ബ്ലൂടൂത്ത് സ്പീക്കർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

|

ഇന്നത്തെ തലമുറയുടെ ഏറ്റവും പ്രിയപ്പെട്ട അക്സസറികളിൽ ഒന്നാണ് ബ്ലൂടൂത്ത് സ്പീക്കറുകൾ. യുവാക്കൾ ഒത്ത് കൂടുമ്പോഴും പാർട്ടികളിലും ബ്ലൂടൂത്ത് സ്പീക്കറുകൾ വളരെ ഉപയോഗപ്രദമാകും. പോർട്ടബിൾ ആണെന്നതും യാത്രകളിൽ ഉടനീളം കൊണ്ട് നടക്കാമെന്നതും ബ്ലൂടൂത്ത് സ്പീക്കറുകളുടെ പ്രത്യേകതയാണ്. പ്രധാനപ്പെട്ട കമ്പനികൾ എല്ലാം തന്നെ ബ്ലൂടൂത്ത് സ്പീക്കറുകൾ പുറത്തിറക്കുന്നുണ്ട്. അതിനാൽ തന്നെ തിരഞ്ഞെടുക്കാൻ ധാരാളം ഓപ്ഷനുകളും ലഭ്യമാണ്. അതും വിവിധ പ്രൈസ് ടാഗുകളിൽ. ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് അറിയാത്ത യൂസേഴ്സ് നിരവധിയുണ്ടാകും. അവർക്ക് വേണ്ടിയാണ് ഈ ലേഖനം. ബ്ലൂടൂത്ത് സ്പീക്കർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഞങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

 

ഭാരവും വലിപ്പവും

ഭാരവും വലിപ്പവും

ബ്ലൂടൂത്ത് സ്പീക്കറുകൾ ഭാരം കുറഞ്ഞതും കൊണ്ട് നടക്കാൻ എളുപ്പം ഉള്ളവയുമാണ്. എന്നാൽ ഭാരമേറിയ ബ്ലൂടൂത്ത് സ്പീക്കറുകളും വിപണിയിൽ ലഭ്യമാണ്. ബ്ലൂടൂത്ത് സ്പീക്കർ വാങ്ങുന്നതിന് മുമ്പ് അവയുടെ ഭാരവും അളവുകളും പരിശോധിക്കണം. യാത്രകളിൽ ബ്ലൂടൂത്ത് സ്പീക്കറുകൾ കൊണ്ട് നടക്കാൻ ആഗ്രഹിക്കുന്നവർ ലൈറ്റ് വെയ്റ്റ് മോഡലുകൾ തിരഞ്ഞെടുക്കണം. ചെറിയ സ്പീക്കറുകളും മികച്ച പെർഫോമൻസ് നൽകുന്നവയാണ്. നല്ല ബ്രാൻഡുകൾ നോക്കി തിരഞ്ഞെടുക്കണം എന്ന് മാത്രം.

അതിശയിപ്പിക്കുന്ന ഫീച്ചറുകളും സമാനതകളില്ലാത്ത പ്രകടനവുമായി പുതിയ ഓപ്പോ കെ10അതിശയിപ്പിക്കുന്ന ഫീച്ചറുകളും സമാനതകളില്ലാത്ത പ്രകടനവുമായി പുതിയ ഓപ്പോ കെ10

കൂടുതൽ ബാറ്ററി ലൈഫ് നൽകുന്നവ തിരഞ്ഞെടുക്കുക

കൂടുതൽ ബാറ്ററി ലൈഫ് നൽകുന്നവ തിരഞ്ഞെടുക്കുക

ഒരുപാട് ഡിവൈസുകൾ ഉപയോഗിക്കുന്നവരാണ് നാം എല്ലാവരും. അതിനാൽ തന്നെ ഇടയ്ക്കിടയ്ക്ക് ഉള്ള ചാർജിങ് അരോചകമാണ്. ബ്ലൂടൂത്ത് സ്പീക്കറുകൾ വയർലെസ് ഡിവൈസ് ആയതിനാൽ തന്നെ ദീർഘകാല ബാറ്ററി ലൈഫ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത് അടിക്കടി ചാർജ് ചെയ്യേണ്ട പ്രശ്നം ഒഴിവാക്കിത്തരുന്നു. ഏറ്റവും കുറഞ്ഞത് 6 മണിക്കൂർ എങ്കിലും ബാറ്ററി ലൈഫ് ഉള്ള ബ്ലൂടൂത്ത് സ്പീക്കർ ആണ് തിരഞ്ഞെടുക്കേണ്ടത്.

സ്മാർട്ട് ഡിവൈസ്
 

സ്മാർട്ട് ഡിവൈസ്

ബ്ലൂടൂത്ത് സ്പീക്കർ തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ട മറ്റൊരു വിഷയമാണ് സ്മാർട്ട് സപ്പോർട്ട് കോമ്പാറ്റിബിലിറ്റി. നിങ്ങൾ സെലക്റ്റ് ചെയ്യുന്ന ബ്ലൂടൂത്ത് സ്പീക്കറിന് വോയ്സ് കമാൻഡുകൾ ആക്സസ് ചെയ്യാൻ കഴിയുമോയെന്ന് നോക്കുക. അത് പോലെ തന്നെ നിങ്ങളുടെ വീട്ടിലെ മറ്റ് സ്‌മാർട്ട് ഗാഡ്‌ജറ്റുകൾക്ക് ഒപ്പം പ്രവർത്തിക്കാൻ കഴിയുമോ എന്നും പരിശോധിക്കുക. സ്മാർട്ട് ഫീച്ചറുകൾ ബ്ലൂടൂത്ത് സ്പീക്കർ തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ട അധിക ഫാക്റ്ററുകളിൽ ഒന്നാണ്.

റെഡ്മി 10 vs സാംസങ് ഗാലക്സി എം21 2021 എഡിഷൻ vs റിയൽമി നാർസോ 50എ; ബജറ്റ് വിപണിയിലെ ത്രിമൂർത്തികൾറെഡ്മി 10 vs സാംസങ് ഗാലക്സി എം21 2021 എഡിഷൻ vs റിയൽമി നാർസോ 50എ; ബജറ്റ് വിപണിയിലെ ത്രിമൂർത്തികൾ

ഓഡിയോ നിലവാരം, ബ്ലൂടൂത്ത് വേർഷൻ

ഓഡിയോ നിലവാരം, ബ്ലൂടൂത്ത് വേർഷൻ

ഒന്നിൽ കൂടുതൽ കമ്പോണന്റ്സിന്റെ ഏകോപനത്തോടെയുളള പ്രവർത്തനം വഴിയാണ് ബ്ലൂടൂത്ത് സ്പീക്കറിൽ നല്ല ഓഡിയോ ഔട്ട്പുട്ട് ലഭിക്കുന്നത്. ഫ്രീക്വൻസി റെസ്പോൺസ്, സെൻസിറ്റീവിറ്റി, ഇം‌പെഡൻസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രൈസ് റേഞ്ച് മാറുന്നതിന് അനുസരിച്ച് ഈ കമ്പോണന്റ്സും അവയുടെ ക്വാളിറ്റിയും വ്യത്യാസപ്പെടുന്നു. അതായത് നാം എത്ര രൂപ നൽകാൻ തയ്യാറാകുന്നോ അതിനനുസരിച്ച് ഓഡിയോ ക്വാളിറ്റിയും വ്യത്യാസപ്പെടുന്നു.

പ്രീമിയം

സാധാരണ ഗതിയിൽ ഒരു പ്രീമിയം ബ്ലൂടൂത്ത് സ്പീക്കറിന് 20 ഹെർട്സ് മുതൽ 20 കിലോ ഹെർട്സ് വരെ ഫ്രീക്വൻസി റെസ്പോൺസ് ഉണ്ടായിരിക്കും. അത് പോലെ, ഇം‌പെഡൻസ് ആറ് ഓമിനും എട്ട് ഓമിനും ഇടയിലായിരിക്കും. കൂടാതെ, ബ്ലൂടൂത്ത് വേർഷൻ 5.0 സപ്പോർട്ട് ലഭിക്കുന്ന സ്പീക്കറുകൾ കൂടുതൽ ദൂരത്തേക്ക് ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഓഫർ ചെയ്യുന്നു.

ബ്രോഡ്ബാന്റ് മേഖലയിൽ കൂടുതൽ കരുത്തരാകാൻ ബിഎസ്എൻഎൽ; ബിബിഎൻഎല്ലുമായി ലയനം ഉടൻബ്രോഡ്ബാന്റ് മേഖലയിൽ കൂടുതൽ കരുത്തരാകാൻ ബിഎസ്എൻഎൽ; ബിബിഎൻഎല്ലുമായി ലയനം ഉടൻ

സ്പീക്കറിലെ പോർട്ടുകൾ പരിശോധിക്കുക

സ്പീക്കറിലെ പോർട്ടുകൾ പരിശോധിക്കുക

ബ്ലൂടൂത്ത് സ്പീക്കർ വാങ്ങുന്നതിന് മുമ്പ് അതിലെ പോർട്ടുകൾ പരിശോധിക്കുക. സാധാരണയായി, ഒരു ബ്ലൂടൂത്ത് സ്പീക്കറിന് ചാർജ് ചെയ്യാൻ ഒരു പോർട്ട് മാത്രമേ ഉണ്ടാകൂ. ഇതൊരു മൈക്രോ യുഎസ്ബി പോർട്ടോ ടൈപ്പ് സി പോർട്ടോ ആകാം. കൂടാതെ, നിങ്ങൾ സെലക്റ്റ് ചെയ്യുന്ന സ്പീക്കറിൽ 3.5 എംഎം ജാക്ക് അല്ലെങ്കിൽ ഓക്‌സ് ലഭിക്കുകയാണെങ്കിൽ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി പ്രശ്‌നങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ സ്പീക്കറിനെ ലാപ്‌ടോപ്പിലേക്കോ ഫോണിലേക്കോ കണക്റ്റ് ചെയ്യാൻ ഇത് സഹായിക്കും.

വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ്

വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ്

ബ്ലൂടൂത്ത് സ്പീക്കർ വാങ്ങുന്നതിന് മുമ്പ് അതിലെ വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിങ് പരിശോധിക്കുക. പ്രത്യേകിച്ചും ഔട്ട് ഡോർ ഉപയോഗം കൂടുതൽ ഉള്ളവർ. ഐപി67, അല്ലെങ്കിൽ അതിന് മുകളിൽ റേറ്റിങ് ലഭിച്ചിട്ടുള്ള ബ്ലൂടൂത്ത് സ്പീക്കർ സെലക്റ്റ് ചെയ്യുന്നതാണ് നല്ലത്. ഐപി68 റേറ്റിങ് ഉള്ള ബ്ലൂടൂത്ത് സ്പീക്കറുകൾ കൂടുതൽ മികച്ച സംരക്ഷണം നൽകുന്നു. ഐപി68 റേറ്റിങ് ഉള്ള ഒരു സ്പീക്കർ കേടുപാടുകൾ കൂടാതെ ഏകദേശം 30 മിനിറ്റ് വെള്ളത്തിൽ മുക്കി വയ്ക്കാൻ കഴിയും.

ജിയോ, വിഐ; 299 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനും വിശദാംശങ്ങളുംജിയോ, വിഐ; 299 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാനും വിശദാംശങ്ങളും

Best Mobiles in India

English summary
Bluetooth speakers are one of the most beloved accessories of today's generation. Bluetooth speakers can be very useful when young people get together and at parties. Bluetooth speakers are portable and can be carried on trips. All the major companies are releasing Bluetooth speakers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X