Home
Miscellaneous

ബ്ലൂട്ടൂത്തും മറ്റു കിടിലന്‍ സവിശേഷതയുമായി ടിവിഎസ് സ്മാര്‍ട്ട്‌സ്‌കൂട്ടര്‍ ഇന്ത്യയിലെത്തി

By Samuel P Mohan

ലോകത്തെ മുന്‍നില വാഹന നിര്‍മ്മാക്കളെല്ലാം ഇലക്ടിക്കിലേക്ക് ചുവടു വച്ചു കഴിഞ്ഞു. 2030-തോടെ ഇലക്ടിക് വാഹനങ്ങള്‍ക്ക് വഴിമാറി കൊടുക്കുന്നതിനുളള സൂചനയാണിത്.

ബ്ലൂട്ടൂത്തും മറ്റു കിടിലന്‍ സവിശേഷതയുമായി ടിവിഎസ് സ്മാര്‍ട്ട്‌സ്‌കൂട്

ഇപ്പോള്‍ ഇവിടെ പറയാന്‍ പോകുന്നത് ഏറ്റവും മികച്ച കമ്പനിയായ ടിവിഎസ് അവതരിപ്പിച്ച ഒരു കിടിലന്‍ സ്‌കൂട്ടറിനെ കുറിച്ചാണ്. സ്മാര്‍ട്ട്‌ഫോണുകള്‍ മികച്ചതാകുന്നതു പോലെയാണ് ഇപ്പോള്‍ സ്മാര്‍ട്ട് സ്‌കൂട്ടറുകളും സ്മാര്‍ട്ട് കാറുകളും സ്മാര്‍ട്ട് ടിവികളുമെല്ലാം.

ടിവിഎസ് അവതരിപ്പിച്ച എന്‍ട്രോക്ക് (TVS NTRORQ) സ്മാര്‍ട്ട് സ്‌കൂട്ടറിന്റെ സവിശേഷതകള്‍ നോക്കാം.

എന്‍ട്രോക്കിന്റെ ഫീച്ചറുകള്‍

എന്‍ട്രോക്കിന്റെ ഫീച്ചറുകള്‍

കമ്പനിയുടെ SmartXonnect ടെക്‌നോളജി നല്‍കുന്ന ആദ്യത്തെ ബ്ലൂട്ടൂത്ത് സ്മാര്‍ട്ട് സ്‌കൂട്ടറാണ് ടിവിഎസ് എന്‍ടോര്‍ക്ക്.

സ്മാര്‍ട്ട് കണക്ട് ടെക്‌നോളജി, ബ്ലൂട്ടൂത്ത് വഴി നാവിഗേഷന്‍ സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റിയുളള ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

കോളര്‍ ഐഡി, പാര്‍ക്കിംഗ് ലൊക്കേഷന്‍ അസിസ്റ്റന്റ്, ഇന്‍കമിംഗ് കോള്‍ അറിയിപ്പുകള്‍, ശരാശരി വേഗത, ഹെല്‍മറ്റ് നോട്ടിഫിക്കേഷന്‍ എന്നിവയും ഇതിലുണ്ട്. ഡോട്ട് മെട്രിക്‌സ് ഉപയോഗിച്ചാണ് കോള്‍, മെസേജ് നോട്ടിഫിക്കേഷന്‍ എന്നിവ കാണിക്കുന്നത്.

NTORQ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യണം

NTORQ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യണം

പുതിയ ടിവിഎസ് സ്‌കൂട്ടര്‍ വാങ്ങുന്നവര്‍ക്ക് സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് കമ്പനിയുടെ NTORQ ആപ്ലിക്കേഷന്‍ ഇന്‍സ്‌റ്റോള്‍ ചെയ്യണം. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് നിലവില്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്.

ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് പതിപ്പുകളിലോ അതിനു മുകളിലോ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്കും ഇത് ലഭ്യമാണ്. ഇന്‍കമിംഗ് കോളുകളോ മെസേജുകളോ വരുമ്പോള്‍ ആളുകളുടെ പേരുകള്‍ മാത്രമേ കാണിക്കൂ. മുഴുവര്‍ സന്ദേശവും പ്രദര്‍ശിപ്പിക്കില്ല.

പാര്‍ക്കിംഗ് ലൊക്കേഷനാണ് മറ്റൊരു സവിശേഷത. നിങ്ങളുടെ വാഹനം എവിടെയെങ്കിലും പാര്‍ക്ക് ചെയ്തിരിക്കുകയാണെങ്കില്‍, നിങ്ങള്‍ അവസാനം പാര്‍ക്ക് ചെയ്ത സ്ഥലം ആപ്ലിക്കേഷന്‍ സംരക്ഷിക്കും.

മൊബൈല്‍ ഫോണിന്റെ മാപ്പില്‍ നിങ്ങളുടെ വാഹനത്തിന്റെ സ്ഥാനം പരിശോധിക്കാം. ഒരു പ്രത്യേക സ്ഥലത്ത് പാര്‍ക്കിംഗ് ലഭ്യമാണോ എന്ന് ഇതു വരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഈ സവിശേഷത ഭാവിയില്‍ വരുമെന്നും കമ്പനി അറിയിച്ചു.

Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?
സ്‌പോര്‍ട്ടി രൂപത്തിന് പ്രാധാന്യം

സ്‌പോര്‍ട്ടി രൂപത്തിന് പ്രാധാന്യം

സ്‌പോര്‍ട്ടി രൂപത്തിന് പ്രാധാന്യം നല്‍കിയാണ് ഇതിന്റെ രൂപകല്‍പന. സ്റ്റെലിഷ് ഹെഡ്‌ലാംബ്, എല്‍ഇഡി ടെയില്‍ ലാംമ്പ്, ഡയമണ്ട് കട്ട് അലോയി വീല്‍ എന്നിവയാണ്. 124.8 സിസി സിംഗിള്‍ സിലണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിന്‍ 9.2 ബിഎച്ച്പി പവറും 10.5 എന്‍എം ടോര്‍ക്കുമേകും. മാറ്റ് ബ്ലാക്ക്, മാറ്റ് എല്ലോ, മാറ്റ് ഓറഞ്ച്, മാറ്റ് ഗ്രീന്‍ എന്നീ നാലു നിറങ്ങളിലാണ് വാഹനം ലഭ്യമാകുക.

മുന്നില്‍ 220 എംഎം ഡിസ്‌ക്ക് ബ്രേക്കും പിന്നില്‍ 130 എംഎം റിയര്‍ ഡ്രം ബ്രേക്കുമുണ്ട്. മണിക്കൂറില്‍ 95 കിലോമീറ്ററാണ് പരമാവധി വേഗത. 116 കിലോഗ്രാമാണ് വാഹനത്തിന്റെ ഭാരം.

അടുത്തിടെ വിപണിയിലെത്തിയ ഹോണ്ട ഗ്രാസ്യ, സുസുകി ആക്‌സസ് വരാനിരിക്കുന്ന അപ്രീലിയ എസ്ആര്‍ 125 എന്നിവയാണ് എന്‍ട്രോര്‍ക്കിനെ കാത്തിരിക്കുന്ന എതിരാളികള്‍. ഈ സ്‌കൂട്ടറിന്റെ വില 58,750 രൂപയാണ്.

More from GizBot

Best Mobiles in India

English summary
TVS NTORQ 125 is the company’s first Bluetooth-enabled smart scooter powered by the company’s SmartXonnect technology platform. The scooter has a fully digital speedometer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X