ട്രൂ കോളർ ഉപയോഗിക്കുന്നത് ഇതൊക്കെ അറിഞ്ഞിട്ടു തന്നെയാണോ? ഒരു അനുഭവവും മുന്നറിയിപ്പും

By Shafik
|

ട്രൂ കോളർ ആപ്പ് ഉപയോഗിക്കാത്തവരായി അധികം ആരും തന്നെ ഉണ്ടാവില്ല. സ്ഥിരമായി ഉപയോഗിക്കുന്നവർ മുതൽ വല്ലപ്പോഴും ഒന്ന് ഉപയോഗിച്ചു നോക്കിയവർ വരെയായി ഏതൊരാൾക്കും പരിചിതമായ ഒരു ആപ്പ്. ഏറ്റവുമധികം ആളുകൾ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്ന ആപ്പ് കൂടിയാണിത്. അറിയാത്ത ഒരു നമ്പറിൽ നിന്നും ഒരു കോൾ വന്നാൽ അത് ആരാണെന്ന് എളുപ്പം കണ്ടുപിടിക്കാനുള്ള സൗകര്യം ഉണ്ട് എന്നത് തന്നെയാണ് ഈ ആപ്പിനെ ഇത്രയും പ്രശസ്തമാക്കിയതും.

ട്രൂ കോളർ ഉപയോഗിക്കുന്നത് ഇതൊക്കെ അറിഞ്ഞിട്ടു തന്നെയാണോ? ഒരു അനുഭവവും

എന്നാൽ ചില കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുകയാണിവിടെ. ചില അനുഭവങ്ങളുടെ വെളിച്ചത്തിൽ ഉണ്ടായ ചില സംഭവങ്ങൾ. ഇത് എന്റെ മാത്രം അനുഭവമായിരിക്കില്ല, പകരം ഈ ആപ്പ് ഉപയോഗിച്ച നിരവധി പേർക്കുണ്ടായ പലരും മനസ്സിലാക്കിയെടുത്ത ഒരു കാര്യം മാത്രമാണിത്. ഇനിയും അറിയാത്തവരുണ്ടെങ്കിൽ അവരിലേക്ക് കൂടെ എത്തട്ടെ എന്നു കരുതി എഴുതുന്നു.

ഒരു അനുഭവം

ഒരു അനുഭവം

ഒരു മുപ്പത്തഞ്ചു നാല്പത് വയസ്സ് പ്രായമുള്ള ഞങ്ങളുടെ കുടുംബത്തിൽ പെട്ട ഒരു സ്ത്രീ, വാട്സാപ്പോ ഫേസ്ബുക്കോ ഒന്നുമില്ല എന്നത് പോകട്ടെ, സ്മാർട്ട്ഫോൺ പോലും ഉപയോഗിക്കുന്നില്ല. ഒരു നോക്കിയയുടെ ഫീച്ചർ ഫോൺ വർഷങ്ങളായി ഉപയോഗിച്ചു വരുന്നു. അവരുടെ ആവശ്യങ്ങൾക്ക് അത് തന്നെ ധാരാളം. പലപ്പോഴും എന്തെങ്കിലും പാട്ടോ സിനിമയോ ഒക്കെ കാണട്ടെ എന്ന് കരുതി ചെറിയൊരു സ്മാർട്ഫോൺ വാങ്ങാൻ ഞാൻ അവരോട് പറയാറുണ്ടെങ്കിലും വേണ്ടെന്ന് പറഞ്ഞു ഒഴിഞ്ഞുമാറക ആണ് പതിവ്.

ഈ ട്രൂ കോളർ എന്ന ആപ്പ് ആദ്യം തൊട്ടേ ഞാൻ ഫോണിൽ ഉപയോഗിക്കാറില്ലായിരുന്നു. കാരണം ആരെങ്കിലും വിളിക്കുമ്പോഴേക്കും അപ്പോഴേക്കും സ്‌ക്രീനിൽ വന്നു നിറയും. അങ്ങനെയിരിക്കെ ഞാൻ നേരത്തെ പറഞ്ഞ സ്ത്രീയെ അവരുടെ മകന്റെ ഒരു ആവശ്യത്തിന് വേണ്ടി എനിക്ക് വിളിക്കേണ്ടി വന്നു. എന്റെ ഓഫർ തീർന്നതിനാൽ സുഹൃത്തിന്റെ ഫോൺ വാങ്ങി അവരുടെ നമ്പർ ഡയൽ ചെയ്തു. ഫോൺ റിങ്ങ് ചെയ്തുകൊണ്ടിരിക്കെയാണ് ഞാൻ ആ കാര്യം ശ്രദ്ധിച്ചത്. അവരുടെ പേര് അവന്റെ ഫോണിലെ ട്രൂ കോളർ ആപ്പ് വഴി കാണിക്കുന്നു. അതും ഒരു വൃത്തികെട്ട വാക്കും കൂടെ ചേർത്ത് കൊണ്ടുള്ള രീതിയിൽ.

ഫിംഗർപ്രിന്റ് സ്കാനർ ഇനി ഇവിടെ; മോട്ടോ Z3 പ്ളേയുടെ ചിത്രങ്ങൾ പുറത്തായിഫിംഗർപ്രിന്റ് സ്കാനർ ഇനി ഇവിടെ; മോട്ടോ Z3 പ്ളേയുടെ ചിത്രങ്ങൾ പുറത്തായി

ഇതെന്ത് മായം, ഞാൻ ആകെ ഞെട്ടി. ഞങ്ങളുടെ കുടുംബവുമായി അത്രയും അധികം വേണ്ടപ്പെട്ട ഒരാൾ. അവരുടെ പേര്.. അതും കാണാൻ പാടില്ലാത്ത ഒരു രീതിയിൽ എങ്ങിനെ വന്നു എന്ന എന്റെ ചിന്തകൾ അവരുമായുള്ള ആ ഫോൺ സംഭാഷണത്തെയും അന്നത്തെ ദിവസത്തെയും മൊത്തം ബാധിച്ചു. പതിയെ ആലോചിച്ചു നോക്കിയപ്പോൾ കാര്യങ്ങളുടെ കിടപ്പ് മനസ്സിലേക്ക് വരാൻ തുടങ്ങി.

നമ്മുടെ കോണ്ടാക്ട് ലിസ്റ്റ് അവർ അപ്‌ലോഡ് ചെയ്യുന്നു

നമ്മുടെ കോണ്ടാക്ട് ലിസ്റ്റ് അവർ അപ്‌ലോഡ് ചെയ്യുന്നു

ട്രൂ കോളർ ആപ്പ് ചെയ്യുന്ന കാര്യങ്ങളുടെ ഒരു ഏകദേശ രൂപരേഖ അവിടെ എനിക്ക് മനസ്സിലാവുകയായിരുന്നു. ആദ്യമൊക്ക ഞാൻ കരുതിയത് ഈ ആപ്പിൽ രെജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ മാത്രമാണ് പേരും വിവരങ്ങളും ഈ നമ്പർ സേവ് ചെയ്യാത്ത മറ്റൊരാൾക്ക് കാണുക എന്നായിരുന്നു. ഈ സംഭവത്തിന് ശേഷം ആ ചിന്തയിൽ മാറ്റം വന്നു. കാരണം ഈ ആപ്പ് ചെയ്യുന്നത് എന്തെന്ന് വെച്ചാൽ നമ്മുടെ കോണ്ടാക്ട് ലിസ്റ്റിലുള്ള സകല കോണ്ടാക്ടുകളും അവരുടെ ഡാറ്റയിലേക്ക് അപ്ലോഡ് ചെയ്യുന്നു. നമ്മൾ എങ്ങനെയാണോ പേര് കൊടുത്തത് അങ്ങനെ അവിടെ വരും.

പ്രിയപ്പെട്ടവരുടെ പേരുകൾ അതേപോലെ അപ്‌ലോഡ് ആകുമ്പോൾ

പ്രിയപ്പെട്ടവരുടെ പേരുകൾ അതേപോലെ അപ്‌ലോഡ് ആകുമ്പോൾ

നമ്മൾ പലപ്പോഴും നമ്മുടെ പ്രിയപ്പെട്ടവരുടെ പേരുകൾ പല രീതിയിൽ പേരുകൾ കൊടുത്ത് സേവ് ചെയ്യുമ്പോൾ, ഈ ആപ്പ് ഉപയോഗിക്കാത്ത ആൾ ആണെങ്കിൽ കൂടെ അവരുടെ പേരുകൾ അതേപോലെ ട്രൂ കോളറിൽ എത്തുന്നു. അവർ പോലുമറിയാതെ. ഇവിടെ ഏറ്റവും മോശമായ വശം എന്തെന്ന് വെച്ചാൽ അവരുടെ സമ്മതമില്ലാതെ അവരുടെ വിവരങ്ങൾ എല്ലാവര്ക്കും കാണത്തക്ക രീതിയിൽ അപ്ലോഡ് ചെയ്യപ്പെടുകയാണ്.

നിങ്ങൾ മരിച്ചുകഴിഞ്ഞാൽ നിങ്ങളുടെ ഫോണിന് എന്ത് സംഭവിക്കും? ഫിംഗർ ലോക്ക് ഉപയോഗിക്കാൻ പറ്റുമോ?നിങ്ങൾ മരിച്ചുകഴിഞ്ഞാൽ നിങ്ങളുടെ ഫോണിന് എന്ത് സംഭവിക്കും? ഫിംഗർ ലോക്ക് ഉപയോഗിക്കാൻ പറ്റുമോ?

നമ്മളറിയാതെ നമ്മുടെ ഡാറ്റ മറ്റുള്ളവരുടെ കൈകളിൽ എത്തുമ്പോൾ

നമ്മളറിയാതെ നമ്മുടെ ഡാറ്റ മറ്റുള്ളവരുടെ കൈകളിൽ എത്തുമ്പോൾ

ചില ഞരമ്പുരോഗികൾ അവർക്ക് തോന്നിയപോലെയുള്ള ഒരു പേരിൽ ഒരു നമ്പർ സേവ് ചെയ്തെങ്കിൽ ആ പേരിൽ അത് അപ്‌ലോഡ് ആകുന്നു. മൂന്നാമതൊരാൾ എന്തെങ്കിലും ഒരു ആവശ്യത്തിന് ഈ നമ്പറിലേക്ക് വിളിക്കുമ്പോൾ ആ പേര് കാണിക്കുകയും ചെയ്യുന്നു. അവിടെ എഡിറ്റ് ചെയ്യാൻ അപേക്ഷിക്കാനും പേരിൽ വൈരുധ്യം ഉണ്ടെന്ന് പരാതി നൽകാനുമെല്ലാം ഓപ്ഷൻ ഉണ്ട് എങ്കിലും തീർത്തും അവരുടെ സമ്മതമില്ലാതെ അവരുടെ പേരുകൾ മറ്റുള്ളവരിലേക്ക് പല കോലത്തിൽ എത്തപ്പെടുന്നു. അവിടെ നിന്നും അപരിചിതരിലേക്കും ഞരമ്പ് രോഗികളിലേക്കും ബസ്സ്റ്റാന്റുകളിലെ മൂത്രപ്പുരകളിലെ ചുമരുകളിലേക്കും വരെ എത്തുന്നു ഈ നമ്പറുകൾ.

ജാഗ്രത

ജാഗ്രത

കാര്യങ്ങൾക്ക് ആധികാരികത വരുത്താൻ ഈ വിഷയവുമായി ബന്ധപ്പെട്ട ചില പഠനങ്ങൾ നടത്തിയപ്പോൾ കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു. പ്രത്യേകിച്ച് ഒരു എൻക്രിപ്റ്റഡ് സിസ്റ്റം പോലുമില്ലാതെയാണ് ഈ ആപ്പിൽ ആളുകളുടെ ഡാറ്റ സൂക്ഷിച്ചുവെച്ചിരിക്കുന്നത്. അപകടം നിറഞ്ഞ കാര്യമായി തന്നെയായി മാറുകയാണ് ഈ ആപ്പ് ഉപയോഗിക്കുക എന്നത് പലപ്പോഴും. ഇതിന്റെ ഉപകാരങ്ങൾ മുൻനിർത്തി ഉപയോഗിക്കേണ്ടവർക്ക് ഇനിയും തുടർന്ന് ഉപയോഗിക്കാം. എന്നാൽ തങ്ങളുടെ പ്രിയപ്പെട്ടവരുടെ നമ്പറുകളും പേരുകളും സമൂഹത്തിന് മുമ്പിൽ തുറന്നുകാട്ടാൻ ആഗ്രഹമില്ലാത്തവർക്ക് ഉപയോഗിക്കാതിരിക്കാം. എന്ത് ചെയ്യുമ്പോളും സൂക്ഷിക്കുക. അത്ര മാത്രമേ പറയാനുള്ളൂ. ഈ ആപ്പിന് ഒട്ടനവധി ഗുണങ്ങൾ ഉണ്ട് എങ്കിലും ഇത്തരം ചില പോരായ്മകൾ ഉണ്ട് എന്ന കാര്യം എപ്പോഴും ഓർമ്മയിലിരിക്കട്ടെ.

1000 ജിബി ഡാറ്റ സൗജന്യമായി നല്‍കി എയര്‍ടെല്‍; ഓഫര്‍ സ്വന്തമാക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം1000 ജിബി ഡാറ്റ സൗജന്യമായി നല്‍കി എയര്‍ടെല്‍; ഓഫര്‍ സ്വന്തമാക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

 

Best Mobiles in India

English summary
This is a shocking information for all of us. True Caller app is uploading our contacts to their database. Here have a look at it.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X