Just In
- 1 hr ago
അജിത് ദോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
- 2 hrs ago
ഉപയോഗിക്കുന്നത് പഴയ ഐഫോൺ ആണോ? ഇക്കാര്യം നിർബന്ധമായും അറിഞ്ഞിരിക്കണം | iPhone
- 3 hrs ago
ചന്ദ്രനിലെ തന്ത്രപ്രധാന ഭാഗം ചൈന കൈയടക്കുമെന്ന്; അമേരിക്കയ്ക്ക് ചൈനാപ്പേടി!
- 4 hrs ago
എഐ യേശുദാസിനെയും നാളെ പ്രതീക്ഷിക്കാം; ഗൂഗിൾ മ്യൂസിക്എൽഎം ലോകത്തിന് നൽകുന്ന സന്ദേശമെന്ത്?
Don't Miss
- Movies
'യേശുക്രിസ്തുവിനോട് ഗുഡ് ബൈ പറഞ്ഞോ?'; പഴനിയിൽ ദർശനം നടത്തിയ അമല പോളിനോട് ചോദ്യങ്ങളുമായി ആരാധകർ!
- Automobiles
ബെൻസ് എന്ന സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിൽ നടി; ചിത്രങ്ങൾ വൈറൽ
- News
'മുസ്ലിം ലീഗിനെ നിരോധിക്കണമെന്ന ഹർജി തള്ളണം'; സുപ്രീംകോടതിയിൽ ലീഗ്
- Sports
IND vs NZ: ഗില്ലും ഇഷാനും പുറത്തേക്ക്, സൂര്യ-പൃഥ്വി ഓപ്പണിങ്? മൂന്നാം ടി20 സാധ്യതാ 11
- Travel
ജയ ഏകാദശി: ദു:ഖങ്ങളും ദുരിതങ്ങളും അകറ്റാം, വിഷ്ണുവിനെ ആരാധിക്കാൻ ഈ ക്ഷേത്രങ്ങൾ
- Lifestyle
മുടിക്ക് ആരോഗ്യവും കരുത്തും നിശ്ചയം; ചുരുങ്ങിയ കാലത്തെ ഉപയോഗം നല്‍കും ഫലം
- Finance
സ്ഥിര നിക്ഷേപത്തിന് 8.50% വരെ പലിശ നല്കുന്ന ബാങ്കുകള്‍; എത്ര തുക, എത്ര കാലത്തേക്ക് നിക്ഷേപിക്കണം
അമേരിക്കന്‍ പട്ടാളത്തിന്റെ ആറിഞ്ച് നീളമുള്ള ചാരന്; എവിടെ മറഞ്ഞാലും ശത്രുവിനെ പിടിക്കും
സാങ്കേതികവിദ്യ അനുനിമിഷം നമ്മുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുകയാണ്. ഇത് യുദ്ധസന്നാഹങ്ങളിലേക്കും വ്യാപിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. സാങ്കേതികവിദ്യയുടെ കൈപിടിച്ച് അമേരിക്കന്‍ പട്ടാളം നടത്തിയിരിക്കുന്ന മുന്നേറ്റം യുദ്ധഭൂമികളില്‍ പട്ടാളക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കും.

നല്‍കിയിരിക്കുന്ന പേര്.
അമേരിക്കന്‍ പട്ടാളം ചാരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ഡ്രോണുകളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ബ്ലാക്ക് ഹോര്‍ണറ്റ് എന്നാണ് ഡ്രോണുകള്‍ക്ക് നല്‍കിയിരിക്കുന്ന പേര്.

ഭാരം 33 ഗ്രാമാണ്.
കൈവെള്ളയ്ക്കകത്ത് ഒതുങ്ങിയിരിക്കുന്ന ബ്ലാക്ക് ഹോര്‍ണറ്റ് ഒറിഗോണില്‍ പ്രവര്‍ത്തിക്കുന്ന FLIR സിസ്റ്റത്തില്‍ നിന്നാണ് സൈന്യം വാങ്ങിയത്. 6.6 ഇഞ്ച് നീളമുള്ള ഡ്രോണിന്റെ ഭാരം 33 ഗ്രാമാണ്.

ഒരു തവണ ചാര്‍ജ് ചെയ്തുകഴിഞ്ഞാല്‍
രണ്ട് കിലോമീറ്റര്‍ പരിധിയില്‍ നിരീക്ഷണം നടത്താന്‍ ഇതിന് കഴിയും. മണിക്കൂര്‍ 21.48 കിലോമീറ്റര്‍ വേഗതയില്‍ പറക്കാനും ബ്ലാക്ക് ഹോര്‍ണറ്റിന് സാധിക്കും. ഒരു തവണ ചാര്‍ജ് ചെയ്തുകഴിഞ്ഞാല്‍ തുടര്‍ച്ചയായി 25 മിനിറ്റ് ഇത് പറക്കും.

ആശയവിനിമയം
എച്ച്ഡി ഫോട്ടോകളും തത്സമയ വീഡിയോകളും എടുക്കാന്‍ ഇതിന് കഴിയും. ഗ്രൗണ്ട് കണ്ട്രോള് സംവിധാനവും കൈക്കുള്ളില്‍ ഒതുങ്ങുന്നത്ര ചെറുതാണ്. എന്‍ക്രിപ്റ്റ് ചെയ്ത സിഗ്നലുകളിലൂടെയാണ് ഡ്രോണ്‍ ആശയവിനിമയം നടത്തുന്നത്. മൈനസ് 10 ഡിഗ്രി മുതല്‍ 43 ഡിഗ്രി വരെയുള്ള താപനിലകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ബ്ലാക്ക് ഹോര്‍ണറ്റിന് 20 നോട്ട് വരെ ശക്തിയുള്ള കാറ്റിനെ അതിജീവിച്ച് പറക്കാനുമാകും.

ഡ്രോണുകള്‍ വാങ്ങിയിരിക്കുന്നത്.
സോള്‍ജ്യര്‍ ബോണ്‍ സെന്‍സര്‍ പദ്ധതിയുടെ ഭാഗമായാണ് അമേരിക്കന്‍ സൈന്യം ഡ്രോണുകള്‍ വാങ്ങിയിരിക്കുന്നത്. മനുഷ്യരില്ലാത്ത വാനനിരീക്ഷണ വാഹനങ്ങള്‍, ഗ്രൗണ്ട് കണ്ട്രോള് സംവിധാനങ്ങള്‍ എന്നിവ വാങ്ങുന്നതിനാണ് പദ്ധതിയില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്.

ക്യാമറയുടെ സഹായത്തോടെ
ക്യാമറയുടെ സഹായത്തോടെ സൈനികള്‍ക്ക് ചുറ്റുമുള്ള തടസ്സങ്ങളും പ്രതിബന്ധങ്ങളും അപ്പപ്പോള്‍ അറിയാന്‍ കഴിയുമെന്ന് സൈനിക വക്താവ് വ്യക്തമാക്കി. നേരത്തേ ഇത് സാധ്യമായിരുന്നില്ല. അമേരിക്കന്‍ സൈന്യത്തിലെ ഏഴായിരും പട്ടാള സ്കാഡുകളില് ഓരോന്നിനും ഒരു ഡ്രോണും കണ്ട്രോള് യൂണിറ്റും ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉപയോഗിക്കാന്‍ കഴിയും.
യുദ്ധ മുന്നണികളില്‍ മാത്രമല്ല പ്രകൃതിദുരന്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഇവ ഉപയോഗിക്കാന്‍ കഴിയും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470