നു. ഇപ്പോൾ ലോകത്തിലെ ഏറ്റവും ജനപ്രിയ വെബ് സെർച്ച് എഞ്ചിനാണ് ഗൂഗിൾ എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.

 5. ജാക്ക് മാ (30.9 ബില്യൺ ഡോളർ)

5. ജാക്ക് മാ (30.9 ബില്യൺ ഡോളർ)

B2B റീട്ടെയിൽ സേവനങ്ങളിൽ ലോകത്താകമാനമുള്ള ഒരു ഇ-കൊമേഴ്സ് കമ്പനിയായ അലിബാബ.കോം സ്ഥാപകനും സിഇഒയുമാണ് ജാക്ക് മാ. അലിബാബ ഗ്രൂപ്പിന്റെ കീഴിലുള്ള ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനവും ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവനങ്ങളും പോലുള്ള നിരവധി ഇന്റർനെറ്റ് അധിഷ്ഠിത ഉത്പന്നങ്ങളും സേവനങ്ങളും ബിസിനസ്സുകൾക്ക് വാഗ്ദാനം ചെയ്യുന്നത് ഈ കമ്പനിയാണ്. ജാക്ക് മാ ആലിബാബ.കോം എന്ന വെബ്സൈറ്റ് 1999 ൽ ആരംഭിച്ചു 2015-16ൽ എത്തിയപ്പോഴേക്കും അലീബാബ ഓൺലൈൻ വിൽപനയിൽ ആമസോൺ, ഇ-ബേ എന്നിവയെ മറികടന്ന് ലോകത്തെ തന്നെ ഏറ്റവും വലിയ റീട്ടെയിലർ ആയി മാറുകയായിരുന്നു.

 6. മാ ഹുടെങ്ങ് (24.9 ബില്യൺ ഡോളർ)

6. മാ ഹുടെങ്ങ് (24.9 ബില്യൺ ഡോളർ)

ജാ ഹുടെങ്ങ് ചൈനയിലെ ഏറ്റവും ധനികനായ ഇന്റർനെറ്റ് സംരംഭകനാണ്. ലോകത്തിലെ ഏറ്റവും വലിയ ഇന്റർനെറ്റ് കമ്പനിയായ ടെസെന്റ് സിഇഒയും സ്ഥാപകനുമാണ് അദ്ദേഹം. 1998 ൽ അദ്ദേഹവും നാല് സുഹൃത്തുക്കളും ചേർന്ന് തുടക്കമിട്ടതാണ് ഈ കമ്പനി. ഇന്റർനെറ്റ് സംരംഭകരെ സഹായിക്കുന്ന ഇന്റർനെറ്റ് അധിഷ്ഠിത ഉൽപന്നങ്ങളും സേവനങ്ങളും ആണ് കമ്പനി പ്രദാനം ചെയ്യുന്നത്. ഇന്നുള്ള പല സോഷ്യൽ നെറ്റ്വർക്കുകൾ, ഇലക്ട്രോണിക് പേയ്മെന്റ് സിസ്റ്റങ്ങൾ, മീഡിയ, വിനോദം തുടങ്ങിയ പലതിലും ടെൻസന്റെ സാന്നിധ്യമുണ്ട്.

7. റോബിൻ ലി (14.3 ബില്ല്യൻ ഡോളർ)

7. റോബിൻ ലി (14.3 ബില്ല്യൻ ഡോളർ)

ചൈനീസ് കമ്പനിയായ Baiduവിന്റെ സ്ഥാപകനാണ് റോബിൻ ലീ. ചൈനയുടെ ഗൂഗിൾ സെർച്ച് എൻജിൻ എന്ന് വിശേഷിപ്പിക്കുന്ന Baidu ചൈനയിൽ ഗൂഗിളിനെക്കാളും പ്രചാരമുള്ള സെർച്ച് എൻജിൻ കൂടെയാണ്. ഗൂഗിൾ സ്ഥാപിതമായ ഒരു വർഷത്തിനുശേഷം 2000 ജനുവരി 1 നാണ് Baidu സ്ഥാപിച്ചത്. ഗൂഗിളിന്റെ പേജ് റാങ്ക് അൽഗോരിതം പോലെ തന്നെ RankDex എന്ന അവരുടെ സ്വന്തം അൽഗോരിതം വികസിപ്പിച്ചെടുത്തുകൊണ്ടാണ് കമ്പനി വളർന്നത്. ചൈന സെർച്ച് എഞ്ചിൻ മാർക്കറ്റ് വിഹിതത്തിൽ 75-80 ശതമാനം ഓഹരികൾ സ്വന്തമാക്കിയിട്ടുണ്ട് ഈ കമ്പനി. ഇത് കൂടാതെ ചൈനയിലെ ഏറ്റവും പ്രശസ്തമായ വെബ്സൈറ്റ് കൂടിയാണ് Baidu.com.

8. ഡസ്റ്റിൻ മോസ്ക്കോവിറ്റ്സ് ($ 10.4 ബില്ല്യൻ ഡോളർ)

8. ഡസ്റ്റിൻ മോസ്ക്കോവിറ്റ്സ് ($ 10.4 ബില്ല്യൻ ഡോളർ)

ഫെയ്സ്ബുക്കിന്റെ സഹ സ്ഥാപകരിൽ ഒരാളാണ് ഡസ്റ്റിൻ മോസ്ക്കോവിറ്റ്സ്, ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ മാർക്ക് സക്കർബർഗുമായി ചേർന്ന് ഫേസ്ബുക്ക് എന്ന ഇന്നുള്ളതിൽ ഏറ്റവും വലിയ സോഷ്യൽ നെറ്റ്വർക്കിനെ സ്ഥാപിക്കാൻ സഹായിച്ചു കൊണ്ടായിരുന്നു തുടക്കം. പിന്നീട് 2008 ൽ അദ്ദേഹം ഫേസ്ബുക്ക് വിട്ടു. കാരണം ഫേസ്ബുക്കിലെ 3% ഓഹരിയുടമകളിലൊരാളാണ് അദ്ദേഹം. ഫേസ്ബുക്ക് ഷെയറുകളിൽ നിന്നാണ് അദ്ദേഹത്തിന്റെ സമ്പത്ത് കാര്യമായി ഇപ്പോഴും വരുന്നത്. മോസ്കോവിറ്റ്സിനെക്കുറിച്ചുള്ള രസകരമായ വസ്തുത, ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ശതകോടീശ്വരന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നതാണ്. മാർക്ക് സുക്കർബർഗിനേക്കാൾ എട്ടു ദിവസം പ്രായം കുറവാണ് ഇദ്ദേഹത്തിന്.

 9. ജാൻ കോം (9.7 ബില്ല്യൻ ഡോളർ)

9. ജാൻ കോം (9.7 ബില്ല്യൻ ഡോളർ)

വാട്സാപ്പ് എന്ന ലോകത്തെ ഏറ്റവും ജനപ്രിയ ഇൻസ്റ്റന്റ് മെസ്സേജിംഗ് ആപ്ലിക്കേഷന്റെ സിഇഒയും സഹ സ്ഥാപകനുമാണ് ജാൻ കോം. 2014 ഫെബ്രുവരിയിൽ ഫേസ്ബുക് 19 ബില്ല്യൻ ഡോളർ നൽകി മെസ്സേജിങ് ആപ്ലിക്കേഷൻ വാങ്ങിയതോടെയാണ് ഇദ്ദേഹവും സഹസ്ഥാപകരും ശതകോടീശ്വരന്മാരായി മാറിയത്. വാട്സ്ആപ്പ് സ്ഥാപിക്കുന്നതിനു മുൻപ് ഒമ്പത് വർഷക്കാലം യാഹൂവിൽ ജോലിചെയ്തിരുന്നു ഇദ്ദേഹം.

10. ഷാങ് ചിഡോംഗ് (8.4 ബില്ല്യൻ ഡോളർ)

10. ഷാങ് ചിഡോംഗ് (8.4 ബില്ല്യൻ ഡോളർ)

ചൈനീസ് കമ്പനിയായ ടെൻസെന്റെ സഹ സ്ഥാപകരിലൊരാളാണ് ഷ്വാങ് ഷ്വിംഗ്. 16 വർഷം ടെസെന്റ് സിഇഒ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഷാംഗ്ജെൻ യൂണിവേഴ്സിറ്റിയിൽ മാ ഹുടെങ്ങും ഇദ്ദേഹവും ഒരുമിച്ചായിരുന്നു പഠിച്ചിരുന്നത്. തുടർന്ന് അവിടെ നിന്നും ടെനസെൻറ് കണ്ടുപിടിക്കുന്നതിലേക്ക് എത്തുകയായിരുന്നു.

Best Mobiles in India

English summary
10 Richest People Whose Wealth is an Internet Company
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X