ഗോഡ് ഓഫ് വാര്‍ കളക്ടേഴ്‌സ് എഡിഷന്‍, ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയില്‍ പ്രീ-ഓര്‍ഡര്‍!

Posted By: Samuel P Mohan

ഗോഡ് ഓഫ് വാറിന്റെ പ്രത്യേക പതിപ്പ് ഏപ്രില്‍ 20നാണ് പ്രകാശനം ചെയ്യുന്നത്. ഗോഡ് ഓഫ് വാര്‍ കളക്ടേഴ്‌സ് എഡിഷനും ഗോഡ് ഓഫ് വാര്‍ ലിമിറ്റഡ് എഡിഷന്‍ ഇവ രണ്ടുമാണ് പ്രത്യേക എഡിഷനുകള്‍. എന്നാല്‍ ഇതു കൂടാതെ സ്റ്റാന്‍ഡേര്‍ഡ് എഡിഷനും ഇന്ത്യയില്‍ അവതരിപ്പിക്കുന്നുണ്ട്. സ്റ്റാന്‍ഡേര്‍ഡ് എഡിഷന്റെ വില 3,999 രൂപയാണ്.

ഗോഡ് ഓഫ് വാര്‍ കളക്ടേഴ്‌സ് എഡിഷന്‍, ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയില്‍

തിരഞ്ഞെടുത്ത റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ ഗോഡ് ഓഫ് വാര്‍ കളക്ടേഴ്‌സ് എഡിഷനും ഗോഡ് ഓഫ് വാര്‍ ലിമിറ്റഡ് എഡിഷന്‍ എന്നിവയുടെ ബുക്കിംഗ് ആരംഭിച്ചു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗോഡ് ഓഫ് വാര്‍ കളക്ടേഴ്‌സ് എഡിഷന്‍

ഇത് ഡിജിറ്റല്‍ കണ്ടന്റുകളായ ഡെത്ത് വോവ് ആര്‍മര്‍ സെറ്റ്, എക്‌സൈല്‍ ഗാര്‍ഡിയന്‍ ഷീല്‍ഡ്, ഡാര്‍ക്ക് ഹൗസ് കോമിക്, ഡൈനാമിക് തീം എന്നിവയാണ്. ഇതിന്റെ വില 9,490 രൂപയാണ്.

ഇതില്‍ അടങ്ങിയിരിക്കുന്ന ഫിസിക്കല്‍ കണ്ടന്റുകള്‍ ഇവയൊക്കെയാണ്:

- 9 ഇഞ്ച് ക്രാറ്റൂസിന്റേയും ഏട്രസിന്റേയും പ്രതിമ

- ഗോഡ് ഓഫ് വാര്‍ PS4 ഗേം ഉള്‍പ്പെടെയുളള സ്റ്റീല്‍ബുക്ക് കേസ്

- ക്ലോത്ത് മാപ്പ്

- രണ്ട് ഹുല്‍ദ്രാ സഹോഗരന്മാരുടെ കൊത്തു പണികള്‍

ഗോഡ് ഓഫ് ലിമിറ്റഡ് എഡിഷന്‍

ഇതിലും ഡിജിറ്റല്‍ കണ്ടന്റുളാണ്. അതായത് ഡെത്ത് വോവ്‌സ് ആര്‍മര്‍ സെറ്റ്, എക്‌സൈല്‍ ഗ്വാര്‍ഡ് ഷീല്‍ഡ്, ഡൈനാമിക് തീം എന്നിങ്ങനെ. ഇതിന്റെ വില 4,999 രൂപയാണ്.

ഇതില്‍ അടങ്ങിയിരിക്കുന്ന ഫിസിക്കല്‍ കണ്ടന്റുകള്‍ ഇവയൊക്കെയാണ്.

- ഗോഡ് ഓഫ് വാര്‍ PS4 ഗെയിം അടങ്ങിയ ഗോഡ് ബ്ലാക്കും സില്‍വര്‍ സ്റ്റീല്‍ ബുക്കും.

- ഡാര്‍ക്ക് ഓഫ് ഹൗസിന്റെ ഡാര്‍ക്ക് ബുക്കിന്റെ ഭൗതിക പകര്‍പ്പ്

എംഡബ്ല്യുസി 2018-ല്‍ താരമായി മൈക്രോമാക്‌സ് ഭാരത് ഗോയും ആന്‍ഡ്രോയ്ഡ് ഒറിയോ ഗോ എഡിഷനും

ഗോഡ് ഓഫ് വാര്‍ സ്റ്റോണ്‍ മേസണ്‍ ഇന്ത്യയിലേക്ക്

ഗോഡ് ഓഫ് വാര്‍ സ്റ്റോണ്‍ എഡിഷന്‍ അമേരിക്കയില്‍ മാത്രം ഉളളതാണ്. എന്നിരുന്നാലും അതിലെ പ്രതിമ, സ്റ്റീല്‍ ബുക്ക, ക്ലോത്ത് മാപ്പ് എന്നിവയൊക്കെ ഗോഡ് ഓഫ് വാര്‍ കളക്ടേഴ്‌സ് എഡിഷന്റെ ഭാഗമാണ്.

ഇതില്‍ ചില ഫിസിക്കല്‍ എക്‌സ്ട്രാകളാണ് സ്റ്റോണ്‍ മാസണ്‍സ് റിംഗ്, മിനിര്‍സ് ഹെഡ് ടോക്കിംഗ് കീചെയിന്, 2-ഇഞ്ച് ഹോഴ്‌സ്, ട്രോള്‍ കാര്‍വിംഗ് എന്നിങ്ങനെയാണ്. കൂടാതെ ഇതിന്റെ ചിലവുകളും കണക്കിലെടുത്ത് ഗോഡ് ഓഫ് വാര്‍ കളക്ടേഴ്‌സ് ഡിഷന്‍ ഔദ്യോഗികമായി ഇന്ത്യയില്‍ എത്തുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
God of War Collector's Edition and God of War Limited Edition editions should be available in India from God of War's release date of April 20.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot