Home
Miscellaneous

നിങ്ങളുടെ ഫോൺ വേഗത്തിൽ ചാർജ് ചെയ്യാനായി വാങ്ങാവുന്ന ഫാസ്റ്റ് ചാർജിങ് പവർ ബാങ്കുകൾ

നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ച് കൂടാൻ കഴിയാത്ത അക്സസറികളിൽ ഒന്നാണ് പവർ ബാങ്ക്. യാത്രയിലും മറ്റും ഡിവൈസുകൾ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ സഹായിക്കുന്നു. റിയൽമി, എംഐ, ആംബ്രെൻ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നും ശേഷി കൂടിയ, എന്നാൽ താങ്ങാവുന്ന വിലയിലുള്ള നിരവധി പവർ ബാങ്കുകൾ ലഭ്യമാണ്. ഇക്കൂട്ടത്തിൽ മികച്ച പവർ ബാങ്ക് ഏതെന്ന് കണ്ട് പിടിക്കുന്നത് അൽപ്പം ആശയക്കുഴപ്പം സൃഷ്ടിക്കുന്ന കാര്യം തന്നെയാണ്. ഇക്കാര്യത്തിൽ യൂസേഴ്സിനെ സഹായിക്കാൻ വേണ്ടിയാണ് ഈ ലേഖനം. 2022ൽ ഇന്ത്യയിൽ ലഭ്യമായ ചില മികച്ച പവർ ബാങ്കുകൾ താഴെ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഫാസ്റ്റ് ചാർജിങ്, മൾട്ടി ഡിവൈസ് കോംപാറ്റിബിലിറ്റി, സേഫ്റ്റി ഫീച്ചറുകൾ, വില തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. ഈ പവർ ബാങ്കുകളേക്കുറിച്ചും ഫീച്ചറുകളേക്കുറിച്ചും അറിയാൻ താഴേക്ക് വായിക്കുക.

ഷവോമി എംഐ പവർ ബാങ്ക് 3ഐ, 10,000 mAh

ഷവോമി എംഐ പവർ ബാങ്ക് 3ഐ, 10,000 mAh

വില: 999 രൂപ

പ്രധാന സവിശേഷതകൾ

 

  • 10000 mAh ലിഥിയം പോളിമർ ബാറ്ററി.
  • 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഷവോമി എംഐ പവർ ബാങ്ക് 3ഐയിൽ ഉണ്ട്.
  • ഡ്യുവൽ ഔട്ട്പുട്ടും ഇൻപുട്ട് പോർട്ടുകളും ലഭ്യമാക്കിയിരിക്കുന്നു.
  • വിപുലമായ 12 ലെയർ ചിപ്പ് പ്രൊട്ടക്ഷൻ നൽകിയിട്ടുണ്ട്.
  • സ്മാർട്ട് പവർ മാനേജ്മെന്റ് മികച്ച ഫീച്ചർ ആണ്.
  • മൈക്രോ യുഎസ്ബി, ടൈപ്പ് സി ഇൻപുട്ട് പോർട്ട്.
  • 6 മാസത്തെ ഡൊമസ്റ്റിക് വാറന്റിയും ഷവോമി എംഐ പവർ ബാങ്ക് 3ഐ നൽകുന്നു.
  • ഓപ്പോ പവർ ബാങ്ക് 2, 10,000 mAh

    ഓപ്പോ പവർ ബാങ്ക് 2, 10,000 mAh

    വില: 2,284 രൂപ

    പ്രധാന സവിശേഷതകൾ

     

    • 30W ടു ഡയറക്ഷൻ ഫ്ലാഷ് ചാർജിങ് ഓപ്പോ പവർ ബാങ്ക് 2വിന്റെ സവിശേഷതയാണ്.
    • വറീ ഫ്രീ ചാർജിങ്, മൾട്ടി പ്രോട്ടോക്കോൾ കോംപാറ്റിബിലിറ്റിയും ഓപ്പോ പവർ ബാങ്ക് 2വിൽ ഉണ്ട്.
    • ഡ്യുവൽ ഡിവൈസ് ചാർജിങ് ഫീച്ചറും നൽകിയിരിക്കുന്നു.
    • വലിയ 10, 000 mAh കപ്പാസിറ്റി സപ്പോർട്ടും ഓപ്പോ പവർ ബാങ്ക് 2വിന്റെ പ്രത്യേകതയാണ്.
    • ഷവോമി എംഐ പവർ ബാങ്ക് 3ഐ, 20,000 mAh

      ഷവോമി എംഐ പവർ ബാങ്ക് 3ഐ, 20,000 mAh

      വില: 1,799 രൂപ

      പ്രധാന സവിശേഷതകൾ

       

      • 20000 mAh ലിഥിയം പോളിമർ ബാറ്ററി.
      • 18W ഫാസ്റ്റ് ചാർജിങും എംഐ പവർ ബാങ്ക് 3ഐയുടെ സവേശേഷതയാണ്.
      • ട്രിപ്പിൾ പോർട്ട് ഔട്ട്പുട്ടും എംഐ പവർ ബാങ്ക് 3ഐയിൽ ഉണ്ട്.
      • ഡ്യുവൽ ഇൻപുട്ട് പോർട്ട് (മൈക്രോ-യുഎസ്ബി / യുഎസ്ബി-സി, ചാർജിങ് ടൈം: 6.9 മണിക്കൂർ.
      • പവർ ഡെലിവറി.
      • വിപുലമായ 12 ലെയർ ചിപ്പ് പ്രൊട്ടക്ഷൻ.
      • സ്മാർട്ട് പവർ മാനേജ്മെന്റ് ഫീച്ചറും ലഭ്യം.
      • റിയൽമി പവർ ബാങ്ക് 2, 10,000 mAh

        റിയൽമി പവർ ബാങ്ക് 2, 10,000 mAh

        വില: 999 രൂപ

        പ്രധാന സവിശേഷതകൾ

         

        • 12W ടു വേ ഫാസ്റ്റ് ചാർജിങ് ഡ്യുവൽ ഔട്ട്പുട്ട്.
        • ഒരേ സമയം രണ്ട് ഡിവൈസുകൾ ചാർജ് ചെയ്യാം.
        • രണ്ട് യുഎസ്ബി എ പോർട്ടുകളും സിംഗിൾ പോർട്ട് ഔട്ട്‌പുട്ടിനായി പരമാവധി 12W സപ്പോർട്ട് ചെയ്യുന്നു.
        • റീചാർജ് ചെയ്യാൻ ഡ്യുവൽ ഇൻപുട്ട് പോർട്ടുകളും ലഭ്യമാക്കിയിരിക്കുന്നു.
        • മൊബൈൽ ആക്‌സസറികൾക്കായി ലോ പവർ മോഡ് - ആക്റ്റിവേറ്റ് ചെയ്യാൻ പവർ ബട്ടൺ രണ്ട് തവണ അമർത്തണം.
        • ആംബ്രെൻ 10,000 mAh പവർ ബാങ്ക്

          ആംബ്രെൻ 10,000 mAh പവർ ബാങ്ക്

          വില: 999 രൂപ

          പ്രധാന സവിശേഷതകൾ

           

          • പവർ പാക്ക്ഡ് 10,000 mAh ലിഥിയം പോളിമർ ബാറ്ററി.
          • ഒരു തവണത്തെ ചാർജ് കൊണ്ട് ഡിവൈസുകൾ ഒന്നിൽ കൂടുതൽ പ്രാവശ്യം ചാർജ് ചെയ്യാം.
          • 20W ഫാസ്റ്റ് ചാർജിങ് ഔട്ട്‌പുട്ട് ( ശക്തമായ 20 വാട്ട്സ് പിഡിയും ക്യുസി ഔട്ട്‌പുട്ടും ).
          • ഔട്ട്‌പുട്ടിനായി 1 യുഎസ്ബി പോർട്ടും 1 ടൈപ്പ് സി പോർട്ടും.
          • ഒരേ സമയം 2 ഉപകരണങ്ങൾ ചാർജ് ചെയ്യാൻ കഴിയും.
          • 30 മിനിറ്റിനുള്ളിൽ നിങ്ങളുടെ മൊബൈൽ 50% ചാർജ് ചെയ്യാം
          • 20W ടൈപ്പ് സി പോർട്ട് ഫാസ്റ്റ് ചാർജിങ് ഇൻപുട്ട് ( പവർബാങ്ക് 5 മണിക്കൂറിനുള്ളിൽ ഫുൾ ചാർജ് ആകും).
          • സ്ലീക്ക് ആൻഡ് സ്റ്റൈലിഷ് ഡിസൈൻ.
          • വൈഡ് കോംപാറ്റിബിലിറ്റി.
          • ഷവോമി പിബി200എൽസെഡ്എം 20,000 mAh പവർ ബാങ്ക്

            ഷവോമി പിബി200എൽസെഡ്എം 20,000 mAh പവർ ബാങ്ക്

            വില: 1,599 രൂപ

            പ്രധാന സവിശേഷതകൾ

             

            • 20000 mAh ഹൈ ഡെൻസിറ്റി അഡ്വാൻസ്ഡ് ലി പോളിമർ ബാറ്ററി.
            • 18W ഫാസ്റ്റ് ചാർജിങ് ( 5.1V/2.4A, 9V/ 2A MAX, 12V/1.5A MAX ചാർജിംഗ് ഔട്ട്പുട്ടുകൾ)
            • റെഡ്മി കെ20 പ്രോ 3.5 തവണയും ഐഫോൺ എക്സ്എസ് 4.7 തവണയും ചാർജ് ചെയ്യാൻ കഴിയും.
            • ഡ്യുവൽ ഇൻപുട്ട് പോർട്ടുകൾ (മൈക്രോ യുഎസ്ബി / യുഎസ്ബി സി )
            • ഡ്യുവൽ യുഎസ്ബി ഔട്ട്‌പുട്ട് സ്മാർട്ട് ചാർജിങ്.
            • ഉയർന്ന നിലവാരമുള്ള മെറ്റീരിയലും കറുപ്പും വെളുപ്പും നിറങ്ങളിൽ ലഭ്യം.
            • ആന്റി-സ്ലിപ്പ് എഡ്ജ് ടെക്‌സ്‌ചർ മികച്ച ഹാൻഡ് ഫീൽ ഓഫർ ചെയ്യുന്നു.
            • 12 ലെയേഴ്സ് സർക്യൂട്ട് പ്രൊട്ടക്ഷൻ (ഷോർട്ട് സർക്യൂട്ട്, ഓവർ കറന്റ്, ഓവർ വോൾട്ടേജ്, ഓവർ ചാർജ് & ഡിസ്ചാർജ് പ്രൊട്ടക്ഷൻ ).
            • ടു വേ ക്വിക്ക് ചാർജിങ് പവർ ബാങ്കിനും ഡിവൈസുകൾക്കും വേഗത്തിലുള്ള ചാർജിങ് ഉറപ്പ് നൽകുന്നു.
            • ചാർജിംഗ് ടൈം ഏകദേശം 6.7 മണിക്കൂർ.
            • യൂണിവേഴ്സൽ കോംപാറ്റിബിലിറ്റി.
            • സെബ്രോണിക്സ് സിഇബി-എംഡി1000ക്യു 10,000 mAh പവർ ബാങ്ക്

              സെബ്രോണിക്സ് സിഇബി-എംഡി1000ക്യു 10,000 mAh പവർ ബാങ്ക്

              വില: 749 രൂപ

              പ്രധാന സവിശേഷതകൾ


              2 x യുഎസ്ബി ഔട്ട്പുട്ട്, 1 x ടൈപ്പ് സി പിഡി ഔട്ട്പുട്ട്.
              ടൈപ്പ് സി & മൈക്രോ യുഎസ്ബി ഇൻപുട്ട്.
              20W റാപ്പിഡ് ചാർജ് ഫീച്ചർ ലഭ്യമാണ്.
              എൽഇഡി ഇൻഡിക്കേറ്ററും നൽകിയിരിക്കുന്നു.
              മൊബൈലിനും ടാബ്‌ലെറ്റിനും അനുയോജ്യം.
              ഓവർ ചാർജ് പ്രൊട്ടക്ഷൻ നൽകിയിരിക്കുന്നു.
              ഓവർലോഡ് പ്രൊട്ടക്ഷൻ ലഭ്യമാണ്.
              ഷോർട്ട് സർക്യൂട്ട് സംരക്ഷണവും ഉറപ്പ് വരുത്തിയിരിക്കുന്നു.

              സെബ്രോണിക്സ് 20,000 mAh പവർ ബാങ്ക്

              സെബ്രോണിക്സ് 20,000 mAh പവർ ബാങ്ക്

              വില: 1,370 രൂപ

              പ്രധാന സവിശേഷതകൾ

               

              • സിഇബി-എംസി20000 ഒരു സ്റ്റൈലിഷ് ലെതർ ഫിനിഷിൽ വരുന്നു.
              • 20,000 mAh ശേഷിയോടെയാണ് പവർ ബാങ്ക് വരുന്നത്.
              • മൈക്രോ യുഎസ്ബി ഇൻപുട്ട് ലഭ്യമാക്കിയിരിക്കുന്നു.
              • ഫാസ്റ്റ് ചാർജിങിനായി ഡ്യുവൽ യുഎസ്ബി ഔട്ട്‌പുട്ടും നൽകിയിരിക്കുന്നു.
              • എൽഇഡി ഇൻഡിക്കേറ്ററും നൽകിയിരിക്കുന്നു.
              • ബാറ്ററി ശേഷി 20,000 mAh - ചാർജിങ് ടൈം 10 മുതൽ 11 മണിക്കൂർ.
              • നീല യുഎസ്ബി പോർട്ട്, ടൈപ്പ് സി ആൻഡ് മൈക്രോ യുഎസ്ബി ഇൻപുട്ട്.

Best Mobiles in India

English summary
Power bank is one of the indispensable accessories in our daily life. Power banks help to charge devices on the go and so on. There are several powerful, yet affordable power banks available from brands such as Realme, MI and Ambrane. Finding the best power bank out of this can be a bit confusing.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X