വേനല്‍ക്കാല വായനയ്ക്ക് ബില്‍ ഗേറ്റ്‌സിന്റെ 7 ശുപാര്‍ശകള്‍

|

വേനല്‍ അവധിക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഒപ്പം കൂട്ടാവുന്ന മികച്ച ചങ്ങാതിമാരാണ് പുസ്തകങ്ങള്‍. ഈ വേനല്‍ക്കാലത്ത് വായിക്കേണ്ട ചില പുസ്തകങ്ങള്‍ മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനും ലോകത്തിലെ ഏറ്റവും വലിയ ധനികരില്‍ രണ്ടാമനുമായ ബില്‍ ഗേറ്റ്‌സ് തിരഞ്ഞെടുത്ത് ലോകത്തോട് പങ്കുവച്ചിട്ടുണ്ട്. തന്റെ വെബ്‌സൈറ്റിലൂടെയാണ് അദ്ദേഹം പുസ്തകങ്ങളുടെ പട്ടിക പുറത്തുവിട്ടത്. 'നിങ്ങള്‍ എന്നെപ്പോലെയാണെങ്കില്‍, ഈ വേനല്‍ക്കാലത്ത് എന്ത് വായിക്കുമെന്ന ചിന്തയിലായിരിക്കും ഇപ്പോള്‍. ഈ പുസ്തകങ്ങള്‍ ഞാന്‍ ശുപാര്‍ശ ചെയ്യുന്നു.' അദ്ദേഹം വെബ്‌സൈറ്റില്‍ എഴുതി. ബില്‍ ഗേറ്റ്‌സിന്റെ പുസ്തകപ്പട്ടികയിലൂടെ സഞ്ചരിച്ചാലോ?

 1. ജേഡ് ഡയമണ്ടിന്റെ അപ്ഹീവല്‍

1. ജേഡ് ഡയമണ്ടിന്റെ അപ്ഹീവല്‍

സമൂഹം പ്രതിസന്ധികളെ എങ്ങനെ നേരിടുന്നുവെന്നതാണ് പുസ്തകത്തിന്റെ ഇതിവൃത്തം. ആഭ്യന്തരയുദ്ധം, വൈദേശിക ഭീഷണികള്‍, പൊതുവായ ബുദ്ധിമുട്ടുകള്‍ എന്നിവയെ രാജ്യങ്ങള്‍ എങ്ങനെ മറികടന്നുവെന്ന് വിശദീകരിക്കുന്ന പുസ്തകം തുടക്കത്തില്‍ തന്നെ വിഷമിപ്പിച്ചുവെന്ന് ഗേറ്റ് പറയുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മനുഷ്യന്റെ കഴിവ് വായനയുടെ അവസാന ഘടത്തില്‍ തന്നില്‍ ശുഭാപ്തി വിശ്വാസം നിറച്ചുവെന്നും അദ്ദേഹം കുറിച്ചു.

2. റോസ് ജോര്‍ജിന്റെ നയന്‍ പിന്റ്‌സ്

2. റോസ് ജോര്‍ജിന്റെ നയന്‍ പിന്റ്‌സ്

രക്തം പേടിയുള്ളവര്‍ വായിക്കരുതെന്ന മുന്നറിയിപ്പോടെയാണ് ബില്‍ ഗേറ്റ്‌സ് നയന്‍ പിന്റ്‌സ് പരിചയപ്പെടുത്തുന്നത്. ഒരു വിഷയത്തെക്കുറിച്ച് ആഴത്തില്‍ പരിശോധിക്കുന്ന രചനകളോടുള്ള തന്റെ ഇഷ്ടം അദ്ദേഹം തുറന്നുപറയുന്നു. രക്തത്തെ സംബന്ധിക്കുന്ന രസകരമായ നിരവധി പുതിയ വിവരങ്ങള്‍ പുസ്തകത്തിലുണ്ട്.

3. ആമര്‍ ടവല്‍സിന്റെ എ ജെന്റില്‍മാന്‍ ഇന്‍ മോസ്‌കോ
 

3. ആമര്‍ ടവല്‍സിന്റെ എ ജെന്റില്‍മാന്‍ ഇന്‍ മോസ്‌കോ

മോസ്‌കോയിലെ ഒരു ഹോട്ടലില്‍ ജീവിതകാലം മുഴുവന്‍ തടവിലാക്കപ്പെട്ട ഒരാളിന്റെ കഥയാണ് ഈ നോവല്‍ പറയുന്നത്. ബുദ്ധിപൂര്‍വ്വം രചിക്കപ്പെട്ട നോവല്‍ എല്ലാത്തരം വായനക്കാര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുമെന്ന് അദ്ദേഹം പ്രത്യാശപ്രകടിപ്പിക്കുന്നു.

4. മൈക്കേല്‍ ബെഷ്‌ലോസിന്റെ പ്രസിഡന്റ്‌സ് ഓഫ് വാര്‍

4. മൈക്കേല്‍ ബെഷ്‌ലോസിന്റെ പ്രസിഡന്റ്‌സ് ഓഫ് വാര്‍

ഈ പുസ്തകം വായിച്ചതിന് ശേഷം വിയറ്റ്‌നാമിനെ കുറിച്ച് മാത്രമല്ല 19-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ 1970-ന്റെ അവസാനം വരെ അമേരിക്ക നടത്തിയ ആക്രമണങ്ങളെ പറ്റിയും തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്ന് ഗേറ്റ്‌സ് പറയുന്നു.

5. പോള്‍ കോളിയറുടെ ദി ഫ്യൂചര്‍ ഓഫ് ക്യാപിറ്റലിസം

5. പോള്‍ കോളിയറുടെ ദി ഫ്യൂചര്‍ ഓഫ് ക്യാപിറ്റലിസം

ലോകത്തില്‍ വളരെയധികം ആളുകള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്ന വിഷയത്തെ കുറിച്ചാണ് ഈ പുസ്തകമെന്ന് ബില്‍ ഗേറ്റ്‌സ് പറയുന്നു. രചയിതാവിന്റെ അഭിപ്രായങ്ങളോടുള്ള വിയോജിപ്പ് അദ്ദേഹം മറച്ചുവയ്ക്കുന്നില്ല. ഡെവലപ്‌മെന്റ് ഇക്കണോമിസ്റ്റ് എന്ന നിലയിലുള്ള രചയിതാവിന്റെ അനുഭവസമ്പത്ത് പുസ്തകത്തിന് മികച്ച ഉള്‍ക്കാഴ്ച നല്‍കുന്നു.

6. ഗ്രേമി സിംസണിന്റെ ദി റോസി റിസള്‍ട്ട്

6. ഗ്രേമി സിംസണിന്റെ ദി റോസി റിസള്‍ട്ട്

വേനല്‍ക്കാല വായനയ്ക്ക് അനുയോജ്യമായ മികച്ച പുസ്തമാണിതെന്ന അഭിപ്രായം മാത്രമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.

7. മെലിന്‍ഡ ഗേറ്റ്‌സിന്റെ ദി മൊമന്റ് ഓഫ് ലിഫ്റ്റ്

7. മെലിന്‍ഡ ഗേറ്റ്‌സിന്റെ ദി മൊമന്റ് ഓഫ് ലിഫ്റ്റ്

ഈ പുസ്തകം താന്‍ പക്ഷപാതപരമായി തിരഞ്ഞെടുത്തതാണെന്ന് പലരും സംശയിച്ചേക്കാമെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ താന്‍ ഈ വര്‍ഷം വായിച്ച മികച്ച പുസ്തകങ്ങളില്‍ ഒന്നായതിനാലാണ് ഇത് പട്ടികയില്‍ ഇടം പിടിച്ചതെന്ന് അദ്ദേഹം ആണയിടുന്നു.

സൂം ലെന്‍സുകളെ അടുത്തറിയാംസൂം ലെന്‍സുകളെ അടുത്തറിയാം

Best Mobiles in India

Read more about:
English summary
7 books world's second richest man wants you to read this summer

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X