ടെക്ക് ലോകത്തെ അത്ഭുതപ്പെടുത്തുന്ന ചില സത്യങ്ങൾ; ഓരോന്നും നമ്മളെ ചിരിപ്പിക്കും, ചിന്തിപ്പിക്കും..!

By Shafik
|

ടെക്ക് ലോകം എന്നും നമുക്ക് അത്ഭുതങ്ങളുടേതാണ്. ഓരോ ദിവസവും പുതുമ നിറഞ്ഞ കാര്യങ്ങളാണ് സാങ്കേതികവിദ്യയുടെ ഭാഗത്തു നിന്നും നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. പലതും നമ്മളെ ആശ്ചര്യപ്പെടുത്തുന്നു. ചില കാര്യങ്ങളൊക്കെ നമ്മൾ ഇതുവരെ കേട്ടിട്ടുപോലുമില്ലാത്തവയായിരിക്കും. അത്തരത്തിൽ ടെക്ക് ലോകത്തെ അത്ഭുതം നിറഞ്ഞ ചില കാര്യങ്ങൾ നിങ്ങളിലേക്ക് എത്തിക്കുകയാണ് ഇവിടെ. ഓരോന്നും രസകരവും എന്നാൽ ചിന്തിപ്പിക്കുന്നതും കൂടിയാണ്. അപ്പോൾ താഴെ വായിച്ചു തുടങ്ങിക്കോളൂ..

ടെക്ക് ലോകത്തെ അത്ഭുതപ്പെടുത്തുന്ന ചില സത്യങ്ങൾ; ഓരോന്നും നമ്മളെ

ആളുകൾ ഏറ്റവുമധികം തവണ ഫോൺ തുറക്കുന്നത് സമയം നോക്കാനാണ്.

ശരാശരി ഒരാൾ ഒരു ദിവസം 110 തവണയെങ്ങിലും തന്റെ ഫോൺ അൺലോക്ക് ചെയ്യന്നുണ്ട്.

ലോകത്തിലെ ആദ്യത്തെ ക്യാമറ ഫോൺ ഇറങ്ങിയത് ജപ്പാനിലായിരുന്നു. 2000ത്തിൽ.

ലോകത്ത് ഏറ്റവുമധികം വിറ്റൊഴിക്കപ്പെട്ട ഐഫോൺ മോഡൽ ഐഫോൺ 5s ആണ്. 2013ൽ ഫോൺ ഇറങ്ങിയത് മുതൽ ഇന്ന് വരെ 70 മില്യൺ ഫോണുകളാണ് വിറ്റുപോയത്.

ഇന്ന് ലോകത്ത് സ്വന്തമായി ഒരു ബ്രഷ്, ഒരു ടോയ്‌ലെറ്റ് എന്നിവ ഉള്ളതിനേക്കാൾ കൂടുതൽ ഫോണുകൾ ഉള്ളവരാണ് അധികം.

ലോകത്തിലെ ആദ്യത്തെ കൊമേഴ്സ്യൽ ഫോണിന് ഭാരം ഒരു കിലോയ്ക്ക് മേലെയുണ്ടായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ മാർക്കറ്റ് ആയി ഇന്ത്യ വളർന്നുകൊണ്ടിരിക്കുകയാണ്.

മൂത്രമുപയോഗിച്ച് ഫോൺ ചാർജിങ് ചെയ്യാനുള്ള ഒരു സംവിധാനം ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.

ടോയ്‌ലറ്റിലുള്ള ബാക്ടീരിയ ഉണ്ടാക്കുന്ന മാലിന്യത്തെക്കാൾ 18 മടങ്ങ് അധികം കുഴപ്പങ്ങൾ മൊബൈൽഫോൺ നൽകും.

91 ശതമാനം മുതിർന്നവരും തങ്ങളുടെ സ്മാർട്ഫോൺ കയ്യെത്തും ദൂരത്ത് തന്നെ വെച്ചിട്ടുണ്ടാകും.

ലോകത്ത് 80 ശതമാനത്തിലധികം ആളുകൾ ഉപയോഗിക്കുന്നത് ആൻഡ്രോയിഡ് ആണ്.

മൊബൈൽ ഇല്ലാത്ത ഒരു ജീവിതം, അല്ലെങ്കിൽ നെറ്റവർക്ക് സിഗ്നൽ പോകൽ എന്നിവ കൊണ്ടുണ്ടാകുന്ന പേടിക്ക് പേര് 'നോമോഫോബിയ' എന്നാണ്.

2013ൽ അമേരിക്കയിൽ നടന്ന വാഹന അപകടങ്ങളിൽ 21 ശതമാനവും നടന്നത് ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം കൊണ്ടായിരുന്നു.

ഹോങ്കോങ്ങിലെ ജനസംഖ്യ 7.2 മില്യൺ ആണ്. പക്ഷെ അവിടെയുള്ള മൊത്തം സിം കണക്ഷനുകളുടെ എണ്ണം 18 മില്യൺ ആണ്.

ഫേസ്ബുക്കിൽ നിങ്ങളുടെ ചിത്രം മറ്റുള്ളവർ ഉപയോഗിച്ചാൽ എങ്ങനെ കണ്ടെത്താംഫേസ്ബുക്കിൽ നിങ്ങളുടെ ചിത്രം മറ്റുള്ളവർ ഉപയോഗിച്ചാൽ എങ്ങനെ കണ്ടെത്താം

Best Mobiles in India

Read more about:
English summary
These are some amazing facts about technology and smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X