ഇന്ത്യയിലെ മീ ടിവി 4, മീ ടിവി 4A എന്നിവയില്‍ ഹോട്ട്‌സ്റ്റാര്‍ ആക്‌സസ് ചെയ്യാം

Posted By: Samuel P Mohan

55 ഇഞ്ച് മീ ടിവി 4, 32 ഇഞ്ച് 43 ഇഞ്ച് മീ ടിവി 4A എന്നിവയില്‍ ഔദ്യോഗികമായി ഹോട്ട്‌സ്റ്റാര്‍ പ്രഖ്യാപിച്ചു. ഇനി നിങ്ങളുടെ പ്രീയപ്പെട്ട ടിവി ഷോകള്‍, മൂവികള്‍, സ്‌പോര്‍ട്ട്‌സ് എന്നിവ ഇഷ്ടം പോലെ കാണാം. ഷവോമിയുടെ ഔദ്യോഗിക മീ ഫോറത്തില്‍ ഇത് വ്യക്തമാക്കിയിട്ടുമുണ്ട്.

ഇന്ത്യയിലെ മീ ടിവി 4, മീ ടിവി 4A എന്നിവയില്‍ ഹോട്ട്‌സ്റ്റാര്‍ ആക്‌സസ്

Xiaomi's PatchWall UIന്റ് 'കൂടുതല്‍ ആപ്ലിക്കേഷന്‍' എന്ന വിഭാഗത്തില്‍ ഇപ്പോള്‍ ഇന്ത്യയിലെ എല്ലാ മീ ടിവികളിലും ഹോട്ട്‌സ്റ്റാര്‍ ആപ്ലിക്കേഷന്‍ ആക്‌സസ് ചെയ്യാം. മീ ടിവി 4A, മീ ടിവി 4 എന്നിവ ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഇവ റണ്‍ ചെയ്യുന്നത് ഷവോമിയുടെ കസ്റ്റം റോം ആയ പാച്ച്‌വാളിലൂടേയുമാണ്.

ഷവോമി ഇന്ത്യയിലെ 12 കണ്ടന്റ് പാര്‍ട്ട്‌നറുകളുമായി ചേര്‍ന്നിരിക്കുകയാണ്, അതില്‍ ഹോട്ട്‌സ്റ്റാര്‍, വൂട്ട്, നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം എന്നിവ ഉള്‍പ്പെടുന്നു.

15 ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പെടെ 15 ഓളം ഉളളടക്കങ്ങളും ഷവോമി നല്‍കുന്നു. ഷവോമി മീ ടിവി ഇന്ത്യയിലെ എല്ലാ സെറ്റ്‌ടോപ് ബോക്‌സുകളിലും പിന്തുണയ്ക്കുന്നു. അതായത് റ്റാറ്റാ സ്‌കൈ, ഡിഷ് ടിവി, ഹാത്ത്‌വേ, സിറ്റി കേബിള്‍ എന്നിങ്ങനെ.

ഷവോമി ടിവികളില്‍ ഏറ്റവും ശ്രദ്ധേയമായത് അതിന്റെ വില തന്നെ. മീ ടിവി 4A 32 ഇഞ്ചിന്റെ വില 13,999 രൂപയും 42 ഇഞ്ചിന് 22,999 രൂപയുമാണ്. 4K എച്ച്ഡിആര്‍ പിന്തുണയ്ക്കുന്ന മീ ടിവി 4ന് 39,999 രൂപയുമാണ്.

ഇങ്ങനെയാണെങ്കിൽ ലോണെടുത്തെങ്കിലും ഈ ഫോൺ നിങ്ങൾ വാങ്ങിയേക്കും

English summary
Xiaomi Mi TV 4 and Mi TV 4A users can now access Hotstar. Xiaomi has launched new Mi accessories in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot