അറിയാം, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പണം പോകുന്ന 10 വഴികള്‍

Posted By: Lekshmi S

ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ ദിവസംതോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ബില്‍ അടയ്ക്കാനും സാധനങ്ങള്‍ വാങ്ങാനും ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതും സാധാരണമായിക്കഴിഞ്ഞു. സാങ്കേതികവിദ്യയുടെ പ്രയോജനം കൂടുതല്‍ ആളുകളില്‍ എത്തുന്നത് നല്ലതാണെങ്കിലും ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍ നമ്മള്‍ കാണാതിരുന്നുകൂട.

അറിയാം, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് പണം പോകുന്ന 10 വഴികള്‍

രാജ്യത്ത് ഇതുവരെ 3.2 ദശലക്ഷം ഡെബിറ്റ് കാര്‍ഡുകള്‍ ഹാക്ക് ചെയ്ത് പണം തട്ടിയിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി പണം തട്ടാന്‍ ഹാക്കര്‍ ഉപയോഗിക്കുന്ന ചില തന്ത്രങ്ങളുണ്ട്. അതേക്കുറിച്ച് വിശദമായി മനസ്സിലാക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌കിമ്മിംഗ്

ഇത് എടിഎം സ്‌കിമ്മിംഗ് എന്നും അറിയപ്പെടുന്നു. ഒരു ചെറിയ ഉപകരണം ഉപയോഗിച്ച് നമ്മുടെ കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന രീതിയാണിത്. ഇത് എടിഎമ്മിലും മറ്റും ഘടിപ്പിച്ച് തട്ടിപ്പ് നടത്തുന്നു.

വ്യാജ കീബോര്‍ഡുകള്‍

എടിഎം മെഷീനില്‍ തട്ടിപ്പുകാര്‍ വ്യാജ കീബോര്‍ഡുകള്‍ ഇന്‍സ്‌റ്റോള്‍ ചെയ്തിരിക്കും. ഇത് അറിയാതെ കാര്‍ഡ് ഇട്ട് നമ്മള്‍ പിന്‍ അടിക്കുമ്പോള്‍, പിന്‍ ഉള്‍പ്പെടെയുള്ള നമ്മുടെ വിവരങ്ങള്‍ തട്ടിപ്പുകാരന്റെ പക്കലെത്തും. പിന്‍-പാഡ് ഓവര്‍ലെ എന്നാണ് ഈ തട്ടിപ്പ് രീതി അറിയപ്പെടുന്നത്.

ഒളിക്യാമറ

പിന്‍ നമ്പര്‍ ചോര്‍ത്തുന്നതിന് ഒളിക്യാമറകളും ഉപയോഗിക്കുന്നുണ്ട്. എടിഎം കീബോര്‍ഡിന് സമീപത്ത് ശ്രദ്ധിക്കപ്പെടാത്ത തരത്തില്‍ സൂഷിരങ്ങളില്‍ ക്യാമറ ഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

കാര്‍ഡ് ട്രാപ്പിംഗ്

ഇതില്‍ കാര്‍ഡ് എടിഎമ്മില്‍ നിന്ന് പുറത്തുവരില്ല. കാര്‍ഡ് എടിഎമ്മില്‍ കുടുങ്ങിയാലുടന്‍ സുരക്ഷാ ജീവനക്കാരുടെയും ബാങ്ക് ഉദ്യോഗസ്ഥരുടെയോ സഹായം തേടുക.

ഫാര്‍മിംഗ്

ഇന്റര്‍നെറ്റ് വഴി വ്യക്തി വവിരങ്ങള്‍ ഉള്‍പ്പെടെയുള്ളവ ചോര്‍ത്താന്‍ ഉപയോഗിക്കുന്ന രീതിയാണ് ഫാര്‍മിംഗ്. വെബ്‌സൈറ്റ് ട്രാഫിക് വഴിതിരിച്ച് വിട്ടാണ് വിവരങ്ങള്‍ ചോര്‍ത്തുന്നത്.

എംഡബ്ല്യുസി 2018: നോക്കിയ കാത്തുവച്ചിരിക്കുന്നത് എന്തെല്ലാം?

കീസ്‌ട്രോക്ക് ലോഗ്ഗിംഗ്

ഒരു കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുന്ന ഓരോ അക്ഷരവും അക്കവും നിരീക്ഷിക്കാനും ശേഖരിച്ച് സൂക്ഷിക്കാനും സഹായിക്കുന്ന സാങ്കേതികവിദ്യയാണ് കീസ്‌ട്രോക്ക് ലോഗ്ഗിംഗ്. ഇതിനായി ലഭിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ കമ്പ്യൂട്ടറുകളില്‍ ഇന്‍സ്റ്റോള്‍ ചെയ്ത് പാസ്‌വേഡുകള്‍, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് വിവരങ്ങള്‍ എന്നിവ തട്ടിപ്പുകാര്‍ കൈക്കലാക്കും.

പബ്ലിക് വൈ ഫൈ

പബ്ലിക് വൈ ഫൈ ഉപയോഗിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് സുരക്ഷിതമല്ല. ഇത് ഹാക്കിംഗ് എളുപ്പമാക്കും. പണം പോകുന്ന വഴി നമ്മള്‍ അറിയുകയുമില്ല!

മാള്‍വെയര്‍

കമ്പ്യൂട്ടറിലും എടിഎം മെഷീനുകളിലും മാള്‍വെയറുകള്‍ ഇന്‍സ്റ്റോള്‍ ചെയ്തും തട്ടിപ്പ് നടത്താന്‍ കഴിയും. മാള്‍വെയറിന്റെ സഹായത്തോടെ ഹാക്കര്‍മാര്‍ നമ്മുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തും.

ഫിഷിംഗ്

വ്യക്തി വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിക്കുന്ന തന്ത്രമാണ് ഫിഷിംഗ്. വിശ്വനീയമെന്ന് തോന്നുന്ന ഇ-മെയില്‍ സന്ദേശങ്ങള്‍ അയക്കുകയാണ് ആദ്യം ചെയ്യുന്നത്. അതില്‍ നമ്മള്‍ ക്ലിക്ക് ചെയ്താല്‍ എല്ലാ വിവരങ്ങളും ഹാക്കര്‍ക്ക് ലഭ്യമാകും.

വിഷിംഗ്

ഫോണ്‍ വഴി വിവരങ്ങള്‍ ചോര്‍ത്തുന്നതിനെ വിഷിംഗ് എന്നുവിളിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The usage of online is rising as the day progress and one of the major fields that make good use of it is the Financial and Banking sector. Also, starting from paying bills, to mutual funds, insurance policies, shopping, and many other things have become a matter of credit and debit card swipes.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot