ഇന്ത്യയിൽ പ്രശസ്‌തിയാർജിച്ച മികച്ച 5 ഹാക്കർമാർ

|

ഹാക്കർമാർ സാങ്കേതികലോകത്ത് വിലസുന്ന ഏതാനും ചില ബുദ്ധിജീവികളാണ്. മറ്റേതൊരു കംപ്യൂട്ടർ പ്രോഗ്രാമറെക്കാളും ഇവർക്ക് മികച്ച കംപ്യൂട്ടർ പരിജ്ഞാനവും ഉപയോഗരീതിയുമുണ്ട്. ഇതുതന്നെയാണ് അവരെ ഹാക്കിങ് ലോകത്ത് മികച്ച വ്യക്തികളാക്കി മാറ്റുന്നത്. ഇന്ന് "ഹാക്കർ" എന്ന മുഖ്യധാരാ ഉപയോഗം മിക്കവാറും കമ്പ്യൂട്ടർ കുറ്റവാളികളെയാണ് ചൂണ്ടികാണിക്കുന്നത്. ഹാക്കർമാരാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. അസാധാരണ മാർഗങ്ങൾ ഉപയോഗിച്ച് കമ്പ്യൂട്ടർ ശൃംഖലകളിലേക്ക് പ്രവേശിക്കുന്നവരെ നെറ്റ്‌‌വർക്ക് ഹാക്കർ എന്നു വിളിക്കുന്നു. നിലവിൽ, സർക്കാറിന് വേണ്ടി പ്രവർത്തിക്കുന്ന എത്തിക്കൽ ഹാക്കർമാരും, സ്വയമേവ പ്രവർത്തിക്കുന്ന ഹാക്കർമാരുമുണ്ട്. ബെനിൽഡ് ജോസഫ്, ഫൽഗൺ റാത്തോഡ്, ആനന്ദ് പ്രകാശ്, കൗശിക് ദത്ത, പ്രണവ് മിസ്ത്രി, രാഹുൽ ത്യാഗി തുടങ്ങിയവർ ഇന്ത്യയിൽ അറിയപ്പെടുന്ന മറ്റുചില എത്തിക്കൽ ഹാക്കർമാരാണ്.

ഇന്ത്യയിൽ പ്രശസ്‌തിയാർജിച്ച മികച്ച 5 ഹാക്കർമാർ

ഹാക്കർമാരെ രണ്ടുരീതിയിൽ സാങ്കേതികലോകത്ത് തരംതിരിക്കുന്നു:

1. സാങ്കേതികവിദ്യ നിയമാനുസൃതമായി ഉപയോഗിക്കുകയും ഒപ്പം പ്രോഗ്രാമിങ് ഉപവിഭാഗവും.

2. കമ്പ്യൂട്ടർ സുരക്ഷയെ തകർക്കാൻ കഴിയുന്ന വ്യക്തിയെ ഒരു ക്രാക്കർ എന്നും അറിയപ്പെടുന്നു.

ഹാക്കർമാരുടെ പ്രവർത്തന രീതിയേയും ലക്ഷ്യത്തേയും അനുസരിച്ച് അവയെ പലരീതിയിൽ തരം തിരിക്കാവുന്നതാണ്.

ഇന്ത്യയിൽ പ്രശസ്‌തിയാർജിച്ച മികച്ച 5 ഹാക്കർമാർ
  • വൈറ്റ് ഹാറ്റ്
  • ബ്ലാക്ക് ഹാറ്റ്
  • ഗ്രേ ഹാറ്റ്
  • എന്തായാലും ഇന്ത്യയിൽ ഇപ്പോൾ വളരെയേറെ പ്രശസ്‌തിയാർജ്ജിച്ച് നിൽക്കുന്ന ഏതാനും മികച്ച ഹാക്കർമാരെ നമുക്ക് ഇവിടെ പരിചയപ്പെടാം.

    വിവേക് രാമചന്ദ്രൻ

    വിവേക് രാമചന്ദ്രൻ

    ലോകപ്രശസ്ത സുരക്ഷാ ഗവേഷകനാണ് വിവേക് രാമചന്ദ്രൻ. കമ്പ്യൂട്ടർ, നെറ്റ്‌വർക്ക് സുരക്ഷ, ഗവേഷണം, വയർലെസ് സുരക്ഷ, കമ്പ്യൂട്ടർ ഫോറൻസിക്‌സ്, ഇ-ഗവേണൻസ് എന്നിവ അദ്ദേഹത്തിൻറെ പ്രധാനപ്പെട്ട വൈദഗ്ധ്യത്തിൽ ഉൾപ്പെടുന്നു. "ദി മെറ്റാസ്‌പ്ലോയിറ്റ് മെഗാപ്രൈമർ" എന്ന പ്രശസ്‌തമായ പുസ്തകത്തിൻറെ
    രചയിതാവാണ് അദ്ദേഹം. ഐഐടി ഗുവാഹത്തിയിൽ നിന്നുള്ള ബി.ടെക് ബിരുദധാരിയാണ് ഇദ്ദേഹം. കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ സെക്യൂരിറ്റി ലാബിൻറെ ഉപദേഷ്ടാവാണ് ഇദ്ദേഹം ഇപ്പോൾ.

    അങ്കിത് ഫാദിയ

    അങ്കിത് ഫാദിയ

    അങ്കിത് ഫാദിയ ഒരു ഇന്ത്യൻ എഴുത്തുകാരനും, പ്രഭാഷകനും, ടെലിവിഷൻ അവതാരകനും, ബ്ലാക്ക് ഹാറ്റ് ഹാക്കറും കൂടിയാണ്. ഇദ്ദേഹത്തിൻറെ കമ്പ്യൂട്ടർ സിസ്റ്റങ്ങളുടെ കഴിവുകളും നൈതികതയും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളിൽ കൂടുതലും ഓപ്പറേറ്റിംഗ് സിസ്റ്റം, നെറ്റ്‌വർക്കിംഗ് ടിപ്‌സ് ആൻഡ് ട്രിക്ക്‌സ് ആൻഡ് പ്രോക്സി വെബ്‌സൈറ്റ് എന്നിവ ഉൾപ്പെടുന്നു. ഒരു കമ്പ്യൂട്ടർ സുരക്ഷാ വിദഗ്ദ്ധനെന്ന നിലയിൽ വ്യാപകമായി അംഗീകരിക്കപ്പെട്ട അദ്ദേഹം 16 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു, 25 രാജ്യങ്ങളിൽ 1000 ലധികം പ്രഭാഷണങ്ങൾ നടത്തി, നിരവധി അവാർഡുകൾക്ക് അർഹൻ, ഇന്ത്യയിലും ചൈനയിലും 20,000 ലധികം പേർക്ക് പരിശീലനം നൽകി. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് മാനേജ്മെന്റ് സയൻസ് & എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അദ്ദേഹത്തെ വേൾഡ് ഇക്കണോമിക് ഫോറം ഗ്ലോബൽ ഷേപ്പറായി തിരഞ്ഞെടുത്തു.

    സണ്ണി വഗേല

    സണ്ണി വഗേല

    ഒരു എത്തിക്കൽ ഹാക്കറും ഇന്ത്യൻ സംരംഭകനുമാണ് സണ്ണി വഗേല. ടെക് ഡിഫെൻസ് ലാബിലെ സ്ഥാപകനും സിഇഒയുമാണ്. സണ്ണി വാഗേലയുടെ ചെറുപ്പവും ചലനാത്മകവുമായ വ്യക്തിത്വം സങ്കീർണ്ണമായ സൈബർ സുരക്ഷ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കുക മാത്രമല്ല, യുവാക്കൾക്കിടയിൽ ഒരു അവബോധം സൃഷ്ടിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. ഐടി, ഇൻഫർമേഷൻ സെക്യൂരിറ്റിയിൽ 9 വർഷത്തിലേറെ പരിചയമുള്ളയാളാണ് ഇദ്ദേഹം.

    തൃഷ്ണീത് അറോറ

    തൃഷ്ണീത് അറോറ

    ഐടി സുരക്ഷാ കമ്പനിയായ ടിഎസി സെക്യൂരിറ്റിയുടെ സ്ഥാപകനും സിഇഒയുമാണ് തൃഷ്ണീത് അറോറ. സൈബർ സുരക്ഷ, എത്തിക്കൽ ഹാക്കിംഗ്, വെബ് ഡിഫൻസ് എന്നിവയെക്കുറിച്ച് അറോറ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഫോർബ്സ് 30 അണ്ടർ 30 2018 ഏഷ്യ പട്ടികയിലും ഫോർച്യൂൺ 40 അണ്ടർ 40 2019 ഇന്ത്യയുടെ ഏറ്റവും പ്രസിദ്ധമായ പട്ടികയിലും അദ്ദേഹത്തെ ഉൾപ്പെടുത്തി.

    സായ് സതീഷ്

    സായ് സതീഷ്

    ഇന്ത്യൻ സെർവറുകളുടെ സ്ഥാപകനും സിഇഒയുമായ യുവ സംരംഭകനാണ് സായ് സതീഷ്. ആന്ധ്രഹാക്കേഴ്സിൻറെ അഡ്മിനിസ്ട്രേറ്റർ (ഇന്ത്യയിലെ മികച്ച ഹാക്കിംഗ് ബോധവൽക്കരണ ഫോറം). ഒരു രചയിതാവ്, എത്തിക്കൽ ഹാക്കർ & സൈബർ സുരക്ഷാ വിദഗ്ദ്ധൻ, മൈക്രോസോഫ്റ്റ് സുരക്ഷാ ഗവേഷകൻ, അന്താരാഷ്ട്ര സൈബർ സുരക്ഷാ പരിശീലകൻ തുടങ്ങിയ നിലകളിൽ അദ്ദേഹം വളരെയേറെ പ്രശസ്തനാണ്.

Best Mobiles in India

English summary
Hackers are just a few of the people in the tech world. They have better computer knowledge and usage than any other computer programmer. This is what makes them the best people in the hacking world. Today the mainstream use of the term "hacker" refers mostly to computer criminals.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X