ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട് ടൂത്ത്ബ്രഷിന്റെ പ്രവര്‍ത്തനം എങ്ങനെ? വില കേട്ടാല്‍ ഞെട്ടും!

Posted By: Samuel P Mohan

ഇനി സ്മാര്‍ട്ടായി പല്ലു തേയ്ക്കാനും സാധിക്കും. പല്ലു തേയ്ക്കാതെ നിങ്ങള്‍ക്ക് സ്മാര്‍ട്ടാകാന്‍ സാധിക്കുമോ? ഇനി പല്ലു തേയ്ക്കല്‍ തന്നെ സ്മാര്‍ട്ടാക്കാന്‍ ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട് ടൂത്ത് ബ്രഷ് എത്തുന്നു.

ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട് ടൂത്ത്ബ്രഷിന്റെ പ്രവര്‍ത്തനം എങ്ങനെ?

ഈ സ്മാര്‍ട്ട് ടൂത്ത്ബ്രഷിന്റെ വില 19,000 രൂപയാണ്. ഇതിലൂടെ നിങ്ങള്‍ എത്ര വൃത്തിയിലാണ് പല്ലു തേയ്ക്കുന്നതെന്നും അറിയാന്‍ സാധിക്കും.

ഏവരും ഓറല്‍ ഹെല്‍ത്തിനെ കുറിച്ച് ഉത്കണ്ഠാകുലരാണ്. നിങ്ങളുടെ ഈ ഉത്കണ്ഠ മാറ്റാനും കൂടെയാണ് ഇലക്ട്രോണിക് ടൂത്ത് ബ്രഷ് എത്തുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓറര്‍-ബി ബ്രാന്‍ഡ്

ഈ സ്മാര്‍ട്ട് ടൂത്ത്ബ്രഷ് രംഗത്തെത്തിക്കുന്നത് പ്രോക്ടര്‍ ആന്‍ഡ് ഗാബിളിന്റെ 'ഓറല്‍-ബി ബ്രാന്‍ഡാണ്'. ഈ ബ്രഷിലൂടെ നിങ്ങളുടെ പല്ലു തേയ്ക്കല്‍ എത്രത്തോളം ഭംഗിയായി എന്ന വിവരം ഓണ്‍ലൈനിലൂടെ ദന്തരോഗ വിദഗ്ദനുമായി പങ്കിടാനും നിങ്ങള്‍ വൃത്തിയായി പല്ലു തേയ്ക്കുന്ന കാര്യ പങ്കു വച്ച് സുഹൃത്തുക്കളില്‍ മതിപ്പുണ്ടാക്കാനും സഹായിക്കുന്നു.

ബാഴ്‌സലോണയില്‍ വച്ചു നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ വച്ചാണ് ഓറല്‍-ബി ടൂത്ത്ബ്രഷ് അവതരിപ്പിച്ചത്. ഈ വരുന്ന ജൂണോടെ അമേരിക്ക, യൂറോപ്പ്, ഏഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഈ ബ്രഷിന്റെ വില്‍പന ആരംഭിക്കുമെന്നും കമ്പനി ഉറപ്പു നല്‍കി.

രണ്ടു മിനിറ്റ് നീളുന്ന പല്ലു തേയ്ക്കല്‍

രണ്ടു മിനിറ്റു മാത്രം നീളുന്ന പല്ലു തേയ്ക്കല്‍ പ്രവര്‍ത്തനമാണ് ഈ ബ്രഷില്‍. 30 സെക്കന്‍ഡ് വീതമുളള നാല് വിഭാഗങ്ങളായി തിരിച്ചാണ് സ്മാര്‍ട്ട് ബ്രഷ് കാര്യങ്ങള്‍ നിരീക്ഷിക്കുന്നത്. ഈ ബ്രഷിനെ സഹായിക്കുന്നതിനായി നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഒരു ആപ്ലിക്കേഷനും ഉണ്ട്.

ബ്ലൂട്ടൂത്ത് വയര്‍ലെസ് സാങ്കേതികവിദ്യ വഴി ബ്രഷ് സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിക്കും. സ്മാര്‍ട്ട്‌ഫോണ്‍ വഴി അതിന് നെറ്റ്വര്‍ക്ക് വിവരങ്ങള്‍ പങ്കിടാനും സാധിക്കും. നിങ്ങളുടെ പല്ലു തേയ്ക്കല്‍ രീതി ബ്രഷ് കൃത്യമായി മനസ്സിലാക്കും. പല്ലു തേയ്ക്കല്‍ തൃപ്തികരമെങ്കില്‍ 'Congratulations, Your teeth are shining' എന്ന മെസേജും ലഭിക്കും.

സ്പ്ലിറ്റ് സ്‌ക്രീന്‍ മോഡ് ഉപയോഗിച്ച് വ്യത്യസ്ഥ സ്‌ക്രീനുകളില്‍ ഒരേ ആപ്‌സ് എങ്ങനെ പ്രവര്‍ത്തിപ്പിക്കാം

ദന്തരോഗ വിദഗ്ധന് നേരിട്ട് വിവരങ്ങള്‍ നല്‍കാം

നിങ്ങളുടെ പല്ലു തേയ്ക്കല്‍ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കുകയും അതു പോലെ ദന്തരോഗ വിദഗ്ധനെ നേരിട്ട് അറിയിക്കാനും സാധിക്കും.

ആളുകളുടെ ജീവിതശീലങ്ങളില്‍ മാറ്റമുണ്ടാക്കാനുളള സ്മാര്‍ട്ട്‌ഫോണുകളുടെ ശേഷി നമുക്കറിയാം, എന്ന് കോറല്‍ ബിയുടെ ഗ്ലോബല്‍ അസോസിയേറ്റ് ഡയറക്ടര്‍ മൈക്കല്‍ കോഹന്‍ ഡ്യുമാവി പറഞ്ഞു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Peoples are passionate about oral health, and, finally, they could own a tool that's more on par with a dentist's.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot