ടെക് മേഖലയില്‍ സംഭവിച്ച വന്‍ ഉയര്‍ച്ചകള്‍

Posted By: Samuel P Mohan

എല്ലാവര്‍ഷത്തേയും വച്ചു താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ഒട്ടനവധി മാറ്റങ്ങളും വളര്‍ച്ചകളുമാണ് ടെക് ലോകത്ത് സംഭവിച്ചിരിക്കുന്നത്. കൂടാതെ ഈ രംഗത്ത് അനേകം ഏറ്റെടുക്കലുകളും ലയങ്ങളും ഉണ്ടായി. പല ടെക്‌നോളജി കമ്പനികളും സ്വകാര്യമേഖയിലേക്ക് പോവുകയും പുതിയ സേവനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.

ടെക് മേഖലയില്‍ സംഭവിച്ച വന്‍ ഉയര്‍ച്ചകള്‍

ടെക് കമ്പനികളായ ആപ്പിള്‍, ഗൂഗിള്‍, സിസ്‌കോ, എച്ച്പിഇ, ഇന്റല്‍, സിഎ എന്നിവ ഈ വര്‍ഷം വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു. അതിന്റെ ഭലമായി ഈ വര്‍ഷം പുതിയ സേവനങ്ങളും ഉത്പന്നങ്ങളും നേടുകയുണ്ടായി.

2017ല്‍ നടന്ന ടെക്‌നോളജി വികസനത്തിന്റെ കൂടുതല്‍ വിശദീകരണത്തിലേക്ക് കടക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എച്ച്പിഇ ഏറ്റെടുത്ത സിംപ്ലിവിറ്റിയും നിബിള്‍ സ്റ്റോറേജും

എച്ച്പിഇ (ഹ്യൂലെറ്റ് പക്കാര്‍ഡ് എന്റര്‍പ്രൈസ്) $650 ഡോളറിന് സിംപ്ലിവിറ്റി ഏറ്റെടുത്തു. ഏറ്റെടുത്ത ഉടന്‍ തന്നെ പുതിയ ഉത്പന്നങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു.

നിബിള്‍ സ്റ്റോറേജ് മാര്‍ച്ചില്‍ 1.09 ബില്ല്യന്‍ ഡോളറിന് എച്ച്പിഇ ഏറ്റെടുത്തു. എച്ച്പിഇയുടെ സിഇഒ മെഗ് വിറ്റ്മാന്‍ ബിസിനസ് പുന:ക്രമീകരിക്കുന്നതിന് സ്റ്റോറേജ് സേവനങ്ങളില്‍ ഒട്ടനേകം മാറ്റങ്ങള്‍ വരുത്തുന്നതിന് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

സിസ്‌കോ ആപ്പ്‌ഡൈനാമിക്‌സ് ഏറ്റെടുത്തു

സാന്‍ ഫ്രാന്‍സിസ്‌കോ അടിസ്ഥാനമാക്കിയുളള ആപ്ലിക്കേഷന്‍ അനാലിറ്റിക്‌സ് കമ്പനി 3.7 ഡോളറിന് സിസ്‌കോ ഏറ്റെടുത്തു. IPO ഫയലിങ്ങിനു മുന്‍പായിരുന്നു ഈ ഡീല്‍, ഈ വര്‍ഷം മാര്‍ച്ചില്‍ ഇത് അടച്ചു പൂട്ടുകയും ചെയ്തു.

ഗൂഗിള്‍, കേഗിള്‍ ഏറ്റെടുത്തു

ഓണ്‍ലൈന്‍ കമ്മ്യൂണിറ്റി ഓഫ് ഡാറ്റ സൈന്റ്ിസ്റ്റ്, ഈ മാര്‍ച്ചില്‍ ഗൂഗിള്‍ ഏറ്റെടുത്തു. ഡാറ്റ സയന്‍സ്, മെഷീന്‍ ലേണിങ്ങ് കോംപറ്റിറ്റേഴ്‌സ് എന്നാണ് കേഗിളിനെ അറിയപ്പെടുന്നത്. ഗൂഗിള്‍ കേഗിളിനെ ഏറ്റെടുത്തതിലൂടെ മെക്കാനിക്കല്‍ പഠന പ്രവര്‍ത്തനങ്ങളെ വികസിപ്പിക്കുകയു, കേഗിളിന്റെ സമൂഹത്തിലെ 600,000 ഡാറ്റ ശാസ്ത്രഞ്ജരെ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.

സിഎ ടെക്‌നോളജീസ് വീരാകോഡിനെ ഏറ്റെടുത്തു

സിഎ ടെക്‌നോളജീസ് $614 ഡോളറിന് വീരാകോഡിനെ ഏറ്റെടുക്കാന്‍ സമ്മതിച്ചു. ഈ കരാറിന്റെ ഉദ്ദേശം ഇങ്ങനെയായിരുന്നു, സംരഭങ്ങള്‍ക്കും ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാര്‍ക്കും നല്‍കുന്ന വികസനവും ടെസ്റ്റിങ്ങും വിപുലീകരിക്കാന്‍ ഉദ്ദേശിച്ചാണ് ഈ കരാര്‍.

ഇതാണോ ലോകത്തിലെ ഏറ്റവും ചെറിയ സ്മാര്‍ട്ട്‌ഫോണ്‍?

ഗൂഗിളും എച്ച്ടിസിയും

ഗൂഗിള്‍ ഈ വര്‍ഷം സെപ്തബറിലാണ് എച്ച്ടിസിയുമായി കരാര്‍ ഒപ്പിട്ടത്. സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസിന്റെ ഭാഗമായി $1.1 ബില്ല്യനാണ് കരാറില്‍. ഗൂഗിളിന്റെ പുതിയ ഹാര്‍ഡ്‌വയര്‍ ബിസിനസിനെ ശക്തിപ്പെടുത്തുന്നതിനെ ഉദ്ദേശിച്ചാണ് ഇത്.

ആപ്പിള്‍ Lattice.in സ്വന്തമാക്കി

കാലിഫോര്‍ണിയ ആസ്ഥാനമാക്കിയ സ്റ്റാര്‍ട്ട്പ്പ് കമ്പിനിയായ Lattic.in 175-200 മില്ല്യന്‍ ഡോളറിന് ആപ്പിള്‍ സ്വന്തമാക്കി. ഇപ്പോള്‍ ഇത് എ1 പ്രാപ്തമാക്കിയ എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്.

വേരിസോണ്‍ യാഹു ഏറ്റെടുത്തു

ഈ ജൂണിലാണ് വേരിസോണ്‍ $4.5 ബില്ല്യന് യാഹു ഏറ്റെടുത്തത്. ലോകമെമ്പാടുമായി 50 മാധ്യമ ബ്രാന്‍ഡുകളിലേയും, ഒരു ബില്ല്യന്‍ ഉപഭോക്താക്കളേയും ഉത്ഘാടനം ചെയ്യുന്നതിനുളള ഒരു പ്രസ്ഥാവന നിര്‍മ്മിക്കാന്‍ നിലവിലുളള AOL ബിസിനസുമായി പുതിയ ആസ്തികള്‍ കൂട്ടിച്ചേര്‍ക്കുക എന്ന ലക്ഷ്യത്തിലാണ് യുഎസ് ആസ്ഥാനമാക്കിയുളള കാര്യര്‍.

ഇന്റല്‍ മൊബൈല്‍എൈയെ സ്വന്തമാക്കി

യുഎസ് അധിഷ്ടിത ചിപ്പ് നിര്‍മ്മാതാവ് ഇന്റല്‍ മൊബൈല്‍എൈയെ $15.3 ബില്ല്യന് സ്വന്തമാക്കി. ഇപ്പോള്‍ സമഗ്ര സാങ്കേതിക സങ്കേതമുളള ചുരുക്കം ചില കമ്പനികളില്‍ ഒന്നാണ് മൊബൈല്‍എൈ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Here we list the top tech acquisitions of this year made by Google, Apple, Cisco, CA Technologies, HP, Intel and others.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot