ഐഫോൺ പരസ്യങ്ങളിൽ സമയം എപ്പോഴും 9.41 ആയിരിക്കും; ഇതിനു പിന്നിലെ രഹസ്യമെന്ത് എന്നറിയാമോ..?

Written By:

നിങ്ങളൊരു ഐഫോൺ ആരാധകനാണെങ്കിലും അല്ലെങ്കിലും വേണ്ടിയില്ല, ഐഫോണിന്റെ പരസ്യങ്ങളിൽ എപ്പോഴെങ്കിലും ഇങ്ങനെയൊരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ..? ചുമ്മാ ഗൂഗിൾ ഇമേജിൽ കയറി ആപ്പിൾ ഐഫോൺ എന്ന് പരതിനോക്കിയാൽ കിട്ടുന്ന കമ്പനി പരസ്യ ചിത്രങ്ങൾ ശ്രദ്ധിച്ചു നോക്കൂ.. ഒന്ന് ചെറുതായി അത്ഭുതപ്പെടും. എല്ലാ ചിത്രത്തിലും സമയം 9.41 am ആയിരിക്കും. എന്താണ് ഇതിനു പിന്നിലെ രഹസ്യം എന്ന് നോക്കാം.

ഐഫോൺ പരസ്യങ്ങളിൽ  സമയം എപ്പോഴും 9.41 ആയിരിക്കുന്നതിന് പിന്നിലെ രഹസ്യമെ

പൊതുവെ എല്ലാ ക്ലോക്കുകളിലും മറ്റുമൊക്കെ സമയം 10:10 ആണ് കാണാറെങ്കിൽ ഇവിടെ ആപ്പിളിന്റെ കാര്യത്തിൽ 9.41 ആക്കിയതിന് പിന്നിൽ ചെറിയൊരു ചരിത്രമുണ്ട്. കാര്യം അത്ര വലിയ രഹസ്യമൊന്നുമല്ല. 2007ൽ സ്റ്റീവ് ജോബ്സ് കമ്പനിയുടെ ആദ്യ ഐഫോൺ മോഡൽ ഇറക്കിയ സമയമാണ് 9.41. ആ ഒരു ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലായാണ് ആപ്പിൾ തങ്ങളുടെ ഗാഡ്ജറ്റുകളുടെ പരസ്യ ചിത്രങ്ങളിൽ സമയം ഇപ്പോഴും 9.41 ആക്കി സെറ്റ് ചെയ്ത് വെക്കുന്നത്.

അന്ന് നടന്ന ചടങ്ങിൽ തങ്ങളുടെ പ്രോജക്ടുകളുടെയും പ്രൊഡക്ടുകളുടെയും വിവരണങ്ങൾ നടന്നുകൊണ്ടിരിക്കെ കൃത്യം ഐഫോണിന്റെ ആദ്യ വിവരണം സ്‌ക്രീനിൽ വന്ന സമയമായിരുന്നു ഇത്. തുടർന്നങ്ങോട്ട് എല്ലാ ഐഫോൺ മോഡലുകളും അവതരിപ്പിക്കപ്പെട്ടത് ഈ സമയത്താണ് എന്ന പ്രത്യേകതയുമുണ്ട്.

അന്ന് 2017ൽ ആദ്യ ഐഫോൺ അവതരിപ്പിച്ചു കൊണ്ട് സ്റ്റീവ് ജോബ്സ് നടത്തിയ പ്രസംഗം ഏതൊരാളും കാണേണ്ടത് തന്നെയാണ്. കാരണം വെറുമൊരു മൊബൈൽ ഫോൺ അവതരിപ്പിക്കൽ ചടങ്ങ് എന്നതിലുപരിയായി കേൾക്കുന്ന ഏതൊരാൾക്കും ഊർജ്ജവും ആത്മവിശ്വാസവും നൽകാൻ കെൽപ്പുള്ളവയാണ് അദ്ദേഹത്തിൻറെ ആ പ്രസംഗം. ഒഴിവുകിട്ടുമ്പോൾ കണ്ടുനോക്കുന്നത് നല്ലതായിരിക്കും.

ഐ ഫോൺ X ൽ ഹോം ബട്ടണുകൾ ലഭിക്കുവാൻ എന്ത് ചെയ്യണം

English summary
Do you know why do all iPhone ads show the time to be 9.41? That's the time when Steve Jobs announced the first iphone in 2007.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot