ടാറ്റൂ ആർട്ടിസ്റ്റുകളെ ടെക്നോളജി സഹായിക്കുന്നത് ഇപ്രകാരം

|

ടാറ്റൂ ചെയ്യുന്ന സമ്പ്രദായം ബിസി 3017 മുതൽ ആരംഭിച്ചതാണ്. എന്നാൽ, 'ടാറ്റൂ' എന്ന യഥാർത്ഥ പദം പതിനെട്ടാം നൂറ്റാണ്ട് വരെ പ്രയോഗത്തിൽ വന്നിട്ടില്ല. അതിനുശേഷം, ടാറ്റൂ ചെയ്യുന്ന രീതികൾ മാറിതുടങ്ങുകയും ചെയ്‌തു. പോളിനേഷ്യൻ സംസ്കാരത്തിന് ഇതിലുണ്ടായിരുന്ന പങ്കിനെക്കുറിച്ച് ഇപ്പോഴും ചർച്ചകൾ നടക്കുന്നുണ്ട്. ടാറ്റൂകളുടെ ജനപ്രീതി വർഷം തോറും വർദ്ധിക്കുന്ന അവസ്ഥയാണ് ഇപ്പോൾ കാണുവാൻ സാധിക്കുന്നത്. ശരീരത്ത് ഒരു ടാറ്റൂ എങ്കിലും ഇല്ലാത്തവർ കുറവാണ്. 2016 ലെ യുഎസ് വോട്ടെടുപ്പിൽ 29 ശതമാനം അമേരിക്കൻ ജനതയ്ക്ക് ടാറ്റൂ ചെയ്തിരിക്കുന്നതായി കണ്ടെത്തുകയും, കഴിഞ്ഞ വർഷം എട്ട് ശതമാനം വർധനയുണ്ടായത് ശ്രദ്ധയിൽപ്പെടുകയും ചെയ്യ്തു. 14.5 ശതമാനം ഓസ്‌ട്രേലിയക്കാർക്കും ശരീരത്തിൽ ഒരു ടാറ്റൂ എങ്കിലുമുണ്ട്.

ടാറ്റൂ ആർട്ടിസ്റ്റുമാർ

എന്തുകൊണ്ടാണ് ടാറ്റൂ ചെയ്യുന്നതിൽ ആളുകൾ ഇത്രമാത്രം സന്തോഷം അല്ലെങ്കിൽ താത്പര്യം എന്തുകൊണ്ടാണ് ? ഇതിനുള്ള ഒന്നാമത്തെ ഉത്തരം, ചിത്രങ്ങൾ തന്നെയാണ്, രണ്ടാമത്തേത് ചെയ്യുന്ന രീതിയും അതിന് വേണ്ട ക്ഷമയും ചിലവും, മൂന്നാമതായി 'ഓർമ്മകൾ' രേഖപ്പെടുത്തുവാൻ ചിത്രങ്ങൾക്ക് സാധിക്കുമെന്നുള്ളത്. ടാറ്റൂ ചെയ്യുന്നത് ചെലവേറിയതും അതുപോലെ വളരെയധികം ശ്രദ്ധ നൽകേണ്ട കാര്യവുമാണ്. ഇത് ചെയ്യുവാൻ ഉപയോഗിക്കുന്ന രീതിയും, ഉപകരണങ്ങളും ടെക്നോളോജി കാരണം ഏറെക്കുറെ വ്യത്യാസപ്പെട്ടുകഴിഞ്ഞു. ടാറ്റൂ ആർട്ടിസ്റ്റുമാർ ഇന്ന് സാങ്കേതികതയുടെ സഹായം ഇവിടെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നു.

ഐപാഡിൽ ടാറ്റൂ ചെയ്യാനുള്ള ചിത്രങ്ങൾ വരയ്ക്കുന്നത് വളരെയെളുപ്പം

ഐപാഡിൽ ടാറ്റൂ ചെയ്യാനുള്ള ചിത്രങ്ങൾ വരയ്ക്കുന്നത് വളരെയെളുപ്പം

സിഡ്‌നി ആസ്ഥാനമായുള്ള കുറച്ച് ആർട്ടിസ്റ്റുകളുമായി അവരുടെ കരിയറിൽ ടെക്നോളജി എങ്ങനെ സ്വാധീനം ചെലുത്തുന്നുവെന്നും, അത് അവർ എങ്ങനെ ശ്രദ്ധിച്ചുവെന്നും, എങ്ങനെ സഹായിക്കുന്നുവെന്നും ടാറ്റൂകൾക്കായി ഭാവിയിൽ അവർ വിശ്വസിക്കുന്നതെന്താണെന്നും വ്യക്തമാക്കുകയുണ്ടായി. ക്രോണുള്ളയിലെ ഇങ്ക് ആർക്കേഡിൽ ജോലി ചെയ്യുന്ന ജോൺ ബാലെസ്ട്രി കഴിഞ്ഞ 10 വർഷമായി ടാറ്റൂ ആർട്ടിസ്റ്റാണ്. അക്കാലത്ത് വിവിധ സാങ്കേതികവിദ്യകൾ വരുന്നതും പോകുന്നതും അദ്ദേഹത്തിൻറെ ശ്രദ്ധയിൽപ്പെട്ടു. ഇന്ന് നിങ്ങൾ ഇദ്ദേഹത്തിൻറെ പാർലറിൽ പോകുമ്പോൾ ഒരു ഐപാഡിൽ ആശയങ്ങൾ വരയ്ക്കാനുള്ള വഴികൾ അദ്ദേഹം ഉപയോഗപ്പെടുത്തുന്നതായി കാണാം. ''മുൻപ് ട്രസിങ് പേപ്പറുകൾ, സ്കാനിംഗ്, പ്രിറ്റിങ് തുടങ്ങിയവ ഉപയോഗിച്ചായിരുന്നു ടാറ്റൂ ചെയ്യേണ്ട ചിത്രം പകർത്തുന്നത്'', ജോൺ ബാലെസ്ട്രി പറഞ്ഞു.

പ്രോസ്റ്റെറ്റിക് ഹാൻഡ്

"തുടർന്ന്, ഞങ്ങൾ ഫോട്ടോഷോപ്പ് ഉപയോഗിക്കാൻ തുടങ്ങി. ഇപ്പോൾ, ഐപാഡുകളിൽ വരക്കുവാൻ ആപ്പിൾ പെൻസിലും ഒരു കൂട്ടം അപ്ലിക്കേഷനുകളും ഉപയോഗിക്കുന്നു. ടാറ്റൂ ആർട്ടിസ്റ്റുകൾക്കിടയിൽ പ്രചാരമുള്ള അപ്ലിക്കേഷനുകൾ പ്രോക്രേറ്റ്, അഡോബ് ഡ്രോ എന്നിവയാണ്. " ഐപാഡ് ഉപയോഗിക്കാനുള്ള പ്രധാന കാരണമായി പറയുന്നത് ''ഒരു ക്ലയന്റിൻറെ രൂപകൽപ്പനയിൽ മാറ്റങ്ങൾ വരുത്തുന്നത് വളരെ എളുപ്പമാക്കുന്നു. ഐപാഡിന് മുമ്പ്, ഞങ്ങളുടെ ആശയങ്ങൾ രേഖപ്പെടുത്തുന്നത് പേപ്പറിൽ ആയിരുന്നു, ഇപ്പോൾ ഐപാഡ് ഉള്ളതിനാൽ ക്ലയന്റിന് ആദ്യം വരച്ച ചിത്രം ഇഷ്ടപ്പെടുന്നില്ലെങ്കിൽ കുറഞ്ഞ സമയം കൊണ്ട് എളുപ്പത്തിൽ മറ്റൊരണ്ണം വരയ്ക്കുവാൻ എനിക്ക് സാധിക്കുന്നു.''

ടാറ്റൂ ചെയ്യുന്ന പ്രക്രിയ മുഴുവൻ മാറ്റാൻ സാങ്കേതികവിദ്യ

ടാറ്റൂ വ്യവസായത്തെ മാറ്റാൻ വളരെയധികം കഴിവുള്ള അത്തരം ഒരു സാങ്കേതികവിദ്യയാണ് ആഗ്മെന്റഡ് റിയാലിറ്റി. ജോൺ പറയുന്നതുപോലെ, 'ക്ലയന്റിൻറെ രൂപകൽപ്പന അവരുടെ ശരീരത്തിൽ ടാറ്റൂ ചെയ്താൽ എങ്ങനെ കാണപ്പെടുമെന്ന് കാണിക്കാൻ ഇത് അനുവദിക്കുന്നു.'' ടാറ്റൂ ചെയ്യുന്ന പ്രക്രിയ മുഴുവൻ മാറ്റാൻ സാങ്കേതികവിദ്യയ്ക്ക് ശക്തിയുണ്ട്.

സ്വന്തം കൈ തന്നെ ടാറ്റൂ ഉപകരണമാക്കി മാറ്റിയ ഒരു ആർട്ടിസ്റ്റ്

സ്വന്തം കൈ തന്നെ ടാറ്റൂ ഉപകരണമാക്കി മാറ്റിയ ഒരു ആർട്ടിസ്റ്റ്

22 വർഷം മുമ്പ് വലതു കൈ നഷ്ടപ്പെട്ട ഒരു ഫ്രഞ്ച് ടാറ്റൂ ആർട്ടിസ്റ്റിനെ അടുത്തിടെ ലോകത്തിലെ ആദ്യത്തെ ടാറ്റൂയിങ് പ്രോസ്റ്റെറ്റിക് ഹാൻഡ് എന്ന് ഇപ്പോൾ അറിയപ്പെടുന്നു. ടാറ്റൂ മെഷീൻ പ്രോസ്റ്റീസിസിൻറെ ആദ്യ പ്രോട്ടോടൈപ്പ് ഫ്രാൻസിലെ ഡേവ്യൂക്‌സിൽ നടന്ന ഒരു കൺവെൻഷനിൽ ലഭിച്ചതായി 32 കാരനായ ജെ സി ഷെയ്താൻ ടെനെറ്റ് പറഞ്ഞു.

Best Mobiles in India

English summary
With a few Sydney-based artists, she explained how technology has influenced her career, how they have noticed it, how it has helped, and what they believe in the future for tattoos. John Balletry, who works at the Ink Arcade in Cronulla, has been a tattoo artist for the past 10 years.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X