സാംസങ്ങ് ഫോണിന് പുതിയ അപ്‌ഡേറ്റുകള്‍!

Written By:

സാംസങ്ങ് ഗാലക്‌സി ഉടമകള്‍ക്ക് നല്ലൊരു വാര്‍ത്തയാണ് എത്തിയിരിക്കുന്നത്. അതായത് ഗാലക്‌സി എ7 ഫോണുകള്‍ക്ക് സാംസങ്ങ് അപ്‌ഡേറ്റുകള്‍ നല്‍കാന്‍ പോകുന്നു. നവംബര്‍ സെക്യൂരിറ്റി അപ്‌ഡേറ്റ് ആണ് ഇപ്പോള്‍ ഇന്ത്യയില്‍ ലഭിക്കുന്നത്.

ഫാക്ടറി റീസെറ്റിനു ശേഷം ആന്‍ഡ്രോയിഡ് ഡാറ്റകള്‍ എങ്ങനെ വീണ്ടെടുക്കാം?

സാംസങ്ങ് ഫോണിന് പുതിയ അപ്‌ഡേറ്റുകള്‍!

ഫേംവെയര്‍ സൈസ് 330എംപിയും ബില്‍ഡ് നമ്പര്‍ A720FXXU2BQK2 ഉുമാണ്. അപ്‌ഡേറ്റിന് നവംബര്‍ സെക്യൂരിറ്റി പാച്ചും, 61 സുരക്ഷാ പ്രശ്‌നങ്ങള്‍ക്കുളള പരിഹാരങ്ങളും ഉണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സാംസങ്ങ് UIന് മാത്രമുളള ബഗുകളും അപ്‌ഡേറ്റ് നീക്കം ചെയ്യുന്നു.

ഈ അപ്‌ഡേറ്റില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് KRACK കേടുപാടുകള്‍ക്കും ഒരു സുരക്ഷ പാച്ച് എത്തുന്നു എന്നത്. നിങ്ങളുടെ വൈഫൈ ക്ലയിന്റ് ഉപകരണം ഒരു പരിരക്ഷിത നെറ്റ്‌വര്‍ക്കിലേക്ക് കണക്ട് ചെയ്യുമ്പോള്‍ നാലു വിധത്തിലെ ഹാന്‍ഷെയിക്കിലെ മൂന്നാം ഘട്ടത്തെ ലക്ഷ്യമിടുന്ന KRACK ഒരു (കീ ഇന്‍സ്‌റ്റോള്‍ അറ്റാക്ക്), കേടുപാതമാണ്. മൂന്നാം ഘട്ടത്തില്‍ എന്‍ക്രിപ്ഷന്‍ കീ പല തവണ നിരസത്തോടെയുണ്ട്, തുടര്‍ന്ന് ആക്രമണകാരികള്‍ ചില വഴികളിലൂടെ റിട്രോമിഷനുകള്‍ ശേഖരിച്ച് വീണ്ടും വിളിക്കാനും വൈഫൈ സെക്യൂരിറ്റി എന്‍ക്രിപ്ഷന്‍ തകര്‍ക്കാനും കഴിയും.

ഫോണ്‍ സരക്ഷിതമായി തുടരുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗം അപ്‌ഡേറ്റ് ചെയ്യുക എന്നതാണ്. എല്ലായിപ്പോഴും ഒഎസ് അപ്‌ഡേറ്റ് ചെയ്യുക എന്നതാണ് സാംസങ്ങ് ഗാലക്‌സി എ7 (2017)ന്റെ ഒരു പ്രധാനപ്പെട്ട ഘടകം. അതിനാല്‍ ഈ അപ്‌ഡേറ്റ് നിങ്ങള്‍ നിരസിക്കാതിരിക്കുന്നതാണ് എറ്റവും നല്ല മാര്‍ഗ്ഗം. സുരക്ഷ അപ്‌ഡേറ്റുകള്‍ ഉളളതിനാല്‍ പുതിയ സവിശേഷതകള്‍ ഒന്നും തന്നെ ചേര്‍ത്തിട്ടില്ല. സാംസങ്ങ് ഗാലക്‌സി ഫോണ്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ അപ്‌ഡേറ്റ് എത്രയും പെട്ടന്നു തന്നെ ഡൗണ്‍ലോഡ് ചെയ്യണം.

OTA അപ്‌ഡേറ്റ് എന്ന രീതിയിലാണ് ഇത് എത്തുന്നത്. അതിനാല്‍ ആഗോള ഉപകരണങ്ങളില്‍ ഇത് എത്താന്‍ സമയമെടുക്കും. OTA അപ്‌ഡേറ്റുകള്‍ ഓരോ ഘട്ടങ്ങളായാണ്. അതേ സമയം ഗാലക്‌സി എ7 സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് നോട്ടിഫിക്കേഷന്റെ അപ്‌ഡേറ്റുകള്‍ പരിശോധിക്കാന്‍ കഴിയും. മാന്വല്‍ ആയും കഴിയും, അതായത്, Settings> About Device> Download Updates Manually.

English summary
The most important thing this update brings is a security patch for the KRACK vulnerability.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot