ഫോൺ ബിൽ വന്നത് ഒരുകോടി മുപ്പത്തി അഞ്ചു ലക്ഷം രൂപ; യുവതിയെ ഞെട്ടിച്ച ആ ബില്ലിന്റെ കഥ!

By Shafik
|

ആ യുവതിയെ ഞെട്ടിച്ചുകൊണ്ടായിരുന്നു ആ മാസത്തെ ഫോൺ ബിൽ വന്നത്. യുവതിയെ മാത്രമല്ല, ലോകം മൊത്തം ഈ ഫോൺ ബിൽ കണ്ടു പകച്ചു നിന്നു. ഒന്നും രണ്ടുമല്ല, 201,000 ഡോളർ ആയിരുന്നു ഇവർക്ക് ഫോൺ ബില്ലാണ് വന്നത്. അതായത് നമ്മുടെ രൂപയിൽ പറഞ്ഞാൽ ഒരു കോടി മുപ്പത്തി അഞ്ചു ലക്ഷം രൂപയ്ക്ക് അടുത്ത്.

 
ഫോൺ ബിൽ വന്നത് ഒരുകോടി മുപ്പത്തി അഞ്ചു ലക്ഷം രൂപ; യുവതിയെ ഞെട്ടിച്ച ആ

2011ൽ നടന്ന ഈ സംഭവം അന്ന് വലിയ വാർത്തയായിരുന്നു. എന്നാൽ അന്ന് ഇന്നത്തെ പോലെ സോഷ്യൽ മീഡിയയും മറ്റുമൊന്നും അത്ര സജീവമല്ലാത്തതിനാൽ പലരും ഈ വാർത്ത അറിയാതെ പോയിരുന്നു. അവർക്കായി ഞങ്ങൾ ഈ വാർത്ത ഒന്ന് ശ്രദ്ധയിൽ പെടുത്തുകയാണ്.

201,000 ഡോളറിന്റെ ബിൽ

201,000 ഡോളറിന്റെ ബിൽ

അമേരിക്കയിൽ ഫ്ലോറിഡയിലെ സെലീന ആരോസ് എന്ന സ്ത്രീക്കായിരുന്നു ഈ അനുഭവമുണ്ടായത്. 2011 ഒക്ടോബർ മാസമായിരുന്നു ഹൃദയം വരെ നിലച്ചുപോയേക്കാവുന്ന ഈ ഫോൺ ബിൽ അവരെ തേടിയെത്തിയത്. അതും ഒന്നും രണ്ടുമല്ല, 201000 ഡോളറിന്റെ ബിൽ. സംഭവം കമ്പനിക്ക് എന്തെങ്കിലും തെറ്റു പറ്റിയതാകാം എന്ന് അവർ ആദ്യം കരുതിയെങ്കിലും അങ്ങനെയായിരുന്നില്ല. താൻ ഉപയോഗിച്ചതിന് തന്നെയായിരുന്നു ബിൽ വന്നത് എന്ന് അവർക്ക് പിന്നീട് മനസ്സിലായി.

സംഭവിച്ചത്

സംഭവിച്ചത്

സെലീനക്ക് സംസാര ശേഷിയും കേൾവിശക്തിയുമില്ലാത്ത രണ്ടു സഹാദരങ്ങളാണ് ഉണ്ടായിരുന്നത്. ഇവരിൽ ഒരാൾ കോളേജിൽ പഠിക്കുന്നു. ഇവരോട് സംസാരിക്കാൻ പറ്റാത്തതിനാൽ പരസ്പരമുള്ള ആശയവിനിമയത്തിന് മെസ്സേജിങ് ആണ് ഒരു മാർഗ്ഗമായി ഇവർ കണ്ടെത്തിയിരുന്നത്. അതിനായി മാസം 175 ഡോളറോളം വരുന്ന ഒരു പ്ലാനും ഇവർക്കുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് വിചാരിക്കാതെ സഹോദരന് കാനഡയിൽ പോകേണ്ടി വന്നത്.

റോമിങ്ങ് മറന്ന് ഉപയോഗിച്ചതോടെ കാര്യങ്ങൾ അവതാളത്തിലായി
 

റോമിങ്ങ് മറന്ന് ഉപയോഗിച്ചതോടെ കാര്യങ്ങൾ അവതാളത്തിലായി

ഒരു രണ്ടാഴ്ച അവധിക്കാലം ആഘോഷിക്കാനായിരുന്നു സഹോദരങ്ങളിൽ ഒരുവൻ കാനഡയിലേക്ക് പോയത്. എന്നാൽ സഹോദരന്റെ ഡാറ്റ പ്ലാൻ ഒരു ഇന്റർനാഷണൽ റോമിങ് പ്ലാനിലേക്ക് മാറ്റുന്ന കാര്യം രണ്ടുപേരും അത്ര ഓർത്തില്ല. അവൻ അവിടെ കാനഡയിൽ എത്തി രണ്ടാമത്തെ സഹോദരനും സഹോദരിക്കുമായി മെസ്സേജുകൾ അയച്ചു, നെറ്റ് ഉപയോഗിച്ചു, കുറച്ചു വിഡിയോകൾ ഡൗൺലോഡ് ചെയ്തു അങ്ങനെ പലതും രണ്ടാഴ്ച കൊണ്ട് ചെയ്തു. അതോടെ പ്രത്യേകിച്ച് ഓഫറുകളൊന്നും തന്നെ ഇല്ലാത്തതിനാൽ ബിൽ അങ്ങ് കുതിച്ചു കയറി.

ബിൽ വന്നപ്പോൾ

ബിൽ വന്നപ്പോൾ

ബിൽ വന്നപ്പോൾ സെലീന കമ്പനിയോട് നിങ്ങൾ ഇത് കാര്യമായിട്ട് തന്നെയാണോ പറയുന്നത് എന്ന് ചോദിച്ചു. അവസാനം കാര്യങ്ങൾ മനസ്സിലായതോടെ അവർ ആകെ ആശയക്കുഴപ്പത്തിലായി. ഇത്രയും പണമുണ്ടെങ്കിൽ സ്വന്തമായി ഒരു വലിയ വീട് വാങ്ങാം. ഏതായാലും അടയ്ക്കാൻ സാധിക്കില്ല എന്ന് അവർ കമ്പനിയെ അറിയിക്കുകയും അവസാനം ഒരുപാട് സംസാരങ്ങൾക്കൊടുവിൽ 2500 ഡോളർ ആയി ബിൽ അടച്ചു തീർക്കാൻ കമ്പനി ആവശ്യപ്പെടുകയും ചെയ്തു.

വാർത്തയ്ക്ക് കടപ്പാട്

ഇന്ത്യയിൽ കാണാതായ 3000ത്തോളം കുട്ടികളെ കണ്ടെത്താൻ സഹായിച്ച് ഈ സോഫ്റ്റ്‌വെയർ!ഇന്ത്യയിൽ കാണാതായ 3000ത്തോളം കുട്ടികളെ കണ്ടെത്താൻ സഹായിച്ച് ഈ സോഫ്റ്റ്‌വെയർ!

Best Mobiles in India

Read more about:
English summary
$ 20100 Phone Bill; Florida 2011 Incident

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X