Home
Miscellaneous

ടിവി വാങ്ങുന്നതിന്‌ മുമ്പ്‌ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

By Archana V

വീട്ടിലേക്ക്‌ ടിവി വാങ്ങാന്‍ ആലോചിക്കുകയാണോ നിങ്ങള്‍? എങ്കില്‍ വാങ്ങും മുമ്പ്‌ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. നിങ്ങള്‍ നല്‍കുന്ന വിലയ്‌ക്കനുസരിച്ചുള്ള മൂല്യം തിരിച്ച്‌ കിട്ടണം എന്നുണ്ടെങ്കില്‍ ടിവിയില്‍ എന്താണ്‌ സംഭവിക്കുന്നത്‌ എന്ന്‌ മനസിലാക്കണം.

ടിവി വാങ്ങുന്നതിന്‌ മുമ്പ്‌ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

സ്‌മാര്‍ട്‌ ടിവി, എല്‍ഇഡി, ഒഎല്‍ഇഡി, 4കെ, എച്ച്‌ഡിആര്‍ എന്നിങ്ങനെ പലതരം ടിവികള്‍ ഇന്ന്‌ ലഭ്യമാകും. ടെലിവിഷന്‍ മേഖല ഓരോ ദിവസവും മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്‌. അതിനാല്‍ ഒരു ടിവി വാങ്ങുന്നതിന്‌ മുമ്പ്‌ ചിലകാര്യങ്ങള്‍ പരിഗണിക്കണിക്കേണ്ടതുണ്ട്‌. ഇവയില്‍ ചിലതാണ്‌ താഴെ പറയുന്നത്‌.

സ്‌ക്രീന്‍ സൈസ്‌

സ്‌ക്രീന്‍ സൈസ്‌

ടിവി വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യം ഇതാണ്‌. വീട്ടിലെ എത്ര പേര്‍ ഒരേ സമയം ടിവി കാണും എന്നും എവിടെയാണ്‌ ടിവി വയ്‌ക്കേണ്ടതെന്നും ആദ്യം ചിന്തിക്കുക. വീട്ടില്‍ നിരവധി പേര്‍ ഉണ്ടെങ്കില്‍ വലിയ സെറ്റ്‌ തിരഞ്ഞെടുക്കുന്നതാണ്‌ ഉചിതം. നിങ്ങള്‍ ഇരിക്കുന്നിടത്തു നിന്നും സ്‌ക്രീനിലേക്കുള്ള ദൂരത്തിന്‌ ഇണങ്ങുന്ന സ്‌ക്രീന്‍ വലുപ്പവും റെസല്യൂഷനും ഉള്ള ടിവി ആയിരിക്കണം തിരഞ്ഞെടക്കുന്നത്‌.

സ്‌ക്രീന്‍ റെസല്യൂഷന്‍

സ്‌ക്രീന്‍ റെസല്യൂഷന്‍

ടിവിയിലെ ചിത്രങ്ങളുടെ തീഷ്‌ണത തീരുമാനിക്കുന്നത്‌ റെസല്യൂഷന്‍ ആണ്‌. 720പി, 1080 പി, ഫുള്‍ എച്ച്‌ഡി എന്നിങ്ങനെ വിവിധ റെസല്യൂഷനുകളില്‍ ഉള്ള ടിവികള്‍ ഇന്ന്‌ ലഭ്യമാകും. ചില ടെലിവിഷന്‍ നിര്‍മാതാക്കള്‍ എച്ച്‌ഡി ടിവികളില്‍ നിന്നും വളരെ പെട്ടെന്ന്‌ അള്‍ട്ര എച്ച്‌ഡി സെറ്റുകളിലേക്ക്‌ മാറുന്നുണ്ട്‌.

കൂടാതെ ഇപ്പോള്‍ നിരവധി 4കെ ടെലിവിഷനുകളും എത്തുന്നുണ്ട്‌ . ഇന്ന്‌ ഏറ്റവും സാധാരണമായിട്ടുള്ളത്‌ ഫുള്‍എച്ച്‌ഡി 1080 പി ആണ്‌. ഭാവിയിലേക്കും കൂടി ഉപയോഗിക്കണം എന്നുണ്ടെങ്കില്‍ 4കെ ടിവി വാങ്ങാം.

 റിഫ്രഷ്‌ റേറ്റ്‌

റിഫ്രഷ്‌ റേറ്റ്‌

സെക്കന്‍ഡില്‍ സ്‌ക്രീനിലെ ഇമേജ്‌ എത്ര തവണ റിഫ്രഷ്‌ ചെയ്യപ്പെടും എന്നതാണ്‌ ടിവിയുടെ റിഫ്രഷ്‌ നിരക്ക്‌. ഹെട്‌സിലാണ്‌ ഇത്‌ അളക്കുന്നത്‌. അതിനാല്‍ 60ഹെട്‌സ്‌, 120 ഹെട്‌സി, 144ഹെട്‌സ്‌ എന്നിങ്ങനെയായിരിക്കും ടിവിയില്‍ കാണപ്പെടുക. ഉയര്‍ന്ന റിഫ്രഷ്‌ നിരക്കാണ്‌ ഇമേജുകള്‍ക്കിടയിലെ ഒഴുക്ക്‌ സുഗമമായിരിക്കാന്‍ നല്ലത്‌. മോഷന്‍ ബ്ലറര്‍ കുറയ്‌ക്കാനും ഇതാണ്‌ നല്ലത്‌.

എച്ച്‌ഡിഎംഐ പോര്‍ട്ട്‌

എച്ച്‌ഡിഎംഐ പോര്‍ട്ട്‌

കൂടുതല്‍ എച്ച്‌ഡിഎംഐ പോര്‍ട്ടുകള്‍ ഉള്ള ടിവി വേണം തിരഞ്ഞെടുക്കാന്‍. അങ്ങനെയെങ്കില്‍ വളരെ പെട്ടെന്ന്‌ സൗണ്ട്‌ബാര്‍, ക്രോംകാസ്‌റ്റ്‌, റോകു എന്നിവ ഉപയോഗിക്കാം. 4കെ അള്‍ട്ര എച്ച്‌ഡി ആണ്‌ വാങ്ങുന്നതെങ്കില്‍ ഭാവിയിലെ അള്‍ട്ര എച്ച്‌ഡി സംവിധാനങ്ങള്‍ കൂടി ഉപയോഗിക്കുന്നതിന്‌ ടിവിയുടെ പോര്‍ട്ടുകള്‍ എച്ച്‌ഡിഎംഐ 2.0 സപ്പോര്‍ട്ട്‌ ചെയ്യുമെന്ന്‌ ഉറപ്പ്‌ വരുത്തണം. കുറഞ്ഞത്‌ ടിവിയില്‍ മൂന്ന്‌ പോര്‍ട്ട്‌ എങ്കിലും ഉണ്ടോ എന്ന്‌ നോക്കുക.

സ്‌മാര്‍ട്‌ ഫീച്ചറുകളേക്കാള്‍ ടിവിയുടെ വലുപ്പത്തിന്‌ പ്രാധാന്യം നല്‍കുക

സ്‌മാര്‍ട്‌ ഫീച്ചറുകളേക്കാള്‍ ടിവിയുടെ വലുപ്പത്തിന്‌ പ്രാധാന്യം നല്‍കുക

സ്‌മാര്‍ട്‌ ഫീച്ചറുകളോട്‌ കൂടിയ ചെറിയ ടിവി തിരഞ്ഞെടുക്കുന്നതിനേക്കാള്‍ ഉചിതം വലിയ ടിവി തിരഞ്ഞെടുക്കുന്നതാണ്‌. യഥാര്‍ത്ഥ ഫീച്ചറുകളെക്കാള്‍ സ്‌മാര്‍ട്‌ ഫീച്ചറുകള്‍ തന്ത്രങ്ങള്‍ ആകാനാണ്‌ സാധ്യത.

സ്‌പീക്കറുകള്‍

സ്‌പീക്കറുകള്‍

മുറിയുടെ വലുപ്പം ചെറുതാണെങ്കിലും കൈകാര്യം ചെയ്യാന്‍ കഴിയുന്ന മികച്ച സ്‌പീക്കറുകളുമായാണ്‌ ഇന്ന്‌ പല ടിവികളും എത്തുന്നത്‌. ചില ടിവികളിലെ ചിത്രത്തിന്റെ ഗുണ നിലവാരമായിരിക്കും പലപ്പോഴും നിങ്ങളെ ആകര്‍ഷിക്കുക എന്നാല്‍ ഇവയുടെ ശബ്ദം നിങ്ങളെ നിരാശപെടുത്തും. വലിയ ടിവികള്‍ക്കൊപ്പം പ്രത്യേക സൗണ്ട്‌ ബാര്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

കളര്‍ ഡെപ്‌ത്‌

കളര്‍ ഡെപ്‌ത്‌

നിറങ്ങളുടെ നിലവാരമാണ്‌ ടെലിവിഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. മിക്ക ടെലിവിഷനുകളും ഇക്കാര്യത്തില്‍ നിരാശപെടുത്താറില്ല. എന്നാല്‍ സാധാരണ വിലയില്‍ വാങ്ങുന്ന ടിവികളില്‍ 8 ബിറ്റ്‌സ്‌ / ചാനല്‍ ആയിരിക്കും ബിറ്റ്‌ ഡെപ്‌ത്‌ .

കണ്ണിന്‌ ഇണങ്ങുന്നതും നിലവിലെ ഫോട്ടോ-റിയലിസ്‌റ്റിക്‌ ഇമേജുകള്‍ക്ക്‌ അനുയോജ്യമായ തരത്തില്‍ നിറങ്ങള്‍ നല്‍കുന്നതുമായ ടിവി ആണന്ന്‌ ഉറപ്പ്‌ വരുത്തുക.

ബാക്‌ ലൈറ്റിങ്‌ ടെക്‌നോളജി

ബാക്‌ ലൈറ്റിങ്‌ ടെക്‌നോളജി

നിങ്ങള്‍ ഒരു എല്‍സിഡി ടിവി വാങ്ങാന്‍ പദ്ധതി ഉണ്ടെങ്കില്‍ ഇതിന്റെ പ്രവര്‍ത്തനം എങ്ങനെ ആണന്ന്‌ മനസിലാക്കിയിരിക്കണം. സ്‌ക്രീനിന്റെ കോണ്‍ട്രാസ്‌റ്റില്‍ ഇതിന്‌ ഏറെ സ്വാധീനമുണ്ട്‌.

ചിലതില്‍ സ്‌ക്രീനിന്റെ വക്കുകളിലാണ്‌ ലൈറ്റ്‌ സ്ഥാപിച്ചിരിക്കുന്നത്‌ മറ്റ്‌ ചിലതില്‍ സ്‌ക്രീനിന്‌ നേരെ പിറകിലാണ്‌ ലൈറ്റ്‌ സ്ഥാപിച്ചിരിക്കുന്നത്‌. സ്‌ക്രീനിന്‌ പുറകില്‍ ലൈറ്റ്‌ വരുന്ന ടിവികളാണ്‌ എഡ്‌ജ്‌-ലൈറ്റ്‌ മോഡലുകളേക്കാള്‍ മികച്ച കോണ്‍ട്രാസ്‌റ്റ്‌്‌ നല്‍കുക.

 കര്‍വ്‌ഡ്‌ ടിവി

കര്‍വ്‌ഡ്‌ ടിവി

2017 ല്‍ കര്‍വ്‌ഡ്‌ ടിവി അത്ര സാധാരണം അല്ലെങ്കിലും ടെലിവിഷന്‍ നിര്‍മാതാക്കളായ സാംസങ്‌ ഇത്തരം മോഡലുകള്‍ ലഭ്യമാക്കുന്നുണ്ട്‌.

കണ്ണിന്റെ ആകൃതിയാണ്‌ കര്‍വ്‌ഡ്‌ സ്‌ക്രീനുകള്‍ പിന്തുടരുന്നത്‌. അതിനാല്‍ ഫ്‌ളാറ്റ്‌ ടിവിയില്‍ കാണുന്നതിലും തീഷ്‌ണമായിരിക്കും ഇതിലെ ചിത്രങ്ങളുടെ കോര്‍ണറുകള്‍. കാഴ്‌ചാനുഭവം ഒന്നു കൂടി മികച്ചതായിരിക്കും ഇതില്‍ . എന്നാല്‍, ശരിയായ സ്ഥാനങ്ങളില്‍ ഇരുന്നല്ല കാണുന്നതെങ്കില്‍ ചിത്രങ്ങളുടെ ആകൃതിയില്‍ മാറ്റം അനുഭവപ്പെടും.

സ്‌മാര്‍ട്‌ ടിവി

സ്‌മാര്‍ട്‌ ടിവി

സ്‌മാര്‍ട്‌ ടിവികള്‍ ഇന്റര്‍നെറ്റ്‌ുമായി കണക്ട്‌ ചെയ്‌ത്‌ കണ്ടന്റുകള്‍ സ്‌ട്രീം ചെയ്യാന്‍ കഴിയും. നെറ്റ്‌ഫ്‌ളിക്‌സ്‌ ഉള്‍പ്പടെയുള്ള ചില ആപ്പുകളോടെയാണ്‌ ഇത്‌ എത്തുന്നത്‌. ചിലത്‌ വൈ-ഫൈ വഴി കണക്ട്‌ ചെയ്യാം. വയറുകളും മറ്റും ഒഴിവാക്കി അലങ്കോലപ്പെടാതെ ടിവി ഉപയോഗിക്കണം എന്നുണ്ടെങ്കില്‍ സ്‌മാര്‍ട്‌ ടിവിയാണ്‌ മികച്ചത്‌.

Best Mobiles in India

English summary
If you are planning to buy a TV for your home, there are lots of factors to be considered before getting one. So there are set of things you need to consider before getting a TV. Find it down below.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X