ക്രിപ്‌റ്റോകറൻസി ബിൽ 2022; ആശങ്കകളും പ്രതീക്ഷകളും

|

രാജ്യത്തെ നിയമ സംവിധാനങ്ങളിലും ഡിജിറ്റൽ സാമ്പത്തിക മേഖലയിലും ഏറ്റവും അധികം ചർച്ചയാകുന്ന വിഷയങ്ങളിൽ ഒന്നാണ് വരാനിരിക്കുന്ന ക്രിപ്‌റ്റോകറൻസി ബിൽ. ബില്ല ഏത് രീതിയിൽ രാജ്യത്തെ ഡിജിറ്റൽ- കൃപ്റ്റോ സാമ്പത്തിക മേഖലയെ സ്വാധീനിക്കുമെന്നാണ് ക്രിപ്റ്റോ നിക്ഷേപകർ ഉറ്റ് നോക്കുന്നത്. നിലവിൽ സാമ്പത്തിക നിയമ സംവിധാനത്തിന്റെ 'ഗ്രേ ഏരിയ'യിലാണ് ക്രിപ്റ്റോകറൻസികളും അനുബന്ധ സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ചിരിക്കുന്നത്. ഏതെങ്കിലും ഒരു മേഖലയെക്കുറിച്ച് കൃത്യമായി നിർവചിക്കപ്പെട്ട നിയമങ്ങളും നിർവചനങ്ങളും ചട്ടങ്ങളും ഇല്ലാത്ത അവസ്ഥയെയാണ് ഗ്രേ എരിയ എന്ന് പറയുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ തുടരുമ്പോൾ തന്നെ ക്രിപ്റ്റോ സാമ്പത്തിക മേഖല പുരോഗതി നേടിയെന്നതും കാണേണ്ടതുണ്ട്. ക്രിപ്റ്റോകറൻസി റെഗുലേഷൻ ബില്ലിൽ ഇനിയും കാലതാമസം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രത്യേകിച്ചും യൂണിയൻ ബജറ്റിൽ അടക്കം ഇതിന് പ്രത്യേകിച്ച് പ്രസക്തി ഇല്ലാത്ത സാഹചര്യത്തിൽ.

ക്രിപ്‌റ്റോകറൻസി ബിൽ വൈകുന്നതിന് കാരണം

ക്രിപ്‌റ്റോകറൻസി ബിൽ വൈകുന്നതിന് കാരണം

ക്രിപ്‌റ്റോകറൻസി ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനും പാസ് ആക്കിയെടുക്കാനും വൈകുന്നതിന് കാരണങ്ങൾ പലതാണ്. രാജ്യത്ത് ക്രിപ്‌റ്റോകറൻസികൾക്ക് നിയന്ത്രണ ചട്ടക്കൂട് തയ്യാറാക്കാൻ സർക്കാർ ഉപയോഗിക്കുന്ന സമയമാണിതെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാല താമസം ഉണ്ടെങ്കിലും, വരാനിരിക്കുന്ന റെഗുലേറ്ററി ബില്ലിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് എല്ലാവരും മനസിലാക്കേണ്ടതുണ്ട്. ഇന്നല്ലെങ്കിൽ നാളെ ക്രിപ്റ്റോ കറൻസി നിക്ഷേപം ഒഴിവാക്കപ്പെടാനാകാത്ത ഒരു സാധ്യതയായി മാറുന്നു എന്നതിനാൽ ആണിത്.

ജിയോഫോൺ 5ജി ഈ വർഷം അവസാനത്തോടെ വിപണിയിലെത്തും, പ്രതീക്ഷിക്കുന്ന സവിശേഷതകൾജിയോഫോൺ 5ജി ഈ വർഷം അവസാനത്തോടെ വിപണിയിലെത്തും, പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ക്രിപ്‌റ്റോകറൻസി ബില്ലും നിക്ഷേപകർക്കുള്ള നികുതിയും

ക്രിപ്‌റ്റോകറൻസി ബില്ലും നിക്ഷേപകർക്കുള്ള നികുതിയും

ക്രിപ്റ്റോകറൻസകൾ പോലെയുള്ള സ്വതന്ത്ര സാമ്പത്തിക മേഖലകളിൽ സർക്കാർ ഇടപെടലുണ്ടാകുമ്പോൾ തന്നെ ആദ്യം മനസിൽ വരുന്ന കാര്യമാണ് നികുതി. ക്രിപ്റ്റോ രംഗത്ത് നിന്നും കിട്ടാൻ സാധ്യതയുള്ള നികുതി വരുമാനം തന്നെയാണ് ബില്ലിനേക്കുറിച്ച് ചിന്തിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. വരാനിരിക്കുന്ന ക്രിപ്‌റ്റോകറൻസി ബിൽ ക്രിപ്‌റ്റോകറൻസി ഉടമകൾ, നിക്ഷേപകർ, വ്യാപാരികൾ, മറ്റുള്ളവർ എന്നിവർക്കായി ഒരു നികുതി സംവിധാനം കൊണ്ട് വരുമെന്ന് ഏതാണ്ട് ഉറപ്പാണ്. നികുതി ചുമത്തൽ എല്ലാവർക്കും അത്ര ഇഷ്ടപ്പെടുന്ന കാര്യമല്ല. എന്നാലും ക്രിപ്‌റ്റോകറൻസി നിയമ വിധേയമാക്കുന്നതിനുള്ള മാർഗങ്ങളിൽ ഒന്നാണ് ഇതെന്ന് മനസിലാക്കേണ്ടതുണ്ട്.

നികുതി

നികുതി ചുമത്തിയാൽ സാമ്പത്തിക സ്വാതന്ത്ര്യം നഷ്ടമാകും, ഭരണകൂടത്തിന്റെ അമിതാധികാരം എന്നൊന്നും വിലപിച്ചിട്ടും കാര്യമില്ല. കാരണം ക്രിപ്‌റ്റോകറൻസി ബില്ലിൽ നിന്നും പ്രതീക്ഷിക്കാവുന്ന നിയന്ത്രണങ്ങളിൽ എറ്റവും സ്വാഭാവികമായി ഉണ്ടാകാവുന്ന ഒന്നാണ് നികുതി ചുമത്തൽ. ക്രിപ്‌റ്റോകറൻസി നിയമ വിധേയമാക്കുന്നതിനുള്ള മാർഗം എന്നതിനപ്പുറം പരമാധികാര രാഷ്ട്രത്തിന്റെ അധികാരം കൂടിയാണത്. നികുതി ചുമത്തി എന്ന് കരുതി ക്രിപ്‌റ്റോകറൻസികളിൽ നിക്ഷേപിക്കുന്നതിനോ വ്യാപാരം നടത്തുന്നതിനോ ഇന്ത്യക്കാർക്ക് പ്രത്യേക തടസങ്ങൾ ഉണ്ടാവില്ല. നികുതി ചുമത്തുന്നതിനെ ആശ്രയിച്ച് ഹോൾഡിങുകളുടെ വ്യത്യസ്ത തരം തിരിവുകളും പ്രതീക്ഷിക്കാവുന്നതാണ്.

വിവോ വൈ75 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 21,990 രൂപ മുതൽവിവോ വൈ75 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 21,990 രൂപ മുതൽ

ഡിജിറ്റൽ കറൻസിയുടെ ആമുഖം

ഡിജിറ്റൽ കറൻസിയുടെ ആമുഖം

ക്രിപ്‌റ്റോകറൻസികളിൽ വ്യാപാരം ചെയ്യുന്നതിനോ നിക്ഷേപിക്കുന്നതിനോ ഇന്ത്യക്കാരെ വിലക്കില്ല എന്നതിനാൽ, അത് നമ്മെ അടുത്ത ഘട്ടത്തിലേക്ക് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. ഡിജിറ്റൽ ലോകത്ത് നിലവിലുള്ള പലവിധ ക്രിപ്റ്റോകറൻസികൾക്ക് അപ്പുറത്തേക്ക് സർക്കാർ നിയന്ത്രണത്തിലുള്ള ഡിജിറ്റൽ കറൻസി! ആർബിഐ വഴി ഔദ്യോഗിക ഡിജിറ്റൽ കറൻസി ( സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി അഥവാ സിബിഡിസി ) പുറത്തിറക്കാൻ കേന്ദ്ര സർക്കാരിന് പദ്ധതികൾ ഉള്ളതായി നിരവധി റിപ്പോർട്ടുകൾ സൂചന നൽകുന്നു. ആർബിഐ നൽകുന്ന ഡിജിറ്റൽ കറൻസിയ്ക്ക് സർക്കാർ പിന്തുണയുള്ളതിനാൽ, ഇത് നിയന്ത്രിക്കപ്പെടുകയും കൂടുതൽ സ്ഥിരത കൈവരിക്കുകയും ചെയ്യും.

ക്രിപ്റ്റോ

ക്രിപ്റ്റോ രംഗത്തെ മറ്റൊരു പ്രധാന ഇൻഡസ്ട്രിയായ ക്രിപ്റ്റോകറൻസി മൈനിങ്ങിലും നിയന്ത്രണങ്ങൾ പ്രതീക്ഷിക്കാം. മൊത്തത്തിൽ, പുതിയ ക്രിപ്‌റ്റോകറൻസി ബിൽ 2022 വൈവിധ്യമാർന്ന മേഖലകളിൽ നിരവധി നിയന്ത്രണങ്ങൾ കൊണ്ട് വരുമെന്ന കാര്യം ഉറപ്പാണ്. നേരത്തെ സൂചിപ്പിച്ചത് പോലെ, ക്രിപ്‌റ്റോകറൻസി മാർക്കറ്റ് നിലവിൽ നിയമത്തിന്റെ ഗ്രേ ഏരിയയിലാണ് പ്രവർത്തിക്കുന്നത്. ഇതിന് മാറ്റം കൊണ്ട് വരിക എന്നത് അനിവാര്യവും. ക്രിപ്‌റ്റോകറൻസിയിൽ നിയന്ത്രണങ്ങൾ കൊണ്ട് വരാൻ അടുത്തിടെ വലിയ മുറവിളികൾ ഉണ്ടായിട്ടുണ്ട്. നിലവിൽ, ക്രിപ്‌റ്റോകറൻസി ബിൽ പാർലമെന്റിൽ എത്താനും നിയമം ആകാനും കുറച്ച് സമയമെടുത്തേക്കാം.

ആപ്പിൾ യൂസേഴ്സിന് ആശ്വാസം; സഫാരി ബഗ് പരിഹരിച്ച് ഐഒഎസ് 15.3 അപ്ഡേറ്റ്ആപ്പിൾ യൂസേഴ്സിന് ആശ്വാസം; സഫാരി ബഗ് പരിഹരിച്ച് ഐഒഎസ് 15.3 അപ്ഡേറ്റ്

Best Mobiles in India

English summary
Crypto investors are sitting on an edge, anticipating what the upcoming cryptocurrency bill might bring in. So far, the crypto sector in India is in the legal grey area and thriving at it.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X