നിങ്ങളുടെ ഐഫോൺ ഉപയോഗിച്ച് 'ആപ്പിൾ മിറർ സെൽഫി' പകർത്തുന്നത് ഒരു ഒരു ചെറിയ കാര്യമല്ല

|

ആപ്പിൾ ഐഫോൺ കൈയിൽ കൊണ്ടുനടക്കുന്നത് ഇന്ത്യയിൽ ഒരു പ്രൗഢിയുടെ ഭാഗമാണ് എന്ന് പറയുന്നതിൽ തെറ്റില്ല. കാരണം, ഇന്ത്യയിൽ ഐഫോൺ വിൽപ്പന കുത്തനെ ഉയരുന്ന കാഴ്ച്ച നാം പലപ്പോഴായി കാണാറുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ രാജ്യത്ത് 140 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ഇന്ത്യയിൽ വിറ്റ ഐഫോണുകളിൽ 60 ശതമാനവും ഐഫോൺ 11 ആയിരുന്നു. തുടർന്നുള്ള റിപ്പോർട്ട് കാണിക്കുന്നത് ഐഫോൺ 12 ഉൾപ്പെടെയുള്ള ചില പുതിയ മോഡലുകൾ ഇന്ത്യയിൽ നിർമിക്കാനും ആപ്പിൾ നീക്കം തുടങ്ങിയിട്ടുണ്ട് എന്നാണ്. ഇന്ത്യയിൽ ആപ്പിൾ ഐഫോൺ വിൽപ്പന വർദ്ധിക്കുന്നതിൽ പല കാരണങ്ങളാണ് നീരിക്ഷകർ ചൂണ്ടി കാണിക്കുന്നത്. സത്യം പറഞ്ഞാൽ ഐഫോൺ ഉപയോക്താക്കൾ തന്നെ ഐഫോൺ വിപണിക്കായി പ്രോത്സാഹനം നൽകുന്നുണ്ട്. അത് എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് ചോദിച്ചാൽ ഉത്തരം വളരെ രസകരമായിരിക്കും.

 

ആപ്പിൾ മിറർ സെൽഫി

ആപ്പിൾ മിറർ സെൽഫി

'ആപ്പിൾ മിറർ സെൽഫി' എല്ലാവർക്കും സുപരിചിതമായ ഒരു കാര്യമാണ്. ഐഫോൺ ഉപയോഗിച്ച് കണ്ണാടി നോക്കി സെൽഫി പകർത്തുന്ന ഒരു രീതിയാണ് ഇത്. നിങ്ങൾ എല്ലാവരും ഒരിക്കലെങ്കിലും ഇത് ചെയ്യ്തിട്ടുണ്ടായിരിക്കും, ഇല്ലാത്തവർ വിരളമായിരിക്കും. എന്നാൽ, നിങ്ങൾ ഇങ്ങനെ ആപ്പിൾ മിറർ സെൽഫി പകർത്തി അത് സാമൂഹ്യമാധ്യങ്ങളിൽ പോസ്റ്റ് ചെയ്യുമ്പോഴോ അല്ലെങ്കിൽ അടുത്ത സുഹൃത്തിനെ ഇത് കാണിക്കുമ്പോഴോ അല്ലെങ്കിൽ ഫോൺ വാൾപേപ്പർ ആയി ഉപയോഗിക്കുമ്പോൾ അത് മറ്റുള്ളവർ കാണുമ്പോഴോ ശരിക്കും സംഭവിക്കുന്നത് ഐഫോൺ വിപണിയിൽ വിൽപ്പന കൂടുന്നു എന്നുള്ളതാണ്. എന്നാൽ, സംഗതി സത്യമാണ് - ഇവിടെ നിങ്ങൾ സ്വയമേവ ഒരു പരസ്യത്തിൻറെ ഗുണം ഐഫോണിന് നടത്തികൊടുക്കുകയാണ്. അതായത് നിങ്ങൾ ആപ്പിളിനെ ബ്രാൻഡിംഗ് ചെയ്യുകയാണ് എന്നർത്ഥം.

ഇത് എങ്ങനെയാണ് പ്രവർത്തികമാകുന്നത് ?

ഇത് എങ്ങനെയാണ് പ്രവർത്തികമാകുന്നത് ?

ഞാൻ മുൻപ് പറഞ്ഞപോലെ, നമ്മൾ ഇന്ത്യക്കാർ ആപ്പിൾ പ്രോഡറ്റുകളോട് കൂടുതൽ അടുപ്പമാണ്. ഇത് എന്തുകൊണ്ടെന്നാൽ ആപ്പിൾ ഐഫോണിനെ ഇന്ത്യയിൽ ഒരു പ്രൗഢിയുടെ ഭാഗമായി കണക്കാക്കുന്നു. ഐഫോൺ ഉപയോഗിച്ച് കണ്ണാടി നോക്കി സെൽഫി പകർത്തി അത് സാമുഹ്യാമാധ്യങ്ങളിൽ പോസ്റ്റ് ചെയ്യുന്നവരാണ് നമ്മൾ. നമ്മൾ അത് എല്ലാവരെയും കാണിക്കുവാനാണ് ചെയ്യുന്നതെങ്കിലും ഇത് ആപ്പിളിന് ഒരു 'ഫ്രീ-മാർക്കറ്റിംഗ്' ആണ്. ഐഫോണുമൊത്തുള്ള നിങ്ങളുടെ സെൽഫി കാണുമ്പോൾ മറ്റുള്ളവർക്കും ഒരു ഐഫോൺ ഉണ്ടായിരുന്നെങ്കിൽ എന്ന ചിന്ത ഉടലെടുക്കും. ഇതൊരു മാനസികപ്രേരണയാണ്, അതുകൊണ്ടുതന്നെ ഒരു ഐഫോൺ വാങ്ങുവാൻ പലരും പരമാവധി പ്രയത്നിക്കും. ഇത് കേൾക്കുമ്പോൾ വെറുതെയാണെന്ന് തോന്നാം, പക്ഷെ, സംഗതി നിസാരമല്ല.

ആപ്പിൾ മിറർ സെൽഫി അപ്പോൾ അപകടകരമാണോ ?
 

ആപ്പിൾ മിറർ സെൽഫി അപ്പോൾ അപകടകരമാണോ ?

ആപ്പിൾ മിറർ സെൽഫി ഒരിക്കലും ഒരുതരത്തിലും നിങ്ങൾക്ക് യാതൊരു പ്രശ്‌നവും ഉണ്ടാക്കുന്നില്ല. മറിച്ച്. മികച്ച രീതിയിൽ ഒരു അടിപൊളി സെൽഫി ഐഫോണിൽ നിന്നും നിങ്ങൾക്ക് ലഭിക്കും. ഐഫോൺ എങ്ങനെ വിപണിയിൽ വിജയം കൊയ്യുന്നു എന്ന് പറയുന്ന കാര്യങ്ങളിൽ ഒരു എട് മാത്രമാണ് ഇത്. 'ആപ്പിൾ മിറർ സെൽഫി' എന്ന പ്രായോഗിക നാമം പോലും ഐഫോണിന് മാത്രമായി ഉള്ളതാണ്. ആൻഡ്രോയിഡ് ഫോണിൽ നിന്നും ഐഫോണിനെ വേർതിരിക്കുന്ന നിരവധി കാരണങ്ങൾ ഇത്തരത്തിലുണ്ട്. ഐഫോണിനായുള്ള സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ്, ഐഒഎസ് 14, മിറർ സെൽഫികൾ എടുക്കാൻ നിങ്ങളെ അനുവദിക്കുന്ന ഒരു സവിശേഷതയുമായി മുൻപ് വന്നിരുന്നു. എന്തായാലും നമുക്ക് 'ആപ്പിൾ മിറർ സെൽഫി' എങ്ങനെ പകർത്താമെന്ന് നോക്കാം.

ആപ്പിൾ മിറർ സെൽഫി പകർത്തുന്നതെങ്ങനെ ?

ആപ്പിൾ മിറർ സെൽഫി പകർത്തുന്നതെങ്ങനെ ?

നിങ്ങളുടെ ക്യാമറയുടെ സെറ്റിങ്സിൽ നിങ്ങൾക്ക് പുതിയ മിറർ സെൽഫി ഫീച്ചർ പ്രവർത്തനക്ഷമമാക്കാം. ഈ സവിശേഷത ഐഫോൺ എക്‌സ്ആർ, ഐഫോൺ എക്‌സ്എസ്, ഐഫോൺ എക്‌സ്എസ് മാക്‌സ്, ഐഫോൺ 11, ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്‌സ് എന്നിവയിൽ മാത്രമേ ലഭ്യമാകൂകയുള്ളു. എന്നാൽ, നിങ്ങൾക്ക് ഒരു പഴയ ഐഫോൺ ഉണ്ടെങ്കിൽ നിങ്ങളുടെ മിറർ സെൽഫി പകർത്തുവാൻ ഒരു മാർഗമുണ്ട്. അത് ഐഒഎസ് 14 ലേക്ക് അപ്‌ഡേറ്റ് ചെയ്യുക എന്നുള്ളതാണ്.

  • നിങ്ങളുടെ ഐഫോൺ അല്ലെങ്കിൽ ഐപാഡിൽ 'Settings' അപ്ലിക്കേഷൻ തുറക്കുക.
  • താഴേക്ക് സ്ക്രോൾ ചെയ്യ്ത് 'Camera' ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  • 'Mirror Front Camera' ഓപ്ഷന് അടുത്തായി കാണുന്ന ഗ്രീൻ സ്വിച്ച് 'ON' ചെയ്യുക.
  • ഇപ്പോൾ മുതൽ നിങ്ങൾ ഒരു സെൽഫി ക്യാമറ അപ്ലിക്കേഷൻ ഉപയോഗിക്കുമ്പോൾ അപ്ലിക്കേഷൻറെ പ്രിവ്യൂ മോഡിൽ നിങ്ങൾ കണ്ട അതേ ഷോട്ട് നിങ്ങൾ പകർത്തുവാൻ സാധിക്കും.

Best Mobiles in India

English summary
Subsequent reports indicate that Apple has also started making some new models in India, including the iPhone 12. Observers point to a number of reasons for the increase in Apple iPhone sales in India.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X