ഐഫോൺ ഉപയോഗിക്കുന്ന ചില ഇന്ത്യക്കാരുടെ 10 പൊങ്ങച്ചങ്ങൾ..

By Shafik
|

ഐഫോൺ, ആൻഡ്രോയ്ഡ് എന്നീ രണ്ടു മൊബൈൽ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾ ആണല്ലോ ഇന്ന് ലോകത്തിലെ ബഹുഭൂരിപക്ഷം ആളുകളും ഉപയോഗിക്കുന്നത്. അതിൽ തന്നെ വലിയൊരു വിഭാഗം ആൻഡ്രോയ്ഡ് ഉപയോഗിക്കുന്നവരും ചെറുതല്ലാത്ത ഒരു വിഭാഗം ഐഒഎസ് ഉപയോഗിക്കുന്നവരുമാണ്.

ഇന്നിവിടെ പറയാൻ പോകുന്നത് ഐഫോൺ ഉപയോഗിക്കുന്ന ചില ആളുകൾക്കുണ്ടാവാറുള്ള ഒരു പ്രത്യേക മാനസികാവസ്ഥയെ കുറിച്ചാണ്. ആൻഡ്രോയ്ഡ് ഉപയോഗിക്കുന്നവരെ കുറിച്ചുള്ള അവരുടെ നിലപാടും തങ്ങൾ ഉപയോഗിക്കുന്ന ഐഫോൺ മാത്രമാണ് ലോകത്തിലെ ഏറ്റവും നല്ല ഫോൺ എന്ന കാഴ്ചപ്പാടുമൊക്കെ അടങ്ങുന്നതാണ് ഇവരുടെ വിചാരങ്ങൾ.

ഐഫോൺ ഉപയോഗിക്കുന്ന ചില ഇന്ത്യക്കാരുടെ 10 പൊങ്ങച്ചങ്ങൾ..

താഴെ അല്പം രസകരമായി എന്നാൽ ആശയത്തിൽ നിന്നുകൊണ്ട് തന്നെ പറയാൻ പോകുന്ന കാര്യങ്ങൾ ഐഫോൺ ഉപയോഗിക്കുന്ന വളരെ കുറച്ചു ആളുകളിൽ, പ്രത്യേകിച്ച് ഇന്ത്യക്കാരായ ചുരുക്കം ചിലരിൽ മാത്രം കണ്ടുവരുന്ന ചിന്താഗതികളെ കുറിച്ച് മാത്രമാണ്. ഇത്തരത്തിൽ ചിന്തിക്കാത്ത ഐഫോൺ എന്ന മികച്ച ഫോണിന്റെ ഡിസൈനും നിലവാരവും കണ്ട് വാങ്ങി ഉപയോഗിക്കുന്ന മറ്റുള്ളവർക്കിടയിൽ ഒരു സ്റ്റാറ്റസ് സിംബൽ ആയി മാത്രം കൊണ്ടുനടക്കാത്ത നല്ലവരായ ഭൂരിപക്ഷം ഐഫോൺ ഉപഭോക്താക്കൾ തത്കാലം ക്ഷമിക്കുക. ഇത് നിങ്ങളെ കുറിച്ചല്ല, മറിച്ച് ഐഫോണിന്റെ വില കളയാൻ നടക്കുന്ന ചില ആളുകളെ കുറിച്ച് മാത്രമാണ്.

1

1

കയ്യിൽ ആപ്പിൾ കമ്പനിയുടെ ഒരു ഐഫോണ്‍ മാത്രമാണ് ഉള്ളത് എങ്കിലും ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ എത്ര മഹത്തരമാണെന്ന് അവര്‍ മണിക്കൂറുകളോളം വാചകമടിച്ചുകൊണ്ടേയിരിക്കും.

2

2

ഇവർ സാംസങ്, നോക്കിയ, ഷവോമി, സോണി, എൽജി പോലുളള മറ്റ് ടെക് ലോകത്തെ ഭീമന്‍ ബ്രാന്‍ഡുകള്‍ വ്യാജ ചൈനീസ് ഉല്‍പ്പന്നങ്ങളെപ്പോലെയാണ് പരിഗണിക്കുക.

3

3

എവിടെയെങ്കിലും ഫോണുകളെക്കുറിച്ചുളള ചര്‍ച്ചകള്‍ ഉണ്ടായാൽ അവര്‍ ഐഫോണിന് പകരം വയ്ക്കാന്‍ ഐഫോണ്‍ മാത്രമാണുളളതെന്ന് ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരിക്കും.

4
 

4

ഇതിലും രസകരം ചിലരുടെ ഐഫോൺ കേസുകൾ ആണ്. ഈ ഐഫോണ്‍ ഉപയോക്താക്കളുടെ കേസുകള്‍ കണ്ടാല്‍ അതുണ്ടാക്കിയ ആപ്പിളിന് പോലും അവ ഐഫോൺ ആണെന്ന് തിരിച്ചറിയുമെന്ന് തോന്നുന്നില്ല.

5

5

ആന്‍ഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവരെ അവര്‍ ഏതെങ്കിലും പകര്‍ച്ചവ്യാധിയായ അസുഖ ബാധിതരെ പോലെയായിരിക്കും കാണുക. അല്ലെങ്കിൽ വേറെ ഏതെങ്കിലും ജാതിയിൽ പെട്ട ആളുകളെ പോലെ.

6

6

സദാ സമയവും ഐഫോണിന്റെ സവിശേഷതകളെക്കുറിച്ച് അവര്‍ വാ തോരാതെ സംസാരിക്കുമെങ്കിലും, വാസ്തവത്തില്‍ അത്യാവശ്യം വ്യത്യസ്തതയുള്ള അതേസമയം സൗജനമായി ലഭിക്കുന്ന ആപ്പുകൾക്ക് വേണ്ടി ഇവരിലും പലരും ഒരു ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവരുമാണ്.

7

7

ആഗോളവൽക്കരണം, ഭീകരവാദം, രാജ്യത്തിന്റെ അവസ്ഥ തുടങ്ങിയ ചൂടുളള വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോഴും അവസാനം അവര്‍ അവരുടെ ഐഫോണ്‍ എത്ര മനോഹരമാണ് എന്ന് പറഞ്ഞായിരിക്കും സംസാരം നിർത്തുക. അവിടെയും ഐഫോൺ കയറിവരും. അല്ലെങ്കിൽ വരുത്തും.

8

8

ഐഫോണ്‍ ഉപയോഗിക്കാത്തവര്‍ സാധാരണ ഫോണ്‍ ചാര്‍ജറിനായി ഇവരെ സമീപിക്കുകയോ മറ്റോ ചെയ്‌താൽ എന്റെ കൈയില്‍ ഐഫോണാണെന്ന് ഇവര്‍ ഗമയോടെ പറയുകയും ചെറിയൊരു പുച്ഛത്തോടെ ഒരു നോട്ടം ചോദിച്ചുവന്നവനെ നോക്കുകയും ചെയ്യും.

9

9

എന്റെ ഫോൺ എവിടെ എന്ന് ചോദിക്കുന്നതിന് പകരം എന്റെ ഐഫോൺ എവിടെ എന്ന് മാത്രമേ ഇത്തരക്കാർ ചോദിക്കുകയുള്ളൂ. എന്നാലല്ലേ താൻ ഒരു ഐഫോൺ ആണ് ഉപയോഗിക്കുന്നത്, അത് വാങ്ങാനുള്ള പണമൊക്കെ തനിക്കുണ്ടെന്ന് മറ്റുള്ളവർക്കിടയിൽ എടുത്തുകാണിക്കാൻ കഴിയൂ.

10

10

ഏതെങ്കിലും പൊതുസ്ഥലത്ത് നിൽക്കുകയോ ഇരിക്കുകയോ ചെയ്യുമ്പോൾ ഒരിക്കൽ പോലും ഐഫോൺ പോക്കറ്റിൽ ഇടില്ല. എപ്പോഴും കയ്യിൽ തന്നെ പിടിച്ചുകൊണ്ടേയിരിക്കും. പ്രത്യേകിച്ചും ആപ്പിൾ ലോഗോ പുറത്തു വ്യക്തമായി കാണിക്കുന്ന രീതിയിൽ. ഇനി ഫോൺ എങ്ങനെ ഏത് മരുഭൂമിയിൽ ചെന്നിട്ട് ഏത് അവസ്ഥയിൽ എടുക്കാൻ നോക്കിയാലും ആപ്പിൾ ലോഗോ കാണിക്കുന്ന രീതിയിലേ ഇവർ പുറത്തെടുക്കൂ.

Best Mobiles in India

Read more about:
English summary
10 Typical Things Which Indian iPhone Users Usually Do.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X