ചന്ദ്രനിലേക്ക് എത്തുന്ന 4ജി ഹൈസ്പീഡ് നെറ്റ്‌വര്‍ക്കിനെ കുറിച്ച് അറിയേണ്ടതെല്ലാം

|

ചന്ദ്രനില്‍ ആദ്യത്തെ മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്ക് അടുത്ത വര്‍ഷം ലഭിക്കും. സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌കിന്റെ ചന്ദ്രദൗത്ത്യം വിജയിച്ചതോടെയാണ് ഈ തീരുമാനം. അവിടെ 4ജി നെറ്റ്വര്‍ക്കിനായി പ്രവര്‍ത്തിക്കുന്നത് വോഡാഫോണ്‍ ജര്‍മനി, നെറ്റ്വര്‍ക്ക് എക്വിപ്‌മെന്റ് നോക്കിയ കാര്‍മേക്കര്‍ ഓഡി എന്നിവയാണ്.

 
ചന്ദ്രനിലേക്ക് എത്തുന്ന 4ജി ഹൈസ്പീഡ് നെറ്റ്‌വര്‍ക്കിനെ കുറിച്ച് അറിയേണ

വോഡാഫോണ്‍ നെറ്റ്വര്‍ക്ക് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് ഓഡിയും നോക്കിയയുമാണ്. സ്വകാര്യ കമ്പനികളുടെ സഹായത്തോടെയാണ് കണക്ഷനുകള്‍ ലഭിക്കുന്നത്. ജര്‍മനി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരുടെ ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ചന്ദ്രനില്‍ 4ജി നെറ്റ്വര്‍ക്ക് സ്ഥാപിക്കാന്‍ തയ്യാറെടുക്കുന്നത്.

 

ഇതിനായി വിവിധ സ്വകാര്യ കമ്പനികള്‍ അഞ്ചു കോടി രൂപയാണ് ചെലവിടുന്നത്. ചന്ദ്രന്റെ പ്രതലത്തില്‍ നിന്നും ലൈവ് എച്ച്ഡി വീഡിയോകള്‍ ഭൂമിയില്‍ എത്തിക്കാനും ലക്ഷ്യമിടുന്നുണ്ട്.

ചന്ദ്രന്റെ മികച്ച ദൃശ്യങ്ങള്‍ ഭൂമിയിലേക്ക് എത്തിക്കുകയാണ് 4ജി കണക്ഷനിലൂടെ ലക്ഷ്യമിടുന്നത്. ചന്ദ്രനിലേക്ക് നടത്താനിരിക്കുന്ന വലിയ പദ്ധതികളുടെ ആദ്യ പടിയാണ് മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്ക് എന്നും പിടിഎസ് സയന്റിസ്റ്റ് സിഇഓ റോബോട്ട് വ്യക്തമാക്കി.

സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് വഴിയാണ് 4ജി നെറ്റ്വര്‍ക്ക് സ്ഥാപിക്കാനുളള ഉപകരണങ്ങള്‍ ചന്ദ്രനിലേക്ക് അയ്ക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കടക്കം കാര്‍ഗോ എത്തിക്കാന്‍ നാസ ആശ്രയിക്കുന്ന റോക്കറ്റാണ് ഫാല്‍ക്കണ്‍ 9.

ആമസോണ്‍ പ്രൈം മ്യൂസിക് ഇന്ത്യയില്‍ എത്തി, ഓഫറുകള്‍ എങ്ങനെ നേടാം?ആമസോണ്‍ പ്രൈം മ്യൂസിക് ഇന്ത്യയില്‍ എത്തി, ഓഫറുകള്‍ എങ്ങനെ നേടാം?

പുനരുപയോഗിക്കാൻ കഴിയുന്ന ആദ്യ ഓർബിറ്റർ ക്ലാസ് റോക്കറ്റെന്ന നേട്ടവും ഫാൽക്കൺ 9ന് സ്വന്തമാണ്. രണ്ട് ഘട്ടങ്ങളുള്ള റോക്കറ്റിന്റെ ഒന്നാം ഭാഗം വീണ്ടെടുക്കുന്നതിൽ 2017ൽ വിജയിക്കാൻ കമ്പനിക്കായിട്ടുണ്ട്. ഫാൽക്കൺ 9ന്റെ ശക്തി കൂടിയ പതിപ്പാണ് അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ച ഫാൽക്കൺ ഹെവി.

Aadhaar നമ്പർ ബാങ്ക് അക്കൗണ്ടുമായി എങ്ങനെ ബന്ധിപ്പിക്കാം ?

ഇന്ന് ഭൂമിയിലുള്ളതിൽ ഏറ്റവും വലിയ റോക്കറ്റായ ഫാൽക്കൺ ഹെവിയുടെ ഒന്നാം ഭാഗം മൂന്ന് ഫാൽക്കൺ 9 റോക്കറ്റുകൾ ചേർത്താണ് നിർമ്മിച്ചിരിക്കുന്നത്. സംയുക്ത സംരംഭം വിജയിച്ചാൽ ചന്ദ്രനിലെത്തുന്ന ആദ്യ സ്വകാര്യ പദ്ധതിയാകും ഇത്.

Best Mobiles in India

Read more about:
English summary
A visitor walks past a mobile mast with an Audi lunar exploration vehicle, a simulation of a Vodafone project to install a 4G mobile phone network on the moon in 2019, during the Mobile World Congress in Barcelona.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X