Home
Miscellaneous

വൺഇന്ത്യ പുതിയ രൂപഭാവങ്ങളിൽ വായനക്കാരിലേക്ക് എത്തുന്നു

ഓരോ ഇന്ത്യക്കാരനെയും സേവിക്കാൻ പ്രതിജ്ഞാബദ്ധമായി ബഹുഭാഷാ വാർത്താ വെബ്സൈറ്റായ വൺഇന്ത്യ പുത്തൻ ഭാവത്തിൽ വായനക്കാരിലേക്ക് എത്തിയിരിക്കുന്നു. സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15 നാണ് 'വണ്‍ഇന്ത്യ' അതിന്റെ സമഗ്രമായ റീബ്രാന്‍ഡിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പുതിയ നീക്കത്തിലൂടെ ഐക്യം, തുറന്ന മനസ്സ്, അതിരുകളില്ലാത്ത അവസരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, വൺഇന്ത്യ ഡിജിറ്റൽ മേഖലയിൽ നവീകരണവും നേതൃത്വവും തുടരുന്നു.

ഒരേയൊരിന്ത്യ: 'There's only Oneindia' എന്ന ക്യാപ്ഷനോടെ ഡിജിറ്റല്‍ മാധ്യമരംഗത്തെ പുത്തന്‍ സാധ്യതകളാണ് 'വണ്‍ഇന്ത്യ', വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. പുനര്‍രൂപകല്‍പ്പന ചെയ്ത ഈ ഐഡന്റിറ്റി പരിധിയില്ലാത്ത അവസരങ്ങളിലേക്കുള്ള വാതില്‍ തുറക്കുന്നതിനോടൊപ്പം എല്ലാ സേവനങ്ങളും ഓരോ ഇന്ത്യക്കാരനും എത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

വൺഇന്ത്യ പുതിയ രൂപഭാവങ്ങളിൽ വായനക്കാരിലേക്ക് എത്തുന്നു

തലമുറകളിലേക്ക് തുടരുന്ന യാത്ര: 1999-ൽ Indiainfo.com എന്ന പേരിൽ സമാരംഭിച്ച വൺഇന്ത്യ തുടക്കത്തിൽ അന്നത്തെ തലമുറയുടെ (Gen-X) ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിനു ശേഷം ജെൻ-Z തലമുറയ്ക്കിടയിലും അതിനപ്പുറത്തേക്കും ഇടപഴകാൻ 25 വർഷമായി വൺഇന്ത്യക്ക് സാധിക്കുന്നുണ്ട്. വൈവിധ്യമാർന്ന പ്രേക്ഷകരുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള വൺഇന്ത്യയുടെ പൊരുത്തപ്പെടലുകളും പ്രതിബദ്ധതയുമാണ് ഈ ചരിത്ര യാത്ര പ്രതിഫലിപ്പിക്കുന്നത്.

വൺഇന്ത്യയുടെ വാഗ്ദാനം: പ്രസക്തവും മൂല്യവത്തായതും യഥാർഥവും ഉയർന്ന നിലവാരമുള്ളതും വൈകാരികമായി പ്രതിധ്വനിക്കുന്നതുമായ ഉള്ളടക്കം സൃഷ്ടിക്കുന്നതിനുള്ള സമർപ്പണമാണ് വൺഇന്ത്യയുടെ പ്രതിബദ്ധത. തങ്ങളുടെ അറിവും അനുഭവവും സാമൂഹിക നിലയും മെച്ചപ്പെടുത്താനുള്ള അന്വേഷണത്തിലിരിക്കുന്ന പ്രേക്ഷകരെ ശാക്തീകരിക്കാൻ വൺഇന്ത്യയുടെ ഈ റീബ്രാൻഡിംഗ് ലക്ഷ്യമിടുന്നു. വൈവിധ്യമാർന്ന വായനക്കാരുടെ തനതായ മുൻഗണനകളും താൽപ്പര്യങ്ങളും പ്രതിധ്വനിക്കുന്ന അനുയോജ്യ ഉള്ളടക്കം വാഗ്ദാനം ചെയ്യുന്നതിലൂടെ വൺഇന്ത്യ വ്യക്തിപരവും ഫലപ്രദവുമായ യൂസർ എക്‌സ്പീരിയൻസും ഉറപ്പാക്കുന്നു.

വണ്‍ഇന്ത്യയുടെ പുനര്‍രൂപകല്‍പ്പന ചെയ്ത ലോഗോ ബഹുഭാഷാ ബന്ധത്തെയും സൂചിപ്പിക്കുന്നു. ഇത് സമഗ്രവും സുതാര്യവുമായ വ്യക്തിത്വം, മൂല്യങ്ങള്‍, ബ്രാന്‍ഡ് എസന്‍സ് എന്നിവ ഉള്‍ക്കൊള്ളുന്നു. ഈ സവിശേഷമായ മാറ്റം ആധുനികവും പ്രസക്തവുമായ വണ്‍ഇന്ത്യയുടെ ദൃശ്യ പ്രതിനിധാനമാണ്.

ബഹുഭാഷാ മാധ്യമങ്ങളില്‍ ഒന്നാമത്: ഇന്ത്യക്കാർ ഇഷ്ടപ്പെടുന്ന ഭാഷയില്‍ ആകര്‍ഷകമായ ഉള്ളടക്കം വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ മുന്‍നിര ഡിജിറ്റല്‍ മാധ്യമമായി വണ്‍ഇന്ത്യ നിലകൊള്ളുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം, തെലുങ്ക്, മറാത്തി, ഗുജറാത്തി, ഒഡിയ, ബംഗാളി, പഞ്ചാബി എന്നീ ഭാഷകളില്‍ വണ്‍ഇന്ത്യ ലഭ്യമാണ്. പ്രതിമാസം 200 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള വണ്‍ഇന്ത്യ, രാജ്യത്തെ അഞ്ച് ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ ഒരാളെ വാർത്തയുടെ ലോകത്തേക്ക് ബന്ധിപ്പിക്കുന്നുണ്ട്.

ഇത് രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ജനസംഖ്യയുടെ ഏകദേശം 25% വരെ വൺഇന്ത്യയുടെ സേവനങ്ങൾ എത്തുന്നു. രാജ്യത്തുടനീളമുള്ള വിശാലവും വ്യത്യസ്തവുമായ പ്രേക്ഷകരുമായി ഫലപ്രദമായി ഇടപഴകാനുള്ള കഴിവ് പ്രകടമാക്കിക്കൊണ്ട്, ഡിജിറ്റല്‍ സ്പെയ്സിലെ ഒരു പ്രധാന റോള്‍ വഹിക്കാന്‍ വൺഇന്ത്യക്ക് കഴിയുന്നു.

പരസ്യദാതാക്കള്‍ക്കുള്ള അവസരങ്ങള്‍: ഉപയോക്താക്കള്‍ക്കും പരസ്യദാതാക്കള്‍ക്കുമിടയില്‍ ആരോഗ്യകരമായ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു പ്ലാറ്റ്ഫോം കൂടിയാണ് വണ്‍ഇന്ത്യ. ഈ പ്ലാറ്റ്‌ഫോം വഴി ഇരുകൂട്ടരും മൂല്യവത്തായ നേട്ടങ്ങള്‍ നേടുന്നുവെന്ന് ഉറപ്പാക്കുന്നു. സന്തുലിതവും നീതിയുക്തവുമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിലൂടെ, എല്ലാവരേയും ഉള്‍ക്കൊള്ളാവുന്നതും എല്ലാവര്‍ക്കും ഇടപെടാവുന്നതുമായ ഒരു ഇടം വണ്‍ഇന്ത്യ സൃഷ്ടിക്കുന്നു.

വൈവിധ്യമാര്‍ന്ന വാര്‍ത്താമേഖലകൾ: വണ്‍ഇന്ത്യ വൈവിധ്യമാര്‍ന്ന സ്‌പെഷ്യലൈസ്ഡ് പോര്‍ട്ടലുകളുടെ ആസ്ഥാനമാണ്. ഇവ ഓരോന്നും പ്രത്യേക താല്‍പ്പര്യങ്ങള്‍ നിറവേറ്റുകയും മൊത്തത്തിലുള്ള അനുഭവം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഫില്‍മീബീറ്റ് (വിനോദം), ഡ്രൈവ്‌സ്പാര്‍ക്ക് (ഓട്ടോമോട്ടീവ്), ഗുഡ് റിട്ടേണ്‍സ് (ഫിനാന്‍സ്), മൈഖേല്‍ (സ്‌പോര്‍ട്‌സ്), ഗിസ്‌ബോട്ട് (ടെക്‌നോളജി), നേറ്റീവ് പ്ലാനറ്റ് (ട്രാവല്‍), ബോള്‍ഡ്‌സ്‌കൈ (ജീവിതശൈലി), കരിയര്‍ഇന്ത്യ (വിദ്യാഭ്യാസം), ഹിറ്റ്‌സ്ഫീഡ് (വൈറല്‍ കണ്ടന്റ്) എന്നിവ വിവിധ കമ്മ്യൂണിറ്റികളെയും വൈവിധ്യമാര്‍ന്ന താല്‍പ്പര്യങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്നു.

ഈ റീബ്രാന്‍ഡിംഗ് വണ്‍ഇന്ത്യയുടെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലായി അടയാളപ്പെടുത്തുന്നു. നല്ല മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും സ്വാധീനിക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണിത്. വായനക്കാര്‍ക്ക് സമഗ്രമായ വാര്‍ത്തകളും വിനോദവും മൂല്യവത്തായ ഉള്ളടക്കവും നല്‍കുന്നതിനായി സമര്‍പ്പിച്ചിരിക്കുന്ന ഒരു പ്രമുഖ ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്ഫോമായി വണ്‍ഇന്ത്യ നിലകൊള്ളുന്നു. ഐക്യം, തുറന്ന മനസ്സ്, അതിരുകളില്ലാത്ത അവസരങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, വണ്‍ഇന്ത്യ ഡിജിറ്റല്‍ മേഖലയില്‍ അതിന്റെ നവീകരണവും നേതൃത്വവും തുടരുന്നു.

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X