വ്യത്യസ്തങ്ങളായ ചില കണ്ടുപിടിത്തങ്ങള്‍..!!

Written By:

പലവിധത്തിലുള്ള കണ്ടുപിടിത്തങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. അവയില്‍ ചിലതൊക്കെ ഓര്‍ത്ത് നമ്മള്‍ തന്നെ അഭിമാനം കൊള്ളാറുണ്ട്‌. അവയ്ക്ക് പിന്നിലെ മഹാന്മാരായ വ്യക്തികളെ നമ്മളിന്നും ഓര്‍ക്കാറുണ്ട്. എന്നാലിവിടെ ഞങ്ങള്‍ പരിചയപ്പെടുത്തുന്നത് അത്ര കിടിലന്‍ കണ്ടുപിടിത്തങ്ങളൊന്നുമല്ല. പക്ഷേ, നിത്യജീവിതത്തില്‍ നമുക്ക് പലരീതിയിലും പ്രയോജനപ്രദമാകുന്ന ചില കണ്ടുപിടിത്തങ്ങലാണിവ. ഇത്തരത്തിലുള്ള ചില വ്യത്യസ്തങ്ങളായ ചില കണ്ടുപിടിത്തങ്ങളുടെ വിശേഷങ്ങളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വ്യത്യസ്തങ്ങളായ ചില കണ്ടുപിടിത്തങ്ങള്‍..!!

ഈ പേനയിലെ സ്കാനര്‍ ഉപയോഗിച്ച് നമുക്ക് വസ്തുക്കളുടെ നിറം സ്കാന്‍ ചെയ്യാന്‍ സാധിക്കും. കൂടാതെ നിമിഷങ്ങള്‍ക്കുള്ളില്‍ ആ നിറത്തില്‍ നമുക്ക് എഴുതാനും വരയ്ക്കാനുമൊക്കെ സാധിക്കും.

വ്യത്യസ്തങ്ങളായ ചില കണ്ടുപിടിത്തങ്ങള്‍..!!

ഇതില്‍ വാഷ്ബേസിന്‍ ഫ്ലഷ് ടാങ്കുമായി കൂട്ടിചേര്‍ത്തിരിക്കുകയാണ്. വാഷ്ബേസിനിലൂടെ പുറന്തള്ളാനുള്ള വെള്ളം ഫ്ലഷ് ടാങ്കില്‍ ശേഖരിക്കുന്നു. അതിലൂടെ ഫ്ലഷ് ചെയ്യുമ്പോള്‍ നഷ്ടമാകുന്ന ശുദ്ധജലം സംരക്ഷിക്കാന്‍ സാധിക്കും.

വ്യത്യസ്തങ്ങളായ ചില കണ്ടുപിടിത്തങ്ങള്‍..!!

ആവശ്യമുള്ള നേരത്ത് കുടയായും അതിന് ശേഷം മടക്കി ഒരു ബാഗായും ഉപയോഗിക്കാന്‍ സാധിക്കും ഈ 'അംബ്രല്ല പേഴ്സ്'. ട്രാന്‍സ്ഫോമേര്‍സ് സിനിമകള്‍ ഇറങ്ങുന്ന ഈ കാലഘട്ടത്തില്‍ ഇങ്ങനൊരു കുട വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.

വ്യത്യസ്തങ്ങളായ ചില കണ്ടുപിടിത്തങ്ങള്‍..!!

സൂര്യപ്രകാശത്തിന്‍റെ സഹായത്തോടെ സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഈ സോളാര്‍ ചാര്‍ജര്‍ നമ്മളെ സഹായിക്കും. കൂടാതെ ചാര്‍ജ് സംഭരിക്കാന്‍ 1300എംഎഎച്ച് ബാറ്ററിയുമുണ്ട് ഈ സോളാര്‍ചാര്‍ജറില്‍.

വ്യത്യസ്തങ്ങളായ ചില കണ്ടുപിടിത്തങ്ങള്‍..!!

നിലവില്‍ നമ്മള്‍ ക്ലോക്കുകളിലൊക്കെ ഉപയോഗിക്കുന്ന 'എഎ ബാറ്ററി'കള്‍ ചാര്‍ജ് തീര്‍ന്നാല്‍ എടുത്ത് കളയുകയാണ് പതിവ്. എന്നാല്‍ ഈ 'യുഎസ്ബി എഎ ബാറ്ററി'കള്‍ നമുക്ക് യുഎസ്ബി പോര്‍ട്ടില്‍ പ്ലഗ് ചെയ്ത ചാര്‍ജായ ശേഷം വീണ്ടും ഉപയോഗിക്കാന്‍ സാധിക്കും.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Let's check out these awesome inventions that may change your life for better.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot