ഡിജിറ്റൽ സർവയലൻസ് തലവേദനയാകുന്നുവോ; ഇതാ ചില പരിഹാര മാർഗങ്ങൾ

|

സാങ്കേതിക വിദ്യകൾ മനുഷ്യരാശിക്ക് ലഭിച്ച അനുഗ്രഹങ്ങളിൽ ഒന്നാണ്. പക്ഷെ തെറ്റായ കരങ്ങളിൽ ഈ അനുഗ്രഹം മറ്റുള്ളവർക്ക് ശാപമായി മാറുമെന്നതും യാഥാർഥ്യമാണ്.സ്മാർട്ട്ഫോണുകൾ സാങ്കേതികവിദ്യകളുടെയും ഡാറ്റയുടേയും ലോകത്തേക്കുള്ള ഗേറ്റ്‌വേ കൂടിയായി കണക്കാക്കാം. നേരത്തെ പറഞ്ഞത് പോലെ ഇവയിൽ തെറ്റായ കരങ്ങൾക്ക് ആക്സസ് ലഭിച്ചാൽ അതൊരു ദുരന്തമായും മാറും. സ്മാർട്ട്ഫോണുകളിൽ നിന്നും സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കപ്പെടുന്നതും അത് ദുരുപയോഗം ചെയ്യുന്നതും അടുത്ത കാലത്ത് സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. ഉദാഹരണമായി പെഗാസസ് വിവാദം പോലെയുള്ള സംഭവങ്ങൾ തന്നെ മതിയാകും. മുസ്ലീം സ്ത്രീകൾക്കെതിരെ നടന്ന ബുള്ളി ബായി അധിക്ഷേപങ്ങളും നാം മറന്ന് കാണില്ലെന്ന് കരുതുന്നു.

 

കെവൈസി

കെവൈസി സ്കാം പോലെയുള്ള ടെലികോൾ തട്ടിപ്പുകൾ, മാൽവെയറുകൾ, അപകടകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യിച്ചുള്ള തട്ടിപ്പുകൾ, വിവിധ തരം സ്കാമുകൾ തുടങ്ങി പ്രതിദിനം വിവിധ തരം തട്ടിപ്പുകളും ഡാറ്റ മോഷണവും എല്ലാം പതിവായിരിക്കുകയാണ്. പെഗാസസ് പോലെയുള്ള സ്പൈവെയറുകൾ ഉപയോഗിച്ച് സർക്കാരുകൾ പോലും വിവിധ രാജ്യങ്ങളിലെ പൌരന്മാരുടെ രഹസ്യ വിവരങ്ങൾ ചോർത്തുന്നു. വിവിധങ്ങളായ തട്ടിപ്പുകൾ നടക്കുന്നതായി അറിയാമെങ്കിലും നമ്മളിൽ ഭൂരിഭാഗം ആളുകൾക്കും ഇത് എങ്ങനെ തടയുമെന്ന് വലിയ ധാരണയില്ലാത്ത സാഹചര്യമാണുള്ളത്. തട്ടിപ്പുകളിൽ ഇരയാകുന്നവർ പലരും അത് തിരിച്ചറിയുന്നത് പോലും ഏറെ വൈകിയായിരിക്കുമെന്നും മനസിലാക്കണം.

സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്വന്തമാക്കാം, ഇന്ത്യയിൽ സെയ്ൽ ഡേറ്റ് പ്രഖ്യാപിച്ചുസാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്വന്തമാക്കാം, ഇന്ത്യയിൽ സെയ്ൽ ഡേറ്റ് പ്രഖ്യാപിച്ചു

സൈബർ സുരക്ഷ

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് ഒരു അമേരിക്കൻ സർക്കാർ എജൻസി തയ്യാറാക്കിയ ബുള്ളറ്റിനിൽ വിവിധ തരം സർവയലൻസ് (നിരീക്ഷണം) ടൂൾസിനെപ്പറ്റിയും അവയിൽ നിന്ന് സുരക്ഷിതരായിരിക്കാനും ഉള്ള മാർഗങ്ങൾ വിശദീകരിക്കുന്നു. യുഎസ് സർക്കാർ ഏജൻസിയായ നാഷണൽ കൗണ്ടർ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി സെന്റർ (എൻസിഎസ്സി) ഉപയോക്താക്കളെ കൂടുതൽ ബോധവാന്മാരാക്കാനും നിരീക്ഷണ ഉപകരണങ്ങളിൽ നിന്ന് രക്ഷപ്പെടാനും വേണ്ടിയാണ് ഈ ബുള്ളറ്റിൻ പുറത്തിറക്കിയത്.

കമ്പനി
 

കമ്പനികളും വ്യക്തികളും വാണിജ്യ നിരീക്ഷണ ഉപകരണങ്ങൾ സർക്കാരുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും വിപണനം ചെയ്യുന്നുണ്ടെന്ന് എൻസിഎസ്സി പറയുന്നു. ഇതൊക്കെയും തെറ്റായ രീതിയിൽ ഉപയോഗിക്കപ്പെടുന്നതായും എൻസിഎസ്സി പറയുന്നു. ഇനിയാണ് രസകരമായ കാര്യം. ബുള്ളറ്റിനിൽ എവിടെയും വിവാദമായ പെഗാസസ് സ്പൈവെയറിനേക്കുറിച്ച് പരാമർശിക്കുന്നതേയില്ല. അതേ സമയം ബുള്ളറ്റിനിൽ പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗത്തെക്കുറിച്ച് പരാമർശമായി സൂചന നൽകുന്നതായും തോന്നുന്നു.

ആദ്യ ഐഫോണിന് 15 വയസ്; ഐഫോണുകളെക്കുറിച്ച് അധികമറിയാത്ത വസ്തുതകൾആദ്യ ഐഫോണിന് 15 വയസ്; ഐഫോണുകളെക്കുറിച്ച് അധികമറിയാത്ത വസ്തുതകൾ

ഏജൻസി

ലോകമെമ്പാടുമുള്ള മാധ്യമ പ്രവർത്തകർ, വിമതർ, മറ്റ് വ്യക്തികൾ എന്നിവരെയെല്ലാം ഈ ടൂളുകൾ ഉപയോഗിച്ച് പല ഏജൻസികളും ടാർഗറ്റ് ചെയ്യുകയും ട്രാക്ക് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും എൻസിഎസ്സി വിശദീകരിക്കുന്നു. ഇത്തരം ടൂളുകൾക്ക് മൊബൈൽ ഫോണുകളും മറ്റ് ഇന്റർനെറ്റ് കണക്ഷനുള്ള ഡിവൈസുകളും മാൽവെയറുകൾ ഉപയോഗിച്ച് ഇൻഫ്ക്റ്റ് ചെയ്യാനുള്ള ശേഷിയുണ്ട്. വൈഫൈ, സെല്ലുല്ലാർ ഡാറ്റ കണക്ഷനുകൾ വഴിയാണ് ഇവ ഡിവൈസുകളിലെത്തുക. തങ്ങൾ ട്രാക്ക് ചെയ്യപ്പെടുന്നതായി ഡിവൈസ് ഓണേഴ്സ് അറിയുക പോലുമില്ല. മാൽവെയർ ലിങ്കുകൾ ഉപയോഗിച്ചും ഇത്തരത്തിൽ ആക്സസ് നേടാവുന്നതാണ്.

ഒരു സർവയലൻസ് ടൂളിന്ന് എന്തെല്ലാം ചെയ്യാൻ കഴിയും?

ഒരു സർവയലൻസ് ടൂളിന് എന്തെല്ലാം ചെയ്യാൻ കഴിയും?

ഫോൺ കോളുകൾ ഉൾപ്പെടെയുള്ള ഓഡിയോ റെക്കോർഡ് ചെയ്യാൻ ഈ ടൂളുകൾക്ക് കഴിയും.

ഫോണിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യുക.

ടെക്‌സ്‌റ്റ് സന്ദേശങ്ങൾ, ഫയലുകൾ, ചാറ്റുകൾ, കൊമേഴ്സ്യൽ സന്ദേശമയയ്‌ക്കൽ ആപ്പ് ഉള്ളടക്കം, കോൺടാക്‌റ്റുകൾ, ബ്രൗസിങ് ചരിത്രം എന്നിവയുൾപ്പെടെ ഒരു ഫോണിലെ എല്ലാ ഉള്ളടക്കവും ആക്‌സസ് ചെയ്യുവാനും കഴിയും.

അടിപൊളി ആനുകൂല്യങ്ങളുമായി ജിയോയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻഅടിപൊളി ആനുകൂല്യങ്ങളുമായി ജിയോയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ

സർവയലൻസ് ടൂളുകളെ എങ്ങനെ തടയും?

സർവയലൻസ് ടൂളുകളെ എങ്ങനെ തടയും?


നിങ്ങൾ പ്രത്യേകമായി ടാർഗെറ്റ് ചെയ്യപ്പെടുന്നുണ്ടോ എന്ന് തിരിച്ചറിയുക അൽപ്പം പ്രയാസകരമാണ്. അത് പോലെ ഇതിന് മുമ്പ് നടന്ന ഡാറ്റ മോഷണങ്ങൾ തിരിച്ചറിയുന്നതും എളുപ്പമുള്ള കാര്യമല്ല. പക്ഷെ ഭാവിയിൽ നമ്മെ നിരീക്ഷിക്കുന്ന സർവയലൻസ് ടൂളുകളിൽ നിന്ന് അകന്ന് നിൽക്കാനും സുരക്ഷ കൂട്ടാനും സാധിക്കും. ഇതിന് സഹായകരമായ, എല്ലാവർക്കും ഉപകാരപ്രദമായ ചില ശീലങ്ങളും രീതികളും നമ്മൾ മനസിലാക്കേണ്ടതും പ്രാവർത്തികമാക്കേണ്ടതുമുണ്ട്. അവയേക്കുറിച്ച് വിശദമായി മനസിലാക്കാൻ താഴേക്ക് വായിക്കുക.

അപ്ഡേറ്റ്
  • നിങ്ങളുടെ ഡിവൈസിന്റെ ഓപ്പറേറ്റിങ് സിസ്റ്റവും, ഡിവൈസിനകത്ത് ഉള്ള മൊബൈൽ ആപ്ലിക്കേഷനുകളും പതിവായി അപ്ഡേറ്റ് ചെയ്യുക.
  • അപരിചിതർ അയക്കുന്ന കണ്ടന്റുകളിൽ, പ്രത്യേകിച്ച് ലിങ്കുകളോ അറ്റാച്ച്‌മെന്റുകളോ അടങ്ങിയ ഉള്ളടക്കത്തെ സംശയത്തോടെ മാത്രം സമീപിക്കുക.
  • സംശയാസ്പദമായ ലിങ്കുകളിലോ ഇമെയിലുകളിലോ അറ്റാച്ച്‌മെന്റുകളിലോ ഒരിക്കലും ക്ലിക്ക് ചെയ്യരുത്.
  • ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് യുആർഎലുകൾ പരിശോധിക്കുക. അല്ലെങ്കിൽ നേരിട്ട് വെബ്സൈറ്റുകളിലേക്ക് പോകുക.
  • ജനുവരിയിൽ സ്വന്തമാക്കാൻ, 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾജനുവരിയിൽ സ്വന്തമാക്കാൻ, 25,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

    മൊബൈൽ ഉപകരണങ്ങൾ
    • നിങ്ങളുടെ ഡിവൈസുകൾ പതിവായി റീസ്റ്റാർട്ട് ചെയ്യുക. ഇത് മാൽവെയർ ഇംപ്ലാന്റുകൾ നശിപ്പിക്കാനോ നീക്കം ചെയ്യാനോ സഹായിച്ചേക്കും.
    • നിങ്ങളുടെ ഡിവൈസുകൾ എപ്പോഴും എൻക്രിപ്റ്റ് ചെയ്ത് പാസ്‌വേഡ് ഉപയോഗിച്ച് സേവ് ചെയ്യുക.
    • സാധ്യമാകുമ്പോഴെല്ലാം ഡിവൈസിന്റെ ഫിസിക്കൽ കൺട്രോൾ മെയിന്റെയിൻ ചെയ്യുക.
    • വിശ്വസനീയമായ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ ഉപയോഗിക്കുക.
    • നിങ്ങളുടെ ഡിവൈസുകളിൽ ജിയോലൊക്കേഷൻ ഓപ്ഷനുകളും കവർ ക്യാമറയും പ്രവർത്തനരഹിതമാക്കുക.
    • സെൻസിറ്റീവ് ഡാറ്റ

      ഈ പോയിന്ററുകൾ ഒരു ഉപയോക്താവിനെ സുരക്ഷിതമായി തുടരാൻ സഹായിക്കുമെങ്കിലും, ഒരു ഹാക്ക് സംഭവിക്കുമ്പോൾ ഇവയൊന്നും വലിയ ഉപകാരം ആകില്ലെന്നും ഏജൻസി അവകാശപ്പെടുന്നു. എങ്കിലും നമ്മുടെ സ്വകാര്യ വിവരങ്ങൾ കഴിയുന്നത്ര സുരക്ഷിതമായി തുടരേണ്ടതുണ്ട്. ഇതിനായി സെൻസിറ്റീവ് ഡാറ്റയിൽ ശ്രദ്ധാലുവായിരിക്കാനും ഡിവൈസ് ഇതിനകം ഹാക്ക് ചെയ്യപ്പെട്ടതായി അനുമാനിക്കാനും എജൻസി നിർദ്ദേശിക്കുന്നു. അപ്പോൾ ഈ രീതികൾ പിന്തുടർന്ന് നമ്മുടെ ഡിവൈസുകളും ഡാറ്റയും സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയും.

      ഓപ്പോ എ54 വിലക്കുറവിൽ സ്വന്തമാക്കാൻ അവസരംഓപ്പോ എ54 വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം

Best Mobiles in India

English summary
Various types of scams and data thefts are common on a daily basis. Even governments use spyware such as Pegasus to get information about citizens. Although we know that there are various scams going on, most of us have no idea how to prevent it.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X