സാങ്കേതികവിദ്യയുടെ വികാസം ഉണ്ടാകുന്ന അപകടങ്ങൾ

|

സാങ്കേതികവിദ്യ മനുഷ്യരിൽ ചെലുത്തിയ സ്വാധീനം ചെറുതൊന്നുമല്ല. നിങ്ങൾ ഇപ്പോൾ വായിക്കുവാൻ പോകുന്ന ഈ ആർട്ടിക്കിൾ വായിക്കുവാൻ ഉപയോഗിക്കുന്ന ടാബ്ലറ്റ് അല്ലെങ്കിൽ സ്മാർട്ഫോൺ മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെയെത്തി നിൽക്കുകയാണ് ടെക്നോളജി. എന്നാൽ, നമ്മൾ അതിനെ ഉപയോഗിക്കുന്നതുപോലെ നമ്മളറിയാതെ അതിൻറെ ചക്രവാളത്തിൽ നമ്മളും ഉപയോഗിക്കപ്പെടുകയാണ്. നമ്മളിൽ നിന്നും ചോർത്തിയെടുക്കുന്ന നമ്മുടെ സ്വകാര്യ വിവരങ്ങളും മറ്റും ഈ ടെക്നോളജി തന്നെയാണ് മറ്റൊരാൾക്കും ലഭിക്കുന്നതിനുള്ള വഴിയൊരുക്കുന്നത്. നിങ്ങളുടെ ഫോൺ നിങ്ങളെ ട്രാക്കുചെയ്യുന്നുണ്ടോ അല്ലെങ്കിൽ റോബോട്ടുകൾ മനുഷ്യരാശിയുടെ അടിമകളായി വാഴിക്കുമെന്ന് ഭയപ്പെടുന്നുണ്ടോ എന്ന ആശങ്കയുണ്ടെങ്കിൽ നാമെല്ലാവരും എല്ലായ്‌പ്പോഴും സാങ്കേതിക അസ്വാസ്ഥ്യത്തിന് ഇരയാകുന്നുവെന്നുള്ളത് സത്യം. സാങ്കേതികവിദ്യ നമ്മുടെ നിര്യാണത്തിലേക്ക് നയിക്കുമെന്ന് കരുതുവാൻ ഊന്നൽ നൽകുന്ന ഏതാനും കാര്യങ്ങൾ ഇവിടെ പറയുന്നു.

 

സെൽഫി

സെൽഫി

ഇൻസ്റ്റാഗ്രാമിൽ നിങ്ങളുടെ ഒരു അടിപൊളി ഫോട്ടോ അപ്ലോഡ് ചെയ്യുവാൻ എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. പക്ഷേ നമ്മിൽ ചിലർ മറ്റുള്ളവരെക്കാൾ കൂടുതൽ കാര്യങ്ങൾക്കായി ഇത് ഉപയോഗപ്പെടുത്തും, അതായത് അവരുടെ കൂടുതൽ ഫോട്ടോകൾ, വീഡിയോ ക്ലിപ്പുകൾ തുടങ്ങിയ അപ്ലോഡ് ചെയ്യും. ക്യാമറ ഫോണുകൾ കൂടുതൽ ഫീച്ചറുകൾ കൈവരിച്ചതിനാൽ സെൽഫി പകർത്തുവാനുള്ള പ്രവണത ഉയർന്ന തോതിൽ വളർന്നു. നിർഭാഗ്യവശാൽ, സെൽഫികൾ പകർത്തുവാൻ ഉപയോഗിക്കുന്ന സാമാന്യബുദ്ധിയുടെ തോത് അതിനൊപ്പം വളർന്നിട്ടില്ല. സെൽഫികൾ പകർത്തുവാൻ പലരും അപകടം പിടിച്ച പോസ് ചെയ്യുന്നതിനിടെ അപകടത്തിൽപ്പെടുകയും, ചിലപ്പോൾ കൊല്ലപ്പെടുകയും ചെയ്യാറുണ്ട്. നിരവധി സെൽഫി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. അപകടം പിടിച്ച സെൽഫി പകർത്തൽ കാണിക്കുന്നത് ആളുകളുടെ മരവിച്ച ചിന്താഗതിയെ തന്നെയാണ്. നിങ്ങൾ അത്തരത്തിൽ ഒരാളാണോ? ചിന്തിക്കുക !!

വീഡിയോ ഗെയിമുകൾ

വീഡിയോ ഗെയിമുകൾ

വീഡിയോ ഗെയിമുകൾ നല്ലതാണ്, പക്ഷേ അവ വളരെയധികം സമയം കളിക്കുന്നത് പല മാനസിക പ്രശ്നങ്ങൾക്കും വഴിയൊരുക്കും. 2017 ഫെബ്രുവരിയിൽ വിർജീനിയയിൽ 24 മണിക്കൂർ നടക്കുന്ന ഒരു ഗെയിമിംഗ് മാരത്തണിൽ ഒരാൾ മരിച്ചു. മേക്ക്-എ-വിഷ് ഫൗണ്ടേഷനായി ബ്രയാൻ വിഗ്നോൾട്ട് പണം സ്വരൂപിക്കുകയും 22 മണിക്കൂർ ഗെയിമിങ് സെഷനിൽ പ്രവേശിക്കുകയും ചെയ്തു. ഇടയ്ക്ക് വെച്ച് പുറത്ത് പുക വലിക്കുവാൻ പോകുന്നുവെന്ന് പറഞ്ഞയാളെ കുറിച്ച് പിന്നീട് അറിയുന്നത് ഹൃദയാഘാതം ഉണ്ടായി ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ്. ഗെയിമർമാർ ''ഡീപ്-വെയിൻ ത്രോംബോസിസ്'' എന്ന അവസ്ഥയ്ക്ക് ഇരയാകുന്നതായി അനവധി റിപ്പോർട്ടുകൾ ഉണ്ട്. ഒരുപാട് നേരത്തെ ഗെയിമിംഗ് നിങ്ങളെ ഒരുപക്ഷെ അപകടത്തിലേക്ക് നയിച്ചേക്കാം.

സെൽഫ് ഡ്രൈവിംഗ് കാറുകൾ
 

സെൽഫ് ഡ്രൈവിംഗ് കാറുകൾ

സെൽഫ് ഡ്രൈവിംഗ് കാറുകൾ കൂട്ടത്തോടെ റോഡുകളിൽ എത്തുമ്പോൾ വളരെ സുരക്ഷിതമായിരിക്കാമെന്ന് ചിന്തിക്കുന്നവരാണ് നമ്മ എല്ലാവരും, പക്ഷേ നമ്മുടെ ഗതാഗതത്തെ നിയന്ത്രിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചില രസകരമായ സൈദ്ധാന്തിക ചോദ്യങ്ങൾ ഉയർത്തുന്നു. ഉദാഹരണത്തിന്, ഹാക്കർമാർക്ക് ഒരു സെൽഫ് ഡ്രൈവിംഗ് കാറുകൾക്ക് മേൽ നിയന്ത്രണം ഏറ്റെടുക്കാനും കാർ ഉടമയുടെ വ്യക്തിഗത വിവരങ്ങളിലേക്ക് പ്രവേശനം നേടാനും കഴിയും. അതുകൊണ്ടുതന്നെ, പല അപകടങ്ങളും നിങ്ങളുടെ സെൽഫ് ഡ്രൈവിംഗ് കാറുകൾക്ക് സംഭവിക്കാമെന്നുള്ള ചിന്ത തള്ളിക്കളയാനാവില്ല.

സ്മാർട്ട്ഫോൺ ഡിസ്ട്രാക്ഷൻ

സ്മാർട്ട്ഫോൺ ഡിസ്ട്രാക്ഷൻ

സ്മാർട്ട്‌ഫോണുകൾ നമ്മുടെ ജീവിത രീതിൽ മാറ്റം വരുത്തികഴിഞ്ഞു. ഇപ്പോൾ നമ്മുടെ പോക്കറ്റിൽ സൂക്ഷിക്കാവുന്ന മിനി കമ്പ്യൂട്ടറുകൾ വരെയുണ്ട്. കണക്റ്റുചെയ്‌തതും, വിവരങ്ങൾ ഷെയർ ചെയ്യ്തും, വിനോദകരവുമാണെന്ന് തോന്നുന്ന ഇത് ഒരു മികച്ച രീതിയായി തോന്നുമെങ്കിലും അതിന് ചില ദോഷങ്ങളുമുണ്ട്. ചുറ്റുമുള്ള ലോകത്തേക്കാൾ ആളുകൾ അവരുടെ ഫോണുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നു, തൽഫലമായി അവർ ചുറ്റുപാട് മറക്കുകയും വിനാശകരമായ ഫലങ്ങൾ വിളിച്ചുവരുത്തുകയും ചെയ്യും. ഇങ്ങനെയുണ്ടാകുന്ന ശ്രദ്ധക്കുറവ് കാൽനടയാത്രക്കാരുടെ മരണത്തിൽ വർധനയുണ്ടായതായി അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോർട്ട് വെളിപ്പെടുത്തി. ഈ റിപ്പോർട്ടുകൾ വിരൽ ചൂണ്ടുന്നത് സ്മാർട്ട്‌ഫോണുകളുടെ ഉപയോഗത്തെയാണ്. വാഹനമോടിക്കുമ്പോഴോ റോഡ് മുറിച്ചുകടക്കുമ്പോഴോ സ്മാർട്ഫോൺ ഉപയോഗിക്കുന്നത് അപകടത്തിന് കാരണമാകുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻറെ വരവോടെ എല്ലാം മാറി മറിഞ്ഞിരിക്കുകയാണ്. കാണുന്നതും കേള്‍ക്കുന്നതും സത്യമാണെന്ന് കരുതാന്‍ വയ്യാത്ത സ്ഥിതി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തെ എങ്ങോട്ടായിരിക്കും നയിക്കുന്നത്? ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വ്യാജ ശബ്ദങ്ങളും ഫോട്ടോകളും മാത്രമല്ല വീഡിയോകളും ഉണ്ടാക്കുവാൻ കഴിയും. സംഭവിച്ചിട്ടില്ലാത്ത ഒരു കാര്യത്തിൻറെ വീഡിയോ ഉണ്ടാക്കി പ്രചരിപ്പിക്കുന്നത് മൂലമുണ്ടാകാവുന്ന അപകടം എത്രമാത്രം വലുതായിരിക്കും. പ്രമുഖരുടെ അശ്ലീല വീഡിയോ വ്യാജമായി ഉണ്ടാക്കി പ്രചരിപ്പിക്കുന്നുവെന്ന് കരുതുക. അത് വ്യക്തികള്‍ക്കുണ്ടാക്കുന്ന ക്ഷതം വളരെ വലുതായിരിക്കും. രാഷ്ട്രീയ നേതാക്കളുടെ വ്യാജ വീഡിയോകള്‍ ദേശസുരക്ഷയെ പോലും ദോഷകരമായി ബാധിക്കാം. തിരിഞ്ഞെടുപ്പുകളിലും ഇവ വന്‍തോതില്‍ ഉപയോഗിക്കപ്പെടാം.

വെർച്വൽ റിയാലിറ്റി

വെർച്വൽ റിയാലിറ്റി

വെർച്വൽ റിയാലിറ്റി എന്നത് കമ്പ്യൂട്ടർ സൃഷ്ടിക്കുന്ന ഒരു മായലോകമാണ്. സോഫ്റ്റ്‌വെയറുകളുടെ സഹായത്താൽ 3ഡി ഉപയോഗിച്ച് നിർമ്മിക്കുന്ന മായലോകമാണ് വെർച്വൽ റിയാലിറ്റി. ലോകമെമ്പാടും വേഗത്തിൽ ഗവേഷണപ്രവർത്തനങ്ങൾ ഇതുമായി ബന്ധപ്പെട്ട് മുന്നേറുകയാണ്. ഇന്ത്യയിൽ നാഷണൽ ഇൻഫോർമാറ്റിക്സിന് കീഴിലുള്ള വെർച്വൽ എൻവയോൺമെന്റ് ലബോറട്ടറി ഓഫ് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിൽ ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ പുരോഗമിക്കുന്നു. എന്നാൽ, ചിന്തിക്കേണ്ട ദോഷവശത്തെ കുറിച്ച് ബോധവാന്മാരാണോ എന്ന് ചോദിക്കേണ്ടത് അത്യാവശ്യമാണ്. നിലവിലുള്ള മിക്ക പ്രവർത്തന മേഖലകൾക്കും വെർച്വൽ റിയാലിറ്റി ഒരു മികച്ച ഡിജിറ്റൽ പ്ലാറ്റ്ഫോം ആണെങ്കിലും ഇത് ഒരു വലിയ പോരായ്മയാകാം. വ്യക്തിഗത വിദ്യാഭ്യാസം വ്യക്തിഗത ആശയവിനിമയവും പരസ്പര ബന്ധവും അടിസ്ഥാനമാക്കിയുള്ളതാണ് പരമ്പരാഗത വിദ്യാഭ്യാസം. വെർച്വൽ റിയാലിറ്റി തികച്ചും വ്യത്യസ്തമാണ്; അത് നിങ്ങളും സോഫ്റ്റ്വെയറുമാണ് തമ്മിലുള്ള ബന്ധമാണ്. ഇത് വിദ്യാർത്ഥികളും മൊത്തത്തിലുള്ള മനുഷ്യ ആശയവിനിമയവും തമ്മിലുള്ള ബന്ധത്തെ തകർക്കും. വിദ്യാർത്ഥികൾ അവരുടെ വെർച്വൽ ലോകത്തിന് അടിമപ്പെടാനുള്ള സാധ്യതയും വലുതാണ്.

എന്ത് വേണമെങ്കിലും ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത

എന്ത് വേണമെങ്കിലും ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത

സാങ്കേതികവിദ്യ കൂടുതൽ സങ്കീർണ്ണമാകുമ്പോൾ ഹാക്കർമാരും ഇത് ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നു. ഒരു പുതിയ രീതിയിലുള്ള ആക്രമണത്തെ റാൻസം എന്ന് വിളിക്കുന്നു. ഹാക്കർമാർ ഒരു കമ്പ്യൂട്ടർ, സിസ്റ്റം അല്ലെങ്കിൽ ഡാറ്റ എന്നിവയുടെ നിയന്ത്രണം ഏറ്റെടുക്കുകയും അത് തിരികെ നൽകുന്നതിന് പണം ആവശ്യപ്പെടുകയും ചെയ്യുന്നു. ഒരു സൂപ്പർ ടെക് കാറിൻറെ ബ്രേക്കുകളോ പേസ്‌മേക്കറോ ന്യൂക്ലിയർ പവർ പ്ലാന്റോ പോലും ഹാക്ക് ചെയ്യാൻ കഴിയുമെന്നതിനാൽ ഇത് മാരകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു.

റോബോട്ടുകള്‍

കൊലയാളി റോബോട്ടുകള്‍ മനുഷ്യക്കുരുതി നടത്തുന്ന കാലം അതിവിദൂരമല്ലെന്ന സൂചനയാണ് ഇപ്പോൾ നമുക്ക് ടെക് ലോകത്ത് നിന്നും ലഭിക്കുന്ന വിവരം. സിനിമയിൽ കാണുന്നതുപോലെ റോബോട്ടുകൾ ഒരിക്കൽ മാനവരാശിക്ക് വിപത്താകും എന്ന കാര്യത്തിന് ശക്തി നൽകുന്ന അനവധി സംഭവങ്ങൾ ലോകത്ത് നടന്നിട്ടുണ്ട്. റോബോട്ടിൽ നൽകിയിട്ടുള്ള പ്രോഗ്രാം തകരാറായാൽ അത് നൽകിയിരിക്കുന്ന കാര്യങ്ങൾക്ക് എതിരായി പ്രവർത്തിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇടയ്ക്ക് ഒരു കമ്പനിയിൽ കമ്പ്യൂട്ടർ സ്വയം പ്രോഗ്രാം നിർമ്മിക്കുന്നതായി കണ്ടെത്തുകയും ഉടനെ അവിടുത്തെ ജീവനക്കാർ കംപ്യൂട്ടർ ബന്ധം വിച്ഛേദിക്കുകയും ചെയ്യ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്വയമായി ചിന്തിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു കാലം വിദൂരമല്ല.

Most Read Articles
Best Mobiles in India

English summary
Just as we use it, we are unknowingly being used on its horizon. It is this technology that paves the way for someone else to get our personal information leaked from us. The truth is that we are always victims of technological turmoil if you are worried that your phone is tracking you or that robots will enslave humanity.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X