1000 രൂപയിൽ താഴെ വിലയുള്ള മികച്ച വൈഫൈ റൂട്ടറുകൾ
കൊവിഡ് മഹാമാരി അടുത്തൊന്നും നിയന്ത്രണ വിധേയമാകാൻ സാധ്യത കാണുന്നില്ല. വർക്ക് ഫ്രം ഹോം, ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയ കൊവിഡ് കാല രീതികൾ ഇനിയും തുടരുക തന്നെ ചെയ്യും. അതിനാൽ തന്നെ മിക്കവർക്കും വീട്ടിൽ മികച്ച ഇന്റർനെറ്റ് കണക്ഷൻ ആവശ്യമായും വരുന്നു. സാധാരണ യൂസേഴ്സിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ എൻട്രി ലെവൽ വൈഫൈ കണക്ഷനുകൾ തന്നെ മതിയാകും. ഇതിനായി വിപണിയിൽ ധാരാളം ഓപ്ഷനുകളും ലഭ്യമാണ്. വൈഫൈ റൂട്ടറുകൾ തിരഞ്ഞെടുക്കുന്നതും ശ്രദ്ധ വേണ്ട വിഷയമാണ്. ബഡ്ജറ്റ് സൌഹൃദമായ ധാരാളം വൈഫൈ റൂട്ടറുകളും വിപണിയിൽ ലഭ്യമാണ്. അതിൽ തന്നെ 1,000 രൂപയിൽ താഴെയുള്ള മികച്ച വൈഫൈ റൂട്ടറുകളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

ഡി-ലിങ്ക് ഡിഐആർ-615 വയർലെസ് എൻ300 റൂട്ടർ
ഡി-ലിങ്ക് ഡിഐആർ-615 വയർലെസ് എൻ300 റൂട്ടർ 944 രൂപയ്ക്കാണ് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് ( ജനുവരി 31, 2022 വരെ ). ഡി-ലിങ്ക് ഡിഐആർ-615 വയർലെസ് എൻ300 റൂട്ടർ ഐഇഇഇ 802.11 എൻ / ജി സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് വരുന്നത്. കമ്പ്യൂട്ടറുകളുമായും ഗെയിമുകളുമായും അതിവേഗ ഇന്റർനെറ്റ് ആക്‌സസ് ഷെയർ ചെയ്യുന്നതിന് ഹൈ ഗെയിൻ ആന്റിനകളും ഫാസ്റ്റ് ഇഥർനെറ്റ് പോർട്ടുകളും ( വാൻ / ലാൻ ) റൂട്ടറിൽ നൽകിയിരിക്കുന്നു.

ഡബ്ല്യൂപിഎ / ഡബ്ല്യൂപിഎ, ഫയർവാൾ എൻഎടി, എസ്പിഐ, ഐപി ഫിൽറ്റർ, എംഎസി ഫിൽറ്റർ, ഡിഎംസെഡ്, ഡിഡിഒഎസ് പ്രിവൻഷൻ എന്നിങ്ങനെ വിപുലമായ സുരക്ഷ ഫീച്ചറുകളും ഈ റൂട്ടറിലുണ്ട്. ഐപിവിസി6, ടിആർ-069, വി ലാൻ, സ്റ്റാറ്റിക് റൂട്ടിങ് തുടങ്ങിയ സപ്പോർട്ടുകളും ഡി-ലിങ്ക് ഡിഐആർ-615 വയർലെസ് എൻ300 റൂട്ടർ ഫീച്ചർ ചെയ്യുന്നു. ഡി-ലിങ്ക് ഡിഐആർ-615 വയർലെസ് റൂട്ടറിന്റെ പ്രധാന ആകർഷണം അതിന്റെ മൂന്ന് വർഷത്തെ ബ്രാൻഡ് വാറന്റിയാണ്.

ടെൻഡ എൻ301 വയർലെസ്-എൻ300 വയർലെസ് റൂട്ടർ
ടെൻഡ എൻ301 റൂട്ടറാണ് 1,000 രൂപയ്ക്ക് താഴെ വിലയിൽ വരുന്ന മറ്റൊരു റൌട്ടർ. വീടുകളിലെ ഉപയോഗത്തിന് ചേരുന്ന റൂട്ടർ ഓപ്ഷനുകളിൽ ഒന്നാണിത്. ഐഇഇഇ802.11എൻ കംപ്ലൈ ചെയ്യുന്ന റൂട്ടർ ആണിത്. 300 എംബിപിഎസ് വരെ വയർലെസ് സ്പീഡ് നൽകുന്നു. ദൈനം ദിന ആവശ്യങ്ങൾക്ക് അനുയോജ്യമായ ഡാറ്റ സ്പീഡ് ആണിത്. എൻ301 ന് സർവീസ് പ്രൊവൈഡറുടെ നെറ്റ്‌വർക്കുമായി വയർലെസ് ആയി കണക്‌റ്റ് ചെയ്യുന്നതിനോ അല്ലെങ്കിൽ എല്ലാ കോണുകളിലേക്കും ഇന്റർനെറ്റ് എത്തിക്കുന്നതിനായി എപി അപ്‌ലിങ്ക് ചെയ്യുന്നതിനോ സാധിക്കുന്ന ഒരു ക്ലയന്റ് റൂട്ടറായി പ്രവർത്തിക്കാനും കഴിയും. ഇത് ഡെഡ് പോയിന്റ് ഇല്ലാതാക്കുന്നു.

ടെൻഡ എൻ301 റൂട്ടർ സജ്ജീകരിക്കാനും എളുപ്പമാണ്. അനധികൃത ആക്‌സസ് തടയുന്നതിനും നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്നതിനുമായി മൾട്ടി-ലെവൽ വയർലെസ് എൻക്രിപ്ഷൻ ഓപ്ഷനുകളും ടെൻഡ എൻ301 റൂട്ടർ ഓഫർ ചെയ്യുന്നു. ഉപയോഗ സമയം, ഡൊമെയ്‌ൻ തടയൽ എന്നിവ പോലെയുള്ള സംയോജിത പേരന്റൽ കൺട്രോൾസും ടെൻഡ എൻ301 ൽ ഉണ്ട്. ടെൻഡ എൻ301 റൂട്ടർ 999 രൂപയ്ക്കാണ് ( 50% കിഴിവോടെ ) ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് ( ജനുവരി 31 വരെ ).

ടിപി-ലിങ്ക് ടിഎൽ-ഡബ്ല്യൂആർ820എൻ വയർലെസ് റൂട്ടർ
1,000 രൂപയിൽ താഴെയുള്ള വയർലെസ് റൂട്ടറുകളിൽ ഏറ്റവും ജനപ്രിയമായ ഓപ്ഷനുകളിൽ ഒന്നാണ് ടിപി-ലിങ്ക് ടിഎൽ-ഡബ്ല്യൂആർ820എൻ. ഐഇഇ 802.11ബി / ജി / എൻ സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടുന്ന റൂട്ടറാണ് ടിപി-ലിങ്ക് ടിഎൽ-ഡബ്ല്യൂആർ820എൻ. 300 എംബിപിഎസ് വയർലെസ് ട്രാൻസ്മിഷൻ സ്പീഡ് ടിപി-ലിങ്ക് ടിഎൽ-ഡബ്ല്യൂആർ820എൻ ഓഫർ ചെയ്യുന്നു. മിക്ക ഓൺലൈൻ ടാസ്കുകൾക്കും യോജിക്കുന്ന ഡാറ്റ സ്പീഡ് ആണിത്.

ടിപി-ലിങ്ക് ടിഎൽ-ഡബ്ല്യൂആർ820എൻ വയർലെസ് റൂട്ടറിന്റെ രണ്ട് 5ഡിബിഐ ആന്റിനകളും 2×2 എംഐഎംഒയും മെച്ചപ്പെടുത്തിയ വയർലെസ് ട്രാൻസ്മിഷൻ കപ്പാസിറ്റി നൽകുകയും ശക്തമായ സിഗ്നൽ ഇന്റൻസിറ്റിയോടെ കവറേജ് നൽകുകയും ചെയ്യുന്നു. ഐപിടിവി സ്ട്രീമിങ് ഒപ്റ്റിമൈസ് ചെയ്യുന്നതിന് ഐജിഎംപി പ്രോക്സി / സ്നൂപ്പിങ്, ബ്രിഡ്ജ്, ടാഗ് വിലാൻ എന്നിവ വയർലെസ് റൂട്ടറിലുണ്ട്. ഹോം നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന അതിഥികൾക്കായി ഒരു ഗസ്റ്റ് നെറ്റ്‌വർക്കും ടിപി-ലിങ്ക് ടിഎൽ-ഡബ്ല്യൂആർ820എൻ വയർലെസ് റൂട്ടർ ഓഫർ ചെയ്യുന്നു. നിലവിൽ, ഡിവൈസ് 23% ഡിസ്കൌണ്ടോടെ 999 രൂപയ്ക്കാണ് വിൽക്കുന്നത്.


Click it and Unblock the Notifications








