ടെക് ലോകത്തെ അതിശക്തരായ 15 ഇന്ത്യക്കാര്‍

|

പെപ്‌സികോയുടെ സിഇഒ ആയിരുന്ന ഇന്ദിര നൂയി ആമസോണ്‍ ഡയറക്ടര്‍ ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനത്തെത്തുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യവ്യക്തിയാകാനും ഇതിലൂടെ അവര്‍ക്ക് കഴിഞ്ഞു. പതിനൊന്ന് അംഗ ആമസോണ്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഇതോടെ വനിതകളുടെ എണ്ണം അഞ്ചായി. ഇതുപോലെ മറ്റ് പല ഇന്ത്യക്കാരും പല ആഗോള ടെക് കമ്പനികളുടെയും അമരത്തുണ്ട്. അവര്‍ ആരൊക്കെയാണെന്ന് അറിയണ്ടേ?

 

1. സുന്ദര്‍ പിച്ചൈ (ആല്‍ഫബെറ്റ്/ഗൂഗിള്‍)

1. സുന്ദര്‍ പിച്ചൈ (ആല്‍ഫബെറ്റ്/ഗൂഗിള്‍)

ഗൂഗിളിന്റെ ഇപ്പോഴത്തെ സിഇഒ-യാണ് സുന്ദര്‍ പിച്ചൈ. അദ്ദേഹം ഗൂഗിളിന്റെയും മാതൃകമ്പനിയായ അല്‍ഫബെറ്റിന്റെയും ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ്.

2. കെ. റാം ശ്രീറാം (ആല്‍ഫബെറ്റ്)

2. കെ. റാം ശ്രീറാം (ആല്‍ഫബെറ്റ്)

ആല്‍ഫബെറ്റിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായ മറ്റൊരു ഇന്ത്യക്കാരനാണ് കെ റാം ശ്രീറാം. മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം ഗൂഗിളിന്റെ ആദ്യകാല നിക്ഷേപകരില്‍ ഒരാള്‍ കൂടിയാണ്. നെറ്റ്‌സ്‌കേപ്, ആമസോണ്‍ എന്നിവയില്‍ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

3. സത്യ നാദല്ല (മൈക്രോസോഫ്റ്റ്)

3. സത്യ നാദല്ല (മൈക്രോസോഫ്റ്റ്)

അഞ്ചുവര്‍ഷം മുമ്പാണ് സത്യ നാദല്ല മൈക്രോസോഫ്റ്റിന്റെ സിഇഒ- ആയി നിയമിതനായത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മൈക്രോസോഫ്റ്റിന് ശക്തമായ മുന്നേറ്റം നടത്താനായി. മൈക്രോസോഫ്റ്റിന്റെ ഡയറക്ടര്‍ ബോര്‍ഡിലും അദ്ദേഹമുണ്ട്.

4. പദ്മശ്രീ വാരിയര്‍ (മൈക്രോസോഫ്റ്റ്)
 

4. പദ്മശ്രീ വാരിയര്‍ (മൈക്രോസോഫ്റ്റ്)

ഐഐടി ഡല്‍ഹിയില്‍ നിന്ന് എന്‍ജിനീയറിംഗ് ബിരുദം നേടിയ പദ്മശ്രീ വാരിയര്‍ 2015 മുതല്‍ മൈക്രോസോഫ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. മുമ്പ് അവര്‍ മോട്ടോറോളയില്‍ ചീഫ് ടെക്‌നോളജി ഓഫീസറായിരുന്നു.

5. ഇന്ദിര നൂയി (ആമസോണ്‍)

5. ഇന്ദിര നൂയി (ആമസോണ്‍)

ആമസോണ്‍ ഡയറക്ടര്‍ ബോര്‍ഡിലെ പതിനൊന്നാമത്തെ അംഗമാണ് ഇന്ദിര നൂയി. പെപ്‌സികോയുടെ സിഇഒ സ്ഥാനത്തുനിന്നാണ് അവര്‍ ആമസോണ്‍ ഡയറക്ടര്‍ ബോര്‍ഡില്‍ എത്തിയത്.

6. ശന്തനു നാരയേണ്‍ (അഡോബി)

6. ശന്തനു നാരയേണ്‍ (അഡോബി)

അഡോബിയുടെ സിഇഒ ആയ ശന്തനു നാരായേണ്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്. 2019-ല്‍ രാജ്യം അദ്ദേഹത്തെ പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു.

7. ധീരജ് പാണ്ഡേ (അഡോബി)

7. ധീരജ് പാണ്ഡേ (അഡോബി)

2019 ജനുവരിയിലാണ് ധീരജ് പാണ്ഡേ അഡോബി ഡയറക്ടര്‍ ബോര്‍ഡില്‍ നിയമിതനായത്. നുട്ടാനിക്‌സിന്റെ സ്ഥാപകനും സിഇഒ-യും ചെയര്‍മാനുമാണ് അദ്ദേഹം. ക്ലൗഡ് സോഫ്റ്റ് വെയര്‍, ഹെപ്പര്‍ കണ്‍വേര്‍ജ്ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സൊല്യൂഷന്‍സ് എന്നിവയില്‍ ശ്രദ്ധയൂന്നി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് നുട്ടാനിക്‌സ്. കാണ്‍പൂര്‍ ഐഐടിയില്‍ നിന്ന് കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് ബിരുദം നേടി.

 8. സഞ്ജീവ് അഹൂജ (വോഡാഫോണ്‍)

8. സഞ്ജീവ് അഹൂജ (വോഡാഫോണ്‍)

2018 നവംബറില്‍ സഞ്ജീവ് അഹൂജ വോഡാഫോണിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായി. ടെലിനോര്‍ എഎസ്എ, ക്ഡ്ബറി ഷെപ്പെസ് എന്നിവയിലും ഡയറക്ടര്‍ ബോര്‍ഡ് അംഗമായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി സഞ്ജീവ് അഹൂജ കൊളംബിയ സര്‍വ്വകലാശാലയില്‍ നിന്ന് കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

 9. ഹരീഷ് മന്‍വാനി (ക്വാല്‍കോം)

9. ഹരീഷ് മന്‍വാനി (ക്വാല്‍കോം)

2014 മെയ് മാസത്തിലാണ് ഹരീഷ് ക്വാല്‍കോമിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാകുന്നത്. യൂണീലിവറില്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായിരുന്നു.

10. അഭി തല്‍വാല്‍ക്കര്‍ (AMD)

10. അഭി തല്‍വാല്‍ക്കര്‍ (AMD)

ടെക് ഇന്‍ഡസ്ട്രിയില്‍ 33 വര്‍ഷത്തിലധികം പരിചയസമ്പത്തുള്ള അഭി 2017 ജൂലൈ മുതല്‍ AMD ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്.

11. അജയ് ബാംഗാ (മാസ്റ്റര്‍കാര്‍ഡ്)

11. അജയ് ബാംഗാ (മാസ്റ്റര്‍കാര്‍ഡ്)

ഐഐഎം അഹമ്മദാബാദ്, ഡല്‍ഹി സര്‍വ്വകലാശാല എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കിയ അജയ് മാസ്റ്റര്‍കാര്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ പദവികള്‍ വഹിക്കുന്നു.

12. സഞ്ജയ് മെഹ്രോത്ര (മൈക്രോണ്‍)

12. സഞ്ജയ് മെഹ്രോത്ര (മൈക്രോണ്‍)

സാന്‍ഡിസ്‌കിന്റെ സഹസ്ഥാപകനായ സഞ്ജയ് മെഹ്രോത്ര മൈക്രോണിന്റെ സിഇഒ-യും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്.

 13. മനീഷ് ഭാട്ടിയ (മൈക്രോണ്‍)

13. മനീഷ് ഭാട്ടിയ (മൈക്രോണ്‍)

മൈക്രോണ്‍ ടെക്‌നോളജി ഗ്ലോബല്‍ ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ് മനീഷ് ഭാട്ടിയ. മൈക്രോണിന്റെ വിപണി മുന്നേറ്റത്തില്‍ നിര്‍ണ്ണായ പങ്കാണ് അദ്ദേഹത്തിനുള്ളത്. 2017-ല്‍ ആണ് മനീഷ് ഭാട്ടിയ മൈക്രോണില്‍ ചേര്‍ന്നത്.

 14. സുമിത് സാദന (മൈക്രോണ്‍)

14. സുമിത് സാദന (മൈക്രോണ്‍)

ഖരഗ്പൂര്‍ ഐഐടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം നേടിയ സാദന, മൈക്രോണ്‍ ടെക്‌നോളജിയിലെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ബിസിനസ്സ് ഓഫീസറുമാണ്. സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് അദ്ദേഹം ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും നേടിയുട്ടുണ്ട്.

 15. അരുണ്‍ സരിന്‍ (സിസ്‌കോ)

15. അരുണ്‍ സരിന്‍ (സിസ്‌കോ)

ടെലികോം വ്യവസായത്തിലെ അതികായന്മാരില്‍ ഒരാളായ അരുണ്‍ സരിന്‍ സിസ്‌കോ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. അക്‌സെഞ്ച്വര്‍ ഡയറക്ടര്‍ ബോര്‍ഡിലും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.

Best Mobiles in India

Read more about:
English summary
Most 'powerful Indians' in the tech industry

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X