പ്ലാസ്റ്റിക് ആധാര്‍ കാര്‍ഡ് അപകടകരമാകാം

Posted By: Samuel P Mohan

ഇനി മുതല്‍ പ്ലാസ്റ്റിക് ആധാര്‍ കാര്‍ഡുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കില്ലെന്ന വാദവുമായി യുണീക് ഐഡന്റിഫിക്കേഷന്‍ ഓഫ് ഇന്ത്യ.

പ്ലാസ്റ്റിക് ആധാര്‍ കാര്‍ഡ് അപകടകരമാകാം

പ്ലാസ്റ്റിക് ആധാര്‍ കാര്‍ഡുകളിലേയും ലാമിനേറ്റ് ചെയ്യപ്പെട്ട ആധാര്‍ കാര്‍ഡിലേയും ക്യൂ.ആര്‍ കോഡ് പ്രവര്‍ത്തനരഹിതമായേക്കുമെന്നാണ് അജയ് പാണ്ഡേ നല്‍കുന്ന അറിയിപ്പ്.

കൂടാതെ ആധാര്‍ കാര്‍ഡ് സ്മാര്‍ട്ട് കാര്‍ഡാക്കാമെന്ന് പറഞ്ഞ് പണം തട്ടിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു, കാരണം നിങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ഇതിലൂടെ ചോര്‍ത്താനും ഇടയുണ്ട്. ആധാര്‍ കാര്‍ഡ് ലാമിനേറ്റ് ചെയ്യേണ്ട ആവശ്യമില്ലന്നും അറിയിച്ചു.

ആധാര്‍ കാര്‍ഡിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് പ്രിന്റ് ഔട്ട് നിയമപരമായി സാധുതയുളളതാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ എം ആധാറും മതിയാകും.

ആധാര്‍ നഷ്ടപ്പെട്ടാല്‍ https://eaadhaar.uidai.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അനധികൃതമായി ആധാര്‍ കാര്‍ഡ് പ്രിന്റ് ചെയ്യുന്നത് ഇന്ത്യന്‍ ശിക്ഷാ നി

ഒരു ആധാര്‍ കാര്‍ഡ് ലാമിറ്റ് ചെയ്യാന്‍ 50 രൂപ മുതല്‍ 300 രൂപ വരെയാണ് ഈടാക്കുന്നത്. പ്ലാസ്റ്റിക് പിവിസി ഷീറ്റുകളില്‍ ആധാര്‍ കാര്‍ഡ് പ്രിന്റ് ചെയ്തു കൊടുക്കുന്ന സംഖങ്ങളുടെ വലയില്‍ വീഴരുതെന്നും അതോറിറ്റി അറിയിച്ചു.

ഉറക്കമില്ലാത്തവരെ സഹായിക്കുന്ന സാങ്കേതിക ഉത്പന്നങ്ങള്‍

English summary
Plastic or PVC Aadhaar smart cards are often not usable as the QR code commonly becomes dysfunctional said The Unique Identification Authority of India (UIDAI).

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot