ഈ ബ്ലൂട്ടൂത്ത് ഹെല്‍മറ്റ് നിങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കും

Posted By: Samuel P Mohan

കര്‍ണ്ണാടകത്തിലെ കലാബുറഗി ജില്ലയിലെ പിഡിഎ കോളേജിലെ രണ്ട് എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികളായ അഭിജിത്ത് യോഗേഷ് എന്നിവര്‍ ബ്ലൂട്ടൂത്ത് ഉള്‍പ്പെടുത്തിയ മാര്‍ഗ്ഗ നിര്‍ദ്ദേശ ഹെല്‍മറ്റ് നിര്‍മ്മിച്ചു. ആളുകള്‍ക്ക് അവരുടെ മൊബൈല്‍ ഉപയോഗിക്കാതെ തന്നെ നാവിഗേറ്റ് ചെയ്യാന്‍ ഈ ഹെല്‍മറ്റ് സഹായിക്കും.

ഈ ബ്ലൂട്ടൂത്ത് ഹെല്‍മറ്റ് നിങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കും

'വിവിധ നഗരങ്ങളില്‍ ഞങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടിയിട്ടുണ്ട്, അതിനാലാണ് ഞങ്ങള്‍ ഈ ഹെല്‍മെറ്റ് നിര്‍മ്മിച്ചത്' അഭിജിത്ത് പറഞ്ഞു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹെല്‍മറ്റ് പ്രവര്‍ത്തിക്കുന്നത് 'OK Google Voice Command'ലൂടെയാണ്

ഈ ഹേല്‍മറ്റിന്റെ പ്രവര്‍ത്തനം ഇങ്ങനെയാണ്, ഉപയോക്താക്കള്‍ ആദ്യം അവരുടെ സ്മാര്‍ട്ട്‌ഫോണുകളെ ബ്ലൂട്ടൂത്ത് വഴി ബന്ധിപ്പിക്കേണ്ടതുണ്ട്. അതിനു ശേഷം OK Google വോയിസ് കമാന്റുകള്‍ വഴി ഗൂഗിള്‍ മാപ്‌സില്‍ നാവിഗേറ്റ് ചെയ്യാന്‍ തുടങ്ങും.

ഇനി OK Google നിങ്ങളുടെ ഉദ്ദിഷ്ട സ്ഥലത്തേക്ക് നാവിഗേറ്റ് ചെയ്യാന്‍ പറയുക, നിങ്ങള്‍ക്കായി ഏറ്റവും മികച്ച വഴി കണ്ടെത്തും. നിങ്ങള്‍ തെറ്റായ ദിശയില്‍ പോയാല്‍ തിരിച്ച് പോകാന്‍ നിങ്ങളോട് ആവശ്യപ്പെടും, 'അഭിജിത്ത് പറഞ്ഞു'.

ഹെല്‍മെറ്റിനകത്തെ ബ്ലൂട്ടൂത്ത് അപകടകരമല്ല

ഹെല്‍മെറ്റില്‍ ഇന്‍ബില്‍റ്റ് ചെയ്തിരിക്കുന്ന ബ്ലൂട്ടൂത്ത് അപകടകരമല്ല എന്നും ഇവര്‍ പറയുന്നു. ഹെല്‍മെറ്റില്‍ ബ്ലൂട്ടൂത്ത് 4.0 റേഡിയോ തരംഗങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്, യോഗേഷ് പറയുന്നു.

കൂടാതെ രാത്രിയില്‍ മറ്റു വാഹനങ്ങള്‍ വഴിയുളള ലൈറ്റ് റിഫ്രാക്ട് ചെയ്യാനായി ഹെല്‍മറ്റിനുളളില്‍ തന്നെ സജ്ജമാക്കിയിട്ടുണ്ട്. ഇത് അപകടങ്ങള്‍ തടയുന്നു.

ഇതിന്റെ വില 1500 രൂപയാണ്.

618 രൂപയുടെ നോ കോസ്റ്റ് EMI-ൽ ഹോണർ 7X ആമസോണിൽ നിന്നും വാങ്ങിക്കാം

മദ്യപാനികളെ പൂട്ടുന്ന ഹെല്‍മറ്റ്

ചേര്‍ത്തല കെവിഎം എഞ്ചിനീയറിങ്ങ് കോളജിലെ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികളാണ് മദ്യപാനികളെ പൂട്ടുന്ന ഹെല്‍മറ്റ് കണ്ടു പിടിച്ചത്. മദ്യപിച്ചിട്ടുണ്ടെങ്കില്‍ വണ്ടി സ്റ്റാര്‍ട്ടാകില്ലെന്ന സവിശേഷതയോടൊപ്പം അപകടം സംഭവിച്ചാല്‍ സ്ഥലം അടക്കം ബന്ധുക്കളെ അറിയിക്കുന്നതിനുള്ള സംവിധാനവും ഇന്റലിജെന്റ് ഹെല്‍മെറ്റില്‍ ഒരുക്കിയിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

അര്‍ഡിനോ മൈക്രോ കണ്‍ട്രോളറുകളും ബ്ലൂട്ടൂത്ത് സംവിധാനവും ഉപയോഗിച്ചാണ് ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനം. വണ്ടിയുടെ ഇഗ്‌നേഷ്യം ബ്ലൂടൂത്ത് വഴി ബന്ധിപ്പിച്ചാണ് മദ്യപിച്ചാല്‍ വാഹനം സ്റ്റാര്‍ട്ടാകാത്ത വിധത്തിലുള്ള സംവിധാന മൊരുക്കുന്നത്. ജിപിഎസ്, ജിഎസ്എം എന്നിവ വഴിയാണ് അപകട സന്ദേശങ്ങളും സ്ഥലം വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളും ചിപ്പില്‍ ശേഖരിക്കുന്ന നമ്പരിലേക്കെത്തിക്കുന്നത്.

ഉപകരണങ്ങള്‍ക്ക് ഭാരമില്ലാത്തതിനാല്‍ ഹെല്‍മറ്റിനുള്ളില്‍ വെയ്ക്കാന്‍ കഴിയും. വാഹനത്തില്‍ താക്കോലിട്ടശേഷം ഹെല്‍മറ്റ് ക്ലിപ്പിട്ട് സ്വയം ഊതി മദ്യപിച്ചിട്ടില്ലെന്നു തെളിയിച്ചാലെ വാഹനം സ്റ്റാര്‍ട്ട് ആകുകയുള്ളുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 2000 രൂപവരെയാണ് ഉപകരണത്തിന്റെ നിര്‍മ്മാണ പറയുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Two engineering students, Abhijeet and Yogesh, from the PDA College in Karnataka's Kalaburagi district have created a Bluetooth-enabled route-guiding helmet.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot