കേടായ എല്‍ഇഡി ബള്‍ബുകള്‍ ഇനി കളയണ്ട; അത് നന്നാക്കാം!!
കേടായ എല്‍ഇഡി ബള്‍ബുകള്‍ ഇനി കളയേണ്ട ആവശ്യമില്ല. അവ നന്നാക്കാന്‍ കുട്ടികള്‍ വീട്ടിലെത്തും. വിഎച്ച്എസ്ഇ സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് വോളന്റിയര്‍മാരാണ് ഉപയോഗശൂന്യമായ ബള്‍ബുകള്‍ പുനരുപയോഗിക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്.

കെ.എസ്.ഇ.ബി വിതരണം ചെയ്ത ബള്‍ബുകള്‍ക്ക് മുന്‍ഗണനയുണ്ട്. ഇതിനായി 10-ാം തീയതി മുതല്‍ 25-ാം തീയതിക്കിടെ എല്ലാ വിഎച്ച്എസ്ഇ സ്‌കൂളുകളിലും രണ്ടു ദിവസത്തെ ക്യാമ്പും നടക്കും. കേരള എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ സഹായത്തോടെയാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
സംസ്ഥാനത്ത് 308 എന്‍എസ്എസ് യൂണിറ്റുകളിലായി 13,700 എന്‍എസ്എസ് വോളന്റിയര്‍മാരാണുളളത്. ഈ വോളന്റിയര്‍മാര്‍ക്ക് വേണ്ട പരിശീലനം നല്‍കുന്നത് വിഎച്ച്എസ്ഇ വകുപ്പിലെ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് അധ്യാപകുരും വിദ്യാര്‍ഥികളും പൂര്‍വ്വവിദ്യാര്‍ത്ഥികളുമാണ്.
ആദ്യം എല്‍ഇഡി ബള്‍ബുകള്‍ക് പരിശീലനം നല്‍കും. അതിനു ശേഷം അതാത് സ്‌കൂളുകളുടെ പങ്കാളിത്ത വാര്‍ഡുകളില്‍ നിന്ന് കേടായ ബള്‍ബുകള്‍ ശേഖരിക്കും. സ്‌കൂളില്‍ എത്തിച്ച് അവിടെ വച്ചായിരിക്കും കേടായ ഭാഗങ്ങള്‍ മാറ്റുന്നത്. പുറത്ത് ഇതിന് 50 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ ഇവിടെ കുട്ടികള്‍ സൗജന്യമായി നന്നാക്കുന്നു.
കേടായ ബള്‍ബുകള്‍ എങ്ങനെ നന്നാക്കാം?
നിങ്ങള്‍ക്കറിമായിരിക്കും ഒരു എല്‍ഇഡി ബള്‍ബില്‍ എല്‍ഇഡി പ്ലേറ്റ്, സര്‍ക്യൂട്ട്, കേസ് എന്നിവയാണുളളത്. സര്‍ക്യൂട്ടിനും പ്ലേറ്റിനും തകരാറു സംഭവിച്ചാല്‍ ബള്‍ബ് കേടാകുന്നു. ഈ രണ്ടു ഭാഗങ്ങള്‍ മാറ്റിവയ്ക്കുകയാണ് കുട്ടികള്‍ ചെയ്യുന്നത്. ഇതിനുളള സ്‌പെയര്‍ പാര്‍ട്ട്‌സുകള്‍ വിഎച്ച്എസ്ഇ അധികൃതര്‍ നല്‍കും.


Click it and Unblock the Notifications







