Home
Miscellaneous

കവറേജ് കൂട്ടാൻ വൈഫൈ എക്സ്റ്റെൻഡറുകൾ; അറിയാം ഗുണദോഷങ്ങൾ

ഇപ്പോൾ എല്ലാവരും വീട്ടിലും ഓഫീസിലുമൊക്കെ വൈഫൈ ഉപയോഗിക്കുന്നവരാണ്. മികച്ച കണക്ഷനുണ്ടായിട്ടും നിങ്ങളുടെ വീട്ടിൽ / ഓഫീസിൽ എല്ലായിടത്തും വൈഫൈ കിട്ടാത്ത പ്രശ്നമുണ്ടോ. വൈഫൈ ഡെഡ്സോണുകൾ എന്നാണ് ഇത്തരം സാഹചര്യത്തെ പറയുന്നത്. വൈഫൈ ഡെഡ്സോണുകൾ ഇല്ലാതാക്കാനും വൈഫൈ കവറേജ് കൂട്ടുന്നതിനും ഉപയോഗിക്കുന്ന ഡിവൈസുകളാണ് വൈഫൈ എക്സ്റ്റെൻഡറുകൾ. നിങ്ങളുടെ വൈഫെയുടെ എല്ലാ പ്രശ്നങ്ങൾക്കും ഇതൊരു പരിഹാരം ആകണമെന്നില്ല. എങ്കിലും വൈഫൈ കവറേജ് നല്ല രീതിയിൽ വർധിപ്പിക്കാൻ എക്സ്റ്റെൻഡറുകൾക്കാകും. വൈഫൈ എക്സ്റ്റെൻഡറുകൾ പ്രവർത്തിക്കുന്നത് എങ്ങനെ. അവയുടെ ഗുണദോഷങ്ങൾ എന്തെല്ലാം തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാൻ താഴേക്ക് വായിക്കുക.

വൈഫൈ എക്സ്റ്റെൻഡറുകളുടെ പ്രവർത്തനം

വൈഫൈ എക്സ്റ്റെൻഡറുകളുടെ പ്രവർത്തനം

ഒരു വൈഫൈ എക്സ്റ്റെൻഡർ നിങ്ങളുടെ നിലവിലുള്ള വൈഫൈ നെറ്റ്‌വർക്കിലേക്ക് കണക്‌റ്റ് ചെയ്യുന്നു. തുടർന്ന് നെറ്റ്വർക്ക് ഡ്യൂപ്ലിക്കേറ്റ് ചെയ്യുകയും വീണ്ടും റീ ബ്രോഡ്കാസ്റ്റ് ചെയ്യുകയും ചെയ്യുന്നു. ഇങ്ങനെ സിഗ്നലിന്റെ റേഞ്ച് കൂട്ടുകയും വീട്ടിലെ / ഓഫീസിലെ കൂടുതൽ സ്ഥലങ്ങളിലേക്ക് വൈഫൈ ലഭ്യമാക്കുകയും ചെയ്യുന്നു. ഒരു വൈഫൈ എക്സ്റ്റെൻഡർ സ്ഥാപിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലം നിങ്ങളുടെ വൈഫൈ റൂട്ടറിനും വീട്ടിലെ ഡെഡ് സോണുകൾക്കുമിടയിലാണ്.

വൈഫൈ

വൈഫൈ നെറ്റ്വർക്കുമായി തടസമില്ലാത്ത കണക്ഷൻ ലഭിക്കാൻ റൂട്ടറിന്റെ സാമീപ്യവും ആവശ്യമാണ്. റൂട്ടറിൽ നിന്ന് ഏറെ അകലെയായി വൈഫൈ എക്സ്റ്റെൻഡർ സ്ഥാപിച്ചാൽ സിഗ്നൽ സ്പീഡ് ദുർബലം ആകും. അതേ സമയം വീട്ടിൽ വൈഫൈ സിഗ്നലുകൾ ദുർബലമായ സ്ഥലങ്ങൾക്ക് അടുത്ത് സ്ഥാപിച്ചാൽ മാത്രമെ ആ ഏരിയകളിലേക്ക് വൈഫൈ സിഗ്നലുകൾ ഫലപ്രദമായി എത്തിക്കാൻ കഴിയുകയുള്ളൂ. ഈ രണ്ട് ഫാക്ടറുകളും പരിഗണിച്ച് വേണം വൈഫൈ എക്സ്റ്റെൻഡറുകൾ സ്ഥാപിക്കാൻ.

വൈഫൈ എക്സ്റ്റെൻഡറുകളുടെ പ്രയോജനങ്ങൾ

വൈഫൈ എക്സ്റ്റെൻഡറുകളുടെ പ്രയോജനങ്ങൾ

വൈഫൈ എക്സ്റ്റെൻഡറുകൾക്ക് മെഷ് റൂട്ടർ സിസ്റ്റങ്ങളേക്കാൾ വിലകുറവാണെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന്. 199 രൂപ മുതൽ മുകളിലേക്കുള്ള വിലകളിൽ നിരവധി വൈഫൈ എക്സ്റ്റെൻഡറുകൾ വിപണിയിൽ ലഭ്യമാണ്. മിക്കവാറും എല്ലാ കമ്പനികളുടെയും വൈഫൈ റൂട്ടറുകളുമായും വൈഫൈ എക്സ്റ്റെൻഡറുകൾ കോമ്പാറ്റിബിൾ ആകാറുണ്ട്. അതിനാൽ വീട്ടിലെ വൈഫൈ റൂട്ടർ മാറ്റേണ്ട ആവശ്യം വരുന്നില്ല.

വൈഫൈ റേഞ്ച്

വീടിന് വെളിയിൽ, അടുക്കള വശം, ഓഫീസിലെ വിദൂരമായ മുറികൾ, സ്റ്റെയർ കേസ്, വീടിന്റെ പിൻവശം തുടങ്ങിയ ഇടങ്ങളിൽ സാധാരണ വൈഫൈ റേഞ്ച് കിട്ടാറില്ല. ഇവിടെയൊക്കെ വൈഫൈ റേഞ്ച് നല്ല രീതിയിൽ കൂട്ടുന്നതിന് ഒരു വൈഫൈ എക്സ്റ്റെൻഡർ ഉപയോഗിക്കാവുന്നതാണ്. വളരെ ചെറിയ, ഒറ്റ ഡിവൈസായിട്ടാണ് വൈഫൈ എക്സ്റ്റെൻഡറുകൾ വിപണിയിൽ എത്തുന്നത്. നിങ്ങളുടെ സ്ഥലത്തെ പവർ ഔട്ട്‌ലെറ്റിലേക്ക് കണക്റ്റ് ചെയ്യാനും കഴിയും.

വൈഫൈ എക്സ്റ്റെൻഡറുകളുടെ പോരായ്മകൾ

വൈഫൈ എക്സ്റ്റെൻഡറുകളുടെ പോരായ്മകൾ

വൈഫൈ എക്സ്റ്റെൻഡറുകൾക്ക് ഗുണങ്ങളോടൊപ്പം ചില പോരായ്മകളും ഉണ്ട്. വൈഫൈ എക്സ്റ്റെൻഡറുകൾക്ക് കൂടുതൽ ദൂരത്തേക്ക് നെറ്റ്‌വർക്ക് നീട്ടാൻ കഴിയും. യഥാർഥ റൂട്ടറിനേക്കാൾ ബാൻഡ്‌വിഡ്ത്ത് വൈഫൈ എക്സ്റ്റെൻഡറുകൾക്ക് കുറവായിരിക്കുമെന്നാണ് ഇതിനർഥം. വേഗത നിങ്ങൾ പ്രതീക്ഷിച്ചതിലും കുറവായിരിക്കാം. കുറഞ്ഞ വേഗതയാണ് നിങ്ങളുടെ യഥാർഥ പ്രശ്നം എങ്കിൽ വൈഫൈ എക്സ്റ്റെൻഡറുകൾ ഉപയോഗിക്കുന്നതിനേക്കാൾ മെഷ് നെറ്റ്‌വർക്കാണ് നിങ്ങൾക്ക് നല്ലത്.

വൈഫൈ നെറ്റ്‌വർക്ക്

മിക്ക വൈഫൈ എക്സ്റ്റെൻഡറുകളും (എല്ലാം അല്ല) സ്വന്തം പേരിൽ ഒരു പുതിയ വൈഫൈ നെറ്റ്‌വർക്ക് ബ്രോഡ്കാസ്റ്റ് ചെയ്യുന്നു എന്നതാണ് മറ്റൊരു പോരായ്മ. അതായത് വീടിന്റെ ഒരു ഭാഗത്ത് ഹോം റൂട്ടറിൽ നിന്നുള്ള വൈഫൈയിൽ കണക്ട് ചെയ്യുകയും മറ്റൊരു ഭാഗത്ത് എക്സ്റ്റെൻഡറുടെ പേരിലുള്ള പുതിയ നെറ്റ്വർക്കിലേക്കും കണക്ട് ചെയ്യേണ്ടി വരും. നിസാര കാര്യമാണെന്ന് തോന്നുമെങ്കിലും ചിലപ്പോഴൊക്കെ ഇത് അസൌകര്യത്തിന് കാരണമാകുകയും ചെയ്യും.

വൈഫൈ റൂട്ടർ പ്ലേസ്മെന്റും വൈഫൈ കവറേജും

വൈഫൈ റൂട്ടർ പ്ലേസ്മെന്റും വൈഫൈ കവറേജും

വൈഫൈ എക്സ്റ്റെൻഡറുകൾ ഉപയോഗിച്ച് വൈഫൈ റേഞ്ച് കൂട്ടുന്നതിന് മുമ്പ് പരിഗണിക്കേണ്ട വിഷയം നിങ്ങളുടെ വീട്ടിലെ വൈഫൈ റൂട്ടറിന്റെ സ്ഥാനമാണ്. നല്ല തുക പണം കൊടുത്ത് ഹൈ സ്പീഡ് ബ്രോഡ്‌ബാൻഡ് പ്ലാനും മികച്ച വൈഫൈ റൂട്ടറും വാങ്ങിയിട്ട് വീണ്ടും വൈഫൈ എക്സ്റ്റെൻഡറുകൾ വാങ്ങാൻ വരട്ടെ. വീട്ടിൽ എല്ലായിടത്തും നെറ്റ്വർക്ക് കിട്ടാത്തതിന് കാരണം ഒരു പക്ഷെ നിങ്ങളുടെ വൈഫൈ റൂട്ടറിന്റെ സ്ഥാനം ആയിരിക്കും. അതേ വൈഫൈ കവറേജിന്റെ ശക്തി റൂട്ടർ പ്ലേസ്മെന്റിനെയും ആശ്രയിച്ചിരിക്കുന്നു. ഒരു പക്ഷെ റൂട്ടറിന്റെ സ്ഥാനം മാറ്റിയാൽ തന്നെ എല്ലാ വൈഫൈ പ്രശ്നങ്ങളും പരിഹരിക്കപ്പെടാം. വീട്ടിൽ വൈഫൈ റൂട്ടർ സ്ഥാപിക്കുന്നതിനുള്ള ചില ടിപ്സ് അറിയാൻ താഴേക്ക് വായിക്കുക.

വൈഫൈ റൂട്ടർ

വീട്ടിലെ / ഓഫീസിലെ ഒരു സെൻട്രൽ പോർഷനിൽ വൈഫൈ റൂട്ടർ സ്ഥാപിക്കുക. മിക്കവാറും മെയിൻ ഹാൾ ആയിരിക്കും ഇത്. ഇത് വീടിന്റെ എല്ലാ ഭാഗത്തും മെച്ചപ്പെട്ട കവറേജ് നൽകും. റൂട്ടറിലേക്ക് കണക്ട് ചെയ്തിരിക്കുന്ന വയറുകൾ ഭംഗിയായി സെറ്റ് ചെയ്യണമെന്ന് മാത്രം. ഗ്ലാസ് അലമാരകൾക്കുള്ളിലും അടഞ്ഞ പ്ലേസിലും വൈഫൈ റൌട്ടറുകൾ വയ്ക്കരുത്. ഇത് സിഗ്നൽ സ്ട്രെങ്ത് ദുർബലമാക്കും എന്നതാണ് കാര്യം. എപ്പോഴും ഒരു തുറന്ന സ്ഥലത്ത് ആയിരിക്കണം റൂട്ടർ വയ്ക്കേണ്ടത്. അല്ലെങ്കിൽ വീട്ടിലെ ഒരു ഭിത്തിയിൽ ഘടിപ്പിച്ചാലും മതിയാകും.

വൈഫൈ സിഗ്നൽ സ്ട്രെങ്ത്

കോൺക്രീറ്റ് ഭിത്തികളും മറ്റും വൈഫൈ സിഗ്നൽ സ്ട്രെങ്ത് ദുർബലമാക്കുന്ന തടസങ്ങളാണ്. തടസങ്ങൾ ഏറ്റവും കുറഞ്ഞ സ്ഥലത്ത് വൈഫൈ റൂട്ടർ പ്ലേസ് ചെയ്യുക. വൈഫൈ റൂട്ടറുകൾ നിലത്ത് വയ്ക്കുന്നതും തെറ്റായ രീതിയാണ്. മികച്ച സിഗ്നൽ കവറേജ് ലഭിക്കാൻ വൈഫൈ റൂട്ടർ ഉയരത്തിൽ സ്ഥാപിക്കുക. റൂട്ടറിലെ ആന്റിനയുടെ പൊസിഷൻ വൈഫൈ കവറേജിനെ സ്വാധീനിക്കും . മികച്ച ഹോറിസോണ്ടൽ കവറേജിന്, ആന്റിന മുകളിലേക്ക് നിൽക്കണം. വെർട്ടിക്കൽ കവറേജ് വേണമെക്കിൽ ആന്റിനകൾ വശങ്ങളിലേക്ക് ചരിച്ച് വയ്ക്കണം. 45 മുതൽ 60 ഡിഗ്രി വരെ ആങ്കിളിൽ പ്ലേസ് ചെയ്യണമെന്ന് മാത്രം. മറ്റൊരു റൂട്ടറിന്റെ സാന്നിധ്യവും വൈഫൈ സിഗ്നൽ ദുർബലമാക്കും. പുറത്ത് നിന്നുള്ള സിഗ്നലുകളുടെ തടസം ഏറ്റവും കുറവുള്ള ഭാഗത്ത് വൈഫൈ റൂട്ടർ സ്ഥാപിക്കുക.

More from GizBot

Best Mobiles in India

English summary
Now everyone uses Wi-Fi at home and in the office. Having trouble getting Wi-Fi everywhere in your home / office despite having a good connection? Such a situation is called Wi-Fi dead zones. Wi-Fi extenders are devices used to eliminate Wi-Fi dead zones and increase Wi-Fi coverage.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X