റിയൽമി പാഡ് മിനിയും സ്മാർട്ട് ടിവി എക്സും ബഡ്‌സ് ക്യൂ2എസും ഇന്ത്യയിലെത്തി

|

റിയൽമി പാഡ് മിനി ടാബ്ലറ്റ്, സ്മാർട്ട് ടിവി എക്സ് ഫുൾ എച്ച്ഡി, ബഡ്സ് ക്യു2എസ് വയർലെസ് ഇയർബഡ്സ് എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. മാസങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ ലോഞ്ച് ചെയ്ത റിയൽമി പാഡിന്റെ അഫോർഡബിൾ വേർഷനാണ് റിയൽമി പാഡ് മിനി. രണ്ട് സ്ക്രീൻ സൈസുകളിലാണ് റിയൽമി സ്മാർട്ട് ടിവി എക്സ് വരുന്നത്. ഈ പുതിയ ഡിവൈസുകളുടെ ഇന്ത്യയിലെ വില, ഫീച്ചറുകൾ എന്നിവയെക്കുറിച്ച് വിശദമായി മനസിലാക്കാൻ തുടർന്ന് വായിക്കുക.

 

റിയൽമി പാഡ് മിനി ഫീച്ചറുകൾ

റിയൽമി പാഡ് മിനി ഫീച്ചറുകൾ

1,340 x 800 പിക്സൽ റെസല്യൂഷനുള്ള 8.7 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് റിയൽമി പാഡ് മിനി ഓഫർ ചെയ്യുന്നത്. കൂടാതെ ഒരു മെറ്റൽ ബോഡിയും റിയൽമി പാഡ് മിനി ഫീച്ചർ ചെയ്യുന്നു. വെറും 372 ഗ്രാം ആണ് ഭാരം വരുന്നത്. ഹുഡിന് കീഴിൽ റിയൽമി പാഡ് മിനി ഒക്ടാ കോർ യൂണിസോക്ക് ടൈഗർ ടി616 പ്രോസസർ പായ്ക്ക് ചെയ്യുന്നു. 4 ജിബി വരെ റാമും 64 ജിബി വരെയുള്ള സ്റ്റോറേജ് ഓപ്ഷനുകളും റിയൽമി പാഡ് മിനിയിൽ ലഭ്യമാണ്.

5 മിനുറ്റിൽ പകുതി ബാറ്ററി ചാർജ് ചെയ്യാം, റിയൽമി ജിടി നിയോ 3 ഇന്ത്യയിലെത്തി5 മിനുറ്റിൽ പകുതി ബാറ്ററി ചാർജ് ചെയ്യാം, റിയൽമി ജിടി നിയോ 3 ഇന്ത്യയിലെത്തി

റിയൽമി ടാബ്‌ലെറ്റ്
 

പുതിയ റിയൽമി ടാബ്‌ലറ്റ് മുകളിൽ റിയൽമി യുഐ ഉപയോഗിച്ച് ആൻഡ്രോയിഡ് 11 ബേസ് ചെയ്ത് എത്തുന്ന റിയൽമി യുഐ സ്കിന്നിൽ പ്രവർത്തിക്കുന്നു. ടാബ്ലറ്റിന് സ്റ്റീരിയോ സ്പീക്കറുകളും 3.5 എംഎം ഹെഡ്‌ഫോൺ സോക്കറ്റും ഉണ്ട്. ഇമേജിങിനായി, ഫുൾ എച്ച്‌ഡി റെക്കോർഡ് സപ്പോർട്ട് ലഭിക്കുന്ന 8 മെഗാ പിക്സൽ റിയർ ക്യാമറയും 5 മെഗാ പിക്സൽ സെൽഫി സ്‌നാപ്പറും റിയൽമി പാഡ് മിനി പായ്ക്ക് ചെയ്യുന്നു. 6400 എംഎഎച്ച് ബാറ്ററിയാണ് റിയൽമി പാഡ് മിനിയിൽ ഉള്ളത്. 18 വാട്ട് ചാർജിങ് സപ്പോർട്ടും റിയൽമി പാഡ് മിനി ടാബ്ലറ്റിൽ ലഭ്യമാണ്.

സ്മാർട്ട് ടിവി എക്സ് ഫുൾ എച്ച്ഡി ഫീച്ചറുകൾ

സ്മാർട്ട് ടിവി എക്സ് ഫുൾ എച്ച്ഡി ഫീച്ചറുകൾ

റിയൽമി സ്മാർട്ട് ടിവി എക്സ് ഫുൾ എച്ച്ഡി 40 ഇഞ്ച്, 43 ഇഞ്ച് സ്‌ക്രീൻ സൈസ് വേരിയന്റുകളിലാണ് വിപണിയിൽ എത്തുന്നത്. നാരോ ബെസലുകൾ ഉള്ള ഫുൾ വിഷൻ സ്‌ക്രീൻ പാനലുകളും റിയൽമി സ്മാർട്ട് ടിവി എക്സിൽ ഉണ്ട്. പിക്ചർ ക്വാളിറ്റി മെച്ചപ്പെടുത്താൻ ഈ ഡിവൈസുകൾ റിയൽമിയുടെ ക്രോമ ബൂസ്റ്റ് പിക്ചർ എൻജിൻ ഉപയോഗിക്കുന്നു. ആൻഡ്രോയിഡ് ടിവി 11ൽ പ്രവർത്തിക്കുന്ന റിയൽമി സ്മാർട്ട് ടിവി എക്സ് ഫുൾ എച്ച്ഡി വേരിയന്റുകളിൽ നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, പ്രൈം വീഡിയോ തുടങ്ങിയ സ്ട്രീമിങ് ആപ്പുകളും പ്രീ ലോഡ് ചെയ്തിരിക്കുന്നു. റിയൽമി സ്മാർട്ട് ടിവി എക്സ് ഫുൾ എച്ച്ഡി മോഡലുകളിൽ വൺ ടച്ച് ഗൂഗിൾ അസിസ്റ്റന്റ് സപ്പോർട്ടും ബിൽറ്റ് ഇൻ ക്രോം കാസ്റ്റും ലഭ്യമാക്കിയിരിക്കുന്നു.

4,600 രൂപ വില വരുന്ന ആപ്പിൾ വാട്ടർ ബോട്ടിലിനെക്കുറിച്ച് അറിയേണ്ടതെല്ലാം4,600 രൂപ വില വരുന്ന ആപ്പിൾ വാട്ടർ ബോട്ടിലിനെക്കുറിച്ച് അറിയേണ്ടതെല്ലാം

റിയൽമി സ്മാർട്ട് ടിവി

പുതിയ റിയൽമി സ്മാർട്ട് ടിവി എക്സിൽ 24 വാട്ട് ക്വാഡ് സ്റ്റീരിയോ സ്പീക്കറുകളും സജ്ജീകരിച്ചിരിക്കുന്നു. ഡോൾബി അറ്റ്മോസ് സാങ്കേതികവിദ്യയും റിയൽമി സ്മാർട്ട് ടിവി എക്സിൽ ലഭ്യമാണ്. കൂടാതെ പുതിയ റിയൽമി സ്മാർട്ട് ടിവി എക്സ് ടിവികൾ ക്വാഡ് കോർ മീഡിയടെക് പ്രോസസറും പായ്ക്ക് ചെയ്യുന്നു. മാലി ജി31 എംപി2 ജിപിയുവും റിയൽമി സ്മാർട്ട് ടിവി എക്സ് ടിവികളിൽ ഉണ്ട്. 1 ജിബി റാമും 8 ജിബി ഇന്റേണൽ സ്റ്റോറേജും റിയൽമി സ്മാർട്ട് ടിവി എക്സ് ടിവികളിൽ ലഭ്യമാണ്.

റിയൽമി ബഡ്സ് ക്യു2എസ് സവിശേഷതകൾ

റിയൽമി ബഡ്സ് ക്യു2എസ് സവിശേഷതകൾ

റിയൽമി ബഡ്സ് ക്യു2എസിൽ 10mm ഡൈനാമിക് ബാസ് ഡ്രൈവറുകളും പ്രീമിയം പീക്ക് + ടിപിയു പോളിമർ കോമ്പോസിറ്റ് ഡയഫ്രവും നൽകിയിരിക്കുന്നു. ഡോൾബി അറ്റ്‌മോസ് ഓഡിയോ പ്ലേബാക്കിനുള്ള സപ്പോർട്ടും റിയൽമി ബഡ്സ് ക്യു2എസിൽ ലഭ്യമാണ്. ചാർജിങ് കേസിൽ, പുതിയ റിയൽമി ബഡ്സ് ക്യു2എസ് മൊത്തം 30 മണിക്കൂർ ഓഡിയോ പ്ലേബാക്ക് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 10 മിനിറ്റ് ചാർജ് ചെയ്താൽ മൂന്ന് മണിക്കൂർ സംഗീതം കേൾക്കാൻ കഴിയുമെന്നും ബ്രാൻഡ് അവകാശപ്പെടുന്നു. കോളുകൾക്കായി എഐ ഇഎൻസി നോയ്‌സ് ക്യാൻസലേഷനും റിയൽമി ബഡ്സ് ക്യു2എസിൽ ലഭ്യമാണ്.

പോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ, വില 12,999 രൂപ മുതൽപോക്കോ എം4 പ്രോ 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ, വില 12,999 രൂപ മുതൽ

റിയൽമി പാഡ് മിനി, സ്മാർട്ട് ടിവി എക്സ് ഫുൾ എച്ച്ഡി, ബഡ്സ് ക്യു2എസ് വിലയും ലഭ്യതയും

റിയൽമി പാഡ് മിനി, സ്മാർട്ട് ടിവി എക്സ് ഫുൾ എച്ച്ഡി, ബഡ്സ് ക്യു2എസ് വിലയും ലഭ്യതയും

റിയൽമി പാഡ് മിനിയുടെ വൈഫൈ ഒൺലി മോഡലിന് രണ്ട് വേരിയന്റുകളാണ് ഇള്ളത്. 3 ജിബി റാം + 32 ജിബി സ്റ്റോറേജ്, 4 ജിബി റാം 64 ജിബി സ്റ്റോറേജ് മോഡലുകളാണ് ഇവ. യഥാക്രമം 10,999 രൂപയും 12,999 രൂപയുമാണ് ഇവയ്ക്ക് വില വരുന്നത്. റിയൽമി പാഡ് മിനിയുടെ എൽടിഇ വേരിയന്റും 3 ജിബി റാം + 32 ജിബി സ്റ്റോറേജ്, 4 ജിബി റാം 64 ജിബി സ്റ്റോറേജ് മോഡലുകളിൽ വരുന്നു. ഇവയ്ക്ക് യഥാക്രമം 12,999 രൂപയും 14,999 രൂപയും വില വരുന്നു. റിയൽമി പാഡ് മിനി ബ്രാൻഡ് വെബ്സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും സ്റ്റോറുകളിലും മെയ് 2 മുതൽ വിൽപ്പനയ്ക്കെത്തും.

റിയൽമി

റിയൽമി സ്മാർട്ട് ടിവി എക്സ് ഫുൾ എച്ച്ഡി രണ്ട് വേരിയന്റുകളിലാണ് വരുന്നത്. 40 ഇഞ്ചും 43 ഇഞ്ചുമാണ് ഈ വേരിയന്റുകൾ. റിയൽമി സ്മാർട്ട് ടിവി എക്സ് ഫുൾ എച്ച്ഡിയുടെ 40 ഇഞ്ച് മോഡലിന് 22,999 രൂപയാണ് വില വരുന്നത്. റിയൽമി സ്മാർട്ട് ടിവി എക്സ് ഫുൾ എച്ച്ഡിയുടെ 43 ഇഞ്ച് വേരിയന്റെ 25,999 രൂപയ്ക്കും വിൽപ്പനയ്ക്ക് എത്തുന്നു. 1,999 രൂപയാണ് റിയൽമി ബഡ്സ് ക്യു2എസിന് വില വരുന്നത്. റിയൽമി ബഡ്സ് ക്യു2എസ് മെയ് രണ്ടിനും റിയൽമി സ്മാർട്ട് ടിവി എക്സ് ഫുൾ എച്ച്ഡി മെയ് 4 മുതലും വിൽപ്പനയ്ക്കെത്തും.

നിങ്ങൾക്കറിയാമോ ഗൂഗിൾ ആപ്പിലെ ഈ അടിപൊളി ഫീച്ചറുകൾ?നിങ്ങൾക്കറിയാമോ ഗൂഗിൾ ആപ്പിലെ ഈ അടിപൊളി ഫീച്ചറുകൾ?

Most Read Articles
Best Mobiles in India

English summary
The Realme Pad Mini Tablet, Smart TV X Full HD and Buds Q2S Wireless Earbuds have been launched in India. The Realme Pad Mini is an affordable version of the Realme Pad launched in India months ago. The Realme Smart TV X comes in two screen sizes. Buds Q2S was also launched.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X