Home
Miscellaneous

മുന്നറിയിപ്പ്! വേഷംമാറി ബ്രാറ്റ വീണ്ടുമെത്തുന്നു; സൂക്ഷിച്ചില്ലെങ്കിൽ അക്കൌണ്ട് കാലിയാകും

ലോകത്ത് തന്നെ ഏറ്റവും അപകടകരമായ ആൻഡ്രോയിഡ് മാൽവെയറുകളിൽ ഒന്നാണ് ബ്രാറ്റ ( ബി ആർഎടിഎ ). കഴിഞ്ഞ വർഷം ബ്രാറ്റയുടെ നിരവധി വകഭേദങ്ങൾ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ബാങ്കിങ് ട്രോജൻ രൂപത്തിൽ ബ്രാറ്റ തിരിച്ചെത്തിയിരിക്കുകയാണ്. സൈബർ സുരക്ഷാ സ്ഥാപനമായ ക്ലീഫിയാണ് ബ്രാറ്റയുടെ പുതിയ വേരിയന്റ് കണ്ടെത്തിയിരിക്കുന്നത്. ബാങ്ക് ആപ്പുകളിൽ നിന്ന് പണം മോഷ്ടിക്കാനും ആൻഡ്രോയിഡ് ഡിവൈസുകളിൽ നിന്ന് ഡാറ്റ മായ്‌ക്കാനും പുതിയ വേരിയന്റിന് കഴിയുമെന്നാണ് കണ്ടെത്തൽ.

ബ്രസീലിയൻ റിമോട്ട് ആക്‌സസ് ടൂൾ

ബ്രസീലിയൻ റിമോട്ട് ആക്‌സസ് ടൂൾ എന്നാണ് ബ്രാറ്റ പൊതുവേ അറിയപ്പെടുന്നത്. 2018 മുതലാണ് ബ്രാറ്റ ശ്രദ്ധയിൽപ്പെടുന്നത്. ആദ്യമായി കണ്ടെത്തുന്നത് ബ്രസീലിലും. പിന്നാലെ ലോകത്തിന്റെ പല ഭാഗങ്ങളിലും ബ്രാറ്റ മാൽവെയറിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. ബ്രാറ്റയെ ബേസ് ചെയ്തിട്ടുള്ള നിരവധി അപ്പുകൾ കഴിഞ്ഞ വർഷം ഗൂഗിൾ പ്ലേ സ്റ്റോറിലും പ്രത്യക്ഷപ്പെട്ടു. സുരക്ഷ ആശങ്കകൾ ഉയർന്നതോടെ ഈ ആപ്പുകൾ പിന്നിട് നീക്കം ചെയ്തിരുന്നു.

ബാങ്കിങ് ട്രോജൻ

പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ബാങ്കിങ് ട്രോജൻ രൂപത്തിൽ ആണ് ഇപ്പോൾ ബ്രാറ്റയെ കണ്ടെത്തിയിരിക്കുന്നത്. ഈ ബാങ്കിങ് ട്രോജന് ഉപയോക്താവിന്റെ ആൻഡ്രോയിഡ് ഡിവൈസ് വിദൂരമായി ആക്‌സസ് ചെയ്യാൻ കഴിയും. പിന്നാലെ ഡിവൈസിലെ ബാങ്കിങ് ആപ്പുകളിലും അൺലിമിറ്റഡ് ആക്സസ് സ്വന്തമാക്കും. ശേഷം അക്കൗണ്ടുകളിലെ പണം മോഷ്ടിക്കാനും തട്ടിപ്പുകാർക്ക് കഴിയുന്നു. ആൻഡ്രോയ്ഡ് ഡിവൈസുകളിലെ സുരക്ഷാ ഫീച്ചറുകൾ അടക്കം ബൈപ്പാസ് ചെയ്താണ് ബ്രാറ്റ സ്മാർട്ട് ഫോണിന്റെ നിയന്ത്രണം കൈക്കലാക്കുന്നത്. ഇങ്ങനെ നിയന്ത്രണം സ്വന്തമാക്കിക്കഴിഞ്ഞാൽ ഡിവൈസ് ഫാക്റ്ററി റീസെറ്റ് ( റിമോട്ട് ആക്സസിലൂടെ ) ചെയ്യാൻ വരെ തട്ടിപ്പുകാർക്ക് സാധിക്കുന്നു.

ട്രാക്ക്

ജിപിഎസും കീ ലോഗിങും ട്രാക്ക് ചെയ്യാൻ ബ്രാറ്റയുടെ പുതിയ വേരിയന്റിന് സാധിക്കുന്നതായും കണ്ടെത്തൽ ഉണ്ട്. ഇത് മൂലം മാൽവെയറിന് ഉപയോക്താവിന്റെ സ്ഥാനം ട്രാക്ക് ചെയ്യാനും ഡിവൈസിലെ അവരുടെ ആക്റ്റിവിറ്റികളെ അടിസ്ഥാനമാക്കി ഡാറ്റ ആക്‌സസ് ചെയ്യാനും കഴിയും. ബ്രാറ്റ വഴി ഉപയോക്താവിന്റെ ഡിവൈസിലേക്ക് വ്യാജ ലോഗിൻ പേജുകൾ വിന്യസിക്കുന്നതായും ഗവേഷണ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ബ്രാറ്റ പ്രോഗ്രാം ആപ്പുകളെ ലക്ഷ്യമിടുകയും അത് വഴി ആക്സസബിലിറ്റി സർവീസുകൾ ദുരുപയോഗം ചെയ്യുകയും ചെയ്യും. ഇത് ഡിവൈസിന്റെ ഗ്രാനുലാർ കൺട്രോൾ ഏറ്റെടുക്കാൻ തട്ടിപ്പുകാർക്ക് ഫ്രീ ഹാൻഡ് നൽകുകയും ചെയ്യുന്നു.

മാൽവെയർ ആപ്പ്

"ബ്രാറ്റ പ്രധാനമായും ഗൂഗിൾ പ്ലേ വഴിയാണ് ഡിസ്ട്രിബ്യൂട്ട് ചെയ്യപ്പെടുന്നത്. ഇരയുടെ ഡിവൈസിൽ സുരക്ഷ പ്രശ്‌നങ്ങൾ ഉണ്ടെന്ന് കാണിച്ചാണ് തട്ടിപ്പിന് തുടക്കമിടുന്നത്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ മാൽവെയർ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്നും യൂസറിനെ ധരിപ്പിക്കുന്നു. ആപ്പ് ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ ഡിവൈസിന്റെ നിയന്ത്രണം പതിയെ തട്ടിപ്പുകാരുടെ കയ്യിലെത്തും. ഇറ്റലി, പോളണ്ട്, യുണൈറ്റഡ് കിംഗ്ഡം, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഏറ്റവും പുതിയ ബ്രാറ്റ അറ്റാക്ക് നടന്നത്. കഴിഞ്ഞ വർഷം നവംബറിലാണ് ക്ലീഫിയിലെ ഗവേഷകർ ഈ പുതിയ ബ്രാറ്റ വേരിയന്റ് കണ്ടെത്തിയത്.

ഗൂഗിൾ പ്ലേ

റിപ്പോർട്ടുകൾ പ്രകാരം, മുൻ കാലങ്ങളിൽ ഗൂഗിൾ പ്ലേയിൽ നിരവധി മാൽവെയർ ആപ്പുകൾ പബ്ലിഷ് ചെയ്തിരുന്നു. അവയിൽ മിക്കവയും ആയിരത്തിനും അയ്യായിരത്തിനും ഇടയിൽ വരുന്ന യൂസേഴ്സ് ഇൻസ്‌റ്റാൾ ചെയ്‌തിട്ടുമുണ്ട്. ഇത്തവണ ബ്രാറ്റ ബാധിച്ച ഉപയോക്താക്കളുടെ കൃത്യമായ എണ്ണം പുറത്ത് വന്നിട്ടുമില്ല. ഗൂഗിൾ പ്ലേയിൽ നിന്നായാൽ കൂടി, ആപ്പ് ഡൌൺലോഡ് ചെയ്യുമ്പോൾ സോഴ്സുകളുടെ ആധികാരികത ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇതിന് ശേഷം മാത്രമായിരിക്കണം ആപ്പുകൾ ഡൌൺലോഡ് ചെയ്യേണ്ടത്. അത് പോലെ സുരക്ഷ ഉറപ്പ് വരുത്താൻ വിശ്വസനീയ ആന്റി മാൽവെയർ ആപ്പുകൾ തിരഞ്ഞെടുക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

Best Mobiles in India

English summary
BRATA is one of the most dangerous Android malware in the world. Several variants of brata were discovered last year. Now BRATA is back in the form of a banking Trojan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X