ആമസോണിൽ പ്രമുഖ ബ്രാന്റുകളുടെ ഫോണുകൾക്കും ടിവികൾക്കും ഓഫറുകൾ

|

ജനപ്രിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ ഇടയ്ക്കിടെ പ്രൊഡക്ടുകൾക്ക് ഓഫറുകൾ നൽകുന്ന സെയിലുകൾ നടക്കാറുണ്ട്. ഇപ്പോഴിതാ പ്രീമിയം സ്മാർട്ട്ഫോണുകൾക്കും സ്മാർട്ട് ടിവികൾക്കുമായി ആമസോൺ പുതിയ സെയിൽ പ്രഖ്യാപിച്ചു. സെയിൽ സമയത്ത് സാംസങ്, ഷവോമി, വൺപ്ലസ്, തുടങ്ങിയ ബ്രാൻഡുകളുടെ സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് ടിവികൾ തുടങ്ങിയ പ്രോഡക്ടുകൾക്ക് ആകർഷകമായ ഓഫറുകളും ഡിസ്കൌണ്ടുകളും ലഭിക്കും. എല്ലാ മുൻനിര പ്രൊഡക്ടുകൾക്കും ആമസോൺ ഓഫറുകൾ നൽകുന്നുണ്ട്.

 

ഷവോമി സ്മാർട്ട്ഫോണുകൾക്കും സ്മാർട്ട് ടിവികൾക്കും ഓഫറുകൾ

ഷവോമി സ്മാർട്ട്ഫോണുകൾക്കും സ്മാർട്ട് ടിവികൾക്കും ഓഫറുകൾ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്മാർട്ട്ഫോണുകൾ വിറ്റഴിക്കുന്ന ബ്രാന്റാണ് ഷവോമി. ഷവോമിയുടെ സ്മാർട്ട്ഫോണുകൾക്കും സ്മാർട്ട് ടിവികൾക്കും ആമസോൺ ധാരാളം ഡീലുകളും ഡിസ്കൗണ്ടുകളും നൽകുന്നുണ്ട്. ഷവോമി എംഐ 11എക്സ് പോലുള്ള ഫോണുകൾ ഇപ്പോൾ 23,499 രൂപ മുതലുള്ള വിലയിൽ ലഭ്യമാണ്. ഷവോമി എംഐ 11 ലൈറ്റ് എൻഇ 5ജി സ്മാർട്ട്ഫോണിന് ഇപ്പോൾ 19,999 രൂപയാണ് വില. സ്മാർട്ട് ടിവികൾക്കും മികച്ച ഡീലുകൾ ലഭിക്കും. ആമസോൺ റെഡ്മി ടിവി 32 ഇഞ്ച് എച്ച്ഡി പോലുള്ള ഉൽപ്പന്നങ്ങൾക്ക് കിഴിവുകൾ ലഭിക്കും. ഈ ടിവി ഇപ്പോൾ 14,999 രൂപയ്ക്ക് ലഭ്യമാണ്. റെഡ്മി ടിവി 50 ഇഞ്ച് ഇപ്പോൾ 44,999 രൂപയ്ക്ക് സ്വന്തമാക്കാം.

ഈ മാസം സ്വന്തമാക്കാവുന്ന മികച്ച പ്രീമിയം സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാംഈ മാസം സ്വന്തമാക്കാവുന്ന മികച്ച പ്രീമിയം സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം

സാംസങ് സ്മാർട്ട്ഫോണുകൾക്കും സ്മാർട്ട് ടിവികൾക്കും ഓഫറുകൾ
 

സാംസങ് സ്മാർട്ട്ഫോണുകൾക്കും സ്മാർട്ട് ടിവികൾക്കും ഓഫറുകൾ

സാംസങ് സ്മാർട്ട്ഫോണുകൾക്കും സ്മാർട്ട് ടിവികൾക്കും ആമസോൺ മികച്ച ഓഫറുകൾ നൽകുന്നുണ്ട്. സാംസങ് ഗാലക്സി എസ്20 എഫ്ഇ സ്മാർട്ട്ഫോണിന് വൻ കിഴിവ് ലഭിക്കും. ഈ സ്മാർട്ട്ഫോൺ ഇപ്പോൾ വെറും 39,990 രൂപയ്ക്ക് ലഭ്യമാണ്. സാംസങ് 43 ഇഞ്ച് ക്രിസ്റ്റൽ 4കെ പ്രോ യുഎച്ച്ഡി ടിവി പോലുള്ള സ്മാർട്ട് ടിവികൾക്കും ഓഫറുകൾ ലഭിക്കും. ഈ 43 ഇഞ്ച് സ്മാർട്ട് ടിവി നിങ്ങൾക്ക് ഇപ്പോൾ വെറും 37,990 രൂപയ്ക്ക് സ്വന്തമാക്കാം.

ഐഫോൺ വാങ്ങാൻ സുവർണാവസരം, വമ്പിച്ച വിലക്കിഴിവിൽ ഈ മോഡലുകൾ സ്വന്തമാക്കാംഐഫോൺ വാങ്ങാൻ സുവർണാവസരം, വമ്പിച്ച വിലക്കിഴിവിൽ ഈ മോഡലുകൾ സ്വന്തമാക്കാം

വൺപ്ലസ് സ്മാർട്ട്ഫോണുകൾക്കും സ്മാർട്ട് ടിവികൾക്കും ഓഫറുകൾ

വൺപ്ലസ് സ്മാർട്ട്ഫോണുകൾക്കും സ്മാർട്ട് ടിവികൾക്കും ഓഫറുകൾ

പ്രീമിയം സ്മാർട്ട്ഫോണുകളുടെ കാര്യത്തിൽ എതിരാളികളെ വിറപ്പിക്കുന്ന ബ്രാന്റാണ് വൺപ്ലസ്. വൺപ്ലസ് 9, വൺപ്ലസ് 9 പ്രോ തുടങ്ങിയ പ്രൊഡക്ടുകൾക്ക് ആമസോൺ ചില മികച്ച ഡീലുകൾ നൽകുന്നുണ്ട്. വൺപ്ലസ് 9 സീരിസ് സ്മാർട്ട്ഫോണുകൾ ഇപ്പോൾ യഥാക്രമം 36,999 രൂപ, 54,999 രൂപ എന്നീ വിലകളിൽ സ്വന്തമാക്കാൻ സാധിക്കും. വൺപ്ലസ് സ്മാർട്ട് ടിവികൾ ഇപ്പോൾ 17,999 രൂപയ്ക്ക് സ്വന്തമാക്കാം. ഇത് ആകർഷകമായ ഓഫറാണ്.

ചൈനയിലെ ചൈനയിലെ "വംശഹത്യ"യുടെ മണ്ണിൽ ടെസ്‌ല ഷോറൂം; അടച്ച് പൂട്ടണമെന്ന് ആവശ്യം

ഐക്യുഒഒ സ്മാർട്ട്ഫോണുകൾക്ക് ഓഫറുകൾ

ഐക്യുഒഒ സ്മാർട്ട്ഫോണുകൾക്ക് ഓഫറുകൾ

വിവോയുടെ സബ് ബ്രാന്റായ ഐക്യുഒഒ ധാരാളം സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഐക്യുഒഒ സ്‌മാർട്ട്‌ഫോണുകളും ആമസോണിലൂടെ ഇപ്പോൾ കിഴിവിൽ ലഭ്യമാകും. ഐക്യുഒഒ 7 പോലുള്ള ഫോണുകൾ 27,990 രൂപ മുതലുള്ള വിലയിൽ സ്വന്തമാക്കാം. ഐക്യുഒഒ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച അവസരമാണ്.

 ടെക്നോ സ്മാർട്ട്ഫോണുകൾക്ക് ഓഫറുകൾ

ടെക്നോ സ്മാർട്ട്ഫോണുകൾക്ക് ഓഫറുകൾ

ടെക്നോ ബ്രാൻഡഡ് സ്മാർട്ട്‌ഫോണുകളായ ടെക്നോ സ്പാർക്ക് 8ടി, ടെക്നോ സ്പാർക്ക് 8 പ്രോ തുടങ്ങിയ സ്മാർട്ട്ഫോണുകൾ ഇപ്പോൾ വെറും 8,550 രൂപയ്ക്കും 9,540 രൂപയ്ക്കും സ്വന്തമാക്കാം. കുറഞ്ഞ വിലയിൽ ആകർഷകമായ സവിശേഷതകൾ നൽകുന്നു എന്നതാണ് ടെക്നോയുടെ സ്മാർട്ട്ഫോണുകളുടെ പ്രത്യേകത.

ഐഫോണുകളിൽ കൂടുതൽ ബാറ്ററി ലൈഫ് കിട്ടാൻ ചെയ്യേണ്ടത് ഇത്ര മാത്രംഐഫോണുകളിൽ കൂടുതൽ ബാറ്ററി ലൈഫ് കിട്ടാൻ ചെയ്യേണ്ടത് ഇത്ര മാത്രം

സെയിൽ

ഓപ്പോ, വിവോ, റിയൽമി സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുകൾ

ആമസോൺ സെയിൽ സമയത്ത് ഓപ്പോ, വിവോ, റിയൽമി സ്മാർട്ട്‌ഫോണുകൾക്ക് വമ്പിച്ച ഓഫറുകളാണ് ലഭിക്കുന്നത്. ഓപ്പോ എഫ്19 പ്രോ+, വിവോ 21 എന്നിവ പോലുള്ള ഫോണുകൾക്ക് 10 ശതമാനം വരെ കിഴിവ് ലഭിക്കും. ഇത് മികച്ച ഡീലാണ്.

സ്മാർട്ട് ടിവികൾക്ക് ഓഫറുകൾ

സ്മാർട്ട് ടിവികൾക്ക് ഓഫറുകൾ

സ്മാർട്ട് ടിവികൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും മികച്ച അവസരമാണ് ആമസോൺ ഒരുക്കുന്നത്. ആമസോൺ ബേസിക്‌സ് 50 ഇഞ്ച് 4കെ ടിവി പോലുള്ള ഉൽപ്പന്നങ്ങൾ നിലവിൽ 40 ശതമാനത്തിലധികം കിഴിവോടെ ലഭ്യമാണ്. ആമസോൺ ബേസിക്സ് 50 ഇഞ്ച് 4കെ സ്മാർട്ട് ടിവിക്ക് ഈ സെയിൽ സമയത്ത് 32,999 രൂപയാണ് വില. സോണി 50 ഇഞ്ച് 4കെ യുഎച്ച്ഡി ഗൂഗിൾ ടിവി പോലുള്ള പ്രീമിയം സ്മാർട്ട് ടിവികൾ 30 ശതമാനം വിലക്കുറവിൽ ലഭ്യമാണ്.

ആധാർ കാർഡ് ദുരുപയോഗം തടയാൻ 'മാസ്ക്ഡ് ആധാർ' ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ?ആധാർ കാർഡ് ദുരുപയോഗം തടയാൻ 'മാസ്ക്ഡ് ആധാർ' ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ?

Most Read Articles
Best Mobiles in India

English summary
Amazon has announced a new sale for premium smartphones and smart TVs. During the sale, you will get attractive offers and discounts on products like smartphones and smart TV's from brands like Samsung, Xiaomi and OnePlus.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X