മൊബൈൽ ഫോൺ ഉപയോഗം കൊണ്ടുണ്ടായ ലോകത്തെ ഞെട്ടിച്ച ആ 4 മരണങ്ങൾ

By Shafik
|

ലോകത്ത് മൊബൈൽ ഫോൺ എന്ന ഉപകാരണത്തിനെക്കാൾ വലിയൊരു കണ്ടുപിടിത്തം നടന്നിട്ടുണ്ടാവില്ല എന്ന് വേണമെങ്കിൽ പറയാം. കാരണം ഇത്ര മാത്രം മാനവരാശിയെ സ്വാധീനിച്ച സാധാരണക്കാരനും പണക്കാരനും എന്ന വ്യത്യാസമില്ലാതെ ഏതൊരാളും ഉപയോഗിച്ചുപോരുന്ന ഒരു ഇലക്ട്രോണിക്ക് ഉപകരണം വേറെയുണ്ടാവില്ല.

മൊബൈൽ ഫോൺ ഉപയോഗം കൊണ്ടുണ്ടായ ലോകത്തെ ഞെട്ടിച്ച ആ 4 മരണങ്ങൾ

മൊബൈൽ ഫോൺ കൊണ്ട് നമുക്കുണ്ടായ നേട്ടങ്ങളെ കുറിച്ച് എണ്ണിപ്പറയുമ്പോൾ അവ കൊണ്ട് മനിഷ്യൻ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും നാം അറിയേണ്ടതുണ്ട്. ഇവിടെ ഇപ്പോൾ പറയാൻ പോകുന്നത് മൊബൈൽ ഫോൺ ഉപയോഗം കൊണ്ടുണ്ടായ, അമിത മൊബൈൽ ഉപയോഗം കൊണ്ടുണ്ടായ, അശ്രദ്ധ മൂലമുണ്ടായ ചില മരണങ്ങളെ കുറിച്ചാണ്.

1. അമ്മ ഫോണിൽ കളിച്ചുകൊണ്ടിരുന്നു; തന്റെ മൂന്ന് കുട്ടികളും നീന്തൽകുളത്തിൽ മുങ്ങിമരിക്കുന്നതറിയാതെ

1. അമ്മ ഫോണിൽ കളിച്ചുകൊണ്ടിരുന്നു; തന്റെ മൂന്ന് കുട്ടികളും നീന്തൽകുളത്തിൽ മുങ്ങിമരിക്കുന്നതറിയാതെ

ടെക്‌സാസിൽ 2015ൽ നടന്നതാണ് ഈ സംഭവം. പട്രീഷ്യ അലൻ എന്ന സ്ത്രീ തന്റെ 9, 10, 11 മാത്രം പ്രായമുള്ള മൂന്ന് കുട്ടികളുമൊത്ത് തങ്ങളുടെ അപ്പാർട്ട്മെന്റ് പരിസരത്തുള്ള നീന്തൽ കുളത്തിൽ പോയതായിരുന്നു. മൂന്ന് കുട്ടികൾക്കും നീന്താൻ അറിയില്ല എന്ന കാര്യം ആ അമ്മയ്ക്കും അച്ഛനും നല്ലപോലെ അറിയാമായിരുന്നു. മക്കളെ നീന്തൽ കുളത്തിന്റെ പരിസരത്ത് വിട്ട് അമ്മ ഫോണിൽ മുഴുകിയിരിക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞ ശേഷം മക്കളെ കാണാതെ വന്നപ്പോൾ പരതിയ അമ്മ കണ്ടത് വെള്ളത്തിൽ മുങ്ങി മരിച്ച തന്റെ മൂന്ന് കുട്ടികളുടെ വിറങ്ങലിച്ച ശവശരീരങ്ങൾ മാത്രമായിരുന്നു.

ദൃക്‌സാക്ഷികൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ അമ്മയുടെ അശ്രദ്ധ കുറവ് മൂലം സംഭവിച്ച ഈ ദാരുണാന്ത്യത്തിന്റെ കാരണം പുറംലോകം അറിയുകയും ചെയ്തു. ആ അമ്മ മൊബൈൽ ഫോൺ ഒന്ന് നിയന്ത്രിച്ചിരുന്നെങ്കിൽ ആ മൂന്ന് കുട്ടികളും ഇന്ന് ഈ ലോകത്ത് ജീവനോടെ തന്നെ ഉണ്ടാകുമായിരുന്നു.

എന്തുകൊണ്ട് സാംസങ്ങ് ഗാലക്‌സി S9/ S9+ ക്യാമറ ഏവർക്കും പ്രിയപ്പെട്ടതാകുന്നു?എന്തുകൊണ്ട് സാംസങ്ങ് ഗാലക്‌സി S9/ S9+ ക്യാമറ ഏവർക്കും പ്രിയപ്പെട്ടതാകുന്നു?

2. ഞെട്ടിക്കുന്ന സെൽഫിയെടുക്കാൻ ശ്രമിച്ചു; അവസാനം ഷോക്കടിച്ചു ദാരുണ അന്ത്യം
 

2. ഞെട്ടിക്കുന്ന സെൽഫിയെടുക്കാൻ ശ്രമിച്ചു; അവസാനം ഷോക്കടിച്ചു ദാരുണ അന്ത്യം

സെൽഫിയെടുക്കാൻ സാഹസികതകൾ ആവാം. എന്നാൽ അത് അതിരുകടക്കുന്നത് പലപ്പോഴും വലിയ വിപത്തുകൾക്ക് കാരണമാകാറുണ്ട്. അത്തരത്തിലുള്ള പല സംഭവങ്ങളും ലോകത്തിന്റെ പല ഭാഗത്തു നിന്നും റിപ്പോർട്ട് ചെയ്തതുമാണ്, പലതും നാം വാർത്തകളിലൂടെ അറിഞ്ഞതുമാണ്. അത്തരത്തിൽ ഒരു സംഭവമായിരുന്നു 2015 മെയ് മാസം റൊമാനിയക്കാരിയായ അന്ന ഉർസു എന്ന പതിനെട്ടുകാരിക്ക് സംഭവിച്ചത്.

തന്റെ സമപ്രായക്കാരൊക്കെ കാട്ടികൂട്ടുന്ന പോലെയുള്ള സെൽഫി ഭ്രമം തലക്ക് പിടിച്ച പെൺകുട്ടി തന്റെ ഒരു സുഹൃത്തിന്റെ സഹായത്തോടെ അൽപ്പം വ്യത്യസ്‍തമായ ഒരു സെൽഫി എടുക്കാം എന്ന ആശയവുമായി കയറിയത് ട്രെയിനിന്റെ മുകളിലേക്കായിരുന്നു. നിർഭാഗ്യവശാൽ ആ പെൺകുട്ടി ട്രെയിനിന് മുകളിലായി ഉള്ള ഇലക്ട്രിക്ക് ലൈനിൽ തട്ടുകയും നിമിഷനേരങ്ങൾ കൊണ്ട് തന്നെ കത്തക്കരിഞ്ഞു പോവുകയും ചെയ്തു. ആശുപത്രിയിൽ ഉടനെ എത്തിച്ച് ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും അതെല്ലാം വിഫലമാകുകയായിരുന്നു.

 

3. തീപിടിത്തത്തിൽ നിന്നും രക്ഷപെട്ടിട്ടും വീണ്ടും ഫോൺ എടുക്കാൻ തീയിലേക്ക് പോയി; പിന്നീട് തിരിച്ചു വന്നില്ല

3. തീപിടിത്തത്തിൽ നിന്നും രക്ഷപെട്ടിട്ടും വീണ്ടും ഫോൺ എടുക്കാൻ തീയിലേക്ക് പോയി; പിന്നീട് തിരിച്ചു വന്നില്ല

സിനിമകളിലൊക്കെ നമ്മൾ കാണാറുണ്ട്, തീപിടിത്തത്തിൽ നിന്നും രക്ഷപ്പെട്ടിട്ടും വീണ്ടും പ്രിയപ്പെട്ടവരെയും മറ്റുമൊക്കെ രക്ഷിക്കാനായി വീണ്ടും തീയിലേക്ക് പോകുന്നതും അവസാനം അവർ മരണപ്പെടുന്നതുമൊക്കെ. എന്നാൽ ഇവിടെ നടന്നത് അതിൽ നിന്നെല്ലാം അല്പം വ്യത്യസ്തമായ ഒന്നായിരുന്നു. ഇവിടെ ഈ സ്ത്രീ ഒരിക്കൽ തീയിൽ നിന്നും രക്ഷപ്പെട്ടതിനു ശേഷവും വീണ്ടും തീയിലേക്ക് നടന്നു കയറിയത് തന്റെ ഫോൺ എടുക്കാൻ വേണ്ടിയായിരുന്നു. പിന്നീട് തിരിച്ചു വരികയും ചെയ്തില്ല.

2014 ജൂലായ് മാസം ആയിരുന്നു ബാർട്ടൺവില്ലയിൽ ഈ സംഭവം നടന്നത്. വെൻഡി റെയ്‌ബോൾട്ട് എന്ന സ്ത്രീയുടെ വീട് അഗ്നിക്കിരയായി എങ്കിലും അവരും അവരുടെ മകളും കാര്യമായ പരുക്കുകൾ ഒന്നും തന്നെയില്ലാതെ രക്ഷപ്പെട്ടിരുന്നു. പക്ഷെ മൊബൈൽ ഫോൺ വീടിനുള്ളിലാണെന്ന കാര്യം ഓർമ്മ വന്നപ്പോൾ അതെടുക്കാൻ വീണ്ടും വീടിനകത്തേക്ക് ഓടി. തീ ശക്തി പ്രാപിച്ചപ്പോൾ പുറത്തുവരാൻ കഴിയാത്ത വിധം വീടിനുള്ളിൽ അകപ്പെടുകയും അവസാനം തീ ആ സ്ത്രീയുടെ ജീവൻ കൊണ്ട് പോകുകയും ചെയ്തു.

നിങ്ങളുടെ ആധാര്‍ എവിടെയൊക്കെ ഉപയോഗിച്ചിട്ടുണ്ടെന്ന് അറിയുന്നത് എങ്ങനെനിങ്ങളുടെ ആധാര്‍ എവിടെയൊക്കെ ഉപയോഗിച്ചിട്ടുണ്ടെന്ന് അറിയുന്നത് എങ്ങനെ

4. ഫോൺ വിളിയിൽ മുഴുകി റോഡ് ആണെന്ന ബോധമില്ലാതെ നടന്നു; രണ്ടു ട്രക്കുകൾക്കിടയിൽ കുടുങ്ങി മരണം സംഭവിച്ചത്

4. ഫോൺ വിളിയിൽ മുഴുകി റോഡ് ആണെന്ന ബോധമില്ലാതെ നടന്നു; രണ്ടു ട്രക്കുകൾക്കിടയിൽ കുടുങ്ങി മരണം സംഭവിച്ചത്

നമ്മളിൽ ഏതൊരാളും ശ്രദ്ധിക്കേണ്ട, എപ്പോഴും ഓർമ്മയിൽ വെക്കേണ്ട കാര്യമാണ് ഇത് എങ്കിലും ആരും വേണ്ടത്ര ശ്രദ്ധിക്കാത്ത ഒന്ന് കൂടിയാണിത്. റോഡ് ആവട്ടെ, ഡ്രൈവിംഗ് ആകട്ടെ, മറ്റു എന്ത് പരിപാടികൾ ആവട്ടെ, അതിനെ കുറിച്ചൊന്നും ബോധമില്ലാതെ ഫോണും നോക്കിയിരിക്കും. അവസാനം ഇതുപോലെ ഓരോന്ന് സംഭവിക്കുമ്പോൾ പിന്നീട് ശ്രദ്ധിക്കാൻ ജീവിതം തന്നെ ബാക്കിയുണ്ടാവുകയുമില്ല.

ചൈനക്കാരിയായ ഈ സ്ത്രീക്ക് സംഭവിച്ചതും അത് തന്നെ. 2015ൽ ആയിരുന്നു സംഭവം. ഫോണിലേക്ക് നോക്കി റോഡ് മുറിച്ചുകടക്കുകയായിരുന്നു ഈ സ്ത്രീ. ഒരു ട്രക്ക് വന്നു ഇടിച്ചതും സ്ത്രീ തെറിച്ചു എതിരെ വരുന്ന മറ്റൊരു ട്രക്കിന്റെ അടിയിലേക്ക് പോയതും ട്രക്ക് ശരീരത്തിലൂടെ കയറിയിറങ്ങിയതും എല്ലാം തന്നെ വളരെ പെട്ടന്നായിരുന്നു.

എയര്‍പ്ലെയ്ന്‍ മോഡിനെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങള്‍എയര്‍പ്ലെയ്ന്‍ മോഡിനെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങള്‍

ഉദാഹരണങ്ങൾ അവസാനിക്കുന്നില്ല.. ഇതുപോലെ ഒട്ടനവധി സംഭവങ്ങൾ നിത്യേനയെന്നോണം നമുക്ക് ചുറ്റിലും നടന്നു കൊണ്ടിരിക്കുന്നു. മൊബൈൽ ഫോൺ അല്ല പലപ്പോഴും വില്ലൻ, പകരം അത് ഉപയോഗിക്കുന്ന നമ്മുടെ രീതിയും അതിനോടുള്ള സമീപനവുമാണ് മാറ്റം വരുത്തേണ്ടത് എന്ന് ഈ ഉദാഹരണങ്ങളിലൂടെ സ്വയം മനസ്സിൽ ബോധമുണ്ടാകുക. ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനും എളുപ്പമുള്ളതാക്കാനുമാണ് ഇത്തരം ഉപകരണങ്ങൾ നമ്മൾ ഉപയോഗിക്കുന്നത്. അല്ലാതെ ഇതുപയോഗിച്ച് ഉള്ള ജീവിതം കൂടെ ഇല്ലാതാക്കാൻ അല്ല എന്ന കാര്യം ഓർമ്മയിലിരിക്കട്ടെ എപ്പോഴും.

Best Mobiles in India

English summary
These are some horrific examples for smartphone over usage.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X