പ്രിയ പ്രകാശിന് വീണ്ടും പുതിയ ഞെട്ടിക്കുന്ന റെക്കോര്‍ഡ്

Posted By: Samuel P Mohan

'അഡാര്‍ ലവ്' നായിക പ്രിയ പ്രകാശിന് പുതിയ റെക്കോര്‍ഡ്. അതായത് ഇപ്പോള്‍ സണ്ണി ലിയോണിനേക്കാളും ദീപിക പദുകോണിനേക്കാളും സൈബര്‍ലോകം തിരഞ്ഞത് പ്രിയ പ്രകാശ് ആണെന്നാണ് കണക്കു കൂട്ടല്‍ വ്യക്തമാക്കിയിരിക്കുന്നത്.

പ്രിയ പ്രകാശിന് വീണ്ടും പുതിയ ഞെട്ടിക്കുന്ന റെക്കോര്‍ഡ്

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലായാലും ട്രോളുകളിലായാലും നിറഞ്ഞ് നില്‍ക്കുന്നത് പ്രിയ പ്രകാശ് വാരിയര്‍ തന്നെ. ഇന്‍സ്റ്റാഗ്രാമിലെ റെക്കോര്‍ഡ് തകര്‍ത്തതിനു ശേഷം ഇപ്പോള്‍ ഗൂഗിളിലും റെക്കോര്‍ഡ് പിന്നിട്ടിരിക്കുകയാണ് പ്രിയ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാലന്റയിന്‍സ് ഡേയില്‍

സാധാരണ വാലന്റയിന്‍സ് ഡേയില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തിരയുന്നത് സണ്ണി ലിയോണ്‍, ദീപിക പദുക്കോണ, ആലിയ ഭട്ട് ഇവരൊക്കെയാണ്, എന്നാല്‍ പ്രിയ പ്രകാശിന്റെ ഒറ്റ കണ്ണുറിക്കലിലൂടെ ഇത്തവണത്തെ വാലന്റയിന്‍സ് ഡേ തന്നെ മാറി മറിഞ്ഞിരിക്കുകയാണ്. ഇവരെ മൂന്നു പേരേയും പിന്നിലാക്കി പ്രിയ വാരിയര്‍ മുന്നിലെത്തിയിരിക്കുകയാണ്. ഇപ്പോള്‍ ഗൂഗിളിലെ ഏറ്റവും അധികം തിരയപ്പെടുന്ന സെലിബ്രിറ്റിയായി മാറിക്കഴിഞ്ഞിരിക്കുന്നു് പ്രിയ വാരിയര്‍.

ഇന്‍സ്റ്റാഗ്രാമില്‍ ഒറ്റ ദിവസം കൊണ്ട്

ഇന്‍സ്റ്റാഗ്രാമില്‍ ഒറ്റ ദിവസം കൊണ്ട് 6.06 ലക്ഷം ഫോളോവേഴ്‌സിനെയാണ് പ്രിയ നേടിയിരിക്കുന്നത്. അഡാര്‍ ലൗവിലെ ആദ്യഗാനം പുറത്തിറങ്ങിയതോടെ മൂന്നു ദിവസം കൊണ്ട് രണ്ട് മില്ല്യനിലധികം ഫോളോവേഴ്‌സ് ആണ് പ്രിയ വാര്യര്‍ക്ക് ഇപ്പോഴുളളത്. മലയാളത്തിലെ മറ്റൊരു നായികയ്ക്കും ഇല്ലാത്ത നേട്ടമാണ് പ്രിയയ്ക്ക് സ്വന്തമായിരിക്കുന്നത്, ബോളിവുഡില്‍ നിന്നും ടോളിവുഡില്‍ നിന്നും വമ്പന്‍ താരങ്ങള്‍ വരെ പ്രിയയുടെ ചിരിയില്‍ വീണു കഴിഞ്ഞു.

ഈ 7 പേര്‍ മണിക്കൂറുകള്‍ക്കുളളില്‍ ഇന്റര്‍നെറ്റിലൂടെ ലോകപ്രശസ്ഥരായി

Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?
മികച്ച പ്രകടനം

മികച്ച പ്രകടനം

ഉമര്‍ ലുലുവിന്റെ സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആകാന്‍ വേണ്ടി ഓഡീഷന് എത്തിയതായിരുന്നു പ്രിയ. എന്നാല്‍ മികച്ച പ്രകടനം കണ്ട് പ്രിയയ്ക്ക് സംവിധായകന്‍ തരക്കേടില്ലാത്ത ഒരു റോള്‍ നല്‍കുകയായിരുന്നു. സിനിമയിലെ ഒരു ഗാനത്തിലെ ചെറിയ റോളില്‍ തന്നെ പ്രിയ ഹിറ്റാവുകയും ചെയ്തു. പ്രിയയുടെ കണ്ണുറിക്കിയിയും പുരികം കൊണ്ടുളള ആംഗ്യങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Viral sensation Priya Prakash Varrier has taken down Sunny Leone to become Google’s most searched actress. The first song of Malayalam movie ‘Oru Adaar Love’ became viral on social media within few hours of its release because of Varrier’s cute articulations and wink.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot