ബിസിനസ് എളുപ്പത്തിലാക്കാന്‍ ഇനി 'സാംസങ്ങ് FLIP ഇന്ററാക്ടീവ് ഡിസ്‌പ്ലേ': ഗിസ്‌ബോട്ട് റിവ്യൂ

  രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് കമ്പനികളിലൊന്നാണ് സാംസങ്ങ്. സാംസങ്ങ് ഇന്ത്യ അടുത്തിടെ ഒരു പുതിയ ഇന്ററാക്ടീവ് ഡിജിറ്റല്‍ ഡിസ്‌പ്ലേ 'സാംസങ്ങ് ഫ്‌ളിപ്' B2B ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ചു. മൂന്നു ലക്ഷം രൂപയാണ് ഇതിന്റെ വില. CES 2018ലാണ് ഇൗ ഇന്ററാക്ടീവ് ഡിസ്‌പ്ലേ അവതരിപ്പിച്ചത്.

  ബിസിനസ് എളുപ്പത്തിലാക്കാന്‍ ഇനി 'സാംസങ്ങ് FLIP ഇന്ററാക്ടീവ് ഡിസ്‌പ്ലേ'

   

  ബിസിനസ് കൂടിക്കാഴ്ചകള്‍ എളുപ്പത്തിലും വേഗത്തിലും നടത്താന്‍ സഹായിക്കുന്നതും മീറ്റിംഗിനു സഹായകരമായ വിവിധ ഉപകരണങ്ങളെ സംയോജിപ്പിച്ചുളളതുമാണ് സാംസങ്ങ് ഫ്‌ളിപ് ഇന്ററാക്ടീവ് ഡിസ്‌പ്ലേ. റൗണ്ട് ടേബിള്‍ മീറ്റിംഗുകളില്‍ വാള്‍മൗണ്ടായി ഇതിനെ ബന്ധിപ്പിക്കാന്‍ സാധിക്കും. അതായത്, ഓഫീസ് മീറ്റിംഗ് നടക്കുന്ന മുറിയില്‍ ഒരു ചലിക്കുന്ന സ്റ്റാന്‍ഡില്‍ ഇത് നിങ്ങള്‍ക്കു സ്ഥാപിക്കാം.

  സാംസങ്ങിന്റെ ഈ ഉത്പന്നം ഞങ്ങള്‍ക്ക്, അതായത് ഗിസ്‌ബോട്ടില്‍ പരീക്ഷിക്കാന്‍ ഒരവസരം കിട്ടി. സാംസങ്ങ് ഫ്‌ളിപിനെ കുറിച്ചുളള ഞങ്ങളുടെ അനുഭവം ഇവിടെ പങ്കു വയ്ക്കുന്നു.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  55 ഇഞ്ച് അള്‍ട്രാ-എച്ച്ഡി ഇന്ററാക്ടീവ് ഡിസ്‌പ്ലേ

  ഞാന്‍ അടുത്തിടെ സാംസങ്ങ് ഫ്രയിം ടിവി പരീക്ഷിക്കുകയും അതിലൂടെ പുതിയ അവതാരത്തിനു സമാനമായ പുതിയ വലിയ-സ്‌ക്രീന്‍ അനുഭവം ലഭിക്കുകയും ചെയ്തു. ഫ്‌ളിപിന് 53840x2160 പിക്‌സല്‍ റസൊല്യൂഷനുളള 55 ഇഞ്ച് എഡ്ജ് എല്‍ഇഡി ടൈപ്പ് സ്‌ക്രീനാണ്, അതിന്റെ കോണ്‍ട്രാസ്റ്റ് റേഷ്യോ 4700:1 ആകുന്നു. ഇതിന്റെ ഡിസ്‌പ്ലേ വളരെ തെളിച്ചമുളളതുമാണ്. 72% നിറവും ഇതില്‍ പിന്തുണയ്ക്കുന്നു. UHD പിക്ചര്‍ ക്വാറിറ്റിയാണ് ഫ്‌ളിപ് നല്‍കുന്നത്.

  ഒരേ സമയം നാലു പേര്‍ക്ക് അവരുടെ ഉളളടക്കങ്ങള്‍ പ്രദര്‍ശിപ്പിക്കാം

  ഫ്‌ളിപ് ഇന്ററാക്ടീവ് ഡിസ്‌പ്ലേയിലൂടെ ഒരേ സമയം നാലു പേര്‍ക്ക് അവരുടെ ഉളളടക്കങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കും. ഓരോരുത്തര്‍ക്കും അവരുടെ സ്‌റ്റെലിലും നിറത്തിലും വലുപ്പത്തിലും ഒരേ സമയം എഴുതാനും സാധിക്കും. ഇതിലെ ഒരു മികച്ച കാര്യം എന്തെന്നാല്‍ ഏതു റൈറ്റിംഗ് ടൂള്‍ വേണമെങ്കിലും നിങ്ങള്‍ക്കിതില്‍ ഉപയോഗിക്കാം എന്നുളളതാണ്.

  ഞാന്‍ ഇതില്‍ വിവിധ ഇന്‍പുട്ട് ഡിവൈസുകള്‍ പരീക്ഷിച്ചു നോക്കി. എന്നാല്‍ ഇതില്‍ ഒരു പ്രശ്‌നവും ഉളളതായി എനിക്കു തോന്നിയിരുന്നില്ല. പാരമ്പര്യ ബോര്‍ഡുകളിലേതു പോലെ സ്‌ക്രീനുമായി സംവേദിക്കാന്‍ ടച്ച് പേനയുടെ ആവശ്യമില്ല. സ്‌ക്രീനിലെ എഴുത്ത് കൈകൊണ്ട് മായിച്ചുകളയാം. ഇതുപതു പേജു വരെ എഴുതാനുളള സ്ഥലവും ലഭിക്കുന്നു. മാത്രമല്ല സെര്‍ച്ച് ഓപ്ഷനും ഉണ്ട്. ഈ പേജുകളില്‍ നിന്നും ആവശ്യമുളളത് സെര്‍ച്ചു വഴി തിരഞ്ഞെടുക്കാം.

  നിങ്ങളുടെ ഇഷ്ടാനുസൃതം ഉപയോഗിക്കാം

  ബിസിനസ് ജോലികള്‍ ഏറ്റവും വേഗത്തിലും മികച്ച തോതിലും സമര്‍ത്ഥമായും ചെയ്യുന്നതിനും ഇത് സഹായിക്കുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. നിങ്ങളുടെ മീറ്റിംഗ് ആവശ്യത്തിനനുസരിച്ച് ഫ്‌ളിപ് ഡിസ്‌പ്ലേയില്‍ മാറ്റം വരുത്താനും സാധിക്കും. റൗണ്ട് ടേബിള്‍ മീറ്റിംഗുകളിലും മറ്റു വാള്‍മൗണ്ടുമായി ഫ്‌ളിപിനെ ബന്ധിപ്പിക്കാന്‍ സാധിക്കും. സാംസങ്ങ് പറയുന്നത്, നിങ്ങളുടെ സമയ നഷ്ടം ഒഴിവാക്കുന്നതിനും ഇതു സഹായിക്കുമെന്നാണ്. ഫ്‌ളിപ് റണ്‍ ചെയ്യുന്നത് Tizen 3.0-യിലാണ്. തല്‍സമയം മീറ്റിംഗ് നോട്ടുകള്‍ സ്‌റ്റോര്‍ ചെയ്യാനായി ഇന്‍േര്‍ണല്‍ സ്‌റ്റോറേജും ഇതിലുണ്ട്. അതിനാല്‍ ഓരോ പേജും സ്‌റ്റൊര്‍ ചെയ്യുന്നതിന് നിങ്ങളുടെ സംഭാഷണം നിര്‍ത്തേണ്ട ആവശ്യം വരുന്നില്ല.

  എത്താന്‍ പോകുന്ന ഐഫോണ്‍ 6.1 ഇഞ്ച് സ്‌ക്രീനില്‍ ഒളിഞ്ഞിരിക്കുന്ന ആ ലേയര്‍ എന്താണ്?

  ഹാര്‍ഡ്‌വയര്‍

  സാംസങ്ങ് ഫ്‌ളിപിന് CA72 ക്വാഡ്-കോര്‍ സിപിയു ആണ്. 8 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജുളള ഫ്‌ളിപില്‍ 5.32 ജിബി സ്‌പേസ് ഉപയോഗിക്കാവുന്നതാണ്. ഗ്രാഫിക്‌സിനായി OpenGL ES-ഉും പിന്തുണയ്ക്കുന്നു. രണ്ട് പാസീവ് പേനകള്‍, ഒരു പവര്‍ കേബിള്‍, ഒരു ടച്ച് ഔട്ട് കേബിള്‍ എന്നിവ ഇതിന്റെ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

  കണക്ടിവിറ്റിയും സെക്യൂരിറ്റിയും

  ഈ ഉല്‍പന്നം B2B ക്ലയ്ന്റുകളെ ലക്ഷമിട്ടാണ്. ഇതിന്റെ കണക്ടിവിറ്റിയിലും സെക്യൂരിറ്റിയിലും സാംസങ്ങ് പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട്. ഫ്‌ളിപ് ഡിസ്‌പ്ലേ ഒരു സെന്‍ട്രല്‍ ഡാറ്റാബേസിലെ എല്ലാ ഉളളടക്കങ്ങളും വളരെ സുരക്ഷിതമായി സ്‌റ്റോര്‍ ചെയ്യുന്നു. നിങ്ങളുടെ മീറ്റിംഗിലെ ഉളളടക്കങ്ങള്‍ USB ഡ്രൈവില്‍ അല്ലെങ്കില്‍ മറ്റു ബാഹ്യ ഉറവിടങ്ങളില്‍ സേവ് ചെയ്യാം. കൂടാതെ ഇത് ആന്‍ഡ്രോയിഡ് ഫോണില്‍ കണക്ട് ചെയ്യാനും സാധിക്കും. HDMI, ബ്ലൂട്ടൂത്ത്, സ്‌ക്രീന്‍ മൈനറിംഗ്, എന്‍എഫ്‌സി, വൈഫൈ, യുഎസ്ബി 2.0 (x2) എന്നിവയും ഉണ്ട്. രണ്ട് 10W സ്പീക്കറുകളും അന്തര്‍നിര്‍മ്മിതമാണ്.

  മൂന്നു ലക്ഷം രൂപ വില വരുന്ന ഈ സാംസങ്ങ് ഫ്‌ളിപ് ഇന്ററാക്ടീവ് ഡിസ്‌പ്ലേ ഓഫീസ് ജോലിക്കാര്‍ക്കും സംരംഭകര്‍ക്കും ബിസിനസ് പ്രൊഫഷണലുകള്‍ക്കും അക്കാദമിക് മേഖലകളിലുളളവര്‍ക്കും ഏറെ പ്രയോജനകരമാണ്.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  Samsung Flip interactive display was first unveiled at CES 2018 and is designed to facilitate collaborative digital engagement in office spaces. Flip is basically a rotatable big interactive screen mounted on a movable stand that can be placed in any room to start an office meeting. It is priced at Rs. 3 lacs.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more