2017 ല്‍ ടെക്‌ ലോകത്ത്‌ നടന്ന 6 നിയമ യുദ്ധങ്ങള്‍

By Archana V
|

2017 അവസാനിക്കാറായ ഈ വേളയില്‍ കഴിഞ്ഞ ഒരു വര്‍ഷം ടെക്‌ ലോകത്ത്‌ സംഭവിച്ച ഉയര്‍ച്ചകളും താഴ്‌ചകളും എന്തെല്ലാമാണ്‌ എന്ന്‌ ഒന്ന്‌ തിരിഞ്ഞു നോക്കാം . ഈ വര്‍ഷം ചില കമ്പകള്‍ക്ക്‌ വിവിധ കാരണങ്ങളാല്‍ നിയമപ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്‌. ക്വാല്‍ക്കമും ആപ്പിളും തമ്മിലുള്ള നിയമയുദ്ധമാണ്‌ ഇതില്‍ ഏറ്റവും ശക്തമായത്‌ പറയാം. അടുത്തിടെ നിയമകുരുക്കില്‍ പെട്ട മറ്റൊരു ടെക്‌ കമ്പനി മോസില്ലയാണ്‌ .

2017 ല്‍ ടെക്‌ ലോകത്ത്‌ നടന്ന 6 നിയമ യുദ്ധങ്ങള്‍

ഓത്തിന്റെ ഉടമസ്ഥതയിലുള്ള യാഹു ആണ്‌ മോസില്ലയ്‌ക്ക്‌ എതിരെ നിയമനടപടികള്‍ ആരംഭിച്ചിരിക്കുന്നത്‌. യാഹുവും മോസില്ലയും തമ്മിലുള്ള കരാര്‍ കമ്പനി കരാറിന്‌ വിപരീതമായി അവസാനിപ്പിച്ചതാണ്‌ കാരണം. ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ മോസില്ലയും യാഹു കരാര്‍ ലംഘിച്ചു എന്ന്‌ കാണിച്ച്‌ പരാതി സമര്‍പ്പിച്ചു.

2017 ലെ ശ്രദ്ധേയമായ നിയമപോരാട്ടങ്ങളില്‍ ഒന്നായാണ്‌ ഇത്‌ വിലയിരുത്തുന്നത്‌. ഈ വര്‍ഷം നടന്ന നിയമ പോരാട്ടങ്ങളുടെ ഏകദേശ ധാരണ നല്‍കാന്‍ മാത്രമാണ്‌ ഇവിടെ ശ്രമിക്കുന്നത്‌. എല്ലാ സംഭവങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടാവില്ല.

മോസില്ലയും യാഹുവും

മോസില്ലയും യാഹുവും

ഏറ്റവും അടുത്തകാലത്തായി നടന്ന നിയമപോരാട്ടം ഇതാണ്‌. ഈ വര്‍ഷം നവംബറില്‍ മോസില്ല ഫയര്‍ഫോക്‌സ്‌ ക്വാണ്ടം പുറത്തിറക്കുകയും ഇതില്‍ സുപ്രധാന അപ്‌ഡേറ്റ്‌ കൂട്ടിചേര്‍ക്കുകയും ചെയ്‌തിരുന്നു. ഇതെ തുടര്‍ന്ന്‌ തൊട്ടടുത്ത മാസം തന്നെ നിയമ പ്രശ്‌നങ്ങളും ആരംഭിച്ചു.

മോസില്ല അടുത്തിടെയാണ്‌ ഇന്റര്‍നെറ്റ്‌ ബ്രൗസറിന്‌ വേണ്ടിയുള്ള ഡിഫോള്‍ട്ട്‌ സെര്‍ച്ച്‌ എഞ്ചിനായി ഗൂഗിളിനെ തിരഞ്ഞെടുക്കുന്നത്‌. മൊസില്ല ഫയര്‍ഫോക്‌സിന്റെ മുന്‍ പതിപ്പുകളില്‍ യാഹു ആയിരുന്നു സെര്‍ച്ച്‌ എഞ്ചിന്‍ . ഉപയോക്താക്കള്‍ അകലാന്‍ ഇത്‌ കാരണമായിരുന്നു.

എന്നാല്‍, അടുത്ത അഞ്ച്‌ വര്‍ഷത്തേക്ക്‌ ഡിഫോള്‍ട്ട്‌ സെര്‍ച്ച്‌ എന്‍ജിനായി ഉപയോഗിക്കുന്നതിന്‌ വേണ്ടി 2014 ല്‍ മൊസില്ല യാഹുവുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. അതിനാല്‍ മൊസില്ല നിലവില്‍ ഈ മാറ്റം വരുത്തിയത്‌ യാഹുവിന്‌ ഉചിതമായി തോന്നിയില്ല അതെ തുടര്‍ന്ന്‌ യാഹുവിന്റെ പുതിയ ഉടമസ്ഥരായ ഓത്ത്‌ ഡിസംബര്‍ 1 ന്‌ മൊസില്ലയ്‌ക്ക്‌ എതിരെ കരാര്‍ ലംഘിച്ചു എന്ന്‌ കാണിച്ച്‌ കേസ്‌ ഫയല്‍ ചെയ്‌തു.

തൊട്ടടുത്ത ദിവസം തന്നെ യാഹുവാണ്‌ കരാര്‍ ലംഘിച്ചത്‌ എന്ന്‌ കാണിച്ച്‌ മൊസില്ലയും എതിര്‍ പരാതി നല്‍കിയിരിക്കുകയാണ്‌.

നിയമയുദ്ധം ഇപ്പോഴും തുടരുകയാണ്‌ . എന്നാല്‍ ഇത്‌ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ആപ്പിളും ക്വാല്‍ക്കമും

ആപ്പിളും ക്വാല്‍ക്കമും

ആപ്പിളും ക്വല്‍ക്കമും തമ്മിലുള്ള നിയമപോരാട്ടം ഏറെ കടുത്തതാണ്‌. ഇരു കൂട്ടരും പരസ്‌പരം നിയമപരമായി നേരിടാന്‍ തീരുമാനിച്ചിരിക്കുകയാണ്‌, സമീപഭാവിയില്‍ ഇതിന്‌ ഒരു അവസാനം ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നില്ല.

പ്രത്യേക തന്ത്രങ്ങളും അമിതമായ റോയല്‍ട്ടിയും വഴി നേടിയ കുത്തകയിലൂടെ ചിപ്‌സെറ്റ്‌ നിര്‍മാതാക്കള്‍ ചൂഷണം ചെയ്യുകയാണന്ന ആരോപിച്ച്‌ ക്വാല്‍ക്കമില്‍ നിന്നും 1 ബില്യണ്‍ ഡോളറാണ്‌ ആപ്പിള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്‌.

മാസങ്ങളോളം നീണ്ട്‌ നിന്നേക്കാവുന്ന ഒരു നിയമയുദ്ധത്തിന്റെ തുടക്കം മാത്രമായാണ്‌ ഇത്‌ കണക്കാക്കിയിരുന്നത്‌.എന്നാല്‍, ജൂലൈയില്‍ ക്വാല്‍ക്കം ആപ്പിളിന്‌ എതിരെ പരാതിയുമായി എത്തി. മൊബൈല്‍ ഫോണുകളുടെ ബാറ്ററി ലൈഫ്‌ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട്‌ ആപ്പിള്‍ നിരവധി പേറ്റന്റുകള്‍ ലംഘിച്ചു എന്നാണ്‌ ക്വാല്‍ക്കമിന്റെ പരാതി.

ആപ്പിളിന്റെ പേറ്റന്റ്‌ ക്വാല്‍ക്കമിന്റെ സ്‌നാപ്‌ഡ്രാഗണ്‍ ചിപ്‌സെറ്റ്‌ ലംഘിച്ചതായി കാണിച്ച്‌ നവംബറില്‍ ഐഫോണ്‍ നിര്‍മാതാക്കള്‍ ക്വാല്‍ക്കമിന്‌ എതിരെ വീണ്ടും ഹര്‍ജി സമര്‍പ്പിച്ചു.

ഇതിനിടയില്‍ ഐഫോണ്‍ ചൈനയില്‍ നിരോധിക്കുന്നതിനായി ക്വാല്‍ക്കം അവിടെ ചില നീക്കങ്ങളും നടത്തിയിരുന്നു. അതേസമയം നിയമപോരാട്ടം ക്വാല്‍ക്കമിന്റെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചു .എന്നാല്‍ ആപ്പിളിന്‌ ഇത്‌ ബാധകമായിട്ടില്ല.

സാംസങും ആപ്പിളും

സാംസങും ആപ്പിളും

ഈ ടെക്‌ ഭീമന്‍മാര്‍ തമ്മിലുള്ള നിയമയുദ്ധം തുടങ്ങിയിട്ട്‌ വര്‍ഷങ്ങള്‍ ഏറെയായി.

സാംസങ്‌ പേറ്റന്റ്‌ വ്യവസ്ഥ ലംഘിച്ചു എന്നാരോപിച്ച്‌ ആപ്പിള്‍ 2011 ല്‍ ആണ്‌ ആദ്യം കേസ്‌ ഫയല്‍ ചെയ്യുന്നത്‌. സാംസങ്‌ ഐഫോണിന്റെ ഡിസൈന്‍ പകര്‍ത്തി എന്നതായിരുന്നു ആപ്പിളിന്റെ പരാതി.

സാംസങ്‌ നഷ്ടപരിഹാരമായി 1 ബില്യണ്‍ ഡോളര്‍ പിഴ അടയ്‌ക്കണം എന്ന്‌ ഒരു കോടതിയില്‍ വിധി ഉണ്ടായി. എന്നാല്‍ സാസംങിന്റെ നിയമവിദഗ്‌ധരെ വിസ്‌മയിപ്പിച്ചു കൊണ്ട്‌ പിഴ 399 ദശലക്ഷം ഡോളറായി കുറയ്‌ക്കാന്‍ ആപ്പിള്‍ തയ്യാറായി.

ആറ്‌ വര്‍ഷത്തിന്‌ ശേഷം നിയമയുദ്ധം വീണ്ടും കോടതിയില്‍ എത്തിയിരിക്കുകയാണ്‌. സാസംങ്‌ പേറ്റന്റ്‌ ലംഘിനത്തിന്‌ ആപ്പിളിന്‌ 399 ദശലക്ഷം ഡോളര്‍ നല്‍കാനുള്ള വിധി നിലനില്‍ക്കുന്നതാണോ അതോ പുനപരിശോധന ആവശ്യമാണോ എന്ന്‌ തീരുമാനിക്കാന്‍ പുതിയ വിചാരണ ആവശ്യമാണന്ന്‌ ഒക്ടോബറില്‍ യുഎസ്‌ ജില്ല കോടതി ജഡ്‌ജിയായ ലൂസി കോഹ്‌ ഉത്തരവിട്ടിരിക്കുകയാണ്‌.

ഇതാണോ ലോകത്തിലെ ഏറ്റവും ചെറിയ സ്മാര്‍ട്ട്‌ഫോണ്‍?ഇതാണോ ലോകത്തിലെ ഏറ്റവും ചെറിയ സ്മാര്‍ട്ട്‌ഫോണ്‍?

ഗൂഗിളും ഊബറും

ഗൂഗിളും ഊബറും

ഇവര്‍ എങ്ങനെയാണ്‌ നിയമപോരാട്ടില്‍ ഉള്‍പ്പെട്ടതെന്ന്‌ അത്ഭുതം തോന്നുന്നുണ്ടാവും. കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ ആല്‍ഫബെറ്റിന്റെ ഉപകമ്പനിയായ വേമോ ഊബറിനെതിരായി പരാതി നല്‍കുന്നത്‌. അവരുടെ മുന്‍ എഞ്ചിനീയറായ ആന്റൊണി ലെവാന്‍ഡോവ്‌സ്‌കിയില്‍ നിന്നും വ്യാപാര രഹസ്യങ്ങള്‍ ഊബറിന്‌ ലഭിക്കുന്നുണ്ട്‌ എന്നാണ്‌ ആരോപണം.

ലെവാന്‍ഡോവ്‌സ്‌കി വെകോമിലാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌. പിന്നീട്‌ ഈ ജോലി ഉപേക്ഷിച്ച്‌ സെല്‍ഫ്‌- ഡ്രൈവിങ്‌ ലോറി സ്ഥാപനം തുടങ്ങി, ഇത്‌ പിന്നീട്‌ ഊബര്‍ ഏറ്റെടുത്തു.

കമ്പനിയില്‍ ഉണ്ടായിരുന്ന കാലയളവില്‍ ലെവാന്‍ഡോവ്‌സ്‌കി 14,000 ത്തോളം ക്ലാസ്സിഫൈയ്‌ഡ്‌ ഡോക്യുമെന്റുകള്‍ മോഷ്ടിച്ചതായാണ്‌ വേമോയുടെ വാദം, എന്നാല്‍ ഇക്കരെങ്ങളെല്ലാം ഊബര്‍ നിഷേധിക്കുന്നു.

അതേസമയം കോടതി നടപടികള്‍ ആരംഭിച്ചതിന്‌ ശേഷം ഇരുവരും പാതി സത്യം മാത്രമാണ്‌ പറയുന്നതെന്നാണ്‌ ജഡ്‌ജിന്റെ കണ്ടെത്തല്‍.

വേമോ ആദ്യത്തെ പരാതിയില്‍ നൂറ്റിഇരുപതിലേറെ വ്യാപാര രഹസ്യങ്ങള്‍ എന്ന്‌ പരാമര്‍ശിച്ചിരുന്നത്‌ പിന്നീട്‌ ഒമ്പതായി കുറയ്‌ക്കാന്‍ തയ്യാറായിട്ടുണ്ട്‌.

കേസ്‌ പൂര്‍ത്തിയാകുമ്പോള്‍ വിധി ആര്‍ക്ക്‌ അനുകൂലമായിരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും സെല്‍ഫ്‌ -ഡ്രൈവിങ്‌ വാഹന മേഖലയുടെ ഭാവി.

സാംസങും ഹുവായും

സാംസങും ഹുവായും

ഈ വര്‍ഷം ഏപ്രിലില്‍ പേറ്റന്റ്‌ ലംഘനം സംബന്ധിച്ചുള്ള നിയമ പോരാട്ടത്തില്‍ ചൈനീസ്‌ ഒഇഎം ഹ്യുവായിയോട്‌ പരാജയപ്പെട്ടിരുന്നു.

സാംസങ്‌ നഷ്ടപരിഹാരമായി ഹുവായ്‌ക്ക്‌ 11.6 ദശലക്ഷം ഡോളര്‍ നല്‍കണമെന്ന്‌ ചൈനീസ്‌ കോടതി ഉത്തരവിട്ടു.

സ്‌മാര്‍ട്‌ഫോണിന്റെ ഗ്രാഫിക്കല്‍ ഡിസ്‌പ്ലെയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു പേറ്റന്റ്‌ തര്‍ക്കം. സാസംങിന്റെ 20 ഡിവൈസുകള്‍ പേറ്റന്റ്‌ ലംഘിച്ചു എന്നാണ്‌ ഹുവായ്‌ പരാതിയില്‍ ഉന്നയിച്ചിരുന്നത്‌.

ഫേസ്‌ബുക്കും സെനിമാക്‌സ്‌ മീഡിയയും

ഫേസ്‌ബുക്കും സെനിമാക്‌സ്‌ മീഡിയയും

ഏറ്റവും പ്രചാരമുള്ള സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്‌ ആണ്‌ ഫേസ്‌ബുക്ക്‌. കമ്പനിയുടെ സിഇഒ മാര്‍ക്ക്‌ സുക്കന്‍ ബര്‍ഗം വന്‍ പദ്ധതികളാണ്‌ ഫേസ്‌ബുക്കിനായി എപ്പോഴും നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്‌ . വിആര്‍ അത്തരത്തില്‍ ഒന്നാണ്‌ .

2014 ല്‍ 2 ബില്യണ്‍ ഡോളറിനാണ്‌ ഫേസ്‌ബുക്ക്‌ ഒകുലസ്‌ വിആര്‍ ഏറ്റെടുക്കുന്നത്‌.

അതേ വര്‍ഷം തന്നെ അധികം അറിയപ്പെടാത്ത കമ്പനിയായ സെനിമാക്‌സ്‌ മീഡിയ ഒകുലസ്‌ വിആറിന്‌ എതിരെ പേറ്റന്റ്‌ ലംഘനത്തിന്‌ കേസ്‌ കൊടുത്തു.

സെനിമാക്‌സ്‌ മീഡിയയുടെ ടെക്‌നോളജി ഉപയോഗിച്ചാണ്‌ ഒകുലസ്‌ റിഫ്‌റ്റ്‌ വിആര്‍ ഹെഡ്‌സെറ്റ്‌ നിര്‍മിച്ചത്‌ എന്നാണ്‌ കമ്പനി അവകാശപ്പെടുന്നത്‌.

നിര്‍ഭാഗ്യവശാല്‍ ഫേസ്‌ബുക്ക്‌ കമ്പനിയെ ഏറ്റെടുത്തതിന്‌ ശേഷമാണ്‌ ഈ നിയമതര്‍ക്കം ആരംഭിക്കുന്നത്‌. ഫേസ്‌ബുക്കിന്റെ വിര്‍ച്വല്‍ റിയാലിറ്റി ഉപകമ്പനിയായ ഒകുലസും അധിന്റെ അധികൃതരും ഗെയിം ഡെവലപ്പര്‍ സെനിമാക്‌സ്‌ മീഡിയക്ക്‌ 500 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ യുഎസ്‌ കോടതി ഉത്തരവിട്ടു.

Best Mobiles in India

English summary
Is Apple vs Qualcomm the most epic legal battle of 2017? Find out.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X