മോഡേൺ കൂളറുകൾ പായ്ക്ക് ചെയ്യുന്ന അടിപൊളി ഫീച്ചറുകൾ

|

കാലം മാറുമ്പോൾ കോലവും മാറണം എന്ന് പറയും പോലെയാണ് എയർ കൂളറുകളുടെ കാര്യം. എയർ കൂളറുകളും അനുബന്ധ സാങ്കേതിക വിദ്യകളും കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ഏറെ മുന്നോട്ട് പോയിരിക്കുന്നു. വൈദ്യുതി ബില്ല് കുറയ്ക്കാൻ സഹായിക്കുന്ന എസികളുടെ ബദൽ മാർഗം മാത്രമല്ല ഇന്നത്തെ എയർ കൂളറുകൾ. ഇപ്പോൾ പുറത്തിറങ്ങുന്ന മിക്കവാറും എയർ കൂളറുകളും സ്മാർട്ട് ഫീച്ചറുകൾ പായ്ക്ക് ചെയ്യുന്നു. കൂളറുകളുടെ ഏറ്റവും വലിയ പ്രശ്നങ്ങളായി നാം കണ്ടിരുന്ന പോരായ്മകൾ എല്ലാം പരിഹരിച്ച് കൊണ്ടാണ് മോഡേൺ കൂളറുകൾ വിപണിയിൽ എത്തുന്നത്. മോഡേൺ കൂളറുകളുടെ സ്മാർട്ട് ഫീച്ചറുകൾ അറിയാൻ തുടർന്ന് വായിക്കുക.

ഹ്യുമിഡിറ്റി കൺട്രോൾ

ഹ്യുമിഡിറ്റി കൺട്രോൾ

ഈർപ്പമുള്ള സാഹചര്യങ്ങളിൽ എയർ കൂളറുകൾ ഫലപ്രദമല്ല എന്നത് ഒരു യാഥാർഥ്യമായിരുന്നു. ഇത്തരം സാഹചര്യത്തിൽ എയർ കൂളറുകൾ പ്രവർത്തിപ്പിച്ചാൽ ചുറ്റുപാടുകളിലെ ഈർപ്പം അഥവാ ഹ്യുമിഡിറ്റി കൂടുകയും ചെയ്യും. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് ഇപ്പോഴത്തെ കൂളറുകളിൽ ഹ്യുമിഡിറ്റി കൺട്രോൾ ഫീച്ചർ കൊണ്ട് വന്നിരിക്കുന്നത്. ഇത് കാലാവസ്ഥയക്ക് അനുസരിച്ച് ഹ്യുമിഡിറ്റി ലെവൽ മാനേജ് ചെയ്യുന്നു. കൂളിങ് പാഡുകളിലെ ജലപ്രവാഹം ക്രമീകരിച്ചാണ് ഹ്യുമിഡിറ്റി കൺട്രോൾ ചെയ്യുന്നത്.

ഇന്ത്യയിലെ വില കുറഞ്ഞ മികച്ച സ്മാർട്ട് വാച്ചുകൾഇന്ത്യയിലെ വില കുറഞ്ഞ മികച്ച സ്മാർട്ട് വാച്ചുകൾ

ഓട്ടോ ഫിൽ

ഓട്ടോ ഫിൽ

ഒരു പക്ഷെ കൂളറുകളുടെ പ്രവർത്തനത്തിൽ മനുഷ്യ ഇടപെടൽ ഏറ്റവും വേണ്ടി വരുന്നത് അതിൽ വെള്ളം നിറയ്ക്കാനാണ്. പലപ്പോഴും തിടുക്കപ്പെട്ട് കൂളറുകൾ പ്രവർത്തിപ്പിക്കുമ്പോൾ മാത്രമാണ് അതിൽ വെള്ളം ഇല്ല എന്ന് മനസിലാക്കുന്നത്. നമ്മളിൽ പലർക്കും സംഭവിച്ചിട്ടുള്ള കാര്യം തന്നെയാണ് ഇത്. വളരെ ചൂടുളള രാത്രികളിൽ പോലും ഇങ്ങനെയൊക്കെ സംഭവിക്കാറുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം എന്ന നിലയിൽ ആധുനിക കൂളറുകളിൽ വരുന്ന ഫീച്ചർ ആണ് ഓട്ടോ ഫിൽ ഓപ്ഷൻ. കൂളറിലെ ടാങ്കിൽ വെള്ളത്തിന്റെ അളവ് കുറയുന്നതിന് അനുസരിച്ച് ഓട്ടോമാറ്റിക്കായി ഫിൽ ചെയ്യാൻ ഈ ഫീച്ചർ സഹായിക്കും. അർദ്ധരാത്രിയിൽ ടാങ്ക് കാലിയാകാനുള്ള സാധ്യതയും പുതിയ ഫീച്ചർ ഇല്ലാതാക്കുന്നു. ഇതിനായി ഉപയോക്താക്കൾ കൂളറിനെ ഒരു വാട്ടർ ലൈനുമായി കണക്റ്റ് ചെയ്യേണ്ടതുണ്ട്.

ഓട്ടോ ഡ്രെയിനേജ്

ഓട്ടോ ഡ്രെയിനേജ്

എയർ കൂളറുകളിൽ നിന്നും പഴകിയ വെള്ളം പുറത്ത് കളയുക എന്ന് പറയുന്നത് ഏതാണ്ട് അസാധ്യമായ ജോലി തന്നെയായിരുന്നു. മണിക്കൂറുകൾ ചിലവഴിച്ച് ഏറെ ബുദ്ധിമുട്ടി ചെയ്ത് കൊണ്ടിരുന്ന ഈ പ്രവർത്തി നിസാരമാക്കുന്ന പുതിയ ഫീച്ചറാണ് ഓട്ടോ ഡ്രൈയിനേജ് ഓപ്ഷൻ. ഈ ഫീച്ചർ ഉപയോഗിച്ച് മനുഷ്യ ഇടപെടൽ ഇല്ലാതെ തന്നെ പഴകിയതും വൃത്തികെട്ടതുമായ വെള്ളം കൂളറിൽ നിന്നും പുറത്ത് കളയാം. കുറേക്കാലം ഉപയോഗിക്കാതെ വച്ചിരുന്ന കൂളറുകളിലും മറ്റും ഈ ഫീച്ചർ ഏറെ ഉപകാരപ്രദമാകും.

ഇൻസ്റ്റഗ്രാമിലെ റീൽസ് നിങ്ങളുടെ സ്മാർട്ട്ഫോണിലേക്ക് ഡൗൺലോഡ് ചെയ്യാംഇൻസ്റ്റഗ്രാമിലെ റീൽസ് നിങ്ങളുടെ സ്മാർട്ട്ഫോണിലേക്ക് ഡൗൺലോഡ് ചെയ്യാം

വൈഫൈ കണക്റ്റിവിറ്റി

വൈഫൈ കണക്റ്റിവിറ്റി

എയർ കൂളറുകളും സ്മാർട്ട് ആയെന്ന് പറഞ്ഞല്ലോ. നമ്മുടെ വീട്ടിലെ മറ്റ് സ്മാർട്ട് ഹോം ഡിവൈസുകളുടെ കൂട്ടത്തിലേക്ക് കൂളറുകളെയും ചേർക്കാൻ സഹായിക്കുന്നതാണ് വൈഫൈ കണക്റ്റിവിറ്റി ഫീച്ചർ. സ്മാർട്ട്ഫോണുകൾ ഉപയോഗിച്ച് തന്നെ കൂളറുകൾ നിയന്ത്രിക്കാൻ വൈഫൈ കണക്റ്റിവിറ്റി ഫീച്ചർ സഹായിക്കുന്നു. സ്മാർട്ട്ഫോൺ ഉപയോഗിച്ച് കൂളറുകൾ ഓൺ ചെയ്യാനും ഓഫ് ചെയ്യാനും സ്വിങ് മോഡ് ആക്റ്റിവേറ്റ് ചെയ്യാനും സാധിക്കും.

അലക്‌സ, ഗൂഗിൾ അസിസ്റ്റന്റ് വോയ്‌സ് കമാൻഡ് സപ്പോർട്ട്

അലക്‌സ, ഗൂഗിൾ അസിസ്റ്റന്റ് വോയ്‌സ് കമാൻഡ് സപ്പോർട്ട്

ആധുനിക കൂളറുകളുടെ മറ്റൊരു സ്മാർട്ട് ഫീച്ചറാണ് അലക്സ, ഗൂഗിൾ അസിസ്റ്റന്റ് വോയ്സ് കമാൻഡ് സപ്പോർട്ട്. ഇത് ശബ്ദം ഉപയോഗിച്ച് തന്നെ കൂളറുകൾ നിയന്ത്രിക്കാൻ യൂസേഴ്സിനെ സഹായിക്കുന്നു. ഇന്ന് പുറത്തിറങ്ങുന്ന മിക്കവാറും സ്മാർട്ട് ഹോം ഡിവൈസുകളിൽ ഈ ഫീച്ചർ ലഭ്യമാണ്. നേരത്തെ പറഞ്ഞത് പോലെ വീട്ടിലെ സ്മാർട്ട്ഹോം ഡിവൈസുകളുടെ നെറ്റ്വർക്കിലേക്ക് എയർ കൂളറുകളെക്കൂടി ചേർക്കാൻ ഇത്തരം സ്മാർട്ട് ഫീച്ചറുകൾ സഹായിക്കുന്നു.

20,000 രൂപയിൽ താഴെ വിലയുള്ള മികച്ച 6000 എംഎഎച്ച് ബാറ്ററി സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ വിലയുള്ള മികച്ച 6000 എംഎഎച്ച് ബാറ്ററി സ്മാർട്ട്ഫോണുകൾ

പിഎം 2.5 ഫിൽട്ടർ

പിഎം 2.5 ഫിൽട്ടർ

എയർ കൂളറുകളെ എയർ പ്യൂരിഫയറായി കൂടി ഉപയോഗിക്കാൻ സഹായിക്കുന്ന ഫീച്ചർ ആണ് പിഎം 2.5 ഫിൽട്ടർ. ബിൽറ്റ് ഇൻ പിഎം 2.5 ഫിൽട്ടറുകൾ വീട്ടിനുള്ളിലെ പൊടി ആഗിരണം ചെയ്യാൻ കൂളറുകളെ സഹായിക്കുന്നു. ഇങ്ങനെ മുറിയിലെ പൊടി മുഴുവൻ കൂളർ വലിച്ചെടുക്കുകയും മുറിക്കകം വൃത്തിയുള്ളതാക്കുകയും ചെയ്യുന്നു. എയർ കൂളറുകളുടെ കൂടുതൽ ഫീച്ചറുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

ടച്ച് ബട്ടൺ കൺട്രോൾസും ടെമ്പറേച്ചർ ഡിസ്പ്ലെയും

ടച്ച് ബട്ടൺ കൺട്രോൾസും ടെമ്പറേച്ചർ ഡിസ്പ്ലെയും

ടച്ച് ബട്ടണുകൾ ഉൾപ്പെടുത്തിയതാണ് ഇന്നത്തെ എയർ കൂളറുകളിൽ കാണാൻ കഴിയുന്ന മറ്റൊരു പ്രധാന മാറ്റം. റിമോട്ട് കൺട്രോളുകൾ ഉള്ള എയർ കൂളറുകളിൽ ഇത് സാധാരണയായി കാണാൻ കഴിയും. ഇത് പോലെ തന്നെ പുതിയ കൂളറുകളിൽ കാണാൻ കഴിയുന്ന ഫീച്ചറുകളിൽ ഒന്നാണ് ടെമ്പറേച്ചർ ഡിസ്പ്ലെ. മുറിക്കുള്ളിലെ താപനിലയും അതിൽ വരുന്ന വേരിയേഷനുകളും കൃത്യമായി രേഖപ്പെടുത്തുന്നതാണ് ടെമ്പറേച്ചർ ഡിസ്പ്ലെ.

ഒരേ നിരക്കിൽ എത്തുന്ന എയർടെൽ, വിഐ, ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളും ആനുകൂല്യങ്ങളുംഒരേ നിരക്കിൽ എത്തുന്ന എയർടെൽ, വിഐ, ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളും ആനുകൂല്യങ്ങളും

മോട്ടോർ ഓവർലോഡ് പ്രൊട്ടക്ഷൻ

മോട്ടോർ ഓവർലോഡ് പ്രൊട്ടക്ഷൻ

പുതിയ എയർ കൂളറുകളിൽ കാണുന്ന മറ്റൊരു ഫീച്ചറാണ് മോട്ടോർ ഓവർലോഡ് പ്രൊട്ടക്ഷൻ. എയർ കൂളറുകളിലെ മോട്ടോറിന് കേടുപാടുകൾ സംഭവിക്കുന്നത് തടയാൻ വേണ്ടിയാണ് ഈ ഫീച്ചർ. വൈദ്യുതി കണക്ഷനുകളിൽ പെട്ടെന്നുണ്ടാകുന്ന കയറ്റിറക്കങ്ങളെ പ്രതിരോധിക്കാൻ മോട്ടോർ ഓവർലോഡ് പ്രൊട്ടക്ഷൻ ഫീച്ചർ സഹായിക്കുന്നു. എയർ കൂളറുകളിലെ ടാങ്കുകളിൽ വെള്ളം തീർന്നാൽ മോട്ടോറിനെ സംരക്ഷിച്ച് നിർത്താനും മോട്ടോർ ഓവർലോഡ് പ്രൊട്ടക്ഷൻ ഫീച്ചർ ഉപയോഗിക്കാൻ കഴിയും.

ഇൻസെക്റ്റ് നെറ്റ്

ഇൻസെക്റ്റ് നെറ്റ്

എയർ കൂളറുകളിലെ മറ്റൊരു സൌകര്യമാണ് ഇൻസെക്റ്റ് നെറ്റ്. എയർ കൂളറിനുള്ളിലേക്ക് കൊതുകുകളും മറ്റ് പ്രാണികളും കയറുന്നത് തടയാൻ കൂടിയാണ് ഇൻസെക്റ്റ് നെറ്റ്. വാട്ടർ ടാങ്കിൽ കൊതുക് മുട്ടയിടുന്നത് തടയാൻ വേണ്ടിയാണ് പ്രധാനമായും ഈ സൌകര്യം ഉപയോഗിക്കുന്നത്. പരമ്പരാഗത കൂളറുകളുടെ പോരായ്മകൾ പരിഹരിക്കുന്നതാണ് മുകളിൽ പറഞ്ഞ ഫീച്ചറുകൾ എല്ലാം തന്നെ. പുതിയ എയർ കൂളറുകൾ വാങ്ങുമ്പോൾ ഈ ഫീച്ചറുകൾ ഉള്ളവ വാങ്ങാൻ ശ്രദ്ധിക്കുക.

നെറ്റ്ഫ്ലിക്സിന് വൻ തിരിച്ചടി; മൂന്ന് മാസത്തിനിടെ നഷ്ടമായത് രണ്ട് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്സിനെനെറ്റ്ഫ്ലിക്സിന് വൻ തിരിച്ചടി; മൂന്ന് മാസത്തിനിടെ നഷ്ടമായത് രണ്ട് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്സിനെ

Best Mobiles in India

English summary
Air coolers have come a long way in the last few years. Today's air coolers are not just an alternative to AC's that help reduce electricity bills. Most of the air coolers that are being launched now are packed with smart features. Modern coolers come with solutions to the shortcomings of old coolers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X