സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് കൂടുതലറിയാം

|

സൈബര്‍ മേഖലകളിൽ കുട്ടികള്‍ മുതല്‍ അന്താരാഷ്ട്ര ക്രിമിനലുകള്‍ വരെ പരമാവധി വിഹരിക്കുന്ന ഒരു പ്ലാറ്റ്‌ഫോമായി മാറുമ്പോൾ ഇനിയുള്ള കാലങ്ങളില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വർധിക്കുന്ന ഒരവസ്ഥ കാണേണ്ടതായി വരുമെന്ന മുന്നറിയിപ്പ് നൽകുകയാണ് കേരള സൈബര്‍ സുരക്ഷ പോലീസ്. എല്ലാ മേഖലയിലും സൈബര്‍ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം തന്നെയാണ് കൊടുക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളരെയധികം പുരോഗമിച്ച ഈ കാലത്തു റോബോട്ടുകളും, മറ്റു ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്ഠിതമായ സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ചു സൈബര്‍ സുരക്ഷയില്‍ അതിശയിപ്പിക്കുന്ന ഒരു മുന്നേറ്റമാണ് നടക്കുന്നത്.

സൈബര്‍ സുരക്ഷ

ലോകത്തിലെ ഏറ്റവും മികച്ച സൈബര്‍ സുരക്ഷാ വിദഗ്ധരില്‍ എട്ടു ശതമാനം ഇസ്രയേലില്‍ നിന്നാണുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഹൈസ്‌കൂള്‍ മുതല്‍ സൈബര്‍ സെക്യൂരിറ്റി പാഠ്യവിഷയമായുള്ള രാജ്യമാണ് ഇസ്രയേല്‍. മെട്രിക്കുലേഷന്‍ പരീക്ഷയില്‍ കുട്ടികള്‍ക്ക് സെബര്‍ സെക്യൂരിറ്റി വിഷയം തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കുന്ന ലോകത്തിലെ ഒരേയൊരു രാജ്യം കൂടിയാണ് ഇസ്രയേല്‍. സൈബര്‍ സെക്യൂരിറ്റി ഡിഗ്രി നല്‍കുന്ന ഒട്ടേറെ സര്‍വകലാശാലകളും രാജ്യത്തുണ്ട്.

ഡാറ്റ ചോര്‍ത്തല്‍

യൂറോപ്യന്‍ യൂണിയന്റെ ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ ഈ രംഗത്തുള്ള ഒരു വലിയ മുന്നേറ്റം തന്നെയാണ്. അനുവാദമില്ലാതെ സ്വകാര്യ വിവരങ്ങള്‍ സൂക്ഷിച്ച് അവയെ ബിസിനസ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കമ്പനികള്‍ക്കുള്ള ഒരു താക്കീതു തന്നെയാണ് ഈ നിയമം. ഗുരുതരമായ ഡാറ്റ ചോര്‍ത്തല്‍ കണ്ടെത്തിയാല്‍ വന്‍ ഫൈന്‍ അടിക്കുമെന്നാണ് ജിഡിപിആര്‍ വ്യവസ്ഥകള്‍ പറയുന്നത്. സൈബർ ലോകത്തെ പുത്തൻ ട്രെൻഡുകളെ പരിചയപ്പെടാം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

എല്ലാ മേഖലയിലും സൈബര്‍ സുരക്ഷയ്ക്ക് വലിയ പ്രാധാന്യം തന്നെയാണ് കൊടുക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഏറെ വളര്‍ച്ച പ്രാപിച്ച ഈ കാലത്തു റോബോട്ടുകളും, മറ്റു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ചു സൈബര്‍ സുരക്ഷയില്‍ വിപ്ലവാത്മക മുന്നേറ്റമാണ് നടക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & റോബോട്ടിക്‌സ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് & റോബോട്ടിക്‌സ്

ഇപ്പോൾ സൈബർലോകം എത്തിനിൽക്കുന്നത് ഇവിടെയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആൻഡ് റോബോട്ടിക്‌സിന്റെയും മുന്നേറ്റമാണ് വരുംകാല ഡിജിറ്റല്‍ വിപ്ലവമായി പ്രവചിക്കപ്പെട്ടിട്ടുള്ളത്. റോബോട്ടിക് യുഗം ശരിക്കും അദ്ഭുതകരമായ ഒന്നാണ്, വരും കാലങ്ങളിൽ മനുഷ്യർ ചെയ്യുന്ന ജോലികൾ ഇനി മുതൽ ചെയ്യുവാൻ പോകുന്നത് റോബോട്ടുകളായിരിക്കും എന്നത് തീർച്ചയാണ്.

ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്

ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്

എല്ലാ ഡിജിറ്റല്‍ ഡിവൈസുകളും കണക്ടഡ് ആവുന്ന, സ്മാര്‍ട്ട് ഹോമുകളും, സ്മാര്‍ട്ട് സിറ്റികളും ഉയര്‍ന്നു വരുന്ന ആധുനിക കാലത്തു സൈബര്‍ ആക്രമണങ്ങള്‍ ഒട്ടേറെ ഈ മേഖലയില്‍ നടക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഈ മേഖലയില്‍ സൈബര്‍ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം തന്നെ നല്‍കുന്നു.

സൈബര്‍ സെക്യൂരിറ്റി പ്രോട്ടോകോളുകള്‍

സൈബര്‍ സെക്യൂരിറ്റി പ്രോട്ടോകോളുകള്‍

ഒട്ടേറെ രാജ്യങ്ങളും സെക്യൂരിറ്റി രംഗത്തെ അധികായരും ചേര്‍ന്ന് പൊതുവായ പ്രോട്ടോകോളുകളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കുന്നു എന്നതാണ് മറ്റൊരു ആശാവാഹമായ കാര്യം. യൂറോപ്യന്‍ യൂണിയന്റെ ജനറല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ (GDPR) ഈ രംഗത്തുള്ള ഒരു വലിയ മുന്നേറ്റം തന്നെ ആണ്.

സൈബര്‍ റിസ്‌ക് ഇന്‍ഷുറന്‍സ്

സൈബര്‍ റിസ്‌ക് ഇന്‍ഷുറന്‍സ്

സൈബര്‍ ക്രൈം ഒരു വലിയ റിസ്‌ക് ആയ സ്ഥിതിക്കു പല ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും ഇപ്പോള്‍ സൈബര്‍ റിസ്‌ക് ഇന്‍ഷുറന്‍സ് ഒക്കെ പ്ലാന്‍ ചെയ്തു തുടങ്ങിക്കഴിഞ്ഞു. കാര്‍ ഹാക്കിംഗ്, സ്മാര്‍ട്ട് ഡിവൈസ് ഹാക്കിംഗ് മുതല്‍ ഫേസ് ഡിറ്റക്ഷന്‍ ഹാക്കിംഗ് വരെ പുത്തന്‍ ട്രെന്‍ഡുകള്‍ ആയി വളരുന്നു. ഡാറ്റ മോഷ്ടിച്ച് അതിനെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചു ബുദ്ധിപരമായി നീങ്ങുന്ന ക്രിമിനലുകളും കുറവല്ല.

Best Mobiles in India

Read more about:
English summary
The cyber definition relates to the field of digital technology, and today is often associated with cybercrime. You might say that it doesn’t matter to you as you’re not a big cheese in the business world. Big mistake - since all individuals save data on their computers that is potentially profitable for scammers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X