ഓർമയില്ലേ ആ പഴയ നോക്കിയ മോഡലുകൾ..!! ഇതിലേതായിരുന്നു നിങ്ങളുടെ പ്രിയപ്പെട്ടത്..?

Written By:

ഓർമയില്ലേ നോക്കിയയുടെ ആ പഴയ മോഡലുകൾ. ഒരു കാലത്ത് രാജാവായിരുന്ന നോക്കിയ ഫോണുകളോട് ഒരു ഗൃഹാതുരത്വം ഉള്ളവരായിരിക്കുമല്ലോ ആ കാലം ഫോൺ ഉപയോഗിച്ച് തുടങ്ങിയ നമ്മളിൽ പലർക്കുമുണ്ടാകുക. 2000 തുടക്കം മുതൽ കരുത്താർജ്ജിച്ച നോക്കിയ വർഷങ്ങളോളം ആ സ്ഥാനം നിലനിർത്തിപ്പോന്നിരുന്നു. ആ കാലത്ത് നോക്കിയയുടെ ഫോൺ എന്നതിനേക്കാൾ മേലെയായി ഒരു ഫോൺ ആർക്കും സങ്കല്പിക്കാൻ കൂടെ പറ്റില്ലായിരുന്നു.

ഓർമയില്ലേ ആ പഴയ നോക്കിയ മോഡലുകൾ..!! ഇതിലേതായിരുന്നു നിങ്ങളുടെ പ്രിയപ്പ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എല്ലാവരുടെയും ബ്രാൻഡ്, മൊബൈൽ ലോകത്തെ രാജാവ്

ചെറിയവർക്കും മുതിർന്നവർക്കും പണക്കാർക്കും പാവപ്പെട്ടവർക്കും എന്ന് തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽ ഉള്ളവർക്കായി പല വിലകളിലുള്ള ഫോണുകളുമായി മുന്നേറിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ആൻഡ്രോയിഡിന്റെയും ആപ്പിളിന്റെയും വരവുണ്ടായത്. സാംസങ്, എൽജി, മോട്ടോറോള, സോണി അടക്കമുള്ള പ്രധാന കമ്പനികളെല്ലാം പിടിച്ചുനിൽക്കാൻ പാടുപെട്ടിരുന്ന ആ കാലത്ത് കിട്ടിയ പിടിവള്ളിയായിരുന്നു ആൻഡ്രോയ്ഡ്. ആൻഡ്രോയിഡിൽ പിടിച്ച് ഓരോ കമ്പനികളായി കരകേറാൻ തുടങ്ങി.

നോക്കിയയ്ക്ക് പറ്റിയ അബദ്ധം

പക്ഷെ നമ്മുടെ നോക്കിയ മാത്രം എന്തോ അപ്പോഴും സിംബിയൻ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ തന്നെ പിടിച്ചുനിന്നു. എന്നാൽ വൈകാതെ തന്നെ ആൻഡ്രോയിഡ് ഫോണുകൾ ശക്തിപ്രാപിച്ചതോടെ സിംബിയനിൽ മാത്രം നോക്കിയയ്ക്ക് പിടിച്ചു നിൽക്കാനാവാതെ വന്നു. തുടർന്നാണ് നോക്കിയ വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ച് തുടങ്ങിയത്. എന്നാൽ ആ കാലത്തുള്ള പല കമ്പനികളും ഒരേ സമയം ആൻഡ്രോയിഡിലും വിൻഡോസിലുമുള്ള മോഡലുകൾ ഇറക്കിയപ്പോഴും നോക്കിയ വിൻഡോസ് മാത്രം ഇറക്കി. ഇടക്ക് ബഡ്ജറ്റ് ഫോണുകളും.

ഫോണ്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ചു കൊണ്ട് ഹുവായി Y7 പ്രൈം (2018) എത്തിയിരിക്കുന്നു

പതനം

പക്ഷെ അവിടെ പതിയെ നോക്കിയയുടെ പതനം തുടങ്ങുകയായിരുന്നു. മറ്റു പല കമ്പനികളും നോക്കിയയുടെ സ്ഥാനം നേടിയെടുത്തു. മൊബൈൽ ഫോൺ ലോകത്ത് അജയ്യരായി ലോകം വാണിരുന്ന നോക്കിയ അതോടെ പിറകിലാകാൻ തുടങ്ങി. ഓരോ കമ്പനികളായി നോക്കിയയെ കീഴടക്കിത്തുടങ്ങി. ഇടയ്ക്ക് മൈക്രോസോഫ്റ്റുമായി കരാറിലെത്തിയതും വാങ്ങിയതുമടക്കം പലതും നടന്നെങ്കിലും ഒന്നും നോക്കിയയ്ക്ക് തുണയായില്ല. അവസാനം നോക്കിയ കമ്പനി പൂട്ടിയേക്കും എന്ന അവസ്ഥ വരെ കാര്യങ്ങളെത്തി.

ഉയർത്തെഴുനേൽപ്പ്

പുതുതലമുറയ്ക്ക് നോക്കിയ എന്നാൽ കേട്ടറിവ് മാത്രമാകുന്നതിലേക്ക് കാര്യങ്ങൾ എത്തുമായിരുന്നിടത്ത് നിന്ന് നോക്കിയ തിരിച്ചറിഞ്ഞു, തങ്ങൾക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം. ആൻഡ്രോയിഡിനെ അതോടെ നോക്കിയ കണ്ണും പൂട്ടി സ്വീകരിക്കേണ്ടി വന്നു. അതോടെ നോക്കിയ പതിയെ പച്ച പിടിക്കാൻ തുടങ്ങി. വീണ്ടും ആരാധകർ നോകിയക്കൊപ്പം ചേർന്നു. തങ്ങളുടെ പഴയ അതേ നിലവാരത്തിലുള്ള മികച്ച ഹാർഡ്‌വെയറുകളുടെ പിൻബലത്തിൽ നോക്കിയ ഇന്ന് കരകേറിക്കൊണ്ടിരിക്കുകയാണ് പതിയെ. താണ്ടാൻ പക്ഷെ നോക്കിയയ്ക്ക് ഏറെ ദൂരമുണ്ട്. അന്ന് ശിശുക്കളായിരുന്നവർ പലരും ഇന്ന് കരുത്തരായിരിക്കുകയാണ്. അല്പം കിതയ്ക്കുന്നുണ്ടെങ്കിലും അത് വകവെയ്ക്കാതെ നോക്കിയ മുന്നേറി മുന്നിലെത്തുമെന്ന് പ്രതീക്ഷിക്കാം.

ഫോൺ ചാർജ്ജിലിടുമ്പോൾ ചെയ്തുപോകുന്ന 3 ആനമണ്ടത്തരങ്ങൾ; ഇവ സൂക്ഷിച്ചാൽ ദുഖിക്കേണ്ട

ഓർമകളിലെ നോക്കിയ ഫോണുകൾ

ഇതെല്ലാം പറഞ്ഞുവന്നത് നമുക്ക് ആ പഴയ കാലത്തെ ഓർമ്മകൾ പുതുക്കുന്ന ചില മോഡലുകളുടെ ചിത്രങ്ങൾ ഒന്നുകൂടെ കണ്ടുനോക്കാം എന്ന ആശയത്തിൽ നിന്നുമാണ്. താഴെയും മുകളിലുമായി അന്നുള്ളതിൽ ഒരുവിധം ആളുകൾ എല്ലാം തന്നെ ഉപയോഗിച്ച് നോക്കിയിട്ടുള്ള മോഡലുകളുടെ ചിത്രങ്ങൾ കൊടുത്തിട്ടുണ്ട്. ഇതിൽ ഏതായിരുന്നു നിങ്ങളുടെ പ്രിയമോഡൽ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓർമയില്ലേ ആ പഴയ നോക്കിയ മോഡലുകൾ..!! ഇതിലേതായിരുന്നു നിങ്ങളുടെ പ്രിയപ്പ

ഓർമയില്ലേ ആ പഴയ നോക്കിയ മോഡലുകൾ..!! ഇതിലേതായിരുന്നു നിങ്ങളുടെ പ്രിയപ്പ

ഓർമയില്ലേ ആ പഴയ നോക്കിയ മോഡലുകൾ..!! ഇതിലേതായിരുന്നു നിങ്ങളുടെ പ്രിയപ്പ

ഓർമയില്ലേ ആ പഴയ നോക്കിയ മോഡലുകൾ..!! ഇതിലേതായിരുന്നു നിങ്ങളുടെ പ്രിയപ്പ

ഓർമയില്ലേ ആ പഴയ നോക്കിയ മോഡലുകൾ..!! ഇതിലേതായിരുന്നു നിങ്ങളുടെ പ്രിയപ്പ

English summary
Nokia nostalgia. Here I am sharing a few memories of our own Nokia. There are plenty of Nokia handset models which we always remembering.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot