പത്ത് കൊല്ലം മുമ്പ് നമുക്ക് യാതൊരു നിലക്കും ചിന്തിക്കാൻ പോലും പറ്റാതിരുന്ന 10 കാര്യങ്ങൾ!

By GizBot Bureau
|

പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ലോകം വളരെ വ്യത്യസ്ഥമായിരിന്നു. ഇപ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ് ടെക് ലോകത്ത് സംഭവിച്ചിരിക്കുന്നത്.

 

വെബ്‌സൈറ്റുകള്‍ക്ക് ഇത്രയേറെ മാറ്റങ്ങള്‍, അതായത് ഇന്നത്തെ ഈ വളര്‍ച്ച അന്ന് ഉണ്ടായിരുന്നില്ല. കഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ വിശ്വസനീയമായ പല ഉത്പന്നങ്ങളും സേവനങ്ങളുമാണ് കണ്ടുപിടിച്ചത്. 2007 മുതല്‍ സാങ്കേതിക ലോകത്ത് പല അത്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. ഇന്ന് അത് എത്രയോ വലുതാണ്.

അവയില്‍ പലതും ഇന്നു നമുക്ക് ഒഴിച്ചു കൂടാന്‍ സാധിക്കുന്നില്ല. നോക്കാം ടെക്‌ലോകത്തെ നമ്മെ അമ്പരപ്പിക്കുന്ന വളര്‍ച്ചകള്‍.

1. Uber

1. Uber

പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് എയര്‍പോര്‍ട്ടിലേക്ക് എത്താന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ എട്ട് വര്‍ഷം മുന്‍പ് കനേഡിയന്‍ ഗാരറ്റ് ക്യാമ്പ് ഒരു ബ്ലാക്ക്-കാര്‍ സേവനം സൃഷ്ടിക്കാനുളള ആശയം മുന്നോട്ടു കൊണ്ടു വന്നു. ഇതിനെ ഇപ്പോള്‍ പറയുന്ന പേരാണ് ഉബര്‍ക്യാബ്. എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഏതാനും ടാപ്പുകള്‍ ചെയ്യുന്നതിലൂടെ ഉബര്‍ക്യാബ് നിങ്ങളുടെ വീട്ടു പടിക്കല്‍ എത്തും.

2. Bitcoin

2. Bitcoin

2009ല്‍ സതോശ നാക്കാമോട്ടോ നിര്‍മ്മിച്ചതാണ് ക്രിപ്‌റ്റോകറന്‍സി. ജനങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ വളരെ എളുപ്പമാക്കാനും അതു പോലെ സുരക്ഷിതമാക്കാനും ലക്ഷ്യമിട്ടാണ് ഇത്. ഡിജിറ്റല്‍ കറന്‍സി ലോകമെമ്പാടുമുളള 100,0000 വ്യാപാരികള്‍ അംഗീകരിച്ചതായി CNET റിപ്പോര്‍ട്ടില്‍ പറയുന്നു.

3. Instagram
 

3. Instagram

സ്റ്റാന്‍ഫോര്‍ഡ് ഗ്രേഡ്‌സ് കെവിനും മൈക്ക് ക്രിഗറും ചേര്‍ന്നാണ് 2010 ഒക്ടോബര്‍ 6ന് ഷോട്ടോ ഷെയറിംഗ് ആപ്പ് ആപ്പിള്‍ പ്ലേ സ്‌റ്റോറില്‍ അവതരിപ്പിച്ചത്. അന്ന് ഒരു മണിക്കൂറിനുളളില്‍ ആയിരം ഡൗണ്‍ലോഡുകളാണ് നടന്നിരുന്നത്. അന്ന് അവര്‍ക്കത് വിശ്വസിക്കാന്‍ കഴിയാത്തതായിരുന്നു. 2011 സെപ്തംബര്‍ അയപ്പോഴേക്കും അത് 800 മില്ല്യന്‍ ഡൗണ്‍ലോഡ് ആയി ഉയര്‍ന്നു.

 4. Selfie Stick

4. Selfie Stick

മനുഷ്യര്‍ക്കു വേണ്ടിയുളളതില്‍ ഏറ്റവും മികച്ചത് ഇതാണെന്നു തോന്നുന്നു. ക്യാമറയുളള സ്മാര്‍ട്ട് ഫോണുകള്‍ ഇറങ്ങിയിട്ട് പത്ത് വര്‍ഷത്തില്‍ അധികമാകുന്നു. എന്നാല്‍ ഫോണില്‍ മുന്‍ ക്യാമറ എത്തിയിട്ട് പത്തു വര്‍ഷം ആയോ. മുന്‍ ക്യാമറ ഉപയോഗിച്ച് മികച്ച രീതിയില്‍ ഫോട്ടോ എടുക്കാന്‍ പത്ത് വര്‍ഷം മുന്‍പ് സാധിക്കുമായിരിന്നോ? എന്നാല്‍ സെല്‍ഫി സ്റ്റിക്കിന്റെ കണ്ടുപിടിത്തത്തോടെ ഇതെല്ലാം മാറി മറിഞ്ഞു. 2014ലെ ടൈം മാഗസീനില്‍ ഏറ്റവും മികച്ച കണ്ടുപിടിത്തങ്ങളില്‍ ഒന്നായി കണക്കപ്പെട്ടു സെല്‍ഫി സ്റ്റിക്കിനെ.

5. Spotify

5. Spotify

2008 ഒക്ടോബര്‍ സ്വീഡിഷ് മ്യൂസിക് സ്ട്രീമിംഗ് സേവനം ആരംഭിക്കുന്നതിനു മുന്‍പ് ഡിജിറ്റലായി ഫ്രീ മ്യൂസിക് കേള്‍ക്കണമെങ്കില്‍ നിയമവിരുദ്ധമായി ഇത് ഡൗണ്‍ലോഡ് ചെയ്യണമായിരുന്നു. ഇപ്പോള്‍ ഈ ആപ്പില്‍ 140 മില്ല്യന്‍ ഉപയോക്താക്കളും 60 മില്ല്യന്‍ പെയ്ഡ് സബ്‌സ്‌ക്രംംബര്‍മാരുമാണുളളത്.

6. Airbnb

6. Airbnb

ജോ ഗബ്ബിയയും ബ്രയാന്‍ ചെസ്‌ക്കിയും തങ്ങളുടെ വീട്ടിന്റെ ലിവിംഗ് റൂമില്‍ മൂന്ന് എയര്‍ബെഡുകള്‍ വാടകയ്ക്കു നല്‍കി. അതിനു ശേഷം അവര്‍ airbedandbreakfast.com എന്ന വെബ്‌സൈറ്റ് സൃഷ്ടിക്കുകയും ചെയ്തു. ഇന്ന് 191 രാജ്യങ്ങളില്‍ 65,000ല്‍ അധികം സ്ഥലങ്ങളില്‍ ഇവയുണ്ട്. 200 ദശലക്ഷത്തിലധികം ആളുകള്‍ക്ക് വിശ്രമ സ്ഥലം നല്‍കിയിട്ടുമുണ്ട്.

7. Google Maps App

7. Google Maps App

2008ല്‍ ആന്‍ഡ്രോയിഡ് ഐഒഎസ് ഉപകരണങ്ങളിലാണ് ഗൂഗിള്‍ മാപ്‌സ് ആദ്യമായി അവതരിപ്പിച്ചത്. ഇത് അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ജിപിഎസ് ഓണ്‍ ചെയ്ത് ടേണ്‍-ടൂ-ടേണ്‍ നാവിഗേഷന്‍ ദിശകള്‍ ലഭിക്കാന്‍ സഹായിച്ചിരുന്നു.

ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഏറ്റവും വലിയ 4 ഗുണങ്ങൾആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നത് കൊണ്ടുള്ള ഏറ്റവും വലിയ 4 ഗുണങ്ങൾ

 8. iPad

8. iPad

2010 ജനുവരിയില്‍ സ്റ്റീവ് ജോബ്‌സ് ആണ് ഐപാഡ് അവതരിപ്പിച്ചു. അതിനെ അദ്ദേഹം 'Revolutionary device' എന്നാണ് പരിചയപ്പെടുത്തിയത്. അതിലൂടെ ഉപയോക്താക്കള്‍ക്ക് ഇമെയില്‍ അയക്കാനും സോഷ്യല്‍ മീഡിയ ഉപയോഗിക്കാനും അങ്ങനെ പല കാര്യങ്ങള്‍ക്കും അവസരം ഒരുക്കിയിരുന്നു. ഇത് അവതരിപ്പിച്ച് രണ്ടു മസങ്ങള്‍ക്കു ശേഷം രണ്ട് മില്ല്യന്‍ ഐപാഡുകളാണ് വിറ്റഴിഞ്ഞത്.

Best Mobiles in India

English summary
8 Things That Did't Exist 10 Years Ago

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X