ഫില്‍ ഇന്ത്യയില്‍ വയര്‍ലെസ്സ്‌ ഹെഡ്‌ഫോണുകള്‍ അവതരിപ്പിച്ചു

Posted By: Archana V

മുന്‍നിര ഓഡിയോ ഉത്‌പന്ന നിര്‍മാതാക്കളായ ഫില്‍ ഇന്ത്യയില്‍ ഫില്‍ വയര്‍ലെസ്സ്‌ ഓവര്‍ -ഇയര്‍ ഹെഡ്‌ഫോണുകള്‍ അവതരിപ്പിച്ചു. ഫില്‍ ഉത്‌പന്ന നിരയിലെ ഏറ്റവും മികച്ച വയര്‍ലെസ്സ്‌ ഓവര്‍-ദി- ഇയര്‍ ബ്ലൂടൂത്ത്‌ ഹെഡ്‌ഫോണില്‍ നോയ്‌സ്‌ കാന്‍സലേഷന്‍, വിപുലമായ ഫ്രീക്വന്‍സി റെസ്‌പോണ്‍സ്‌, ക്രമീകരിക്കാവുന്ന സൗണ്ട്‌ പ്രൊഫൈല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഫില്‍ വയര്‍ലെസ്സ്‌ ഐഎഫ്‌ ഡിസൈന്‍ , റെഡ്‌ ഡോട്ട്‌ അവാര്‍ഡുകള്‍ നേടിയിട്ടുണ്ടെന്ന്‌ കമ്പനി പറഞ്ഞു.

ഫില്‍ ഇന്ത്യയില്‍ വയര്‍ലെസ്സ്‌ ഹെഡ്‌ഫോണുകള്‍ അവതരിപ്പിച്ചു

പുതിയ ഹെഡ്‌ഫോണിനെ കുറിച്ച്‌ പറയുകയാണെങ്കില്‍ വയര്‍ലെസ്സ്‌ കാന്‍ ലളിതമായ വൃത്തമാണ്‌, ഇതിന്റെ ധാരാളം പാഡിങ്ങോട്‌ കൂടിയ വളഞ്ഞ പ്ലാസ്റ്റിക്കുകള്‍ ഉള്‍പ്പെടുന്ന ബാന്‍ഡ്‌ കട്ടിയുള്ളതാണ്‌ . ഹെഡ്‌ഫോണിന്‌ വേണ്ടി വളരെ മികച്ച ഘടകങ്ങളാണ്‌ ഫില്‍ തിരഞ്ഞെടുത്തിരിക്കുന്നത്‌. ഇയര്‍ കപ്പിന്റെ പുറമെ ഉള്ള ആവരണം അലൂമിനയം അലോയ്‌ ആണ്‌.

വിവിധ നിറങ്ങള്‍ക്ക്‌ ഇത്‌ ഇണങ്ങും. ലെതര്‍ മൂടിയ ഇയര്‍ പാഡുകള്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നതിനും വളരെ സൗകര്യപ്രദമാണ്‌ . കൂടുതലും പ്ലാസ്റ്റിക്കായ ഹെഡ്‌ബാന്‍ഡ്‌ വേണ്ടത്ര അമര്‍ന്നാണിരിക്കുന്നത്‌ അതിനാല്‍ തെന്നിപോരില്ല.

ശബ്ദവും ട്രാക്ക്‌ മാറുന്നതും നിയന്ത്രിക്കാനുള്ള സംവിധാനം ഫില്‍ വയര്‍ലെസ്സിലുണ്ട്‌. ഇടത്‌ കപ്പിന്റെ അടിഭാഗത്തായി മൈക്രോ യുഎസ്‌ബി ചാര്‍ജിങ്‌ പോര്‍ട്ട്‌ കാണാം. ബ്ലൂടൂത്തുമായി എളുപ്പം ബന്ധപ്പെടുന്നതിന്‌ ഇടത്‌ കപ്പില്‍ ഒരു എന്‍എഫ്‌സി ആന്റിന സ്ഥാപിച്ചിട്ടുണ്ട്‌. ബാറ്ററി തീരാറായാല്‍ നിഷ്‌ക്രിയമായി കേള്‍ക്കുന്നതിനായി ഫില്‍ വയര്‍ലെസ്സില്‍ 3.5 എംഎം ജാക്‌ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

ഫില്‍ ഇന്ത്യയില്‍ വയര്‍ലെസ്സ്‌ ഹെഡ്‌ഫോണുകള്‍ അവതരിപ്പിച്ചു

ഫില്‍ വയര്‍ലെസ്സ്‌ ലഭ്യമാക്കുന്ന ഫ്രീക്വന്‍സി 15 ഹെട്‌സ്‌ മുതല്‍ 22,000 കിലോഹെട്‌സ്‌ വരെയാണ്‌. ഇതിലെ 40 എംഎം ഡ്രൈവറുകള്‍ മറ്റ്‌ ഇയര്‍ ബഡുകളിലെ ഡ്രൈവറുകളേക്കാള്‍ 5-7 മടങ്ങ്‌ വലുതാണ്‌. ബ്ലൂടത്തിലും മികച്ച ഗുണനിലവാരം നിലനിര്‍ത്തുന്നതിനായി അപ്‌ട്‌എക്‌സ്‌ , എഎസി കോഡെക്‌സുകള്‍ സപ്പോര്‍ട്ട്‌ ചെയ്യന്നുണ്ട്‌.

ഉയര്‍ന്ന വിശ്വാസ്യത ഉള്ള ഡിജിറ്റല്‍ സൗണ്ട്‌ പ്രോസസറും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. എന്‍സി ഓഫ്‌ ചെയ്‌ത്‌ 33 മണിക്കൂര്‍ വരെയും എന്‍സി ഓണ്‍ ചെയ്‌ത്‌ 27 മണിക്കൂര്‍ വരെയും ഫില്‍ വയര്‍ലെസ്സ്‌ പ്രവര്‍ത്തിപ്പിക്കാം.

ആന്‍ഡ്രോയ്‌ഡ്‌ ,ഐഒഎസ്‌ ഡിവൈസുകളില്‍ ഫിലിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ലഭ്യമാകും. ഹെഡ്‌ഫോണുകള്‍ മൊബൈല്‍ ഡിവൈസുമായി ബന്ധിപ്പിക്കാന്‍ ഇത്‌ സഹായിക്കും.

ഹോണര്‍ 7X വാങ്ങുന്നവര്‍ക്ക് 90ജിബി എയര്‍ടെല്‍ ഡാറ്റ സൗജന്യം

ആപ്പ്‌ ഉപയോക്താക്കള്‍ ഒരു അക്കൗണ്ട്‌ ഉണ്ടാക്കുകയും ഓരോ തവണ ഇത്‌ ഉപയോഗിക്കുമ്പോഴും ലോഗ്‌ ഇന്‍ ചെയ്യുകയും വേണം.

ഹെഡ്‌ഫോണിന്റെ വില 17,499 രൂപയാണ്‌.ഒരുവര്‍ഷത്തെ വാറന്റി ഉണ്ടാകും. ആമസോണ്‍ ഡോട്ട്‌ കോം, പേടിഎം എന്നിവയില്‍ ലഭ്യമാകും.ചുവപ്പ്‌ , വെള്ളി എന്നിങ്ങനെ രണ്ട്‌ നിറങ്ങളില്‍ ഫില്‍ വയര്‍ലെസ്സ്‌ ഹെഡ്‌ഫോണുകള്‍ ലഭ്യമാകും.

Read more about:
English summary
Fiil, a designer and manufacturer of finely crafted, leading-edge audio products, today launched Fiil Wireless Over-Ear Headphones in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot