ഇന്നുള്ള പല കമ്പനികളുടെയും പരസ്യം പഴയ കാലത്ത് എങ്ങനെയുണ്ടായിരിക്കും; രസകരമായ ചിത്രങ്ങൾ

Written By:

ഇന്ന് നിലവിലുള്ള പല കമ്പനികളുടെയും ടെക്‌നോളജിയുടേയും പരസ്യങ്ങൾ പഴയ കാലത്തെ ഡിസൈൻ വെച്ച് ചെയ്തു നോക്കിയാൽ എങ്ങനെയുണ്ടാകും.. designmodo ചെയ്തെടുത്ത ചില രസികൻ പരസ്യങ്ങളാണ് ഇന്ന് ഇവിടെ പരിചയപ്പെടാൻ പോകുന്നത്. ഓരോ പരസ്യങ്ങളും അതീവ രസകരവുമാണ്, ഒപ്പം നമ്മെ ചിന്തിപ്പിക്കുന്നവയുമാണ്.

ഇന്നുള്ള പല കമ്പനികളുടെയും പരസ്യം പഴയ കാലത്ത് എങ്ങനെയുണ്ടായിരിക്കും

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

യൂട്യൂബ്

നിങ്ങളുടെ ചിത്രങ്ങൾ എന്നെന്നും നിലനിൽക്കും എന്ന തലക്കെട്ടോടെയുള്ള യൂട്യൂബിന്റെ പരസ്യം.

ഫേസ്ബുക്ക്

ഏറെ രസകരമാണ് ഫേസ്ബുക്കിന്റെ ഈ പരസ്യം. ഒരു പഴയ കാല കമ്പൂട്ടറിൽ ഫേസ്ബുക്ക് ഉപയോഗിക്കുന്ന ഒരു സ്ത്രീയുടെ ചിത്രം നമുക്ക് കാണാം. ഒപ്പം രസകരമായ ടാഗ് ലൈനും.

സ്കൈപ്പ്

നിങ്ങളുടെ കുടുംബത്തെ ഒന്നിപ്പിക്കാൻ ഒരു ശബ്ദ സൗകര്യം എന്ന തലക്കെട്ടും താഴെ വ്യത്യസ്തമായ സ്കൈപ്പ് ലോഗോയും എല്ലാം കൊണ്ടും മനോഹരം ഈ പരസ്യം.

ട്വിറ്റർ

ട്വിറ്ററിന്റെ പരസ്യവും രസകരമാണ്. പഴമ എടുത്തുകാണിക്കുന്ന ഒപ്പം നിലവാരമുള്ള ഒരു പരസ്യം.

ഷവോമിയുടെ മീ ഗിഫ്റ്റ് കാര്‍ഡ് എങ്ങനെ നേടാം?

പ്ളേ സ്റ്റേഷൻ

എങ്ങനെ വിഡിയോ ഗെയിം നിങ്ങളുടെ കുട്ടികൾക്ക് ഉപകാരപ്പെടും എന്ന തലക്കെട്ടോട് കൂടിയാണ് പ്ളേ സ്റ്റേഷൻ പരസ്യം നമുക്ക് കാണാൻ കഴിയുന്നത്. ഒരു പഴയകാല പരസ്യത്തിന്റെ എല്ലാ ഗുണങ്ങളും ഒത്തുചേർന്ന ഡിസൈൻ.

ഐ മാക്ക്

മാക്കിന്റെ പരസ്യവും ഏറെ രസകരവും ഒപ്പം ചിന്തിപ്പിക്കുന്നതുമാണ്. ഒരേ സമയം ചിരിയും ചിന്തയും പരത്തുന്ന പരസ്യവാചകങ്ങളും ഒപ്പമുണ്ട്.

നോക്കിയ

നോക്കിയയുടെ പരസ്യത്തിൽ താല്പര്യം ജനിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ നമുക്ക് കാണാം. താഴെ കൊടുത്തിരിക്കുന്ന ഫോണിന്റെ സൗകര്യങ്ങൾ പറയുന്ന ഭാഗം ചിരി പരത്തും.

സ്ക്രീൻ മാത്രം, വേറെ ഒന്നുമില്ല ഈ ഫോണിന്റെ മുൻഭാഗത്ത്; Doogee Mix 4 പരിചയപ്പെടാം

സെൽഫോൺ

മൊബൈൽ ഫോൺ എന്ന നിലയിലുള്ള ഒരു പരസ്യം. കൂടുതലൊന്നും പറയേണ്ടതില്ല, പരസ്യചിത്രം തന്നെ ധാരാളം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Image Source : Designmodo

English summary
Some examples of vintage ads promoting new technologies that people use today.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot